"നാരീ സ്തനഭര"



"Now open - Dubai
New Lingerie & Swinwear Boutique for
Big boobed women
cupsize D to JJ"


രസ്യങ്ങളിങ്ങനെ ഇതു വരെയെത്തിയിട്ടുണ്ടു. എന്തു വില കൊടുത്തും മാറുകളുടെ സംരക്ഷണം വീണ്ടെടുക്കാന്‍ സ്ത്രീകള്‍ തയ്യാറാണു എന്നതിന്റെ സൂചനയാണിത്‌.

പണ്ട്‌ ജന്മിത്വം കൊടികുത്തി വാണിരുന്ന കാലത്ത്‌ കീഴ്ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക്‌ മാറുമറക്കല്‍ നിഷേധിക്കപ്പെട്ടിരുന്നു. സ്വന്തം വേളിയും വെപ്പാട്ടിമാരും പോരാഞ്ഞ്‌ ആവുന്നത്ര സ്ത്രീമാറുകളാസ്വദിച്ച്‌, റിക്കാര്‍ഡുകള്‍ തിരുത്തി ഗിന്നസ്ബുക്കില്‍ കയറിപറ്റണമെന്ന വാശിയുണ്ടായിരുന്നുവോ അക്കാലത്തെ ജന്മിത്വത്തിനു?? നിമിഷം തോറും വളര്‍ന്നുകൊണ്ടിരിക്കുന്ന മാറിനെ ചൊല്ലി ആകുലപ്പെടേണ്ടിയും, കഞ്ചുകമഴിച്ചു കെട്ടിക്കൊടുക്കേണ്ടിയും വന്നു ശകുന്തളയുടെ സഖിമാര്‍ക്ക്‌? ഇത്രമാത്രം പുകഴ്‌ത്തിപ്പടാന്‍ മാത്രം എന്ത്‌ അമൂല്യതയാണിതിലെന്ന ശങ്ക എങ്ങനെയുണ്ടാകാതിരിക്കും? പക്ഷെ ശങ്ക പാടില്ല, സൃഷ്ടി അഭിജ്ഞാന ശാകുന്തളമാണു. കര്‍ത്താവ്‌ കാളിദാസനാണു. എന്നാല്‍ ഇക്കാലത്തെ ഒരു പെണ്‍കുട്ടി മാറുവളര്‍ച്ചയില്‍ ആശങ്കപ്പെട്ട്‌ കൂടെ നടക്കുന്നസഖിമാരെകൊണ്ട്‌ ബ്രായുടെ ഹുക്ക്‌ കുത്തിക്കുകയോ, സ്റ്റ്രിപ്പ്‌ അഡജസ്റ്റ്‌ ചെയ്യിക്കുകയോ ചെയ്താല്‍, അവള്‍ ലെസ്ബിയന്‍ എന്ന പേരു വളരെ കൃത്യമായി സമ്പാദിച്ചിരിക്കും. ഏതെങ്കിലും സാഹിത്യകാര്‍ എഴുതിപ്പോയാല്‍ അശ്ലീലസാഹിത്യത്തിന്റെ വക്താവെന്നു പറഞ്ഞ്‌ നിരൂപകരും, വായനക്കരും അവരെ കല്ലെറിയുമെന്നതു മറ്റൊരുസത്യം. ഭോജരാജാവിന്റെ ഭാര്യയുടെ മാറിലെ കാക്കപ്പുള്ളിയെക്കുറിച്ച്‌ കാളിദാസനെഴുതിയാല്‍ അതു കാവ്യാത്മകം; ചമല്‍ക്കരസുന്ദരം. സാധാരണക്കാരന്‍ പറഞ്ഞാല്‍ അശ്ലീലം. കാളിദാസന്റെ കാലത്തെക്കാള്‍ ഇപ്പോഴും മാറു സംരക്ഷണത്തിനു ലഭ്യമാണെന്ന് വിളംബരം ചെയ്യുന്നു മേല്‍പറഞ്ഞ പരസ്യം.

പെറ്റിട്ട്‌, ഇത്തിരിപോന്ന ശിശുക്കളുടെ മൗലികതയില്‍ നിന്ന് മുലകളെടുത്തു മാറ്റുന്ന, സൗന്ദര്യതരംഗങ്ങളില്‍പ്പെട്ടുലയുന്ന, വര്‍ത്തമാനകാല ഹൈ-ടെക്‌ അമ്മമാര്‍ക്ക്‌ മുഖമടച്ചുകിട്ടിയ പ്രഹരമാണു ചിലനാളുകള്‍ക്ക്‌ മുന്‍പ്‌ ഒരു ആഴ്ചപതിപ്പില്‍ അച്ചടിച്ചു വന്ന ചിത്രം. ബാഗ്ലൂര്‍ പട്ടണ നടുവില്‍, രണ്ടു വയസുകാരനായ തെരുവുബാലന്‍ സഹചാരിയായ തെരുവ്‌ നായയുടെ മുലപ്പാല്‍ വലിച്ചുകുടിക്കുകയാണു ചിത്രത്തില്‍. അക്കാര്യത്തില്‍ പുരാണങ്ങളിലെ പൂതനയെ ബഹുമാനിക്കുക തന്നെവേണം. കംസന്റെ ആജ്ഞ ശിരസാ വഹിച്ച്‌, മുലകളില്‍ വിഷം പുരട്ടി ഉണ്ണിക്കണ്ണനെ സംഹരിക്കനെത്തി, ആഗമനോദ്ദേശ്യം വിസ്മരിച്ച്‌, പ്രാണന്റെ അമൃതേത്ത്‌ ചുരത്തി കൊടുത്തു അവര്‍.


ചെറുപ്പക്കാലത്ത്‌, വളരെ അപ്പൂര്‍വ്വമായി അഛന്‍ പറഞ്ഞിരുന്ന കഥകളെല്ലാം പ്രേതങ്ങളെ ചുറ്റിപറ്റിയുള്ളതായിരുന്നു. അദ്ദേഹം പണ്ടുകാണാന്‍ പോയ രക്തരക്ഷസ്‌ എന്ന നാടക കഥ വളരെ മനോഹരമായിരുന്നു. എന്നാല്‍ കടമുറ്റത്ത്‌കത്തനാര്‍ മന്ത്രശക്തിയാല്‍ തലയില്‍ ആണിയടിച്ച്‌ അടിമയാക്കി, അമ്മക്ക്‌ സഹായിയായി കൊണ്ടുവന്ന ഒറ്റമുലച്ചിയെന്ന യക്ഷികഥ കേട്ടാലും കേട്ടാലും മതിയാവില്ലായിരുന്നു എനിക്ക്‌. ഒറ്റമുലയുള്ള സുന്ദരി യക്ഷി എങ്ങനെയിരിക്കും എന്നാലോചിച്ച്‌ ആലോചിച്ച്‌ ഉറങ്ങിപോയിട്ടുണ്ട്‌.

ഇക്കഴിഞ്ഞ, ആഗസ്റ്റിലെ ഒരു അപരാഹ്നത്തിന്റെ ഒടുവില്‍, മഴ പെയ്യണോ, വേണ്ടയോ എന്നു ശങ്കിച്ചുനില്‍ക്കുന്ന നേരത്താണു ഗേറ്റ്‌ കടന്ന് അവര്‍ സാവധാനം നടന്നു വരുന്നതു ജനാലയിലൂടെ ഞാന്‍ കണ്ടത്‌. കരിവീട്ടിയില്‍ കടഞ്ഞെടുത്തതു പോലെയുള്ള അംഗവടിവുകള്‍ സാരിത്തലപ്പുകൊണ്ടു മൂടി, അത്യന്തം പ്രസരിപ്പാര്‍ന്ന മുഖവുമായി പൂമുഖവാതില്‍ക്കലെത്തി. ധനാഭ്യര്‍ത്ഥന മുന്‍കൂട്ടി കണ്ട്‌ മകളോട്‌ പരഞ്ഞു 'അഞ്ചോ പത്തൊ കൊടുത്ത്‌ വിട്ടേക്കൂ". പോയ വേഗതയില്‍ തിരികെയെത്തി മകള്‍ പറഞ്ഞു ' അവര്‍ക്ക്‌ അമ്മയെ കാണണമെന്ന്'. എന്തുകൊണ്ടോ, നിന്ന നില്‍പ്പില്‍ എന്തിനെന്നറിയാത്ത കോപം കത്തിക്കയറി. പണിയെടുക്കാനാവാത്ത തട്ടിപ്പു വര്‍ഗ്ഗത്തെ മനസാ ക്രുദ്ധിച്ച്‌ ഞാനിറങ്ങിച്ചെന്ന് ചോദിച്ചു ' എന്താണു കാര്യമെന്നു?" അവര്‍ കുറെക്കൂടി അടുത്തെക്കു വന്ന് നേര്‍ത്തൊരു ചിരിയോടെ അരിയിച്ചു " ഞാന്‍ രോഗിണിയാണു" എന്റെ കോപം മൂര്‍ദ്ധന്യത്തിലെത്തി. ആ പ്രസരിപ്പെനിക്കിഷ്ടപ്പെട്ടില്ല. പിന്നീടാ ചിരിയും. രോഗമുള്ളവര്‍ ഇങ്ങനെ ചിരിക്കാന്‍ പാടുണ്ടൊ? ഇത്ര പ്രസരിപ്പു പാടുണ്ടൊ? സുഖക്കേടു വെറും അഭിനയമാണു. പണം തട്ടിയെടുക്കനുള്ള തന്ത്രങ്ങള്‍! ദുരാഗ്രഹി! അവരെന്റെ മനോഗതങ്ങള്‍ വായിച്ചെടുത്തുവോ ആവോ? പെട്ടന്നവര്‍ സാരിത്തലപ്പു നീക്കി. നിന്ന നില്‍പ്പില്‍ കാല്‍ചുവട്ടിലെ തറ ഇളകുന്നതു പോലെ തോന്നിയെനിക്ക്‌. എന്താണു ഞാന്‍ കണ്ടത്‌? തികച്ചും, നഗ്നമായ, ശൂന്യമായ, അറുത്തുമാറ്റികഴിഞ്ഞിരിക്കുന്ന ഇടതുമാറു കാട്ടി പറഞ്ഞു 'അര്‍ബുദം ബാധിച്ചിരുന്നു. പഞ്ഞിയും, ബാന്‍ഡേജും ചേര്‍ത്തുചുറ്റിക്കെട്ടിയിരുന്ന അടുത്തതും നീക്കം ചെയ്യുന്നതിനു പണം ആവശ്യമാണു". കൊടുത്ത പൈസ സ്വീകരിച്ച്‌ അവര്‍ പടിയിറങ്ങിപ്പോയ നേരത്ത്‌, പെട്ടന്ന് ആകാശമാകെ കരിമേഘക്കെട്ടുകള്‍ മൂടി, ചുറ്റും നിന്നിരുന്ന റബ്ബര്‍മരങ്ങളിലേക്ക്‌ ഇരുട്ട്‌ ഓടിക്കയറി. പരന്ന പ്രതലവുമായിവന്ന ആ സ്ത്രീ മാറിടം എന്നെ അര്‍ദ്ധപ്രജ്ഞയിലേക്കെറിഞ്ഞു. ജീവിതത്തിലെ പ്രഥമാനുഭവമാണിങ്ങനെ ഒന്ന്. ആ രാത്രിയില്‍ തകര്‍ത്തു പെയ്ത മഴയിലൂടെ അച്ഛന്റെ കഥയിലെ ഒറ്റമുലച്ചിയെന്ന സുന്ദരി എന്റെ സ്വപ്നങ്ങളിലേക്കാദ്യമായിറങ്ങി വന്നു.
ബാല്യകാലത്ത്‌, കൈ നിറയെ കുന്നിക്കുരു പെറുക്കിക്കൂട്ടുമ്പോഴും, പുതിയ കുപ്പിവളകള്‍ ലഭിക്കുമ്പോഴും അവ മാറോടു ചേര്‍ത്ത്‌ സന്തോഷിച്ചിരുന്ന ഒരു ശരാശരി പെണ്‍കുട്ടിയുടെ പ്രകൃതം കാലത്തിന്റെ ഏതിടനാഴിയില്‍ വെച്ചാണു കൈമൊശം വന്നു പോയത്‌?

പിന്നീട്‌ കൗമാരനടക്കല്‍ വെച്ച്‌ നെഞ്ചിലേക്ക്‌ മുളച്ചുവന്ന മായകാഴ്ച്ച കണ്ട്‌ അന്തംവിട്ടുപോയതും പിന്നീടവയെ ഒന്നും രണ്ടും പെറ്റിക്കോട്ടിനുള്ളിലേക്ക്‌ ഒളിപ്പിക്കാനുള്ള ശ്രമങ്ങളും, കാലപ്രയാണത്തില്‍ "നിന്റെ മാറിനെത്ര ഭംഗി"യെന്നു പറഞ്ഞ്‌ എന്നെ ഞെട്ടിച്ച സഹപ്രവര്‍ത്തകയെയും ഓര്‍ക്കുമ്പോള്‍ നിഗൂഢമായൊരു ചിരി മാത്രം ബാക്കിയാവുന്നു.

ഇപ്പോഴിപ്പോള്‍, മൂന്നു കുഞ്ഞുങ്ങള്‍ മുഖം പൂഴ്ത്തിയുറങ്ങാന്‍ മല്‍സരിക്കാന്‍ മാത്രം സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നു എന്നതൊഴിച്ചാല്‍ പുകഴ്ച്ച പറയാന്‍ എന്താണിതിലെത്ര എന്ന ശങ്ക മാത്രം ബാക്കി. എന്നിരുന്നാലും ഹോളിവുഡ്‌ നടിമാരും, മോഡലുകളും മാറുകളെ ഇന്‍ഷ്വറന്‍സിനു വിധേയമാക്കി സംരക്ഷണം ഉറപ്പു വരുത്തുമ്പോള്‍, അങ്ങു ദൂരെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍, മന്ത്രിമാരുടെ കസേരക്കാലുകള്‍ പോലും നാരിമാരുടെ മുലത്തുമ്പില്‍ ആടിയുലഞ്ഞു നിലംപൊത്തിയിരിക്കുന്നു.

ഏതു മാത്രയും കടലെടുത്തു പോയേക്കാവുന്ന തീരഭൂമിപോലെ ജീവന്റെ തുരുത്തുകള്‍- ഒരു ചെറു വേലിയേറ്റത്തില്‍ തകര്‍ന്നുപോയേക്കാവുന്ന അംഗോപാംഗങ്ങള്‍. അവയിലേക്കു കണ്ണും കാതും കൂര്‍പ്പിച്ച്‌ നിസഹായരായി തീരുന്നു പാവം സ്ത്രീജനങ്ങള്‍.


45 comments:

ദേവസേന said...

"ആ രാത്രിയില്‍ തകര്‍ത്തു പെയ്ത മഴയിലൂടെ അച്ഛന്റെ കഥയിലെ ഒറ്റമുലച്ചിയെന്ന സുന്ദരി എന്റെ സ്വപ്നങ്ങളിലേക്കാദ്യമായിറങ്ങി വന്നു."...


കവിതകള്‍ക്കും, കാല്‍പ്പനികതകള്‍ക്കുമപ്പുറം, ജീവിതത്തില്‍ നിന്നും,
സ്നേഹപൂര്‍വം

Kuzhur Wilson said...

അമ്മയുടെ മുലക്കണ്ണുകളിലൂടെയാണ് കുഞ്ഞ് അദ്യം എല്ലാം കാണുക. അല്ലേ ? ജനിക്കുമ്പോള്‍ തന്നെ അന്ധന്മാരായി പോയവര്‍ എത്ര ?

അങ്ങനെയൊന്നു ഈയിടെ ഞാനും എഴുതിയിരുന്നു

കണ്ണ്

എന്തായാലും എഴുതാന്‍ തന്നെ തീരുമാനിച്ചു അല്ലേ ? കൂടുതല്‍ വരട്ടെ.

ദേവലോകം നിറയട്ടെ.

Anonymous said...

"നിമിഷം തോറും വളര്‍ന്നുകൊണ്ടിരിക്കുന്ന മാറിനെ ചൊല്ലി ആകുലപ്പെടേണ്ടിയും, കഞ്ചുകമഴിച്ചു കെട്ടിക്കൊടുക്കേണ്ടിയും വന്നു ശകുന്തളയുടെ സഖിമാര്‍ക്ക്‌? ഇത്രമാത്രം പുകഴ്‌ത്തിപ്പടാന്‍ മാത്രം എന്ത്‌ അമൂല്യതയാണിതിലെന്ന ശങ്ക എങ്ങനെയുണ്ടാകാതിരിക്കും? പക്ഷെ ശങ്ക പാടില്ല, സൃഷ്ടി അഭിജ്ഞാന ശാകുന്തളമാണു. കര്‍ത്താവ്‌ കാളിദാസനാണു. എന്നാല്‍ ഇക്കാലത്തെ ഒരു പെണ്‍കുട്ടി മാറുവളര്‍ച്ചയില്‍ ആശങ്കപ്പെട്ട്‌ കൂടെ നടക്കുന്നസഖിമാരെകൊണ്ട്‌ ബ്രായുടെ ഹുക്ക്‌ കുത്തിക്കുകയോ, സ്റ്റ്രിപ്പ്‌ അഡജസ്റ്റ്‌ ചെയ്യിക്കുകയോ ചെയ്താല്‍, അവള്‍ ലെസ്ബിയന്‍ എന്ന പേരു വളരെ കൃത്യമായി സമ്പാദിച്ചിരിക്കും"

എന്താ പറയുക. ഒന്നുമില്ല. വെറുതെ കുറെ നേരം ചിരിച്ചു. ചിന്തിക്കാന്‍ എന്തിരിക്കുന്നു അല്ലേ ?

ത്രീവമായ എഴുത്ത്

വിശാഖ് ശങ്കര്‍ said...

ദേവസേന,
സ്ത്രീശരീരത്തില്‍ എറ്റവും സുന്ദരം മാറിടം തന്നെയെന്ന് എനിക്ക് പലപ്പൊഴും തോന്നിയിട്ടുണ്ട്.5വയസ്സുവരെ മുലകുടിച്ചതിന്റെ ഒര്‍മ്മകളായിരിക്കണം ഒരൂപക്ഷേ വീണ്ടും വീന്റും എന്നെ അവിടെയ്ക്ക് നടത്തുന്നത്.ഈ ആര്‍ത്തി മുലപ്പാല്‍ ന്‍ഊണയുകയാണെന്ന അറിവോടെ മുലഞെട്ട് നുണഞ്ഞ ആ കാലം തൊട്ട് തുടരുന്ന്നതായതിനാല്‍ അത് വെറ്രും കാമമാവില്ല.അല്ലെങ്കില്‍ ഒരു പക്ഷേ ആവും.അത്ര തുച്ഛവും നികൃഷ്ടവുമൊന്നുമല്ലല്ലൊ കാമം.യോസയുടെ ‘രണ്ടാനമ്മയ്ക്ക് സ്തുതി’ എന്ന കൃതി വായിച്ചതുമുതല്‍ ബാലകുതൂഹലങ്ങളില്‍ പോലും സങ്കീറ്ണ്ണങ്ങളായ അര്‍ഥങ്ങള്‍ ഉണ്ടെന്ന് എനിക്കും തോന്നിതുടങ്ങി.
വിത്സന്റെ ‘കണ്ണ്’ എന്ന ഞാന്‍ അടുത്തകാലത്ത് വായിച്ചതില്‍ ഏറ്റവും ധ്വനിഭംഗിയും മൂര്‍ച്ചയുമുള്ള കവിത മാറിടത്തിന്റെ മറുപുറം തുറന്നിടുന്നു.അതുകഴിഞ്ഞിതാ നിങ്ങളും...
എനിക്കും രണ്ടു പെണ്മക്കളാണ്.അവരുടെ മാറിടങ്ങളും വളര്‍ന്നുതുടങ്ങും.അവയവങ്ങളില്‍ എറ്റവും സര്‍ഗാത്മകമായവയുടെ ഉടമ എന്ന അഭിമാനത്തോടെ അവര്‍ക്ക് വളരുവാനുള്ള ഇടം ഈ ഭൂമിയില്‍ ബാക്കിയുണ്ടാകട്ടെ...ഒപ്പം ഈ ലോകത്തെ പരശതം പെണ്മക്കള്‍ക്കും.

NITHYAN said...

കൃഷ്‌ണന്‍നായര്‍ സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മാര്‍വെലസ്‌

Pramod.KM said...

ചെറുപ്പത്തില്‍ കുടിച്ച മുലപ്പാലിന്റെ രുചി എനിക്കോറ്മ്മയില്ല.ആരെങ്കിലും എന്നെ ഹിപ്നോട്ടൈസ് ചെയ്ത് ‘എന്താണ്‍ നിന്റെ ഏറ്റവും വലിയ ആഗ്രഹം?’ എന്നു ചോദിച്ചാല്‍ ഞാന്‍ പറയുന്ന ആദ്യത്തെ ഉത്തരങ്ങളില്‍ ഒന്നായിരിക്കും,‘എനിക്ക് മുലകുടിക്കണം’ എന്നത്.
ദേവസേന ചേച്ചീ.കുറിപ്പുകള്‍ക്ക് നന്ദി.

ജ്യോതീബായ്‌ പരിയാടത്ത്‌ said...

ഏതു മാത്രയും കടലെടുത്തു പോയേക്കാവുന്ന തീരഭൂമിപോലെ ജീവന്റെ തുരുത്തുകള്‍- ഒരു ചെറു വേലിയേറ്റത്തില്‍ തകര്‍ന്നുപോയേക്കാവുന്ന അംഗോപാംഗങ്ങള്‍. അവയിലേക്കു കണ്ണും കാതും കൂര്‍പ്പിച്ച്‌ നിസഹായരായി തീരുന്നു പാവം സ്ത്രീജനങ്ങള്‍.
..
ദേവാ... അല്ല, മുഴുവനും വിളിക്കാം. ദേവസേന, പേരില്‍ പോലും അപൂര്‍ണ്ണതയില്ലാതിരിയ്ക്കട്ടെ. ജന്‍മനാ അങ്ങനെയായിരുന്നു എന്നായിരിക്കാം ഒറ്റമുലച്ചിയെ സുന്ദരിയാക്കിയത്‌. അത്‌ പൂര്‍ണ്ണമാണ്ഠാനും. എന്നാല്‍ ദേവ വരച്ചു കാട്ടിയ അവര്‍... ആ ചിരിക്കും പ്രസരിപ്പിനുമടിയില്‍ ഓരോ ജീവക്കോശങ്ങളേയും കാര്‍ന്നു തിന്നുന്ന കൊടിയ വേദനയുടെ ഓര്‍മ്മയില്‍ ഒരു സൌന്ദര്യ സങ്കല്‍പ്പത്തിനും പ്രസക്തിയില്ലെന്ന്‌ എനിക്ക്‌ തോന്നുന്നു. വളരെ ശക്തമായ രചന. അഭിനന്ദനങ്ങള്‍.

ഇട്ടിമാളു അഗ്നിമിത്ര said...

ദേവസേനാ.. അയ്യോ എന്നോ അയ്യേ എന്നോ കാണുന്നവരുടെ കണ്ണിനും മനസ്സിനും അനുസരിച്ച് ആ ഇരു കണ്ണുകളേ കാണാം .. വളര്‍ച്ചയുടെ പടവുകളില്‍ അരുതാത്തതെന്തോ പോലെ ഒളിപ്പിച്ചു വെക്കാനുള്ള കൌമാരത്തിന്റെ തത്രപ്പാട്.. ഞാന്‍ എന്റെ ആ നാളുകളിലേക്ക് മനസ്സുകൊണ്ടൊരു മടക്കയാത്ര നടത്തി..പിന്നീടെപ്പൊഴൊ തലകുനിപ്പിക്കുന്ന ചില കൂര്‍ത്ത നോട്ടങ്ങള്‍ .. അവിടെ നിന്നും ഞാനൊരു പെണ്ണാണെന്ന തലയെടുപ്പിലേക്കുള്ള കുതിച്ചു കയറ്റം .. ആകര്‍ഷണത്തിന്റെയൊ അഭിമാനത്തിന്റെ അളവുകോലായി എടുത്തുവെക്കുമ്പോഴും എവിടെയോ ഒരു കറുത്ത കുത്തില്‍ ഒരു ചീളുവേദനയില്‍ അരിഞ്ഞു മാറ്റപ്പെട്ട് അപകര്‍ഷതയുടെ ഒറ്റമുലച്ചിയായ്.. നന്നായിരിക്കുന്നു..

അങ്കിള്‍. said...

ദേവസേനേ,

പോസ്റ്റ് വായിച്ചു.

ഒന്നു കൂടി വായിച്ചു നോക്കു. ഒന്നുരണ്ട്‌ സ്ഥലത്ത്‌ പാരഗ്രാഫോളം ആവര്‍ത്തിച്ചുപോയില്ലേ?. വേണ്ട എഡിറ്റിങ് നടത്തുമല്ലോ?
ഇനി എന്റെ കം‌പ്യൂട്ടറിന്റെ കുഴപ്പമാണോ എന്തോ?

Siju | സിജു said...

afterall it's all about a piece of flesh

പാരഗ്രാഫ് ആവര്‍ത്തിച്ചു വരുന്നു.. ശരിപ്പെടുത്തൂ..

Unknown said...

മനോഹരമായി എഴുതിയിരിക്കുന്നു ദേവസേനച്ചേച്ചീ..

ഓടോ: കൊറിയക്കാരന്‍ പ്രമോദേട്ടാ.. മുലപ്പാലിന്റെ ടേസ്റ്ററിയണം അല്ലേ? എസ് ഐ ചന്ദ്രനെ ചെന്ന് കണ്ടാല്‍ മതി. പണ്ട് കുടിച്ച മുലപ്പാലിന്റേയും വയമ്പിന്റെയും ഒക്കെ ടേസ്റ്റ് അറിയാം. :-)

മുല്ലപ്പൂ said...

ദേവസേനേ,
ഈ എഴുത്തിനു മുന്‍പില്‍ പ്രണാമം.
ശക്തമായ എഴുത്ത്.

അനിലൻ said...

വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയിരുന്നില്ലേ, മധുരഫലങ്ങളുടെ രൂപത്തിലുള്ള മുലകളെക്കുറിച്ച്. കണ്ടുപരിചയിച്ച പഴങ്ങളുടെ രൂപത്തിലൊക്കെ മനസ്സില്‍ വരച്ചു നോക്കിയിട്ടുണ്ട് കൌമാരകാലത്ത്. അനാവ്രിതമായ സ്ത്രീ ശരീരങ്ങളുടെ ചിത്രങ്ങള്‍ ഇന്നത്തേതുപോലെ ലഭ്യമായിരുന്നില്ലല്ലോ അന്ന്.
ഇരട്ടക്കുട്ടികളില്‍ മോന് മുലകുടി മാത്രമാണ് ജോലിയും വിശ്രമവും, മോള്‍ക്ക് അത്ര നിര്‍ബന്ധമല്ല എന്ന് ഇന്നലേയും അവള്‍ പറഞ്ഞതോര്‍ത്തപ്പോള്‍ ചിരി വന്നു. ( അച്ഛന്റെ മോന്‍ തന്നെ! )
നന്നായിട്ടുണ്ട് ദേവസേനാ.

Kaithamullu said...

പ്രമേയം ശക്തമാകുമ്പോള്‍ ഭാഷയും അതിനൊത്തുയരണം.
-ദേവസേനേ, നന്നായെഴുതിയിരിക്കുന്നു. നന്ദി!

ഏറനാടന്‍ said...

ദേവസേനച്ചേച്ചിയുടെ ലേഖനം വായിച്ച അഭിപ്രായമിട്ടതെല്ലാം വായിച്ചെത്തി ഞാനും വായിച്ചു.

കൊങ്കകള്‍ ഇല്ലാത്ത തരുണികളെ ഓര്‍ക്കാന്‍ പോലും ആര്‍ക്കും സാധ്യമല്ല. വൈക്കം മുഹമ്മദ്‌ ബഷീര്‍ രചിച്ച "ഭഗവത്‌ ഗീതയും കുറേ മുലകളും" എന്ന ശീര്‍ഷകത്തില്‍ ഇക്കാലത്തെ ഏതെങ്കിലും രചയിതാക്കള്‍ക്ക്‌ ഒരു രചന പുറത്തിറക്കുവാന്‍ ധൈര്യമുണ്ടാവും എന്ന്‌ തോന്നുന്നുവോ? എന്നാല്‍..

ദേവസേനാജി ഇത്രേയെങ്കിലും ചങ്കൂറ്റത്തില്‍ ഈ വിഷയം ചടുലതയില്‍ അവതരിപ്പിച്ചു. കൊടുകൈ..!

Pramod.KM said...

ഏറനാടന്‍ ചേട്ടാ..ഇന്നും "ഭഗവത്‌ ഗീതയും കുറേ മുലകളും"എന്ന പേരില്‍ എഴുതാന്‍ പറ്റുന്ന ആളുകള്‍ ഒക്കെ ഉണ്ട്.പക്ഷെ പുസ്തകം പ്രകാശം കാണില്ല.സിനിമയുടെ പേരിനെ ചൊല്ലിപ്പോലും പ്രശ്നമുണ്ടാക്കുന്ന വറ്ഗ്ഗീയത ആണ്‍ എല്ലായിടത്തും.അതാണ്‍ പ്രശ്നം.

Anonymous said...

മനോഹരം എന്നു പറഞ്ഞാല്‍ കുറഞ്ഞുപോകും. ഈ അടുത്തിടെ വായിച്ച ഏറ്റവും നല്ല കൃതികളിലൊന്നു.
നിത്യന്‍ പറഞ്ഞതു പോലെ ‘ മാര്‍വലസ്’.

ചര്‍ച്ചചെയ്യാന്‍ ഒരു പാട് ബിംബങ്ങള്‍ നല്‍കി അതിവിശാലമായ പ്രപഞ്ചത്തെ മുന്നിലേക്കെത്തിച്ചു തന്ന ദേവ..പ്രണാമം.

രണ്ടു തവണ കൂടി വായിച്ച് കൂടുതല്‍ എഴുതണമെന്ന് വിചാരിക്കുന്നു.

Anonymous said...

very nice some paragraphs are repeated please check it

Ajith Polakulath said...

ദെവസേന ഇത്ര ശക്തമായി എഴുതും എന്നു പ്രതീക്ഷിച്ചില്ല.. പിന്നെ ഹൈറ്റെക് അമ്മമാര്‍ മാത്രം അല്ല.. പ്രണയിനികളും വിലസുന്നു..

അങനെ എഴുതിയാല്‍ പറയും ഇങനെ എഴുതണം എന്നു...ഈ പറയുന്നവര്‍ക്ക് എന്തെങ്കിലും എഴുതാന്‍ പറ്റുമോ...

അംഗവടിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീപക്ഷം മാത്രമല്ല..അടിവസ്ത്രത്തിന്റെ ബെല്‍റ്റ് ബാന്‍ഡ് പുറത്തുകാണിക്കുന്ന അതൊരു അംഗികാരമായി കണക്കാക്കുന്ന metro-hitech വംശത്തിലെ യുവതീ-യുവാക്കളാണു നാളെയുടെ വാഗ്ദാനങ്ങള്‍!...ഹ ഹ... ഈ ട്രെന്റില്‍ അവരെ മത്സരാര്‍ത്ഥം പ്രോത്സാഹിപ്പിക്കുന്ന.. അവര്‍ക്കുവെന്ടിയുള്ള ദ്രിശ്യ മാധ്യമങ്ങള്‍..

പിന്നെ അവര്‍ക്കു അതിനുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന HI-TECH മതാ പിതാക്കള്‍!!!
പിന്നെന്തുവേണം മാഷെ?

പിന്നെ ദെവസേനക്കു ദിവസേന എഴുതാനുള്ള കരുത്തു ദൈവമേ നീ കൊടുക്കേണമേ!!!!
ദെവസേനക്കു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

സ്നെഹപൂര്‍വ്വം,
അജിത്ത് പോളക്കുളത്ത്.

അനാഗതശ്മശ്രു said...

നാരീ സ്തനഭര നാഭീ..
ഈ ദേശത്തെ മിക്ക നാരീമണികളും നാഭീ ദേശത്തെ വരെ നാട്ടുകാര്‍ ക്കു ഡെഡികേറ്റ്‌ ചെയ്തല്ലെ നടപ്പു..

ഇനി ദെവസേന..അടുത്ത ബ്ലോഗ്‌ അയിറ്റം ഇതാവുമൊ?
വേണ്ട

വിപിന്‍‌ദാസ് said...

"പെറ്റിട്ട്‌, ഇത്തിരിപോന്ന ശിശുക്കളുടെ മൗലികതയില്‍ നിന്ന് മുലകളെടുത്തു മാറ്റുന്ന, സൗന്ദര്യതരംഗങ്ങളില്‍പ്പെട്ടുലയുന്ന, വര്‍ത്തമാനകാല ഹൈ-ടെക്‌ അമ്മമാര്‍ക്ക്‌ മുഖമടച്ചുകിട്ടിയ പ്രഹരമാണു ചിലനാളുകള്‍ക്ക്‌ മുന്‍പ്‌ ഒരു ആഴ്ചപതിപ്പില്‍ അച്ചടിച്ചു വന്ന ചിത്രം. ബാഗ്ലൂര്‍ പട്ടണ നടുവില്‍, രണ്ടു വയസുകാരനായ തെരുവുബാലന്‍ സഹചാരിയായ തെരുവ്‌ നായയുടെ മുലപ്പാല്‍ വലിച്ചുകുടിക്കുകയാണു ചിത്രത്തില്‍."

തീര്‍ച്ചയായും ചര്‍ച്ച അര്‍ഹിക്കേണ്ട വിഷയം തന്നെ...

ഹോ! ഓര്‍ക്കാന്‍ കൂടി പറ്റണില്ല... നമ്മളോക്കെ എത്ര ഭാഗ്യവാന്മാര്‍...

ചേച്ചി, ചര്‍ച്ച അര്‍ഹിക്കേണ്ട വിഷയങ്ങള്‍ തിരഞ്ഞെടുത്തതിനു അഭിനന്ദനങ്ങള്‍...

കുടുംബംകലക്കി said...

ചുറ്റുമുള്ള മിനാരങ്ങളും താഴികക്കുടങ്ങളും നോക്കൂ. അവ മറ്റെന്തിനെയാണ് വാഴ്ത്തുന്നത്?

Unknown said...

നാരീ സ്തന ഭര നാഭീ ദേശം
ദൃഷ്ട്വാ മാഗാ മോഹാവേശം
ഏഥന്മാംസ വസാദി വികാരം
മനസി വിചിന്തയ വാരം വാരം

ദേവന്‍ said...

ഇവിടെയാരോ ദേവാ എന്നു വിളിച്ചു കമന്റ്‌ ഇട്ടത്‌ പിന്മൊഴി ഫില്‍ട്ടര്‍ എന്നെ വിളിക്കുകയാണെന്നും പറഞ്ഞ്‌ എടുത്തു കാട്ടിയതുകൊണ്ട്‌ യാദൃശ്ചികമായി എത്തിപ്പെട്ടതാണു ദേവസേനാ, വായിച്ചപ്പോള്‍ ഈ ലേഖനമൊരുപാടു ചിന്തിപ്പിച്ചു.

കാളിദാസന്റെ നായിക പോര്‍ക്കൊങ്കമൊട്ടാല്‍ ആനമ്രമേനിയായി (സ്തോകനമ്രാ സ്തനാഭ്യാം) നടക്കുന്ന കൂനിപ്പെണ്ണായിരുന്നു. അവളുടെ യക്ഷനോ, നെഞ്ചു വിരിച്ചു തന്നെ നടന്നു.

മനുഷ്യ സ്ത്രീ മാത്രമാണ്‌ പാലൂട്ടേണ്ട ആവശ്യമില്ലാത്തപ്പോഴും സ്തനങ്ങള്‍ കൊണ്ടു നടക്കുന്നത്‌ എന്നതിനാല്‍ മനുഷ്യനു അവ സ്ത്രൈണതയുടെയും യൌവ്വനത്തിന്റെയും ഹാള്‍മാര്‍ക്ക്‌ ആയി.

അതിനുമപ്പുറം എന്തോക്കെയോ അര്‍ത്ഥം അതിനോടുള്ള പുരുഷന്റെ ആകര്‍ഷണത്തിനു ഉണ്ടെന്ന് വരുത്താന്‍ കൊണ്ടു കിണഞ്ഞു തിയറികള്‍ എല്ലാക്കാലത്തും ഉണ്ടാക്കിയിരുന്നു ആണുങ്ങള്‍.

പീനസ്തനിയെന്നാല്‍ കുഞ്ഞിനു നിറയെ പാലൂട്ടാന്‍ കഴിവുള്ളവള്‍ എന്നതിനാല്‍ പുരുഷനതിനോട്‌ മതിപ്പുണ്ടെന്ന് മോറിസ്സിന്റെ കാലത്തെ നരവംശശാസ്ത്രജ്ഞരും മാല്‍തുസിന്റെ എക്കണോമിക്ക്‌ ഫിലോസഫര്‍മാരും വാദിച്ചിരുന്നു. എനിക്കു തോന്നുന്നില്ല അതില്‍ കഴമ്പുണ്ടെന്ന്. സ്തനങ്ങളുടെ വലിപ്പവും ഭംഗിയും കുഞ്ഞിനു കിട്ടുന്ന പാലുമായി വലിയ ബന്ധമൊന്നുമില്ല. (ബ്രെസ്റ്റ്‌ ടിസ്യൂ എണ്ണം കൂടുന്നതനുസരിച്ച്‌ പാലു കൂടില്ല, ഫാറ്റ്‌ ഡെപ്പോസിറ്റ്‌ കണക്കാണു നോക്കുന്നതെങ്കില്‍ ശരീരത്തിലെ
സകലഫാറ്റും സ്ത്രീ പാലുണ്ടാക്കാനെടുക്കുന്നു. അപ്പോള്‍ കുടവയറോ കുറ്റിക്കഴുത്തോ ഇരട്ടത്താടിയോ ചീര്‍ത്ത കവിളോ സൌന്ദര്യ ലക്ഷണമായി കാണേണ്ടി വരും. സമ്മതമോ മിസ്റ്റര്‍ പുരുഷന്‍? (വെട്ടൂര്‍ പുരുഷനെയും ചേര്‍ത്ത്‌ എല്ലാവരോടും)

അവസാനത്തെ പൊട്ടന്‍ വാദം മനുഷ്യന്‍ നെഞ്ചോട്‌ നെഞ്ചു ചേര്‍ന്നു ഇണചേരുന്നവരായതുകൊണ്ടാണു മുലഭ്രാന്തെന്നാണ്‌. കടല്‍ക്കുതിരയും ഒറാങ്ങ്‌ ഉട്ടാനും അങ്ങനെ തന്നെ ഇണചേരുന്നവരല്ലേ? പെണ്‍ കടല്‍ക്കുതിരക്കും ഒറാങ്ങ്‌ ഉട്ടത്തിക്കും എന്തേ ഗര്‍ഭത്തിനും മുന്നേ സ്തനങ്ങളില്ല?

ഏതോകാലത്തെ മനുഷ്യന്‍ വലിയ മുലയെന്നാല്‍ കുഞ്ഞിനു കൂടുതല്‍ പാലെന്ന അബദ്ധം വിശ്വസിച്ചിരുന്നിരിക്കാം. ഭക്ഷണം ദുര്‍ലഭമായിരുന്നൊരു കാലത്ത്‌ ശരീരത്തിലെ ഫാറ്റ്‌ കണ്ടെന്റ്‌ ആരോഗ്യത്തിന്റെ ലക്ഷണമായിരുിരിക്കാം. സ്ത്രീയ്ക്ക്‌ മാത്രം വടിവും പുരുഷനു കുമ്പയും കഷണ്ടിയും ശുഭ്രവസ്ത്രവും വെടിക്കലയും മങ്കി കോളറും കനിഞ്ഞു നല്‍കുകയും ചെയ്ത തലമുറയുടെ പിന്തുടര്‍ച്ചക്കാരല്ലേ നമ്മള്‍. ഒരു മാസം ലാവിഷായി ബീയറടിച്ചപ്പോള്‍ കാര്‍പ്പാര്‍ക്കിലെന്നും ചിരിക്കുന്ന പരിചയം മാത്രമുള്ള വെള്ളക്കാരി "നിനക്ക്‌ കുടവയര്‍ വന്നു തുടങ്ങിയല്ലോ, ജിമ്മില്‍ പോ" എന്ന് സ്നേഹപൂര്‍വ്വം ഉപദേശിച്ചു, സൌന്ദര്യത്തില്‍ എനിക്കു ബാക്കിയെല്ലാം തികഞ്ഞപോലെ. അവളുടെ പുരുഷന്‍ മുലവടിവിനെക്കുറിച്ച്‌ വേവലാതിപ്പെട്ടോട്ടെ, നമ്മുടെ
സൌന്ദര്യരാജാക്കന്മാരായി വെള്ളിത്തിരയില്‍ വിലസിയവരില്‍ ജയനൊഴികെ ഒരുത്തനും ഒരണ്ടര്‍വെയര്‍ ഇട്ട്‌ കോണ്‍ഫിഡന്റായി നില്‍ക്കുന്നത്‌ ഞാന്‍ കണ്ടിട്ടില്ല. പല നായകന്മാര്‍ക്കും കുടവയര്‍ മാത്രമല്ല പെണ്ണുങ്ങളോളം അമ്മിഞ്ഞയും ഉണ്ട്‌. എന്നാല്‍ അവന്റെ കൂടെ തുള്ളുന്ന പെണ്ണിനെന്നും തൊലി മിനുപ്പും മുലയെടുപ്പും തികഞ്ഞിരിക്കും.

ഏറനാടന്‍ said...

ദേവേട്ടാ എന്തിനാണിങ്ങനെ ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും. എനിക്ക്‌ ഇന്നത്തേക്കുള്ള സ്‌റ്റോക്കായി..

ഉണ്ണിക്കുട്ടന്‍ said...

പൊന്നമ്പലം അതൊന്നു മലയാളത്തില്‍ പറഞ്ഞു തരോ..?

ഗുപ്തന്‍ said...

കഴൂര്‍ വിത്സന്റെ ഒരു കവിതക്കുള്ള മറുപടിയില്‍ ആവറേജ് മലയാളിക്ക് മുലകളോടുള്ള latent oedipal ആഭിമുഖ്യത്തിനും അത്തരം വിഷയങ്ങളോടുള്ള പ്രകടനപരമായ വിമുഖതക്കും ഒരു ഒന്നര താങ്ങ് താങ്ങിയിരുന്നു ദേവസേന. അന്ന് മുതലേ ഒരു തരത്തില്‍ ഞാന്‍ പ്രതീക്ഷിക്കുകയായിരുന്നു ഈ പോസ്റ്റ്. അന്ന് ഒരു :)-ലൊതുക്കിയ അഭിനന്ദം ഇപ്പോള്‍ വാക്കില്‍ തരുന്നു.

Daring എന്ന വാക്കുപയോഗിച്ചാല്‍ ചിലര്‍ക്കെങ്കിലും അരുതാത്തത് പറഞ്ഞു എന്ന അര്‍ത്ഥം തോന്നിയേക്കാം എന്നുള്ളതുകൊണ്ട് ഉചിതമായി എന്ന് അഭിപ്രായം കുറിക്കുന്നു.

(നേരത്തേപറഞ്ഞ ഉറങ്ങുന്ന ഈഡിപ്പസിന്റെ കാര്യം പറഞ്ഞ് ആരും എന്റെ പുറത്തേക്ക് കയറരുത്. ശ്രീവിദ്യമുതല്‍ കവിയൂര്‍ പൊന്നമ്മ വരെയും പിന്നീട് ഷക്കീല എന്ന ഇക്കിളി പ്രതിഭാസവും നമ്മുടെ നാട്ടില്‍ മാറ്റിനി വിഗ്രഹങ്ങളായതിന്റെ പിന്നിലുള്ള മനഃശാസ്ത്രം അതുതന്നെയാണ്. matron figures-നോട് ആവറേജ് ഇന്ത്യക്കാരന് മലയാളിക്കുള്‍പ്പടെ ഉള്ള ബലഹീനത. കക്കാറിനെ പോലെയുള്ളവര്‍ വിശദമായി പഠിച്ചിട്ടുണ്ട് ഈ വിഷയം. വിത്സന്റെയും ദേവസേനയുടെയും കവിതാ പേജുകളില്‍ മുലകളെക്കുറിച്ച് പരാമര്‍ശമുള്ള കവിതകള്‍ക്ക് വായനക്കാരുടെ പ്രത്യേകശ്രദ്ധകിട്ടി എന്നും കൂട്ടത്തില്‍ ചേര്‍ക്കാം. മറുപടികളുടെ എണ്ണം നോക്കുക. എളുപ്പത്തില്‍ ശ്രദ്ധകിട്ടാന്‍ ബ്ലോഗ് ലോകത്തെ കുറുക്കുവഴികളില്‍ ഒന്ന് !!!!)

പറയേണ്ടതു മുഴുവന്‍ പറഞ്ഞോ എന്ന സംശയം ബാക്കി. തുടക്കം ഏതായാലും നന്നായി.

കൂട്ടത്തില്‍ പറഞ്ഞോട്ടേ എന്റെ ‘സഹയാത്രിക’ എന്ന എന്റെ പോസ്റ്റ് വായിച്ചിട്ട് അതില്‍ ഒരു കൊച്ചുപുസ്തകച്ഛായ കണ്ടുപിടിച്ചു ഒരാള്‍. കഥാനായികയുടെ മാറിടത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു അതില്‍, മൂന്നോ നാലോ വാക്യങ്ങളില്‍.. :)

ഗുപ്തന്‍ said...

ബൈ ദ വേ, ;) ഭോജരാജപത്നിയുടെ മാറിലായിരുന്നില്ല മറുക്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വേര്‍ഷനില്‍ ‘തുടയില്‍’ ആയിരുന്നു. റിയലി..(ഞാന്‍ കൊടകരയില്‍ നിന്ന് ഇപ്പോള്‍ വന്നതേയുള്ളൂ..ഷെമി)അതും ഒരു euphemism ആകാനുള്ള അനന്ത സാധ്യതകള്‍ ഉണ്ട്.

ചള്ളിയാന്‍ said...

സ്തനം എന്ന ലേഖനം വിക്കിയിലെഴുതുന്നതിനിടക്കാണ് ഇത് കാണാന്‍ ഇടയായത്. എന്തായാലും ഭംഗിയായിരിക്കുന്നു സാഹിത്യം. പിന്നെ സംവാദത്തില്‍ പങ്കു ചേരാന്നായി രണ്ടു വാക്ക്. സ്ത്രീകളുടെ സ്തനങ്ങള്‍ മറ്റു മൃഗങ്ങളുടേതുപോലെ മുലപ്പാല്‍ കൊടുത്തു കഴിഞ്ഞാല്‍ ചുരുങ്ങാത്തത് എന്തു കൊണ്ട്? അതിനു കാരണം അത് ഇണയെ ആകര്‍ഷിക്കുവാനും വേണ്ടിയുള്ളതരത്തിലാണ് അത് വികസിച്ചത് എന്നതിനലാണ്. പുരാതനകാലത്ത് വലിയ സ്തനങ്ങള്‍ ഉള്ള സ്ത്രീകള്‍ക്കായീരുന്നു കൂടുതല്‍ ഡിമാന്‍ഡ്, അവര്‍ക്ക് കൂടുതല്‍ ഭക്ഷണവും കിട്ടിയിരുന്നു. ഇന്നും അതു തന്നെ അവസ്ഥ. അല്ലെങ്കില്‍ അമേരിക്കയിലും മറ്റും സിലിക്കണ്‍ ജെല്ലികള്‍ക്ക് ഇത്രയും ആവശ്യക്കാര്‍ വരില്ലായിരുന്നു.

Shiju said...

ചള്ളിയന്‍ പറഞ്ഞ, സ്തനം എന്ന വിക്കി ലേഖനത്തിലേക്കുള്ള ലിങ്ക് ഇതാ.
http://ml.wikipedia.org/wiki/Breast

SUNISH THOMAS said...

കൊള്ളാം.

അനാഗതശ്മശ്രു said...

എരിയോളക്കു മലയാള പദം എന്തെങ്കിലുമൊണ്ടോ?
ഷിജൂ?

അനാഗതശ്മശ്രു said...

കളിമ്പം
read this related katha..
http://blog.360.yahoo.com/blog-F7_lZBQiaaNYVfJ6T4uAGjA-?cq=1

റോമി said...

എല്ലാവരും ആയി അല്ലേ...ഇനി എണ്റ്റെ വക "എക്സലണ്റ്റ്‌"..... :)

Anonymous said...

gulfiley pramukha kavikalum kathakaranmarum ezhuthunna chavarukalekkal ee bloganmarum blogikalum ethrayo bhedam..gulf MAHA KAVIKALEY at least ee MANU viney poleyulla bloganmar ezhuthunna sahithya gunamulla commentukalengilum vayichu padikku..veruthey kaviyanennum paranju nadakkathey

Anonymous said...

മ്മ്മ്മ്മ്മ്

ഗുപ്തന്‍ said...

To the anonymous person who commented above: If you believe that you are entitled to give counsel to anyone, please do not drag my name into it ant at the very least have the courage to use your own online identity . If you want to say anything good about me, come to my blog and express yourself.

I request devasena to delete the that comment -because that person has used my name in such a way that can provoke misunderstanding- and to delete this comment too. I write this in english so that it cannot go into the agregator and get the attention that it does not merit.

Anonymous said...

po money dinesha..po..po..
ilamurakkarodu ankam pidichu sheelamilaa..

Sapna Anu B.George said...

നാരികള്‍ക്ക് ഇനിയും പ്രതീക്ഷക്കു വകയുണ്ട് എന്ന ബോധം,സമാധാനം തരുന്നുണ്ട്.‘മനോഹരം’ എന്ന വാക്കില്‍ ഒതുക്കിയാല്‍ കുറഞ്ഞു പോകും.സൃഷ്ടിയുടെ പ്രതിഭാസത്തിനു കൊടുത്ത ബഹുമാനത്തിനായി നന്ദി സഹോദരാ.

വിനയന്‍ said...

അതി ഗംഭീരം..

പെട്ടന്ന് ആകാശമാകെ കരിമേഘക്കെട്ടുകള്‍ മൂടി, ചുറ്റും നിന്നിരുന്ന റബ്ബര്‍മരങ്ങളിലേക്ക്‌ ഇരുട്ട്‌ ഓടിക്കയറി. പരന്ന പ്രതലവുമായിവന്ന ആ സ്ത്രീ മാറിടം എന്നെ അര്‍ദ്ധപ്രജ്ഞയിലേക്കെറിഞ്ഞു...

അറിയാതെ മനസ്സു നൊന്തു.

sunilraj said...
This comment has been removed by the author.
sunilraj said...

congratulations !!!for award

chithrakaran ചിത്രകാരന്‍ said...

നല്ല മുലകള്‍ നല്ല മുഖമ്പൊലെത്തന്നെ ഏതൊരു സ്ത്രീയുടെയും , അവരുടെ ഇണയുടേയും,കുട്ടികളുടെയും ഭാഗ്യം തന്നെയാണ്‌.
അത്തരമൊരു ശരീര ഭാഗം ഒരു ശാപമാണെന്നു ചില സ്ത്രീകള്‍ കരുതുന്നത്‌ സമൂഹം അവരെ (വളരുന്ന മുലകളുടെപേരില്‍)ഭയപ്പെടുത്തുന്നതിനാലാകാം.

സമൂഹത്തിന്റെ മുല ദാരിദ്ര്യം,തീര്‍ക്കാന്‍ നല്ല വേശ്യാലയങ്ങള്‍ എല്ലാ പഞ്ചായത്തിലും സ്ഥാപിതമാകുന്നതുവരെ നമ്മുടെ സ്ത്രീപക്ഷ ചിന്തകള്‍ കൊഴിഞ്ഞുപോകാതെ നിലനില്‍ക്കുകതന്നെ ചെയ്യണം.

deepdowne said...

" അഭിമുഖക്കാരി: സ്ത്രീയും പുരുഷനും തമ്മില്‍ എന്താ വ്യത്യാസം?
ബഷീര്‍ ‍: പുരുഷന്റെ നെഞ്ച്‌ ബ്ലാങ്ക്‌. സ്ത്രീയുടെയോ, നല്ല രണ്ടു ഡുങ്കൂസ്‌ മുലകള്‍!! "

സ്ത്രീയുടെ മാറിടങ്ങളോടുള്ള പുരുഷന്റെ ഒബ്‌സെഷന്‍ ഒരിക്കലും മാറില്ല. മനോഹരമായ ഈ ഒബ്‌സെഷന്‍ ഒരിക്കലും മാറാതിരിക്കട്ടെ! ഈ ഒബ്‌സെഷന്റെ മാന്ത്രികത ഒരു സ്ത്രീക്ക്‌ ഒരിക്കലും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയില്ല, ഒരു പുരുഷനേ അതനുഭവിച്ചറിയാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളൂ.
തന്റെ ഇണയുടെ മാറിടത്തിലേക്ക്‌ കൈകള്‍ നീട്ടുമ്പോള്‍ സ്വന്തം മാതാവിന്റെ സ്തനങ്ങള്‍ക്കുവേണ്ടിത്തന്നെയാണ്‌ അവന്‍ പരതുന്നത്‌ എന്ന് ഓഷോ.

എഴുത്ത്‌ വളരെ നന്നായിട്ടുണ്ട്‌ കേട്ടോ. വളരെ ഇഷ്ടമായി!

ബഷീർ said...

അമ്മിഞ്ഞ നിശേധിക്കുന്നവളെ അമ്മ യെന്ന് പറയാന്‍ കഴിയില്ല..

© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com