കഴിഞ്ഞയാഴ്ചയാണു, മോള്‍ക്ക് എന്നു വിളിച്ച് അമ്മയുടെ കത്തു വന്നത്. ഒപ്പം മരുമകനു പ്രിയപ്പെട്ട മാമ്പഴം ഉപ്പിലിട്ടത്, പേരക്കുട്ടികള്‍ക്ക് മധുര പദാര്‍ത്ഥങ്ങള്‍. എത്ര കാലം കൂടിയാണു മലയാള കയ്യെഴുത്തക്ഷരങ്ങള്‍ കാണുന്നത്. കത്തും മടിയില്‍ വെച്ച് അതില്‍ തന്നെനോക്കി ഞാനിരുന്നു. പഴയകാല മലയാളം മാഷിന്റെ ചെറുമകളുടെ അക്ഷരങ്ങളില്‍ വൃത്തിയും വടിവും തെളിഞ്ഞു കിടന്നു.
പോസ്റ്റ്ബോക്സ് തുറക്കുമ്പോള്‍ 'ഇത്തിസലാറ്റ്' ബില്ലുകള്‍ക്കും ബാങ്ക് സ്റ്റേറ്റ്മെന്റ്കള്‍ക്കുമിടയില്‍ 'നിനക്ക് സുഖമാണോ' എന്നു ചോദിച്ച് ഒരു കത്ത്? ആരുടെയെങ്കിലും? ഇല്ല. ഒന്നുമുണ്ടാവില്ല. കത്തെഴുതാനും വായിക്കാനും ആര്‍ക്കാണു നേരം? എല്ലാവരും തിരക്കിലാണു. 20 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന അതേ ലോകം, അതേ മനുഷ്യര്‍. ഇന്റര്‍നെറ്റും, ടെലഫോണും വന്നതു കൊണ്ടാണോ? ടെക്നോളൊജി വളര്‍ന്നതു കൊണ്ടാണോ? എന്തുകൊണ്ടാണു ലോകമിങ്ങനെ കീഴ്മേല്‍ മറിയുന്നത്? എനിക്കും വേണം ഒരു ഇ-മെയില്‍ ഐ.ഡി എന്നു പത്തു വയസുകാരനായ മകന് വാശിപിടിച്ചു. ഏതെങ്കിലും ഒരുകാലത്ത് കത്തുകള്‍ വരുമെന്ന് അവനും ഇപ്പോഴേ പ്രതീക്ഷിക്കുന്നുണ്ട്.ഒരു തുണ്ട് കടലാസ്, നീലമഷിയില്‍ കുറെ അക്ഷരങ്ങള്‍. ഒരാളുടെ ഓര്‍മ്മയില്‍ നാം പത്തു മിനിറ്റു നേരമെങ്കിലും നിറയുന്നുവെന്ന ചിന്ത. എത്ര സുഖകരമായ അനുഭവം.
എം.സി റോഡിനു തൊട്ടരികെയാണു വീട്. വീടിനു പിറകില്‍ മുറ്റമുണ്ട്. മുറ്റം നിറയെ തണല്‍ തന്ന് കേമനായ പുളിമരമുണ്ട്. അതിനും തൊട്ടു താഴെ നീണ്ടു നിവര്‍ന്നു പാടം കിടക്കുന്നു. പാടത്തെ ചുറ്റി തെളി നീര് നിറഞ്ഞ തോട്. തോട്ടില്‍ നിറയെ പൊടിമീനുകള്‍ മറിയുന്നുണ്ട്. ആ തോടിനരികെ, പുളിമരത്തിനു കീഴെ കസേരയിട്ട് പരീക്ഷയ്ക്കു പഠിക്കുകയായിരുന്നു ഞാന്‍. താഴെ പായില്‍ പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു. പത്താം ക്ലാസിന്റെ മദ്ധ്യവേനല്‍പരീക്ഷയാണ്.അപ്പോഴാണു ഷാജി വന്നത്. ചെറുപ്പം മുതലേ കൂട്ടുകാരന്. പ്രീഡിഗ്രിക്കു പഠിക്കുന്നവന്. ടീച്ചറായ അവന്റെ അമ്മയും വീട്ടമ്മയായ എന്റെ അമ്മയും സുഹൃത്തുക്കളാണ്. ഇരുവീട്ടുകാരും തമ്മില്‍ ആഴമേറിയ സൗഹൃദത്തിലാണു്. എന്റെ അമ്മക്കു പ്രിയപ്പെട്ട കുട്ടിയായിരുന്നവന്‍. പഠിച്ചുതീര്‍ത്ത ഗൈഡുകളും, റെഫര്‍ ചെയ്യാന്‍ പഴയ ചോദ്യപേപ്പറുകളും മറ്റും എത്തിക്കുകയും ചെയ്ത്, എന്റെ പഠനത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തിരുന്നു. പൊതുവേ ഗൗരവ പ്രകൃതക്കാരന്.ആ ഷാജിയാണു മുന്പില്.'എങ്ങനെയുണ്ട് നിന്റെ പഠിത്തം?' കാരണവരുടെ അധികാരത്തോടെയാണു ചോദ്യം.'കാണാന്‍ വയ്യേ? ഇങ്ങനെ പോകുന്നു" പുസ്തകങ്ങളെ നീരസത്തോടെ ചൂണ്ടി ഞാന്‍ പറഞ്ഞു.'നിന്നോടൊരു കാര്യം പറയാനുണ്ട്.' ശബ്ദം താഴ്ത്തിയവന്‍ അറിയിച്ചു.'എന്താത്?''അല്ലെങ്കില്‍ വേണ്ട, പരീക്ഷ കഴിയട്ടെ. കോണ്‍സന്‍ട്രേഷന്‍ കളയണ്ട'.പറയടാ, പറയടാ-യെന്ന് പുറകെ തൂങ്ങിയെങ്കിലും, 'കാര്യം' പറയാതെ അതുവരെ കാണാത്തൊരു ചിരിയും ചിരിച്ചവന് പോകുകയും അന്നു തന്നെ ഞാനതു മറക്കുകയും ചെയ്തു. പരീക്ഷകാലം കഴിഞ്ഞ്, അവധിക്കാലം ആഘോഷിച്ചു തുടങ്ങുകയും ചെയ്തൊരു ദിവസം, രണ്ടായി മടക്കിയൊരു വെള്ള എന്‍വെലെപ് അമ്മകാണാതെ എന്റെ കയ്യില്‍ വെച്ച് അവന് പോയി. കവര്‍ പൊട്ടിക്കാതെ തന്നെ ഉള്ളടക്കം ഊഹിച്ച് തലയില്‍ വെള്ളിടി വെട്ടി. അമ്മയെങ്ങാന്‍ അറിഞ്ഞാല്‍!! ആവശ്യത്തിനും, അനാവശത്തിനും, കാര്യമായും, അകാരണമായും അമ്മ പറയാറുള്ള വാക്കുകള്‍ ഓര്‍മ്മ വന്നു. 'വല്ല പേരുദോഷവും കേള്‍പ്പിച്ചാല്‍! ഒറ്റയെ ഒലക്ക കൊണ്ടാണെന്ന ഓര്‍മ്മ വേണം!! (ഒരു പക്ഷേ അമ്മ 'മോളേ' എന്നു വിളിച്ചിട്ടുള്ളതില്‍ കൂടുതല്‍ പറഞ്ഞിട്ടുള്ളത് ഇമ്മാതിരി ഭീഷണികളാണു്). കത്തു കൈയ്യിലിരുന്നു വിറച്ചു. ആകെപ്പാടെയുണ്ടായിരുന്ന കൂട്ടുകാരി മിനിയുടെ വീട്ടിലേക്കോടി. തൊട്ടയലത്താണവളുടെ വീട്. കിതപ്പടക്കി ശ്വസമടക്കി അവളോടു പറഞ്ഞു, 'നമ്മുടെ ഷാജി തന്നതാണു്, എനിക്കു പേടിയാണു്, നീ വായിച്ചു എന്താണു കാര്യമെന്നു എന്നോടു പറയൂ എന്നു പറഞ്ഞു വീട്ടില്‍ തിരിച്ചെത്തി, അവളുടെ വരവും കാത്ത്, കാലു വെന്ത നായെ പോലെയുലാത്തിക്കൊണ്ടിരുന്നു. അക്ഷമയുടെ ആയുസിനറുതിവരുത്തിയെത്തിയവള്‍ വന്നു.
എന്താണു്? എന്താണവന് എഴുതിയിരുന്നത്? ഉദ്വേഗപൂര്‍വം ഞാന്‍ ചോദിച്ചു.'ഓ! അവനു നിന്നെയിഷ്ടമാണെന്നു"ലാഘവത്തോടെ, വളരെ നിസാരമായി അവള് പറഞ്ഞു.'എന്നിട്ടു കത്തെവിടെ?''അതു കീറിക്കളഞ്ഞു'. അലസതയോടെ അവള് പ്രതികരിച്ചു.ദുഷ്ട!! അല്ലാതെയെന്തു പറയാന്‍.
പ്രിയപ്പെട്ട കഥാകൃത്തിന്റെ കഥകള്‍ വായിച്ച്, വായിച്ചു ഭ്രാന്തു വന്നു വിളിച്ചതാണദ്ദേഹത്തെ. സ്നേഹം കൂടി വീണ്ടും വീണ്ടും വിളിച്ചു. ഒരു ദിവസം അദ്ദേഹം പറഞ്ഞു. 'നീയൊരു കത്തയക്കൂ. കൈയ്യക്ഷരം കാണട്ടെ, ആളെ പിടികിട്ടുമല്ലോ. ആ വാക്കുകളെനിക്കു നന്നായി ബോധിക്കുകയും കത്തയക്കുകയും ചെയ്തു.
കുറെ നാളുകള്‍ക്കു മുന്‍പ്, ബാല്‍ക്കണിയില്‍ പൂവിട്ടു നിന്ന മുല്ലയില്‍ നിന്ന് സൂക്ഷ്മമായി അടര്‍ത്തിയെടുത്ത ഒരു പൂവു കത്തിനുള്ളിലിട്ട് സുഹൃത്തിനയച്ചു എനിക്കു നിന്നോടുള്ള സ്നേഹം ഈ പൂവു പോലെ സുഗന്ധപൂരിതവും നിര്‍മ്മലവും, പവിത്രവുമാണെന്നു അവന് മനസിലാക്കിയിരുന്നുവോ? ഉവ്വെന്നു പിന്നീടു കാലം പറഞ്ഞുതന്നു.
എന്താണു്? എന്താണവന് എഴുതിയിരുന്നത്? ഉദ്വേഗപൂര്‍വം ഞാന്‍ ചോദിച്ചു.'ഓ! അവനു നിന്നെയിഷ്ടമാണെന്നു"ലാഘവത്തോടെ, വളരെ നിസാരമായി അവള് പറഞ്ഞു.'എന്നിട്ടു കത്തെവിടെ?''അതു കീറിക്കളഞ്ഞു'. അലസതയോടെ അവള് പ്രതികരിച്ചു.ദുഷ്ട!! അല്ലാതെയെന്തു പറയാന്‍.
പ്രിയപ്പെട്ട കഥാകൃത്തിന്റെ കഥകള്‍ വായിച്ച്, വായിച്ചു ഭ്രാന്തു വന്നു വിളിച്ചതാണദ്ദേഹത്തെ. സ്നേഹം കൂടി വീണ്ടും വീണ്ടും വിളിച്ചു. ഒരു ദിവസം അദ്ദേഹം പറഞ്ഞു. 'നീയൊരു കത്തയക്കൂ. കൈയ്യക്ഷരം കാണട്ടെ, ആളെ പിടികിട്ടുമല്ലോ. ആ വാക്കുകളെനിക്കു നന്നായി ബോധിക്കുകയും കത്തയക്കുകയും ചെയ്തു.
കുറെ നാളുകള്‍ക്കു മുന്‍പ്, ബാല്‍ക്കണിയില്‍ പൂവിട്ടു നിന്ന മുല്ലയില്‍ നിന്ന് സൂക്ഷ്മമായി അടര്‍ത്തിയെടുത്ത ഒരു പൂവു കത്തിനുള്ളിലിട്ട് സുഹൃത്തിനയച്ചു എനിക്കു നിന്നോടുള്ള സ്നേഹം ഈ പൂവു പോലെ സുഗന്ധപൂരിതവും നിര്‍മ്മലവും, പവിത്രവുമാണെന്നു അവന് മനസിലാക്കിയിരുന്നുവോ? ഉവ്വെന്നു പിന്നീടു കാലം പറഞ്ഞുതന്നു.
ദിവസത്തിന്റെ 24 മണിക്കൂറും ഫോണില്‍ സംസാരിച്ചിട്ടും ഞാന്‍ അവനോടു പറഞ്ഞു "എത്ര നാളായി നീയൊരു കത്തെഴുതിയിട്ട്? ഒരെണ്ണം എഴുതി ഫാക്സ് ചെയ്യൂ' 5 പേജ് നിറയെ വേണമെന്നും, അക്ഷരങ്ങള്‍ കഴിയുന്നത്ര ചെറുതായിരിക്കണമെന്നു പ്രത്യേകം ഓര്‍മപ്പെടുത്തുകയും ചെയ്യും.
എനിക്കു നിന്നോടു പ്രണയമുണ്ടെന്ന് ഒരാള്‍ ഫോണില്‍ പറഞ്ഞാല്‍ കേട്ടില്ലാന്നു നടിക്കാം, ഇ-മെയില്‍ അയച്ചാല്‍ ഡിലേറ്റ് ചെയ്തു രസിക്കാം. നീലമഷിയില്‍ കത്തെഴുതി അയച്ചാല്‍ എനിക്കു ഗൂഢമായ ചിരി വരും. വിധേയത്വമുണ്ടാവും.
എനിക്കു നിന്നോടു പ്രണയമുണ്ടെന്ന് ഒരാള്‍ ഫോണില്‍ പറഞ്ഞാല്‍ കേട്ടില്ലാന്നു നടിക്കാം, ഇ-മെയില്‍ അയച്ചാല്‍ ഡിലേറ്റ് ചെയ്തു രസിക്കാം. നീലമഷിയില്‍ കത്തെഴുതി അയച്ചാല്‍ എനിക്കു ഗൂഢമായ ചിരി വരും. വിധേയത്വമുണ്ടാവും.
ജീവിതകാലത്തൊരിക്കലും നിനക്കു മനഃസമാധാനം ഉണ്ടാകാതിരിക്കട്ടെ എന്നോര്മിപ്പിച്ചു വന്ന ഒരു കത്ത്.എത്ര ആഞ്ഞു നിശ്വസിച്ചാലും, പറിഞ്ഞു പോകാതെ നെഞ്ചിലുടക്കി കിടക്കുന്ന കല്ലാണു നീയെന്നും എല്ലാ രാത്രിയിലും, 10 മണിക്കു ആകാശത്തേക്ക് നോക്കൂ, ആദ്യം കാണുന്ന മേഘത്തുണ്ടില്‍ നിനക്കുള്ള എന്റെ സന്ദേശമുണ്ടാവും എന്നും മറ്റും കുറിച്ചുവന്നൊരു കത്ത്. നാലഞ്ചാവര്‍ത്തി വായിച്ച്, നൂറു ടണ്‍ ഭാരമേറിയ വ്യഥയോടെ, കത്തു ചുരുട്ടി ക്ലോസെറ്റിലിട്ട് ഫ്ലഷ് ചെയ്തു. കുടുംബമാണു വലുതെന്നോര്‍ത്ത്, ദാമ്പത്യമെന്ന ചില്ലുകൊട്ടാരം വാരി ചേര്‍ത്തു പിടിച്ചു. എന്നാല്‍ ജീവിതത്തിന്റെ കുട മടക്കി, മരണത്തിന്റെ മഴയിലേക്കു സ്വയം ഇറങ്ങുന്നതിനു മുന്‍പെഴുതിയ ആ കത്തിന്റെ വില എത്ര ക്ലോസെറ്റുകളില്‍ മുങ്ങിത്തപ്പിയാലാണു കിട്ടുന്നത്? സ്വര്‍ഗ്ഗത്തിന്റെ ഏതെങ്കിലും മുറിയിലിരുന്ന് അവന് കത്തുകളെഴുതുന്നുണ്ടാവും. ഒരു പോസ്റ്റുമാനെ തേടിയലയുന്നുണ്ടാവും. ഒന്നിനും കഴിയാതെ മേഘങ്ങളില്‍ കുത്തിക്കുറിക്കുന്നുണ്ടവും. അതു വായിക്കാന്‍ സമയമില്ലാതെ ഞാന്‍ മകള്‍ക്കു പാലു കൊടുക്കുന്നുണ്ടാവും, ഭര്‍ത്താവിന്റെ ഷര്‍ട്ടുകള്‍ ഇസ്തിരിയിടുന്നുണ്ടാവും. ജീവിച്ചിരിക്കുന്നവരാണു മരിച്ചവരേക്കാള്‍ ദയ അര്‍ഹിക്കുന്നവരെന്നു കപടമായി ചിന്തിക്കുകയും ചെയ്യും.
14 comments:
“ ജീവിതകാലത്തൊരിക്കലും നിനക്കു മനഃസമാധാനം ഉണ്ടാകാതിരിക്കട്ടെ എന്നോര്മിപ്പിച്ചു വന്ന ഒരു കത്ത്.എത്ര ആഞ്ഞു നിശ്വസിച്ചാലും, പറിഞ്ഞു പോകാതെ നെഞ്ചിലുടക്കി കിടക്കുന്ന കല്ലാണു നീയെന്നും എല്ലാ രാത്രിയിലും, 10 മണിക്കു ആകാശത്തേക്ക് നോക്കൂ, ആദ്യം കാണുന്ന മേഘത്തുണ്ടില്‍ നിനക്കുള്ള എന്റെ സന്ദേശമുണ്ടാവും എന്നും മറ്റും കുറിച്ചുവന്നൊരു കത്ത്.“
ഇത്തവണത്തെ തര്‍ജ്ജനി വാര്‍ഷികപ്പതിപ്പില്‍ വന്നത്
pathivu sadyangal illathoru kath,
ishtappetathirikkan pattathathu.
nandi
പുതുവത്സരാശംസകള്‍.!! :)
കഥയോ കാര്യമോ എന്നുപോലും ഓര്‍ക്കാതെ പൊള്ളിപ്പോകുന്നു മനസ്സ്...
(ഓഫ്. മറുപടി എഴുതിയിട്ടില്ലാത്ത തുറന്നുപോലും നോക്കിയിട്ടില്ലാത്ത് ക്രിസ്മസ് കാലകത്തുകള് ഇനിയും ഇരിക്കുന്നുണ്ട് വലിപ്പില്‍. ഇതുവരെ ക്രിസ്മസിനു ഒരുകത്തുപോലും അയച്ചിട്ടില്ലാത്ത ഒരാളുടെ ആശംസകാത്തിരിക്കുകയാണ് ഞാന്‍.)
വല്ലപ്പോഴും വരുന്ന കത്തുകള്‍ ഒരാശ്വാസം തന്നെയാണ്. അതിലെ മഷിയും, പേനയുടെ ചുണ്ടുകളും, എഴുതന്നയാളുടെ വിരലുകളിലെ ചൂടും, ഹൃദയത്തിലെ വികാരങ്ങളും ചേര്‍ന്നൊരുക്കിയ എന്തോ ഒന്ന് കത്തിലൂടെ ദൂരങ്ങള്‍ താണ്ടി നമ്മളിലേക്കെത്തുന്നുണ്ട്.
കത്തുകളിലൂടെ പ്രതിഫലിക്കുന്നത് എഴുതിയ ആളൂടെ സമീപനം കൂടിയാണ്...
നന്നായിരിക്കുന്നു
നൊമ്പരപ്പെടുത്തിയ കുറിപ്പ്. കത്തെഴുത്തിനെക്കുറിച്ച് ഈയിടെ ഞാനും ഒരു കുറിപ്പെഴുതിയിരുന്നു, ഇന്റര്‍നാഷണല്‍ മലയാളി മാഗസിനു വേണ്ടി.
ഒഴിയാബാധ നമ്പര്‍ 2
എന്റെ മേശവലിപ്പില്‍ ആരും കാണാതെ ഇപ്പോഴും ഞാന്‍ സൂക്ഷിച്ച് വച്ചിട്ടൂണ്ട് 64 കത്തുകള്‍. ഒരു പ്രണയത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ. കണ്ണീര് വീണ് മഷി പടര്‍ന്ന ആ കത്ത് ഞാന്‍ മരിച്ച് പോയാലും പിന്നാലെ ഉണ്ടാവും. ഇതൊക്കെ ഓര്‍മ്മപ്പെടുത്താന്‍ ഇറങ്ങിക്കോളും.
മനസ്സില്‍ തട്ടിയ പോസ്റ്റ്.
സ്വന്തം കൈപ്പടയിലെഴുതിയ കത്തുകള്‍ എന്നും എഴുതുന്നയാളെ നമ്മോട് ചേര്‍ത്തു നിര്‍ത്തുന്നു.
:)
ദേവാ...വാക്കുകള്‍ കിട്ടുന്നില്ല...
ഇപ്പോഴും കൂട്ടുകാര്‍ക്കു കത്തെഴുതും ഞാന്‍..പിന്നെ അതു വായിക്കാനാര്ക്കാണു നേരമെന്നോര്ത്തു കീറീക്കളയും..ഒരു പഴഞ്ചത്തിയായതുകൊണ്ടാവും പണ്ടൊക്കെ പോസ്റ്റുമാന്റെ ബെല്ലടിക്കു കാത്തുനില്‍ക്കുമ്പോഴുള്ള സുഖം ഇപ്പോള്‍ മെയില്‍ബോക്സ് തുറക്കുമ്പോള്‍ കിട്ടാത്തത്..പ്രസവത്തിനു നാട്ടില്പോയപ്പോള് എന്നും നാളും,അഞ്ചും തവണ ഫോണ്‍ ചെയ്യുന്ന ഭര്‍ത്താവിനോട് ഒരു കത്തയച്ചൂടെ എന്നു ചോദിച്ചെന്നും വഴക്കിടുമായിരുന്നു...ഫലമില്ലെന്നറിഞ്ഞുതന്നെ :-)...
“ജീവിതകാലത്തൊരിക്കലും നിനക്കു മനഃസമാധാനം ഉണ്ടാകാതിരിക്കട്ടെ എന്നോര്മിപ്പിച്ചു വന്ന ഒരു കത്ത്.എത്ര ആഞ്ഞു നിശ്വസിച്ചാലും, പറിഞ്ഞു പോകാതെ നെഞ്ചിലുടക്കി കിടക്കുന്ന കല്ലാണു നീയെന്നും എല്ലാ രാത്രിയിലും, 10 മണിക്കു ആകാശത്തേക്ക് നോക്കൂ, ആദ്യം കാണുന്ന മേഘത്തുണ്ടില്‍ നിനക്കുള്ള എന്റെ സന്ദേശമുണ്ടാവും എന്നും മറ്റും കുറിച്ചുവന്നൊരു കത്ത്” ഹൃദയത്തില്‍ തൊട്ട വാക്കുകള്‍..
എന്തേ പല അമ്മമാര്‍ക്കും മോളേ എന്ന വിളിയേക്കാള്‍ കൂടുതല്‍ മറ്റു പല ഓര്‍മ്മപ്പെടുത്തലുകളും നാവില്‍ വരുന്നു?
പ്രിയ ദേവസേന,
ഭയങ്കരായിട്ടിഷ്ടായി. റ്റച്ചിങ്ങ്ന്ന് പറഞ്ഞാല്‍ റ്റച്ചിങ്ങ്!
എത്ര ആഞ്ഞു നിശ്വസിച്ചാലും, പറിഞ്ഞു പോകാതെ നെഞ്ചിലുടക്കി കിടക്കുന്ന കല്ലാണു നീയെന്നും എല്ലാ രാത്രിയിലും, 10 മണിക്കു ആകാശത്തേക്ക് നോക്കൂ, ആദ്യം കാണുന്ന മേഘത്തുണ്ടില്‍ നിനക്കുള്ള എന്റെ സന്ദേശമുണ്ടാവും എന്നും മറ്റും കുറിച്ചുവന്നൊരു കത്ത്.“
എഴുതിവച്ച്, കരുതിവച്ച എത്ര കത്തുകളുണ്ട് ഇപ്പൊ കീറിക്കളയാനും പറ്റാത്തവ.. ? reading you is a feast, ചേച്ചി...നന്ദി.
കത്തുകളെക്കുറിച്ച് എന്താ പറയുക..ഈയിടെ ഒരു കത്ത് കിട്ടിയതിന്റെ ഷോക്കില്‍ ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു ബ്ലോഗില്‍.......
നൊസ്റ്റാള്‍ജിക്..പിന്നെ “”പച്ചക്കറികളില്‍ മുയല് “എന്ന കവിത ചൊല്ലിയത് ഇഷ്ടമായിരുന്നു,..അഭിനന്ദനം ഒന്നു പറയണം എന്നോര്‍ത്തിട്ട് കുറെ നാള് ആയി പക്ഷെ ഇപ്പോഴാണ് ഈ ബ്ലോഗില്‍ എത്തിയത്..വൈകിയ ഒരു അഭിനന്ദനം..
Post a Comment