കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ്‌ മലയാളത്തെ അനുഭവിക്കട്ടെ


അമേരിക്കന്‍ ഐക്ക്യനാടുകളിലെ കെന്റുക്കി-യില്‍ നിന്ന് എത്തിയതായിരുന്നു അവര്‍. ജസ്റ്റിന്‍, കാലെബ്‌, ജോനാഥാന്‍, കൂടെ എലന്‍ഗോയന്‍ എന്ന തമിഴ്‌ ഡോക്ടറും. ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകളുമായി വടക്കെ ഇന്‍ഡ്യയില്‍ വന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തിയശേഷം, കേരളം കാണാനെത്തിയ വിദേശികള്‍. ഭര്‍ത്താവിന്റെ ജ്യേഷ്ടസഹോദരന്റെ സുഹൃത്തുകളായിരുന്നവര്‍. രണ്ടു ദിവസം വീട്ടില്‍ അതിഥികളായെത്തിയ സായിപ്പന്മാരെക്കണ്ട്‌ ഇവരെന്തു തിന്നും എന്തു കുടിക്കുമെന്നു ആധിപിടിച്ച എന്നോടു ജ്യേഷ്ടന്‍ പറഞ്ഞത്‌ അവര്‍ക്കു സാമ്പാറും, അവിയലും, കരിമീന്‍ പൊള്ളിച്ചതും കൂട്ടി ചോറു വേണമെന്നായിരുന്നു. ആകെ അത്ഭുതസ്തംബ്ദയാക്കിക്കൊണ്ടു അവര്‍ തീന്മേശമേല്‍ കൈവിരലുകള്‍കൊണ്ടു ചോറു വാരിക്കഴിച്ചു.(ചേര്‍ത്തുപിടിക്കാതിരുന്ന വിരലുകള്‍ക്കിടയിലൂടെ ചോറു ഊര്‍ന്നുപോകുന്നുണ്ടായിരുന്നു). മുരിങ്ങക്കോല്‍ വരെ ചവച്ചരച്ച്‌ വിഴുങ്ങുന്നതുകണ്ട്‌ എനിക്ക്‌ ചിരി വന്നു. വെള്ള പൈജാമയും കുര്‍ത്തയും ധരിച്ച്‌ യാത്രകള്‍ നടത്തി. പ്രഭാതനടത്തക്കു അടുത്തുള്ള വഴികളിലൂടെ നടക്കുന്നതില്‍ വിരോധമുണ്ടോയെന്നു അനുവാദം ചോദിച്ചു. ഒരോ പ്രവര്‍ത്തിയിലൂടെയും, പെരുമാറ്റച്ചട്ടങ്ങളുടെ രാജാക്കന്മാരാണവരെന്നു തോന്നിപ്പിച്ചു. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളവും, ഉറങ്ങുമ്പോള്‍ കൊതുകുവലയുംവേണമെന്ന നിര്‍ബന്ധമേ അവര്‍ക്കുണ്ടായിരുന്നുള്ളു. രാവേറെ ചെല്ലുവോളം അവര്‍ ഭര്‍ത്താവിനോടും, ഭര്‍തൃസഹോദരനോടും കേരളത്തെക്കുറിച്ചും, മലയാളത്തെക്കുറിച്ചും സംസാരിച്ചിരുന്നു. അമ്മായിയമ്മയുടെ പരമ്പരാഗതവേഷമായ ചട്ടയും മുണ്ടും സാകൂതം നോക്കിയിരുന്ന് അതെക്കുറിച്ചുള്ള സംശയങ്ങള്‍ (എത്ര കഷണങ്ങള്‍ ആണു? വെള്ളനിറത്തില്‍ മാത്രമെ ഉള്ളോ? എന്നിങ്ങനെ..) ദൂരീകരിച്ചു. അറിയുന്നതൊന്നും മതിയാകുന്നില്ല എന്നു ധ്വനിപ്പിക്കുന്ന മുഖത്ത്‌ വിസ്മയങ്ങളെപ്പോഴും ബാക്കി വെച്ചു.രണ്ടു ദിവസങ്ങളെത്ര പെട്ടന്നു നടന്നുപോയി. യാത്രയായ നേരത്ത്‌ കൂട്ടത്തില്‍ ഓമനമുഖമുള്ള ജസ്റ്റിന്‍ രഹസ്യത്തില്‍ ഒരാഗ്രഹം ഭര്‍ത്താവിനോട്‌ പറഞ്ഞു, 'ഒരു മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന്'. വീണ്ടും കാണാമെന്നു പറഞ്ഞ്‌ കാലങ്ങള്‍ പഴക്കമുള്ള സുഹൃത്തുക്കള്‍ പിരിയുന്നതുപോലെ അവര്‍ പോയി.എന്തു കണ്ടിട്ടാണവര്‍ മലയാളത്തെ ഇത്ര കണ്ടിഷ്ടപ്പെടുന്നത്‌? നെഞ്ചു കീറിക്കിടക്കുന്ന റോഡുകളെ കണ്ടിട്ടോ? ആര്‍ക്കാണ്ടും വേണ്ടി തെളിയുന്ന വഴിവിളക്കുകളെ കണ്ടിട്ടോ? കക്ഷികള്‍ മാറിമാറി ഭരിച്ചു മുടിക്കുന്ന രാഷ്ട്രീയം കണ്ടിട്ടോ? അയല്‍പക്കത്തെ മരങ്ങള്‍ നമ്മുടെ മുറ്റത്തേക്കു നോക്കിയെന്ന പേരിലും. പൊഴിച്ചിടുന്ന ഇലകളുടെ പേരിലും വരെ തമ്മിലടിക്കുന്ന അയല്‍പക്കസ്നേഹത്തെ കണ്ടിട്ടോ? 15-ഉം,16-ഉം പ്രായമായ കന്യകമാരെ തട്ടിക്കൊണ്ടുപോയി കിലോമീറ്ററുകളോളം യാത്രചെയ്യിച്ച്‌ ഭോഗിക്കുന്നതു അവരറിയുന്നില്ലേ?മണല്‍കാട്ടിലിരുന്ന് ഈ കുറിപ്പെഴുതുമ്പോള്‍ എന്താണു എനിക്ക്‌ മലയാളമെന്ന ചോദ്യം വെറുതെ കയറിവന്നു.പ്രവാസം എന്നെ സംബന്ധിച്ചടത്തോളം ഒരു പറിച്ചുനടലല്ല. ഈമണലിലെന്റെ പാദങ്ങള്‍ പൂണ്ടുപോയിരിക്കുന്നു. 60-കളില്‍ മുത്തഛന്‍ കള്ളലോഞ്ചുകയറി അറേബ്യന്‍ മണലില്‍ കാലുകുത്തിയപ്പോള്‍ അദ്ദേഹം ഓര്‍ത്തിരുന്നുവോ മക്കളും, ചെറുമക്കളും, അവരുടെ മക്കളും ഈ മരുഭൂമിയുടെ സന്തതികളായി മാറുമെന്ന്?പണ്ടു ആത്മസുഹൃത്ത്‌ അയച്ച കത്തില്‍ ചോദിച്ചു 'നീയെന്താണു നാട്ടില്‍ സ്ഥിരതാമസമാക്കത്തത്‌? ഒരു ജോലി കിട്ടാന്‍ പ്രയാസമുണ്ടാവില്ല, മലയാളത്തിന്റെ പച്ചപ്പു കണ്ടുണരാം. കുട്ടികള്‍ക്ക്‌ ഇവിടെ പഠിക്കാമല്ലോ. മറുപടി ഇങ്ങനെ എഴുതി, മലയാളം ഹൃദയത്തിലുണ്ടു, പിന്നെ പവ്വര്‍കട്ട്‌, പാമ്പുകള്‍, പാമ്പുകളെക്കാള്‍ വിഷമുള്ള മനുഷ്യര്‍. എനിക്കിവിടം മതി. സമാധാനമുണ്ട്‌.നാടെന്ന ഓര്‍മ്മയുടെ സുഭഗത. അതാണുസുഖം. ഈരണ്ടുവര്‍ഷങ്ങള്‍ തികയുമ്പോള്‍, കിട്ടുന്ന അവധി. ചുരംചുറ്റിയെത്തുന്ന തണുത്ത കാറ്റുപോലെ 30 ദിവസങ്ങള്‍ കൂടിയാല്‍ 45. അതു തീര്‍ന്നാല്‍ തിരികെ പറന്നേക്കണം. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളുടെ ചാരക്കൂനകളെ കാണേണ്ടിവരുന്നു. വെറും ചാരമല്ല, ഉള്ളില്‍ അണയാതെ കിടക്കുന്ന കനല്‍ചിന്തുകളില്‍പ്പെട്ടു വെന്തുപോയേക്കാം. എന്തൊക്കെ വൈതരണികളാണു നാം മറികടക്കേണ്ടി വരുന്നത്‌?അത്യാവശ്യം ഷോപ്പിങ്ങിനു പോകാന്‍, ഒരു ഓട്ടോ പിടിക്കാന്‍, ബാങ്ക്‌ ലോണ്‍ വേണമെങ്കില്‍, വെള്ളത്തിനോ, കറന്റിനോ കണക്ഷന്‍ കിട്ടണമെങ്കില്‍, താലൂക്കാഫിസില്‍നിന്നോ, മുനിസിപ്പാലിറ്റിയില്‍ നിന്നോ ഒരു ഒപ്പ്‌ വെണമെങ്കില്‍, എന്തിനധികം, കെ.ജി,ക്ലാസിലേക്കു കുട്ടിക്കൊരു സീറ്റ്‌ തരപ്പെടണമെങ്കില്‍ കൂടി ആരെയൊക്കെ താണു തൊഴുതു, എത്ര സാറന്മാര്‍ക്ക്‌ കൈക്കൂലി വിതരണം നടത്തി, ശരീരവും, മനസും കാര്യമായൊന്നലയാതെ വീട്ടില്‍ തിരികെയെത്താന്‍ കഴിയുന്നവന്‍ മഹാഭാഗ്യവാനാണു.
മലയാളത്തിന്റെ നന്മകള്‍ മാത്രമറിഞ്ഞു ഇവിടെ വളരുന്ന കുട്ടികള്‍. നാടിന്റെ സമ്മോഹനമായ ഓര്‍മ്മകളുടെ അതിപ്രസരങ്ങള്‍ എന്തൊക്കെയാണു? കോടി നക്ഷത്രങ്ങള്‍ പൂത്തു നിന്ന രാത്രിയില്‍, രാത്രിയേക്കാള്‍ ഇരുട്ടു വീഴ്ത്തുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ അലയാനെത്തിയ നൂറുകണക്കിനു മിന്നാമിനുങ്ങുകളെക്കണ്ട്‌ 7വയസുകാരന്‍ മകന്‍ കവിത മൂളിയതോ?ടി.വി-യില്‍ കണ്ടു കണ്ടു ഉത്സാഹമുണര്‍ത്തിയ വീഗലാന്റിലെ ഒരു ദിവസമോ?സഹപ്രവര്‍ത്തകര്‍ പറഞ്ഞു കൊതിപ്പിച്ച മൂന്നാറിലെ മഞ്ഞുമലകളിലെ രണ്ടു ദിനങ്ങള്‍.ഇന്റ്യാ മഹാസമുദ്രവും, ബംഗാള്‍ ഉള്‍ക്കടലും, അറബിയന്‍ സമുദ്രവും സംഗമിക്കുന്ന കന്യാകുമരിയിലെ ഒരു ചുവന്ന സന്ധ്യ..പിന്നീടെന്ത്‌? അഛനമ്മമാരെ കണ്ടു. ബന്ധുവീടുകള്‍ സന്ദര്‍ശിച്ചു. സൗന്ദര്യം നിറഞ്ഞ ഭൂപ്രദേശങ്ങള്‍ അത്യാവശ്യം കണ്ടു. കൈയ്യിലെ പണവും തീര്‍ന്നു. ഇനിയെന്ത്‌?കൊതുകുകള്‍ കുത്തി നീരുവെച്ച ശരീരവും, ചൊറിവന്ന കൈകാലുകളുമായി, ഉത്സാഹമസ്തമിച്ച്‌ നിസംഗരായി മൗനത്തിലെക്കു വീഴുന്ന കുട്ടികള്‍. എല്ലാവര്‍ക്കും ആകപ്പാടെ അസ്വസ്ഥത.ആളൊന്നിനു ഓരോ മുറികള്‍ വീതമുള്ള വീടും, വിശാലമായ മുറ്റവും വിട്ട്‌, നമ്മുടെ സ്വന്തം പ്രവാസത്തിലെ രണ്ടുമുറികളിലേക്കു തിരികെയെത്തുമ്പോള്‍ നഷ്ടബോധത്തിനു പകരം പിക്‍നിക്‌ തീര്‍ന്നെത്തിയ ആശ്വാസം മാത്രംഒരു ബന്ധു പറയുന്നു 'എയര്‍ ഇന്റ്യ വിമനത്തിലിരുന്നു പച്ചത്തലകളാട്ടി ക്ഷണിക്കുന്ന തിരുവന്തപുരം എത്ര ഭംഗിയാണെന്ന്. അതെ. എന്നിട്ട്‌ അതേ വിമാനത്തില്‍ തിരികെ പോരുന്നതാണു അതിലും ഭംഗിയെന്ന് ആരോടാണു പറയുക?എന്നാണു ഇവിടെനിന്നൊരു മടക്കം എന്ന് ചിലരൊക്കെ ചോദിക്കുമ്പോള്‍ ഒരു ചിരി കൊണ്ടു ഉത്തരം പറഞ്ഞു സമാധാനിക്കും. 5 സെന്റ്‌ ഭൂമി താങ്ങുവിലക്കു ലഭിച്ചിരുന്നെകില്‍ ഇവിടെ ഒരുവീടുകെട്ടാമായിരുന്നുവെന്ന് രഹസ്യമായെങ്കിലും ആഗ്രഹിക്കാത്ത എത്ര മലയാളികള്‍ ഉണ്ടാകും? പോസ്റ്റ്‌ കാര്‍ഡ്‌ മില്ലിയനേര്‍ ടിക്കറ്റും, ഡൂട്ടി ഫ്രീ ടിക്കറ്റും എടുക്കുമ്പോഴത്തെ രഹസ്യമായ പേടി ഇതെങ്ങാന്‍ അടിച്ചു പോയാല്‍ ഈ ദേശം ഇട്ടെറിഞ്ഞ്‌ പോകേണ്ടി വരുമോ എന്നതാണു. (ഭാഗ്യം കൊണ്ടാവും അങ്ങനെയൊന്നും നടക്കത്തത്‌)പറഞ്ഞുതുടങ്ങിയത്‌ കേരളത്തെ സ്നേഹിച്ച്‌ എത്തിയ ചിലരെക്കുറിച്ചാണു. ജസ്റ്റിന്റെ ആഗ്രഹം പോലെ സുന്ദരിയായ ഒരു മലയാളിക്കുട്ടിയെ അയാള്‍ വിവാഹം കഴിച്ച്‌ കുറെ കുട്ടികളും ജനിച്ച്‌ ദൈവത്തിന്റെ സ്വന്തം സ്ഥലത്ത്‌ ജീവിച്ചു തുടങ്ങട്ടെ. കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ്‌ മലയാളത്തെ അനുഭവിക്കട്ടെ.

139 comments:

ദേവസേന said...

എന്നാണു ഇവിടെനിന്നൊരു മടക്കം എന്ന് ചിലരൊക്കെ ചോദിക്കുമ്പോള്‍ ഒരു ചിരി കൊണ്ടു ഉത്തരം പറഞ്ഞു സമാധാനിക്കും. 5 സെന്റ്‌ ഭൂമി താങ്ങുവിലക്കു ലഭിച്ചിരുന്നെകില്‍ ഇവിടെ ഒരുവീടുകെട്ടാമായിരുന്നുവെന്ന് രഹസ്യമായെങ്കിലും ആഗ്രഹിക്കാത്ത എത്ര മലയാളികള്‍ ഉണ്ടാകും? പോസ്റ്റ്‌ കാര്‍ഡ്‌ മില്ലിയനേര്‍ ടിക്കറ്റും, ഡൂട്ടി ഫ്രീ ടിക്കറ്റും എടുക്കുമ്പോഴത്തെ രഹസ്യമായ പേടി ഇതെങ്ങാന്‍ അടിച്ചു പോയാല്‍ ഈ ദേശം ഇട്ടെറിഞ്ഞ്‌ പോകേണ്ടി വരുമോ എന്നതാണു. (ഭാഗ്യം കൊണ്ടാവും അങ്ങനെയൊന്നും നടക്കത്തത്‌)

ദിലീപ് വിശ്വനാഥ് said...

നാടെന്ന ഓര്‍മ്മയുടെ സുഭഗത. അതാണുസുഖം.

യോജിക്കുന്നു ചേച്ചി.

കണ്ണൂരാന്‍ - KANNURAN said...

താങ്കളുടെ വാദഗതി അംഗീകരിക്കാന്‍ നിവൃത്തിയില്ല. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന സായിപ്പ് മലയാള മണ്ണിനെ ഇത്രമേല്‍ സ്നേഹിക്കുന്നതെന്തു കൊണ്ട്?? ഏതു നാട്ടില്‍ പോയാലും, എവിടെ ജീവിച്ചാലും നാട്ടിലേക്ക് തിരിച്ചു വരണമെന്ന് ബഹു ഭൂരിപക്ഷവും ചിന്തിക്കുന്നതെന്തുകൊണ്ട്?? ഈ ചോദ്യങ്ങള്‍ക്കുത്തരം നാം കണ്ടെത്തേണ്ടിയിരിക്കുന്നു. കേരളത്തെക്കുറിച്ച് നാം കരുതുന്ന പല ധാരണകളും തെറ്റാണെന്ന്‍ തന്നെ പറയേണ്ടി വരും. അഞ്ചര വര്‍ഷത്തിലധികം കേരളത്തിനു പുറത്തു താമസിച്ച ഒരാളാണ് ഞാന്‍. ഓടി രക്ഷപ്പെടുകയായിരുന്നു ദെല്‍ഹിയില്‍ നിന്നും ഞാന്‍... അവിടെ കിട്ടിയിരുന്ന ശമ്പളത്തിന്റെ പകുതി പോലും നാട്ടില്‍ കിട്ടില്ലെന്നറിഞ്ഞുകൊണ്ടു തന്നെ. എന്റെ മകള്‍ക്ക് അഡ്മിഷനു വേണ്ടിയോ മറ്റാവശ്യങ്ങള്‍ക്കു വേണ്ടിയോ (വീടുവെക്കുന്ന അവസരങ്ങളിലൊന്നും തന്നെ) ഇന്നു വരെ ഒരു രൂപ പോലും കൈക്കൂലി കൊടുത്തിട്ടില്ല, ആരും ചോദിച്ചുമില്ല, ചോദിക്കുന്നവരില്ല എന്നല്ല ഇതിനര്‍ത്ഥം. നാട്ടില്‍ ജോലി ചെയ്യണമോ, പുറം നാടുകളില്‍ ജോലി ചെയ്യണമോ എന്നതൊക്കെ തികച്ചും വ്യക്തിപരമായ തീരുമാനമാകട്ടെ, അല്ലെ.

ഇട്ടിമാളു അഗ്നിമിത്ര said...

ഇന്ത്യക്ക് വെളിയില്‍ ഞാന്‍ പോയിട്ടില്ല.. പക്ഷെ ഇന്ത്യക്ക് ഉള്ളില്‍
പലയിടത്തും ഒരു കാഴ്ചക്കാരിയായി കറങ്ങി നടന്നിട്ടുണ്ട്..
കേരളത്തിനുള്ളില്‍ ഞാനൊരു പ്രവാസി തന്നെ.. പതിനാറ് വര്‍ഷമായി വീട്ടില്‍
നിന്ന് അകന്ന് നിന്നിട്ടൂം ഞാന്‍ താമസിച്ച ഒരു സ്ഥലത്തേയും എന്റെ നാടായ ആ
കൊച്ചു ഗ്രാമത്തിനപ്പുറം സ്നേഹിക്കാന്‍ എനിക് കഴിഞ്ഞിട്ടില്ല..
എന്നെങ്കിലും ഒരു തിരിച്ചുപോക്കുണ്ടെങ്കില്‍ അത് അങ്ങൊട്ടു തന്നെ..
അവിടെ സൌകര്യങ്ങള്‍ കുറവാണ്‍.. ചെമ്മണ്‍ റോഡുകള്‍ല്‍ അല്ല,
ഇടവഴികളാണ്‍... നാട്ടുകാര്‍ മര്യാദാപാഠങ്ങള്‍ പഠിച്ച് അതുപോലെ
പെരുമാറുന്നവരല്ല.. എങ്കിലും അതെന്റെ നാടാണ്‍...


എന്റെ അമ്മ സുന്ദരിയല്ല..
എന്റെ അമ്മ പ്രസിദ്ധയല്ല..
എന്റെ അമ്മക്ക് ഒരു പാട് കുറ്റവും കുറവും ഉണ്ട്
പക്ഷെ ഞാന്‍ എന്റെ അമ്മയെ സ്നേഹിക്കുന്നു..
മറ്റൊരമ്മയെ എനിക്ക് വേണ്ട..

പരിത്രാണം said...

ഇട്ടുമാളു പറഞ്ഞതാണതിന്റെ ശരി,
മനുഷ്യര്‍ പലവിധം അല്ലേ എല്ലാവര്‍ക്കും ഒരു പോലെ ആകുവാന്‍ കഴിയുമോ, ഓരോരുത്തര്‍ക്കും അവരുടേതായ ശരിയും കാണും. പക്ഷേ പൊതു നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെയല്ലേ. അല്ലാതെ പ്രശനങ്ങളില്‍ നിന്നും മാറി നിന്ന് ഞാന്‍ മലയാളിയാവാന്‍ ആഗ്രഹിക്കുന്നില്ല എന്നു പറയുന്നതില്‍ കാര്യം ഇല്ല.
നമ്മള്‍ മലയാളിക്കു മാത്രമേ ഈ കുഴപ്പം ഉള്ളൂ സായിപ്പ് മലയാള മണ്ണിനെ സ്നേഹിക്കുന്നു എന്നു വെച്ച് അവര്‍ ഒരിക്കലും അവരുടെ സ്വന്തം നാടിനെ കുറ്റം പറയുകയില്ല.
മലയാളികള്‍ക്ക് സ്വന്തം നാടിന്റെ പ്രശ്നങ്ങളേക്കാളും വലുത് അന്യ നാട്ടിലെ പ്രശനങ്ങളെ പറ്റി ചര്‍ച്ച ചെയ്യാനും അതുപോലെ സ്വന്തം കാര്യം നോക്കലുമാണ്. അന്യദേശങ്ങളിലുള്ള മലയാളികള്‍ സ്വന്തം നാട്ടിലെ പ്രശനങ്ങള്‍ സ്വന്തം പ്രശ്നമായി കാണാന്‍ കഴിയാത്തിടത്തോളം കുറ്റം തന്നെ പറയാന്‍ കഴിയുകയുള്ളൂ. നമ്മുടെ നാടിനെ കുറ്റം പറയുമ്പോള്‍ നമ്മള്‍ നമ്മളെ തന്നെയാണ് വിരല്‍ ചൂണ്ടുന്നത് എന്ന് മറന്നു പോകുന്നു. നമ്മുടെ നാടിന്റെ വികസനത്തിന് നമ്മുടെ പങ്ക് എത്രത്തോളം ആണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പൊതു മുതല്‍ നശിപ്പിക്കുന്നതില്‍ നമ്മള്‍ എപ്പോഴും മുന്‍പന്തിയിലാണ് പക്ഷേ ഏറ്റവും കുറഞ്ഞത് വഴിയില്‍ കിടക്കുന്ന ഒരു ഇലയെങ്കിലും നമ്മള്‍ എടുത്തു മാറ്റിയിട്ടുണ്ടോ? ആ നമ്മളാണു നമ്മുടെ നാടിനെ കുറിച്ച് കുറ്റം പറയുന്നത്.

Kaithamullu said...

ദേവേ, ഇത് ഇ-പത്രത്തില്‍ വായിച്ചല്ലോ.

മുഴുവന്‍ അഭിപ്രായങ്ങളോടും യോജിച്ച് കൊണ്ട് ഒരു വിയോജനക്കുറിപ്പ്....
(ങേ, അങ്ങനേം ആകാമോ? അറിയില്ല, ഇനി അക്കരെ നിന്നും നോക്കട്ടേ, എന്നിട്ട് പറയാം ബാക്കി)

vadavosky said...

ഗംഭീരമായിട്ടുണ്ട്‌. കേരളത്തില്‍ താമസിക്കാന്‍ പറ്റാത്തതില്‍ സന്തോഷിക്കുന്ന ദേവസേന കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചോര്‍ത്ത്‌ ദുഖിക്കുന്നുണ്ടാവണം.ഹോ ഇവരെങ്ങനെ ഇവിടെ താമസിക്കുന്നു.മാഡം ഒന്നു മാത്രം ആലോചിച്ചു നോക്കുക. ഇങ്ങനെ പ്രവാസിയാവാന്‍ പറ്റിയില്ലായിരുന്നെങ്കിലോ. ആത്മഹത്യ ചെയ്യുമായിരുന്നോ. ദേവസേനയുടെ ആരും കേരളത്തില്‍ താമസിക്കുന്നില്ലേ. ഗള്‍ഫാണോ നിങ്ങള്‍ കണ്ട ഭൂമിയിലെ സ്വര്‍ഗം. അവിടെ വീടു കെട്ടി താമസിക്കുന്നതാണോ ജീവിതത്തിലെ ഏറ്റവും വലിയ നിര്‍വ്രതി. നമ്മുടെ നാട്‌ ഗള്‍ഫ്‌ പോലൊന്നുമല്ല മാഡം. ഒരു ദരിദ്രരാജ്യത്തെ ഒരു സംസ്ഥാനം. അവിടെ ഇങ്ങനെയൊക്കെയേ ഉണ്ടാവൂ. എല്ലാ വര്‍ഷവും മഴ പെയ്യുന്നതുകൊണ്ട്‌ റോഡൊക്കെ മോശമാവും. ഈ രാഷ്ട്രീയക്കാരെയൊക്കെ ഒരു സുപഭാതത്തില്‍ അവസാനിപ്പിക്കാന്‍ പറ്റില്ല മാഡം. അതുകൊണ്ട്‌ മറ്റ്‌ സംസ്ഥാനത്തേക്കാള്‍ കുറച്ചൊക്കെ നമ്മള്‍ മെച്ചപ്പെട്ടു മാഡം. ജീവിതത്തിന്റെ സുഭിക്ഷതയില്‍ ഇരിക്കുമ്പോള്‍, മറ്റൊരു രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ ഉണ്ടായ അവിടുത്തെ സൗകര്യങ്ങള്‍ അനുഭവിക്കുമ്പോള്‍ ഇതെല്ലാം തോന്നും. ഇതിന്‌ കാച്ചില്‍ കൃഷ്ണപിള്ള ഇഫക്റ്റ്‌ എന്നു പറയും. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ തിന്നിട്ട്‌ എല്ലിന്റെ ഇടയില്‍ കുത്തല്‍. ഇംഗ്ലീഷില്‍ പറഞ്ഞാല്‍- It is a sick post.
എന്തുകൊണ്ടാണ്‌ ആ സായിപ്പന്മാര്‍ കേരളത്തെ ഇഷ്ടപ്പെടുന്നതെന്ന് ആ സായിപ്പന്മാരോടൊന്ന് ചോദിച്ചു നോക്കണം മാഡം.

vadavosky said...

ഇപ്പോള്‍ വായിച്ച പോസ്റ്റ്‌;

ഗള്‍ഫില്‍ വിസ കാലാവധി പത്തുവര്‍ഷമാക്കി 70 ശതമാനം മലയാളികളും തിരികെ നാട്ടിലേക്ക്‌
http://vijayalokam.blogspot.com/2008/02/70.html

അതില്‍പ്പെട്ടോ മാഡം.
കൊഴഞ്ഞല്ലോ ഭഗവതീ.

പപ്പൂസ് said...

ദേവസേനയിതെന്തൊക്കെയാണ് പറയുന്നതെന്നു കരുതി അന്തം വിട്ടു നിന്നു, വായിച്ചു കഴിഞ്ഞപ്പോള്‍. ഓട്ടോക്കാരെയും അയല്‍പക്കക്കാരെയും പറ്റിയുള്ള ദേവസേനയുടെ പരാമര്‍ശം കണ്ട് അന്ധാളിച്ചു പോയിട്ടോ ഞാന്‍! വീണ്ടും ശ്രദ്ധിച്ചു വായിച്ചു. അപ്പോളാണിതു കണ്ടത്:

##
60-കളില്‍ മുത്തഛന്‍ കള്ളലോഞ്ചുകയറി അറേബ്യന്‍ മണലില്‍ കാലുകുത്തിയപ്പോള്‍ അദ്ദേഹം ഓര്‍ത്തിരുന്നുവോ മക്കളും, ചെറുമക്കളും, അവരുടെ മക്കളും ഈ മരുഭൂമിയുടെ സന്തതികളായി മാറുമെന്ന്?
##

സ്വല്പം ചിന്തിക്കുന്നവന് ചിരിച്ചു തള്ളിയേക്കാവുന്ന മറ്റൊരു അസംബന്ധം മാത്രമാണീ പോസ്റ്റെന്നു പറഞ്ഞിട്ടു പോകുന്നു.

കേരളത്തില്‍ റൂറല്‍ പ്രദേശങ്ങളില്ല. എല്ലാം സെമി അര്‍ബന്‍ ആയിക്കഴിഞ്ഞു ഇപ്പോള്‍. അത്യാവശ്യ റോഡുകളോ, യാത്രാസൌകര്യങ്ങളോ, ആശുപത്രികളോ, സ്കൂളൂകളോ, ഇല്ലാത്ത ഒരു ഗ്രാമവുമില്ലെന്ന് പറയാം. മറ്റു നാടുകള്‍ കണ്ടു എന്നു പറയുന്ന നാം മറ്റു നഗരങ്ങള്‍ മാത്രമേ സത്യത്തില്‍ കാണുന്നുള്ളൂ. അന്യസംസ്ഥാനങ്ങളിലെ അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലാത്ത, വികസനം തിരിഞ്ഞു നോക്കിയിട്ടില്ലാത്ത ഗ്രാമപ്രദേശങ്ങള്‍ നമ്മള്‍ കാണാത്തതു കൊണ്ടാണ് നാടിനെ ഇങ്ങനെ കുറ്റം പറയുന്നത്. അപ്പര്‍ പ്രൈമറി പഠിക്കാന്‍ ഇരുപത്തഞ്ചു കി.മീ. യാത്ര ചെയ്യേണ്ടി വരുന്ന ഗ്രാമമൊന്നും കേരളത്തില്‍ കാണാന്‍ വഴിയില്ല. പൊട്ടിപ്പൊളിഞ്ഞ റോഡിനെപ്പറ്റി പറയുന്ന നമ്മള്‍ അവിടങ്ങളിലെ ഇല്ലാത്ത റോഡിനെപ്പറ്റി ഓര്‍ക്കുന്നില്ല. കര്‍ണ്ണാടകയില്‍ ഞാന്‍ കണ്ടിട്ടൂള്ളവ വച്ചു മാത്രമാണ് ഈ പറഞ്ഞത്.

കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മറ്റു സംസ്ഥാനങ്ങളിലേതു വച്ച് വളരെ ഉയര്‍ന്നതാണെന്നാണ് കണക്ക്. മലയാളിയായ ഒരു ഭിക്ഷക്കാരനെപ്പോലും കാണാനില്ലെന്നും ഈയിടെ വായിച്ചു. കേരളത്തിലെ ഭിക്ഷക്കാരെല്ലാം അന്യദേശക്കാരാണത്രേ.

കണ്ണൂരാന്‍ പറഞ്ഞതു പോലെ നാടിനെപ്പറ്റി നമ്മള്‍ക്കുള്ള തെറ്റായ ധാരണകള്‍ തന്നെ കാരണം. മറ്റേതൊരു സംസ്ഥാനത്തെക്കാളും ജീവിക്കാന്‍ സുരക്ഷിതവും സൌകര്യപ്രദവുമാണ് സത്യത്തില്‍ കേരളം.

പിന്നെ, സുഖസൌകര്യങ്ങള്‍ - അതു കാശുണ്ടെങ്കില്‍ എവിടെയും കിട്ടും. കാശില്ലെങ്കില്‍ ദുബായിലും കിട്ടില്ല.

വഞ്ചിക്കുന്ന മലയാളി, പറ്റിക്കുന്ന മലയാളി, സദാചാരബോധമില്ലാത്ത മലയാളി, കപടസദാചാരക്കാരനായ മലയാളി, അമ്മേം പെങ്ങളേം തിരിച്ചറിയാത്ത മലയാളി, ചുമരു കണ്ടാല്‍ വൃത്തികേടാക്കുന്ന മലയാളി, അടിപിടിയുണ്ടാക്കുന്ന മലയാളി, പിടിച്ചു പറിക്കുന്ന മലയാളി, മദ്യപിക്കുന്ന മലയാളി, പുക വലിക്കുന്ന മലയാളി, സൂത്രക്കാരന്‍ മലയാളി....

കേട്ടു ഞാന്‍ മടുത്തു. കണ്ണുണ്ടായാല്‍ പോര, മലയാളിയല്ലാത്തവരെയും കാണണം!

സജീവ് കടവനാട് said...

വിയോജിപ്പ് പറയാതെ പോകാന്‍ ഒരു ഇത്.


കേരളത്തെ കുറിച്ച് കേട്ടറിവുമാത്രമുള്ള സായിപ്പുടൂറിസ്റ്റിന്റെ വീക്ഷണവും കേരളത്തില്‍ വേരുകളുള്ള മലയാളത്തില്‍ കവിതകളെഴുതുന്ന ഒരു നാടന്‍ ടൂറിസ്റ്റിന്റെ വീക്ഷണവും തമ്മില്‍ ഒത്തുപോകുമെന്ന് കരുതാന്‍ ഒട്ടും ന്യായമില്ല. എന്നാലും ഇത്രയും വൈരുദ്ധ്യം തോന്നിയതില്‍ എന്തോ പന്തികേട്. നഗരജീവിതത്തിലഭിമാനിക്കുന്നവര്‍ക്ക് കേരളത്തിന്റെ ഗ്രാമീണതയും സൌന്ദര്യവും പുച്ഛത്തില്‍ കവിഞ്ഞൊന്നും തന്നെ തോന്നിക്കുകയില്ലായിരിക്കാം. വിമാനമോട്ടുന്നവന് ടാക്സിക്കാരനോടു തോന്നൂന്ന ഒരുതരം ഇത്.ഏത്? പക്ഷേങ്കില് ആ ഒരിതൊക്കെ മറച്ചുവെക്കാതെ തുറന്നങ്ങ് പറഞ്ഞ് ഞങ്ങള് തനി നാട്ടുമ്പുറത്തുകാരായ മലയാളികളെ കൊച്ചാക്കികളയുന്നതിലെന്തോ ഒരിതില്ലായക. പോട്ടെ മാഡം പട്ടിണിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും മോചിച്ഛു വരുന്നേയുള്ളൂ ഞങ്ങടെ നാട്ടിന്‍പുറം. അഴിമതിയും പൊളിഞ്ഞ റോഡുകളും പിച്ചക്കാരുമൊക്കെ ശല്ല്യങ്ങളാണ്. അപ്പൊ ഈ ഗള്‍ഫെന്നാ ഗള്‍ഫായേ എന്നൊന്നു തിരിഞ്ഞുനോക്കുന്നതും നല്ലതല്ലേ. ചരിത്രമെടുത്താല്‍ ഇതിലും ദുഷ്കരമായിരുന്നു അവിടത്തെ സ്ഥിതിയെന്ന് മനസിലാകും. ഏകദേശം 1975 വരെയെങ്കിലും. ഇപ്പോള്‍ കുറവുണ്ടോ ഗള്‍ഫ് രാജ്യങ്ങളില്‍ അഴിമതിക്കും മറ്റും. എനിക്ക് അനുഭവമുണ്ട്. ഒരു മാസം കൊണ്ട് ചെന്നെത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളുമുണ്ട് ഗള്‍ഫിലെന്ന് കേട്ടറിവ്. അത്തരം സ്ഥലത്ത് അഞ്ചല്ല അമ്പത് ഏക്കര്‍ സ്ഥലം ഫ്രീയായി തരാമെന്ന് പറഞ്ഞാലും എനിക്കൊന്നും വേണ്ട. ഇനി ടൌണില്‍ കിട്ടുന്നെങ്കില്‍ അതു വിറ്റ് അങ്ങ് കേരള്‍ത്തിലേക്കങ്ങ് പറക്കും. അത്ര തന്നെ. അല്ലാതെ ഈ വൃത്തികെട്ട നാടിനെ താങ്ങിപിടിച്ച് ആരിരിക്കുന്നു ഇവിടെ.അങ്ങേ പറമ്പിലെ കശുമാവ് എന്റെ പറമ്പിലേക്ക് ചാഞ്ഞുകിടക്കുന്നതെവിടെയോ വായിച്ചു, മാഡത്തിന്റെ മൊഴിയായി. ഇത്ര വൈരുദ്ധ്യം വരുന്നതെങ്ങിനെയന്നാണിപ്പോള്‍ എന്റെ ഒരിത്.

പെട്രോളൊക്കെ ഊറ്റിവറ്റിച്ചുകഴിയുമ്പോഴേക്ക് കേരളം അതിന്റെ ബൌദ്ധിക സ്വത്തിനെ ചൂഷണം ചെയ്യാന്‍ കഴിയുന്ന നിലയിലെത്തുമത്രേ. ആരോ ഒരു കമന്റില്‍ പറഞ്ഞപോലെ,എന്നിട്ടുവേണം ഈ അറബികളെയൊക്കെ അവിടെ വരുത്തി, തോട്ടം കിളപ്പിക്കാനും, ചാണകം കോരിക്കാനുമൊക്കെ.

Myna said...

എന്റെ അമ്മ സുന്ദരിയല്ല..
എന്റെ അമ്മ പ്രസിദ്ധയല്ല..
എന്റെ അമ്മക്ക് ഒരു പാട് കുറ്റവും കുറവും ഉണ്ട്
പക്ഷെ ഞാന്‍ എന്റെ അമ്മയെ സ്നേഹിക്കുന്നു..
മറ്റൊരമ്മയെ എനിക്ക് വേണ്ട..
ഇതിലപ്പുറം എന്തു പറയാന്‍ -ഇട്ടിമാളുവിന്‌ നന്ദി

riyaz ahamed said...

കേരളത്തിലാണു ഞാന്‍ പഠിച്ചത്. ഫീസ് കൊടുത്തിട്ടല്ല. വലിയൊരസുഖം വന്നപ്പോള്‍ ചികിത്സ ലഭിച്ചതും വലിയ ചെലവിലല്ല്ല. പാതിരാത്രിയില്‍ റോഡിലൂടെ നടക്കുമ്പോള്‍ ഒരാളും എന്റെ പാസ്‌പോര്‍ട്ട് ചോദിച്ചില്ല. പുഴകളോടും മണ്പാതകളോടും ഞാന്‍ സംസാരിച്ചിരുന്നു. ഹൈടെക് പാതകള്‍ ആവശ്യമില്ലാതിരുന്നതിനാല്‍ എന്റെ സ്കൂട്ടറിനു വീട്ടില്‍ പോവാന്‍ ടോള്‍ കൊടുക്കേണ്ടി വന്നില്ല. ഗ്രാമത്തിലെ കുടിവെള്ളപ്രശ്നത്തിനും വൈദ്യുതിക്കമ്മിക്കും രാഷ്ട്രീയ സമിതികളാണു പരിഹാരം കണ്ടത്. ഞാനതില്‍ അംഗമായിരുന്നു.

ഇപ്പോള്‍, ദൈരയിലെ ക്രീക്കിനരികിലൂടെ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ മറന്നതു കൊണ്ടു മാത്രം കള്ളനെ പോലെ നടക്കുമ്പോള്‍ ആ വലിയ സ്വാതന്ത്ര്യത്തെക്കുറിച്ചോര്‍ക്കുന്നു. ഒരു നിവര്‍ത്തികേടിന്റെ ഭാഗമായ ഇറങ്ങിത്തിരിക്കലിനെക്കുറിച്ചും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പപ്പൂസും കണ്‍നൂരാന്‍ മാസും പറഞ്ഞതു തന്നെ എനിക്കും...

ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാ സൌകര്യവും ഉണ്ടാകാം... അതിലേറെ ആരോഗ്യപരമായ, ചിന്താപരമായ എന്തെങ്കിലും കൂടുതലായി ഉണ്ടെന്നു തോന്നുന്നില്ല.

വേണു venu said...

വിദേശ രാഷ്ട്റങ്ങളില്‍ നിന്നും വല്ലപ്പോഴും ഒരു യാത്ര വരുമ്പോള്‍ ആര്‍ക്കും തോന്നാവുന്നതു്. താന്‍‍ ജീവിക്കുന്ന സമ്പന്ന രാഷ്ട്രത്തിലെ സുഖ സമൃദ്ധികള്‍, പുരോഗമനങ്ങള്‍ സൃഷ്ടിച്ചെടുത്ത അനുഭൂതികളില്‍‍ ‍ നിന്നുത്ഭവിക്കുന്ന അഭിപ്രായം.
താന്‍‍ നാടു വിട്ടപ്പോള്‍ കണ്ട കേരളം , എത്ര മാത്രം മാറിയിരിക്കുന്നു എന്നറിയാന്‍, നാം അല്പം കാര്യ ഗൌരവത്തോടെ കൊച്ചു കേരളത്തെ ഒന്നു നോക്കുക.
ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തിനേക്കാളും മുന്‍പന്തിയിലാണു് കേരളം.
ഉത്തരേന്ഡ്യയില്‍ കുറച്ചു വര്‍ഷങ്ങളായി കഴിയുന്ന എനിക്കു് അനുഭവിച്ചു മനസ്സിലാക്കാന്‍ വര്‍ഷത്തിലെ ഒരു അവധിക്കാലം മതിയാകുന്നു.
നിറഞ്ഞ മനസ്സോടെ യാത്രയാകുമ്പോള്‍ , സമൃദ്ധമായ ഓര്‍മ്മകളിലും മനോഹരമായ ഈ സ്ഥലത്തു് ജനിക്കുവാനും കഴിഞ്ഞതിലുള്ള അല്പം തലക്കനത്തോടെയാണു് മടക്ക യാത്ര.


കുഴപ്പങ്ങളില്ലെന്നു പറ്യുന്നില്ല. കുഴപ്പങ്ങള്‍ ആഗോള പ്രതിഭാസമാണു്. വലിച്ചിഴച്ചു കൊണ്ടു പോകലും കൂട്ട കൊലപാതകങ്ങളും അഴിമതിയും അക്രമവും കേരള്‍ത്തിന്‍റെ മാത്രമല്ലല്ലോ.
കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം പരിഹാരങ്ങളെവിടെ എന്നാലോചിക്കണം.
ദൂരെ വളരെ ദൂരെ ഇരുന്നു് എല്ലാം നശിക്കുന്നു എന്ന വിലാപത്തില്‍ കഴമ്പില്ല എന്നെനിക്കു തോന്നുന്നു.
എവിടെയോ വായിച്ചതു്.
അമേരിക്കയില്‍ നിന്നു വന്ന ഒരു മലയാളി പറഞ്ഞു. “ഇവിടെ ഒക്കെ എന്തൊരു പച്ചക്കാടുകളായിരുന്നു. നിങ്ങളിതൊക്കെ വെട്ടി നശിപ്പിച്ചിരിക്കുന്നു.“ ഗ്രാമീണന്‍റെ ഉത്തരം.“ അല്ല ആ കാടൊക്കെ ഇവിടെ നിര്‍ത്തി ഞങ്ങള്‍ കാടന്മാരായി ഇവിടെ കഴിയാം.“
ജനിച്ചതു കേരളമാണെന്നു പറയാനറയ്ക്കുന്ന ഒരു തലമുറയുടെ പിറവി പോലും, ഭയപ്പാടോടെ കാണാന്‍ കഴിയുന്നു.

തറവാടി said...

ദേവസേന,

എനിക്കെന്‍‌റ്റെ പ്രൊഫെഷനില്‍ ജോലി ചെയ്യണമെങ്കില്‍ ചുരുങ്ങിയത് ബോംബേയിലോ ഡല്‍ഹിയിലോ പോകണം അതും ഇന്‍‌ഡ്യക്ക് പുറത്തേക്ക് പോകുന്നതും വ്യത്യാസമില്ലാത്തതിനാലാണ് ദുബായിലേക്ക് ചേക്കേറിയതും.

പന്ത്രണ്ടുകൊല്ലമായിവിടെ , ദൈവത്തിന്‍‌റ്റെ അനുഗ്രഹം കൊണ്ട് വളരെ നല്ല ചുറ്റുപാടിലാണ് ഇവിടേയും ജീവിക്കുന്നത് ( നാട്ടിലെ അത്രക്ക് പച്ചപ്പില്ലെങ്കിലും ഒരു പച്ചയിലാണ് ഞമ്മളും :) ) , എന്നിട്ടും ഞങ്ങളുടേ സ്വപ്നം നാട്ടിലേക്ക് ചേക്കേറുന്ന ആ നല്ല നാളുകളെക്കുറിച്ചാണ്.


കൂടുതല്‍ പറയാനുള്ളത് ഇട്ടിമാളൂ കട്ടെടുത്തു :)

തറവാടി said...

" ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാ സൌകര്യവും ഉണ്ടാകാം... അതിലേറെ ആരോഗ്യപരമായ, ചിന്താപരമായ എന്തെങ്കിലും കൂടുതലായി ഉണ്ടെന്നു തോന്നുന്നില്ല."

പ്രിയാ ഉണ്ണികൃഷ്നന്‍ ,

എന്തടിസ്ഥാനത്തിലാണ് ഇതു പറഞ്ഞത്? വ്യക്തമാക്കിയാല്‍ എനിക്കതിനെക്കുറിച്ചുള്ള അഭിപ്രായം പറയാമായിരുന്നു.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

വിയോജിപ്പുകളുടെ ഈ പൂരപറംബില്‍ എനിക്കിത്രയെ പറയാനുള്ളൂ.
പ്രവാസത്തിന്റെ ഈ വേനല്‍ ചൂടില്‍ മനസ്സില്‍ കുളിര്‍ പെയ്യുന്ന ഒരോര്‍മ്മയാണെനിക്ക്‌ കേരളം.
ബന്ദും, ഹര്‍ത്താലുകളും, ആത്മാഹത്യകളൂം, തിമിര്‍ത്തു പെയ്യുന്നുണ്ടെങ്കിലും
രാഷട്രീയ-വര്‍ഗ്ഗീയ-ഫാസിസ്റ്റ്‌ കോമരങ്ങള്‍ ഇടക്കിടെ ഉറഞ്ഞു തുള്ളുമെങ്കിലും
റോഡുകള്‍ തോടുകളും, കൊലക്കളങ്ങളുമായി പരിണമിക്കുമെങ്കിലും
എനിക്കിഷ്ടമാണ്‌ കേരളത്തെ
അതെ നമ്മുടെ സ്വന്തം ദൈവത്തിന്റെ നാടിനെ....

കുട്ടനാടന്‍ said...

നാടെന്ന ഓര്‍മ്മയുടെ സുഭഗത. അതാണുസുഖം. 30 ദിവസങ്ങള്‍ കൂടിയാല്‍ 45. അതു തീര്‍ന്നാല്‍ തിരികെ പറന്നേക്കണം. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളുടെ ചാരക്കൂനകളെ കാണേണ്ടിവരുന്നു. വെറും ചാരമല്ല, ഉള്ളില്‍ അണയാതെ കിടക്കുന്ന കനല്‍ചിന്തുകളില്‍പ്പെട്ടു വെന്തുപോയേക്കാം.
വെന്തില്ലങ്കിലും ഒരു പൊള്ളലെങ്കിലും ഏല്‍ക്കാന്‍ ഈ കാലയളവു ധാരാളം മതി. അതു തന്നെയാണ് ദേവസേനയെക്കൊണ്ട് ഇത്തരമൊരു കുറിപ്പ് എഴുതിച്ചത്. നാടും നാട്ടാരും എന്നും നല്ലതു തന്നെ. എന്നാലും എന്തോ എവിടെയോ ഒരു മുള്ള് പ്രവാസിക്കായി മാറ്റിവച്ചിട്ടുണ്ട്

ദേവസേന said...

മലയാളിയായിപ്പോയതുകൊണ്ടും, അമേരിക്കയിലോ മറ്റോ പൊട്ടിമുളക്കാഞ്ഞതുകൊണ്ടും ദേവസേന മരണകരമായി ദുഖിക്കുന്നുവെന്നോ മറ്റോ എന്റെ കുറിപ്പിലുണ്ടായിരുന്നതുപോലെ തോന്നിപ്പിച്ചു ചിലരുടെ കമന്റുകള്� കണ്ടിട്ട്�.

മരുഭൂമിയില്�, സമ്പന്നതയുടെ മട്ടുപ്പാവില്� ഉലാത്തിക്കൊണ്ടല്ല ജീവിതം, പകരം ആയിരം ദുരിതങ്ങളുടെ കടലിലൂടെയാണു നീന്തുന്നതെങ്കിലും കണ്ണുയര്�ത്തിയാല്� കാണാന്� പാകത്തിനു, നീന്തിയാല്� എത്താന്� പാകത്തിനു കരയുണ്ടെന്നുള്ള സമാധാനം ചില്ലറയല്ല.
അമ്മയെന്നു പറയുന്നവള്� വിരൂപയാവട്ടെ, അംഗവൈകല്യമുള്ളവളാവട്ടെ! പെറ്റിട്ടിട്ട്�, അമ്മതൊട്ടിലിലോ, അനാഥാലയത്തിന്റെ വാതില്�ക്കലോ എങ്കിലും കിടത്താന്� മനസാക്ഷിയില്ലാത്ത, ധര്�മ്മങ്ങളെ മറക്കുന്നവളെ അമ്മയെന്നു പറഞ്ഞു വാഴ്ത്തിപ്പാടാന്� എന്തു ഭ്രാന്തത്വമാണു എനിക്കുള്ളത്�. കേരളം എനിക്ക്� ആനയെത്തന്നു, ചേനയെത്തന്നുവെന്നു മഹാകവ്യം രചിക്കണമെന്നുണ്ട്�. പക്ഷേ എഴുത്തിലെങ്കിലും നീതി വേണമെന്ന മിഥ്യാബോധം ഏതോ കാലത്തില്� എന്നില്� വന്നുകൂടിയിട്ടുണ്ട്�.

50 ഫില്�സ്�-ന്റെ കുബൂസിനുള്ള വക തന്നിട്ടില്ലാത്തവളാണു എന്റെ അമ്മയെന്നിരിക്കെ, അവളെ മഹതിയെന്ന് ഓശാന പാടിയാല്� ഞാന്� തനി തല്ലുകൊള്ളിത്തരമാണു കാണിക്കുന്നത്�. (വിപരീതം ചിന്തിക്കുന്ന മഹാത്മാക്കള്�ക്കു മുന്�പില്� പ്രണമിക്കണമെന്ന ആഗ്രഹമുണ്ട്�)

കേരളത്തില്� മൂന്നു കോടിയിലേറെവരുന്ന ജനസംഖ്യയുടെ 20%-വും ഇന്റ്യക്കുപുറത്ത്� ജോലി ചെയ്തു നിത്യവൃത്തി കഴിക്കുന്നവരാണു. ആ 20%-വും അവരെ ചുറ്റിപറ്റി ജീവിക്കുന്നവരുമെങ്കിലും അന്ധമായ ഈ വാഴ്ത്തിപ്പാടലിനെ നോക്കി പരിഹസിക്കാതിരിക്കുന്നതെങ്ങനെ?

സായിപ്പു അവന്റെ സ്വന്തം നാടിനെ കുറ്റം പറയില്ലെന്നു പറഞ്ഞതാരാണു? പറയാതെ പറയുന്ന ആ കുറ്റം പറച്ചില്� തന്നെയല്ലേ, അവനെ കേരളം എന്ന അക്കരപച്ചയെ മോഹിപ്പിക്കന്� പ്രേരിപ്പിക്കുന്നത്�?

അയല്�വക്കക്കാരന്റെ പറമ്പില്� മൂടും, ഉടല്� എന്റെ മുറ്റത്തേക്കുമായി, അടിമുടി പൂത്തുനില്�ക്കുന്ന പറങ്കിമാവിനെ കണ്ടു, എന്റെ ഉള്ളു പൂത്തുലഞ്ഞതിനാല്� എന്തപരാാധമാണു ഞാന്� ചെയ്തതു? ആ കാഴ്ച ആസ്വദിക്കാന്� പാടില്ലായിരുന്നുവോ? അതിന്റെ ശിരസു വെട്ടിമാറ്റണമെന്നു വാശിപിടിക്കുന്ന ഒരു ശരാശരി മലയാളിത്വത്തിലേക്കു അധപതിക്കണമായിരുന്നുവോ?

പിന്നെ ദേവസേനാമാഡം ജീവിതകാലം മുഴുവന്� യു-എ-യിലെ മണ്ണില്�ത്തന്നെ കൃഷിനടത്തുമെന്ന ആര്�ക്കും വാക്കുകൊടുത്തിട്ടില്ല, ഉടലോടെ ഇവിടുന്ന് പരലോകത്തിലേക്ക്� പോകാമെന്ന ചിന്തയുമില്ല. ഓരോ വര്�ഷങ്ങളിലേക്കുള്ള കോണ്�ട്രാക്ട്� പുതുക്കുമ്പോള്�, വരാന്� പോകുന്ന ഒരു വര്�ഷത്തേക്കുള്ള ജീവിതത്തെക്കുറിച്ചു മാത്രം ചിന്തിക്കും (അടുത്ത നിമിഷം നമ്മുക്കുള്ളതല്ല എന്ന ബൈബിള്� വചനം തലയിലെ തീ അണച്ചുകൊണ്ടേയിരിക്കും).

അനുഭവങ്ങള്� മാത്രമാണു ആത്യന്തികമായി എന്റെ ഗുരുക്കന്മാര്�. (മലയാളത്തെക്കുറിച്ചുള്ള ഈ എഴുത്തും അനുഭവങ്ങളുടെ സത്യങ്ങള്� മാത്രമാണു) കാല്�പ്പനികമായ എന്റെ ചിന്തകളെ കുറിപ്പുകളിലേക്കു വലിച്ചിഴക്കാറില്ല. (കവിതകളില്� ചിലപ്പോള്� അതു സാധ്യമായേക്കാം).

ഇത്രയൊക്കെ പറഞ്ഞെങ്കിലും, ഞാനൊരു കേരളാവിരോധിയെന്ന് ആരും തെറ്റിദ്ധരിക്കരുത്�. പകരം 'കണ്ടില്ലേ അതിമനോഹരിയായ എന്റെ നാട്� എന്ന് മലയാളിയല്ലാത്തവരെ ചൂണ്ടിക്കാണിച്ച്�, പൊങ്ങച്ചം പ്രദര്�ശിപ്പിക്കാന്� ഞാന്� സൂക്ഷിക്കുന്നു എന്റെ കേരളത്തെ.

ഇട്ടിമാളു അഗ്നിമിത്ര said...

ഏതെങ്കിലും ഒരു പോസ്റ്റില്‍ കമന്റിട്ട് അതിനു ശേഷം എന്തു സംഭവിച്ചെന്ന് ആകാക്ഷയോടെ ഞാന്‍ കാത്തിരുന്ന ഒരു പോസ്റ്റാണിത്.. കാരണം ഞാന്‍ ദേവസേനയുടെ പോസ്റ്റുകള്‍ ഇഷ്ടപ്പെടുന്നതുകൊണ്ടും ഈ പോസ്റ്റ് ഒരുതരത്തിലും അനുകൂലിക്കാനാവില്ലെന്ന് തോന്നിയതുകൊണ്ടും..

ഈ നാട് ദേവസേനയെ അമ്മത്തൊട്ടിലിലൊ അനാഥാലയത്തിന്റെ മുറ്റത്തോ എത്തിച്ചിട്ടുണ്ടോ..ജനിച്ചതും വളര്‍ന്നതും ഇവിടെയാണെങ്കില്‍ പഠിച്ച് പറക്കമുറ്റി മറ്റൊരു നാട്ടില്‍ ചേക്കേറി ഇന്ന് ഇതു പറയാനുള്ള ത്രാണിയുണ്ടാക്കിതന്നത് ഈ നാടുതന്നെയല്ലെ.. (മുതുമുത്തച്ഛന്‍മാര്‍ മറ്റൊരു നാട്ടില്‍ കുടിയേറിയതാണെന്ന് പറയുന്നു- അതു കൊണ്ട് മറ്റൊരുനാടിന്റെ സന്തതിയാണെങ്കില്‍ ഇതിനു പ്രസക്തിയില്ല..)

പിന്നെ ഈ പറയുന്ന മറുനാടുകളിലൊന്നും പട്ടിണിയും പരിവട്ടവുമില്ലെ.. അറബികഥ എന്ന സിനിമ കണ്ടപ്പോള്‍ ഗള്‍ഫില്‍ ഇത്രയും വികസനമെത്താത്ത ഇടങ്ങള്‍ ഉണ്ടല്ലൊ എന്ന് അത്ഭുതപെട്ടത് ഞാന്‍ മാത്രമായിരിക്കില്ല.. ആ നാടിനെ കുറിച്ച് നിറകലര്‍ന്ന കഥകള്‍ മാത്രം കേട്ട് പലരുമുണ്ടായിരിക്കും.. അവിടെയും അറബികളുടെ അക്രമത്തിന് ഇരയാവുന്ന പെണ്ണുങ്ങളില്ലെ.. (ആണുങ്ങളും ഉണ്ടെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്..കേട്ടറിവ് എത്രത്തോളം ശരിയാണെന്നറിയില്ല)... അവിടത്തുകാര്‍ക്ക് ഇവിടത്തെ അത്രപൊലും വിദ്യാഭ്യാസനിലവാരമില്ലാത്ത്തുകൊണ്ടല്ലെ ഇന്നും ഇവിടത്തുകാര്‍ അവിടെ ജോലി അന്വേഷിക്കുന്നത്..

പിന്നെ വിവാദത്തിനോ അടിയിടാനോ വന്നതല്ലാട്ടൊ.. അയലത്തെ ബിരിയാണിയേക്കാള്‍ സ്വന്തം വീട്ടിലെ കഞ്ഞിയോട് ഒരല്‍പ്പം ഇഷ്ടം കൂടുതലാണെന്ന് മാത്രമല്ല, ആ ബിരിയാണി കണ്ട് കൊതിക്കുന്നത് ശരിയല്ല എന്നുകൂടി തോന്നുന്നത് കൊണ്ട്.. കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണ് ഉത്തരമെങ്കില്‍.. സാരമില്ല.. അതു പുളിക്കട്ടെ..

സജീവ് കടവനാട് said...

കവിതയിലേക്ക് കേരളത്തിലെ കാല്പനിക സൌന്ദര്യത്തെ കൊണ്ടുവരികയും കുറിപ്പിടുമ്പോള്‍ കേരളം മണ്ണാങ്കട്ടയാണെന്ന് എഴുതിവെക്കുകയും ചെയ്യുന്നത് ഉള്ളില്‍ ഒന്നിനെ മറച്ചുവെക്കുകയും മറ്റൊരാശയത്തെ പ്രചരിപ്പിക്കുകയും ചെയ്യുന്ന രണ്ടാം തരം വേലയാണെന്ന ഒരഭിപ്രായംകൂടി ഇവിടെ പറഞ്ഞോട്ടെ. അല്ലെങ്കില്‍ അതിന് മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നും.

പിന്നെ, എന്റെ അമ്മ എന്റെ മാത്രം അമ്മയല്ല്ലെന്നും ആ അമ്മക്ക് മറ്റുമക്കളുണ്ടെന്നും അവര്‍ക്ക് അവരുടെ അഭിപ്രായമുണ്ടെന്നും പറയാതെ എനിക്ക് അമ്മ ലിപ്സ്റ്റിക്കും കണ്മഷിയും മേടിച്ചു തരാത്തതുകൊണ്ട് ആ അമ്മയെ ഞാന്‍ തേവിടിശിയെന്ന് വിളിക്കുമെന്ന്‍ പറഞ്ഞാല്‍, മുണ്ട് മുറുക്കിയുടുത്ത് തന്റെ പട്ടിണി മറച്ചുവെച്ച് അന്നം നല്‍കിയവളാണ് തന്റെ അമ്മയെന്ന് വിശ്വസിക്കുന്ന മറ്റു മക്കള്‍ക്ക് ഇത്തിരി നോവുമെന്നത് വാസ്തവമാണ്. ആ നോവ് ഇവിടെ കുറിച്ചുവെച്ചത് കണ്ടിട്ടെങ്കിലും ആ മകള്‍ക്ക് മറ്റൊരഭിപ്രായമില്ലെങ്കില്‍ കൂടുതലെന്തു പറയാന്‍...?

കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ് മലയാളത്തെ അനുഭവിക്കട്ടെ, അല്ലേ.

പ്രിയ said...

ഈശ്വരാ, കേരളത്തേക്കാള് സമത്യസുന്ദരമാണ് ഈ യു എ ഇ എന്നാണോ ഈ പറഞ്ഞു വരുന്നേ? അപ്പോള് ദുബായിലെ ദൈറയും satwayum ഒക്കെ ഞാന് വല്ല പേടിസ്വപ്നത്തില് കണ്ടതായിരിക്കുമോ? കഴിഞ്ഞ മാസത്തെ മഴയില് റോഡ് തോടായത് (അതോ കായല് ആയതോ?) സത്യമല്ലായിരുന്നോ? ഇവിടെ നടക്കുന്ന ക്രൈം പത്രങ്ങള് വിളിച്ചു കൂവാതെ ഇരിക്കുന്നത് 0% ക്രൈം റേറ്റ് ആയതു കൊണ്ടാനെന്നോ? നമ്മളെ സര്ക്കാര് ഓഫീസില് ക്യൂവില് കാത്തു നിര്ത്തിച്ചു മുഖം മിനുക്കുന്ന അറബിപെണ്ണുങ്ങളും പുകവലിക്കുന്ന അറബിചെക്കന്മാരും സ്നേഹസംബന്നര് ആണെന്നോ? ...

അക്കരെയോ ഇക്കരെയോ ഒക്കെ പച്ച ആവാം . എന്നാലും ആ പച്ച കണ്ണടക്കു ഇത്തിരി കട്ടി കൂടി പോയില്ലേ?

5 cent വാങ്ങി വീട് വക്കാലോ. സ്വതന്ത്ര കൈവശം . 99 വര്ഷം ഇവിടെ താമസിക്കാനും പറ്റും. ആനന്ദ ലബ്ധിക്കിനി എന്ത് വേണം?

സ്ഥലം താങ്ങ് വിലക്കല്ല ചുമ്മാ തന്നാലും ഇവിടെ ജീവിതം താങ്ങാന് ആവില്ല ചങ്ങാതി

പ്രിയ said...

പിന്നെ ദുബൈയെക്കള് നന്നായി നാട്ടില് ജീവിക്കുന്ന ഒത്തിരി പേരുണ്ട് കേട്ടോ. ചുമ്മാ ആ എറണാകുളത്തേക്കു (എനിക്കറിയാവുന്നത് അത് മാത്ര) ഒന്നു എത്തി നോക്കിക്കേ. ബഹുനിലകെട്ടിടങ്ങളും ലക്ഷറി കാറുകളും ഒക്കെ ഇവിടെ മാത്രമല്ല അവിടെയും ഉണ്ട്. അടുത്ത വീട്ടുകാര് ആരാന്നോ എന്ത് ചെയുന്നുവേന്നോ അവരും തെരക്കാറില്ല. സുഖം സ്വസ്ഥം .

Kuzhur Wilson said...

ലോകത്താദ്യമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കേരളത്തെക്കുറിച്ച്, (പറഞ്ഞാലും പറഞ്ഞാലും തീരാത്ത പാരമ്പര്യങ്ങള്‍ ആയിരം ഉണ്ട് കേട്ടോ. വിസ്തരഭയം കൊണ്ട് പകര്‍ത്തുന്നില്ല) രാജഭരണം നടക്കുന്ന ഒരു രാജ്യത്തിരുന്നാണ് ഈ സംവാദത്തിനാധാരമായ ദേവസേനയുടെ കുറിപ്പ്.

ഈ ആഗസ്റ്റ് ആകുമ്പോള്‍ ഈയുള്ളവന്റെ പ്രവാസജീവിതത്തിന് 5 വയസ്സാകും.

മക്കള്‍ കൂടുതലുള്ള ഒരു വീട്ടിലായിരുന്നു ജനനം. അമ്മയും അപ്പനുമുണ്ടായിരുന്നു. മുലപ്പാലിന്റെ കണക്കോ, സ്നേഹമുള്ള ഒരു മടിത്തട്ടോ പോകട്ടെ, എത്രയിലാണ് മോന്‍ പഠിക്കുന്നത് എന്ന് അറിയില്ലായിരുന്നു പലപ്പോഴും വീട്ടുകാര്‍ക്ക്.(കരുതലും സ്നേഹവും ഉണ്ടായിക്കാണണം, അവരുടെ പാട് ആരറിഞ്ഞു)

അമ്മവീട്ടില്‍ അവധിക്ക് പോകുമ്പോള്‍ തോന്നും ഇവിടെ കൂടിയാലോ എന്ന്.
(മക്കളധികമായാല്‍ ബന്ധുവീട്ടിലേക്ക് പറഞ്ഞയക്കുന്ന രീതി ഇപ്പോഴും കേരളത്തിലുണ്ടോ ?

ബന്ധുവീട്ടില്‍ അവരുടെ പരിചരണയില്‍, വാത്സല്യത്തില്‍ വളര്ന്ന ഒരാള്‍ മുതിര്‍ന്ന് ഓര്മ്മയെഴുതുമ്പോള്‍ എന്തെഴുതണം.

അമ്മ. വളര്‍ത്തമ്മ.വീട്. വളര്‍ന്ന വീട്

"പിന്നെ വിവാദത്തിനോ അടിയിടാനോ വന്നതല്ലാട്ടൊ.. അയലത്തെ ബിരിയാണിയേക്കാള്‍ സ്വന്തം വീട്ടിലെ കഞ്ഞിയോട് ഒരല്‍പ്പം ഇഷ്ടം കൂടുതലാണെന്ന് മാത്രമല്ല, ആ ബിരിയാണി കണ്ട് കൊതിക്കുന്നത് ശരിയല്ല എന്നുകൂടി തോന്നുന്നത് കൊണ്ട്.. കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണ് ഉത്തരമെങ്കില്‍.. സാരമില്ല.. അതു പുളിക്കട്ടെ.."

ഇട്ടിമാളൂ, അയല് വീട്ടിലെ എന്നല്ല
എവിടത്തെ ബിരിയാണിയേക്കാളും നല്ലത് കഞ്ഞി തന്നെ. ഏത് അര്‍ത്ഥത്തിലും (ഡോക്ടര്‍മാര്‍ക്കും മറുപടി പറയാം) എന്നാലും അയലത്ത്കാര്‍ തന്നതായാലും, അവരുടെ അടുക്കളയില്‍ കയറി വച്ചതായാലും അതെക്കുറിച്ച് ഒരു വാക്ക് പറയാതെ, അവനവന്റെ അടുപ്പില്ലെ ഇല്ലാത്ത തീയുടെ, കുടിക്കാത്ത കഞ്ഞിയുടെ വീമ്പാകുമോ നന്നാവുക ?അല്ലെങ്കില്‍ കഴിക്കുന്ന ബിരിയാണിയില്‍ അരി പോരെന്നോ ആണികൂടുതലെന്നോ ? അറിയില്ല ഇട്ടിമാളൂ. അവരവര്‍ക്ക് അവരവരുടെ ശരി. അവരവരുടെ സത്യം

"കവിതയിലേക്ക് കേരളത്തിലെ കാല്പനിക സൌന്ദര്യത്തെ കൊണ്ടുവരികയും കുറിപ്പിടുമ്പോള്‍ കേരളം മണ്ണാങ്കട്ടയാണെന്ന് എഴുതിവെക്കുകയും ചെയ്യുന്നത് ഉള്ളില്‍ ഒന്നിനെ മറച്ചുവെക്കുകയും മറ്റൊരാശയത്തെ പ്രചരിപ്പിക്കുകയും ചെയ്യുന്ന രണ്ടാം തരം വേലയാണെന്ന ഒരഭിപ്രായംകൂടി ഇവിടെ പറഞ്ഞോട്ടെ. അല്ലെങ്കില്‍ അതിന് മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നും."

പേരില്‍ തന്നെ സ്വപ്നമുള്ള കിനാവേ. വാദം ജയിക്കാന്‍ മരിക്കണമെങ്കില്‍ അത് പോലും ചെയ്യാന്‍ കെല്‍പ്പുള്ള ജനുസ്സില്‍ പെട്ടവനേ, എന്റെ അറിവില്‍ കേരളത്തിന്റെ കാല്പനിക സൌന്ദര്യത്തെക്കുറിച്ച് ദേവസേന കവിത എഴുതിയിട്ടില്ല.അതവിടെ നില്ക്കട്ടെ

കിനാവേ, നടപ്പിലാക്കാനാകത്തത്, കവിതയില്‍ വന്നാല്, സ്വപ്ങ്ങള് കവിതയില് വന്നാല് എന്താണ് അപരാധം.
കവിതയില് സ്വപ്നം ചേര്ക്കരുത് എന്നും, കുറിപ്പില് ഉള്ളവ എഴുതരുത് എന്നുമാണോ ? അങ്ങനെ എങ്കില് എന്തിനാണ് കിനാവേ കുറിപ്പെന്നും കവിതയെന്നും വേര്തിരിവ്. എന്തിനാണ് കിനാവേ ഈ ഇരട്ടപേര്.
അതറിയാത്ത ആളൊന്നുമല്ലല്ലോ എന്നതാണ് കൂടുതല് സങ്കടം.

“പിന്നെ, എന്റെ അമ്മ എന്റെ മാത്രം അമ്മയല്ല്ലെന്നും ആ അമ്മക്ക് മറ്റുമക്കളുണ്ടെന്നും അവര്‍ക്ക് അവരുടെ അഭിപ്രായമുണ്ടെന്നും പറയാതെ എനിക്ക് അമ്മ ലിപ്സ്റ്റിക്കും കണ്മഷിയും മേടിച്ചു തരാത്തതുകൊണ്ട് ആ അമ്മയെ ഞാന്‍ തേവിടിശിയെന്ന് വിളിക്കുമെന്ന്‍ പറഞ്ഞാല്‍, മുണ്ട് മുറുക്കിയുടുത്ത് തന്റെ പട്ടിണി മറച്ചുവെച്ച് അന്നം നല്‍കിയവളാണ് തന്റെ അമ്മയെന്ന് വിശ്വസിക്കുന്ന മറ്റു മക്കള്‍ക്ക് ഇത്തിരി നോവുമെന്നത് വാസ്തവമാണ്. ആ നോവ് ഇവിടെ കുറിച്ചുവെച്ചത് കണ്ടിട്ടെങ്കിലും ആ മകള്‍ക്ക് മറ്റൊരഭിപ്രായമില്ലെങ്കില്‍ കൂടുതലെന്തു പറയാന്‍...?”

വാക്കുകള് സൂക്ഷിച്ച് ഉപയോഗിക്കാന് കൂടിയുള്ളതല്ലെ ?
(ഈ സംവാദത്തിനാദാരമായ കുറിപ്പിന്റെ ഉടമ, ദേവസേന ഉള്പ്പടെ എല്ലാവര്ക്കും ബാധകം) കിനാവേ, “അമ്മ ലിപ്സ്റ്റിക്കും കണ്മഷിയും മേടിച്ചു തരാത്തതുകൊണ്ട് ആ അമ്മയെ ഞാന്‍ തേവിടിശിയെന്ന് വിളിക്കുമെന്ന്‍ പറഞ്ഞാല്‍,”ഈയുപമ ഒട്ടും ശരിയായില്ല. അമ്മയെ ബന്ധുവീട്ടില് വളരന്ന മക്കളിലൊരാള് കുറ്റം പറഞ്ഞ് എന്ന് കരുതി, അമ്മയെ അയാള് തേവിടിശ്ശി എന്ന് വിളിച്ചുവെന്നാക്കിയാല് അമ്മയുടെ കയ്യില് നിന്ന് കഞ്ഞിയല്പ്പം കൂടുതല് കിട്ടുമായിരിക്കും. കുടിച്ചോളൂ.

കേരളം , ദുബായ്. അമ്മ. വളര്ത്തമ്മ
വീട് , ബന്ധുവീട്. എവിടെയൊക്കെയോ എന്തെല്ലാമോ ഉടഞ്ഞു.

4 വര്ഷം കഴിഞ്ഞതല്ലെ ?

സജീവ് കടവനാട് said...

സുഹൃത്തേ, കുഴൂരേ ഇത്രയും വായിച്ചിട്ടാണ് ഞാന്‍ അത്രയും എഴുതിയത്.
“പെറ്റിട്ടിട്ട്, അമ്മതൊട്ടിലിലോ, അനാഥാലയത്തിന്റെ വാതില്ക്കലോ എങ്കിലും കിടത്താന് മനസാക്ഷിയില്ലാത്ത, ധര്മ്മങ്ങളെ മറക്കുന്നവളെ അമ്മയെന്നു പറഞ്ഞു വാഴ്ത്തിപ്പാടാന് എന്തു ഭ്രാന്തത്വമാണു എനിക്കുള്ളത്.”
“50 ഫില്സ്-ന്റെ കുബൂസിനുള്ള വക തന്നിട്ടില്ലാത്തവളാണു എന്റെ അമ്മയെന്നിരിക്കെ, അവളെ മഹതിയെന്ന് ഓശാന പാടിയാല് ഞാന് തനി തല്ലുകൊള്ളിത്തരമാണു കാണിക്കുന്നത്. (വിപരീതം ചിന്തിക്കുന്ന മഹാത്മാക്കള്ക്കു മുന്പില് പ്രണമിക്കണമെന്ന ആഗ്രഹമുണ്ട്)“

ഇവിടെ പറയുന്ന അമ്മ എന്റെയും നിങ്ങളുടെയുമെല്ലാം അമ്മ തന്നെയാണ്. ആ അമ്മയുടെ ക്രൂരകൃത്യം നോക്കൂ-അമ്മതൊട്ടിലിലോ, അനാഥാലയത്തിന്റെ വാതില്‍ക്കലോ പോലും കിടത്താനുള്ള ദയ കാണിക്കാതെ ക്രൂരത മുഴുവന്‍ പുറത്തെടുത്തവളാണ് അവള്‍. അമ്മതൊട്ടിലിലോ അനാഥാലയത്തിലോ വളര്‍ന്നിരുന്നെങ്കില്‍ ഇത്രയും ക്രൂരത സഹിക്കേണ്ടിയിരുന്നില്ല. എന്നിട്ടും അവളെ ‘അമ്മയെന്നു പറഞ്ഞു വാഴ്ത്തിപ്പാടാന് എന്തു ഭ്രാന്തത്വമാണു എനിക്കുള്ളത്.’ വാഴ്ത്തിപ്പാടുന്നവരൊക്കെ ഭ്രാന്തന്മാര്‍ തന്നെ, സംശയമില്ല. ഇത്രയും പറഞ്ഞതിനെ അതിലും ലളിതമായി വിശദീകരിക്കാന്‍ ആ തേവിടിശ്ശിപദത്തിന് കഴിയുമെന്ന് കരുതിയാണ് ആ പദം ഉപയോഗിച്ചത്. അല്ലെങ്കില്‍ ആ പദം തന്നെ ആശയപരമായി ഇതിനേക്കാള്‍ താഴെയല്ലേ വരുന്നുള്ളൂ.

“കിനാവേ, നടപ്പിലാക്കാനാകത്തത്, കവിതയില്‍ വന്നാല്, സ്വപ്ങ്ങള് കവിതയില് വന്നാല് എന്താണ് അപരാധം.
കവിതയില് സ്വപ്നം ചേര്ക്കരുത് എന്നും, കുറിപ്പില് ഉള്ളവ എഴുതരുത് എന്നുമാണോ ?”

സ്വപ്നങ്ങള്‍ വെറും കവിതയെഴുതാനുള്ളതാണെന്നും, യാഥാര്‍ത്ഥ്യങ്ങളുടെ ഭൌതികലോകത്തില്‍ അവയുടെ സ്ഥാനം വെറും ഇരുണ്ട കണ്ണാടിക്കൂട്ടിനുള്ളിലാണെന്നും കുറിപ്പെഴുതുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല. പച്ചച്ച പ്രകൃതിഭംഗിയിലേക്ക് കവിതയിലൂടെ വായനക്കാരനെ കൈപിടിച്ച് നടത്തിയിട്ട് ഇരുണ്ട ഒറ്റമുറിയുടെ ഫ്ലാറ്റ് സംസ്കൃതിക്ക് കുഴലൂത്തുനടത്തുന്നതിലെ വൈരുദ്ധ്യം ദഹിക്കാതിരുന്നതിനെ തുറന്നെഴുതിയെന്നേയുള്ളൂ. നഗരവത്കരണത്തിന്റെ ദോഷങ്ങളും തല തിരിഞ്ഞ വികസന നയങ്ങളുമൊന്നും പ്രകൃതിയെ അമിത ചൂഷണം നടത്തുന്ന മനുഷ്യന്റെ സ്വാര്‍ത്ഥതയുമൊന്നും താങ്കള്‍ക്ക് അപരിചിതമാകുമെന്ന് കരുതാന്‍ ഇടയില്ല. ദേവസേനയുടെ ഒരു ക്കവിതക്കഷ്ണം ദാ->

“ഗംഗയും യമുനയും കാവേരിയും
കവിതകളില്‍ മാത്രം നനയുന്നതു കണ്ടു
മഴനനയാത്ത പ്രവാസഭൂമിയില്
‍ഊഷരതയുടെ ജലക്കൂനകള്‍ നിറയുന്നു

അഛനെന്ന പുണ്ണ്യനദി
അമ്മയെന്ന കണ്ണീര്‍ നദി
പുഴകള്‍ ക്ഷീണിച്ച്‌ അരുവികളായി
പിങ്കു താളുകളില്‍, മഴനൂലുകളായെത്തുന്ന
അനുജത്തിയെന്ന പനിനീരരുവി

കൈകുടന്ന പാതികോരി മുഖമൊന്നു കുടഞ്ഞാല്‍
പിണങ്ങുന്ന,
മുങ്ങിനിവരാന്‍ കൊതിയായിട്ടും
ഉപേക്ഷിക്കേണ്ടി വന്ന മോഹാരുവി
(അതിവിടെ അപ്രസക്തം)

ദുര്‍സ്വപ്നമുണര്‍ത്തിയ രാവിന്റെ
തളര്‍ന്നയാമത്തിലെപ്പോഴോ
കഠിനമായ വരണ്ട ദാഹത്തിനു
അടുക്കള പരതവേ
പെപ്സി മിരാണ്ടാ വോഡ്ഗാ സോഡ എല്ലാം സുലഭം
അല്‍പം ജലകണികയെവിടെയുമില്ല

ഞാനിവിടെ പ്രവാസത്തിലാണു“

ഈ കവിത മരുഭൂമിവാസികളെ മാത്രമല്ല പൊള്ളിക്കുക. പുതിയ സംസ്കാരത്തെ തോളേറ്റാന്‍ വെമ്പുന്ന പുത്തന്‍ തലമുറയെ ഒട്ടൊരു ഭയത്തോടെ കാണുന്ന ചില ‘വരട്ടുവാദി’കളേയും പൊള്ളിക്കും. അപ്പോള്‍ എഴുത്തിനിടയില്‍ വല്ലവന്റേയും കഴുത്തുകുടുങ്ങുന്നത് ആസ്വദിക്കാന്‍ കഴിയാത്തതിന്റെ വൈക്ലബ്യമായി മാത്രം എന്റെ കുറിപ്പിനെ കണ്ടാല്‍മതിയെന്ന അപേക്ഷയോടെ,
സ്നേഹപൂര്‍വ്വം കിനാവ്.

പ്രിയ said...

ദേവസേന പറഞ്ഞതിനെ ന്യയികരിക്കുന്നതിനു പലതും പറയുന്നു എങ്കിലും

"5 സെന്റ്‌ ഭൂമി താങ്ങുവിലക്കു ലഭിച്ചിരുന്നെകില്‍ ഇവിടെ ഒരുവീടുകെട്ടാമായിരുന്നുവെന്ന് രഹസ്യമായെങ്കിലും ആഗ്രഹിക്കാത്ത എത്ര മലയാളികള്‍ ഉണ്ടാകും? " എന്ന് പറഞ്ഞപ്പോള് , ദേവസേന താമസിക്കുന്ന ബന്ധുവീടിനെ മൊത്തം മക്കളും പുകഴ്ത്തുന്നു എന്ന മട്ടില് അല്ലെ പറഞ്ഞിരിക്കുന്നെ?

"നെഞ്ചു കീറിക്കിടക്കുന്ന റോഡുകളെ കണ്ടിട്ടോ? ആര്‍ക്കാണ്ടും വേണ്ടി തെളിയുന്ന വഴിവിളക്കുകളെ കണ്ടിട്ടോ? കക്ഷികള്‍ മാറിമാറി ഭരിച്ചു മുടിക്കുന്ന രാഷ്ട്രീയം കണ്ടിട്ടോ? അയല്‍പക്കത്തെ മരങ്ങള്‍ നമ്മുടെ മുറ്റത്തേക്കു നോക്കിയെന്ന പേരിലും. പൊഴിച്ചിടുന്ന ഇലകളുടെ പേരിലും വരെ തമ്മിലടിക്കുന്ന അയല്‍പക്കസ്നേഹത്തെ കണ്ടിട്ടോ? 15-ഉം,16-ഉം പ്രായമായ കന്യകമാരെ തട്ടിക്കൊണ്ടുപോയി കിലോമീറ്ററുകളോളം യാത്രചെയ്യിച്ച്‌ ഭോഗിക്കുന്നതു അവരറിയുന്നില്ലേ? "

"അത്യാവശ്യം ഷോപ്പിങ്ങിനു പോകാന്‍, ഒരു ഓട്ടോ പിടിക്കാന്‍, ബാങ്ക്‌ ലോണ്‍ വേണമെങ്കില്‍, വെള്ളത്തിനോ, കറന്റിനോ കണക്ഷന്‍ കിട്ടണമെങ്കില്‍, താലൂക്കാഫിസില്‍നിന്നോ, മുനിസിപ്പാലിറ്റിയില്‍ നിന്നോ ഒരു ഒപ്പ്‌ വെണമെങ്കില്‍, എന്തിനധികം, കെ.ജി,ക്ലാസിലേക്കു കുട്ടിക്കൊരു സീറ്റ്‌ തരപ്പെടണമെങ്കില്‍ കൂടി ആരെയൊക്കെ താണു തൊഴുതു, എത്ര സാറന്മാര്‍ക്ക്‌ കൈക്കൂലി വിതരണം നടത്തി, ശരീരവും, മനസും കാര്യമായൊന്നലയാതെ വീട്ടില്‍ തിരികെയെത്താന്‍ കഴിയുന്നവന്‍ മഹാഭാഗ്യവാനാണു."

ഇതിലും അധികം കഷ്ടത ഈ പ്രവാസ ഭൂമിയില് അനുഭവിക്കുന്നവര് ഉണ്ടെന്നു ദേവസേന അറിഞ്ഞിട്ടില്ലേ? ഈ സമൂഹത്തില് ജീവിക്കുമ്പോള് അനുഭവിചില്ലെന്കിലും അറിയാതെ പോകാന് മാത്രം ചെറുതല്ല ഇതൊന്നും എന്ന ഞാന് കരുതിയത്. അതോ ആനപ്പുരത്തിരിക്കുന്നവര്ക്ക് അറിയാത്ത കാലുവേദനയെ പറ്റി ആരും മിണ്ടണ്ട എന്നാണോ?

riyaz ahamed said...

റിസാ ഹൈദരിഗാദിന്റെ മനോഹരമായ ഒരു ഫിലിം ഉണ്ട്. ആല്‍ബം എന്ന ഇറാനി ഫിലിം. കേന്ദ്ര കഥാപാത്രമായ കുട്ടി തന്റെ കുടുംബ പൈത്രുകം ഫോട്ടോകളിലൂടെ സ്രിഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നതാണു ഇതിവ്രുത്തം. സ്റ്റുഡിയോകളിലെ ഉപയോഗശൂന്യമായ ഫോട്ടോകള്‍ സംഘടിപ്പിച്ച് അവന്‍ ഉണ്ടാക്കിയേടുക്കുന്ന ആല്‍ബം ക്ലാസ്സിലെ കുട്ടികള്‍ക്ക് മുന്നില്‍
അവന്‍ പ്രദര്‍ശിപ്പിക്കുന്നു. അതിലെ ചിത്രങ്ങളില്‍ കാണുന്നവര്‍ തന്റെ മുതു മുത്തച്ഛനും മുത്തശ്ശിയുമെല്ലാം ആണെന്നു അവന്‍ പരിചയപ്പെടുത്തുന്നു. ഒടുവില്‍ ഫോട്ടോകളിലെ രൂപങ്ങള്‍ തിരിച്ചറിയുന്ന കുട്ടികള്‍ക്കു മുന്നില്‍ അവന്‍ പരിഹാസ പാത്രമാവുന്നു.

സംസ്കാരത്തിന്റെ വേരുകളില്ലാത്ത ദുബായില്‍ വന്നപ്പോള്‍, പഴയ ഫോട്ടോകള്‍ ശേഖരിക്കാനും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ദുബായ് ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ കണ്ടപ്പോള്‍ വേരുകള്‍ തിരയുന്ന ആ കഥാപാത്രത്തെയാണു ഓര്‍മ്മ വന്നത്.എന്നിട്ടും പെറുക്കിയെടുത്ത പൊട്ടും പൊടിയും പോലും ഇപ്പോഴും എത്ര ദുര്‍ബലമാണെന്നു ദുബായിലെ മ്യൂസിയവും പച്ച ജീവിതവും വെളിപ്പെടുത്തുന്നു. ഒരു വാരാന്ത്യ ഷോപ്പിംഗിന്റെയും ക്രെഡിറ്റ് കാര്‍ഡിന്റെയും ആലസ്യത്തിലേക്ക് മനസ്സു വീഴാത്തതു കൊണ്ടാവാം.

വേരുകളില്ലാത്ത ജീവിതം വേറെയെങ്ങുമില്ലാത്ത വിധം ഇവിടെയുണ്ട്.

chithrakaran ചിത്രകാരന്‍ said...

ഇരുട്ടുമഴപെയ്യുന്ന ദേവസേനയുടെ മനസ്സിലേക്കുള്ള ഒരു വാതിലാണ് ദേവസേനയുടെ ഈ പോസ്റ്റ്. സൌന്ദര്യവും പത്രാസും പോരാത്തതിന്റെപേരില്‍ സ്വന്തം തന്തയെ വേലക്കാരനായും,അയല്പക്കത്തെ ധനിക കാര്‍ണൊരെ കുടുംബത്തിലെ അമ്മാവനായും ചിത്രീകരിക്കുന്ന പാരംബര്യശൂന്യതയാണ് ഈ പോസ്റ്റ് മുന്നോട്ടുവക്കുന്ന രാഷ്ട്രീയം.അന്യനാട്ടില്പോയി ദാസ്യവൃത്തിനടത്തി ജീവിക്കുന്ന പ്രവാസിക്ക് അവിടത്തെ വാടകവീടും,സൌകര്യങ്ങളും , അവിടത്തെ തൊഴില്‍ ദാതാവിന്റെ പൊങ്ങച്ചങ്ങളും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് തോന്നുന്നത് “ആത്മാഭിമാനം“ എന്ന സംസ്കാരമുള്ളവരില്‍ കണ്ടുവരാറുള്ള ഒരു സ്വഭാവവിശേഷത്തിന്റെ/ബോധത്തിന്റെ കുറവുകൊണ്ടാണ്.
ജീവിതത്തെക്കുറിച്ച് ഒരു ദര്‍ശനമില്ലാതെ...മനസ്സില്‍ നിന്നും താനെ ഒഴുകുന്ന സ്നേഹത്തിന്റെ പ്രകാശമില്ലാതെ... കേവലം ഉപചാപങ്ങളും,അവാര്‍ഡ് ഒറ്റമൂലികളും,പെണ്‍പക്ഷാഘാതങ്ങളുടെ സഹാനുഭൂതിയും ഉപയോഗിച്ച് സമൂഹത്തില്‍ ഇരുട്ടുമഴപെയ്യിക്കാന്‍ ശ്രമിക്കുന്നത് മനുഷ്യത്വഹീനമായ സ്വാര്‍ത്ഥതയാണ്. കുഴൂര്‍ വിത്സണ്‍ ഇരുട്ടുമഴയുടെ അംഗരക്ഷകനാണോ?

ബീരാന്‍ കുട്ടി said...

ദേവേച്ചി,
സ്വന്തം നിരീക്ഷണങ്ങള്‍ തുറന്നെഴുതിയപ്പോള്‍, ഇത്രയും വിയോജിപ്പുകള്‍ വരുമെന്ന് കരുതിയില്ല അല്ലെ.
നിങ്ങളുടെ നിരീക്ഷണം ശരിയാണ്‌, മാളികമുകളിലിരിക്കുബോള്‍, തഴെ, ഒലിച്ചിറങ്ങുന്ന ഗട്ടറുകള്‍ നിറഞ്ഞ, പോളിഞ്ഞ്‌ വീഴാറായ കെട്ടിടങ്ങള്‍ക്കിടയില്‍, മാസത്തിലോരിക്കലെത്തുന്ന വെള്ളവും പ്രതീക്ഷിച്ച്‌, നഗരത്തില്‍ തന്നെ കഴിയുന്ന ഒരു കൂട്ടം. ഓമനത്വം തുളുമ്പുന്ന ഒരു കുഞ്ഞിനോട്‌ പുഞ്ചിരിച്ചതിന്‌, വാരിയെല്ല് നഷ്ടപ്പെടുത്തിയവന്‍, ബാങ്ക്‌ വിളിക്കുവാന്‍ സമയമായത്‌കൊണ്ട്‌, ധൃതിയില്‍ വാഹനം പാര്‍ക്ക്‌ ചെയ്തത്‌ അയല്‍വീടിന്റെ പരിസരതാണെന്ന് തിരിച്ചറിഞ്ഞത്‌, അടിച്ച്‌ തകര്‍ത്ത ഗ്ലാസ്സുകള്‍ മാറ്റിവെച്ചപ്പോഴാണ്‌. 4 വയസ്സുള്ള സ്വന്തം സഹോദരിയുടെ മകളെ പിച്ചിചീന്തി, കടല്‍കരയില്‍ അവളെ മറവ്‌ ചെയ്തവര്‍ ഇവിടെയുമുണ്ട്‌. നിശാ സുന്ദരികളുടെ പറുദിസയാണീ മരുഭൂമി. ഞാന്‍ എഴുതുന്നതാണ്‌ നിയമമെന്ന് പറയുന്ന പോലീസുകാരന്‍. അങ്ങനെ പട്ടിക നീളുന്നു.

എത്ര വലിയവനായാലും "അന്‍ത്ത ഇന്തി" എന്ന ചോദ്യം മാത്രം മതി കാല്‍ചിലങ്കളണിഞ്ഞ, വയല്‍ വരമ്പിലൂടെ തുള്ളിവരുന്ന, കൊടുവാളുയര്‍ത്തുന്ന കോമരങ്ങളെയോര്‍ക്കാന്‍.

ദേവേച്ചി, ഞാനും ഈ മരുഭൂമിയെ സ്നേഹിക്കുന്നു. ഇന്ന്, ഇന്ന് മാത്രം. അത്‌ പക്ഷെ, മടങ്ങുവാനുള്ള എന്റെ അഗ്രഹംകൊണ്ടാണെന്ന സത്യം മറച്ച്‌വെക്കുന്നില്ല.

മറിച്ച്‌ ചിന്തിക്കുന്ന ദേവേച്ചിക്ക്‌ മുന്നില്‍ കണ്ണില്‍നിന്നും മായാത്ത സത്യങ്ങള്‍ വിഷമത്തോടെയാണ്‌ വിവരിക്കുന്നത്‌. അടുത്ത റൂമില്‍ താമസിക്കുന്നവന്‍ ലഹരി വിറ്റത്തിന്‌ തലനഷ്ടപ്പെട്ടവന്‍, കൂടെകിടക്കുന്നവന്‍ മരണപ്പെട്ടതിന്‌ ജയിലില്‍ ജീവിതം ഹോമിക്കുന്നവന്‍, വിട്ടുവേലകാരി മരണപ്പെട്ടതിന്‌ ഇപ്പോഴും ജയിലില്‍ കഴിയുന്ന ദമ്പതികളെ നമ്മുക്ക്‌ മറക്കാം, പക്ഷെ, അമ്മയെ കാത്തിരിക്കുന്ന 2 വയസ്സുകാരനോട്‌ നാളെ നാം എന്തുത്തരം പറയും.

എന്നാല്‍, വിലക്ക്‌ വങ്ങുവാന്‍ കഴിയുന്ന സുഖവും സന്തോഷവും, വിയര്‍ക്കുന്നതിന്‌ ഇരട്ടി പ്രതിഫലവും, മിച്ചംവെക്കുന്നവന്‌ സമ്രാജ്യം കെട്ടിപടുക്കാനുള്ള അവസരവും, ഈ ഭൂമി വഗ്ദാനം ചെയുന്നു. അതാവാം, ഇയ്യം പറ്റകളെ പോലെ, എത്ര വെറുത്താലും വിണ്ടും ഈ മരുപച്ചതേടി നാം ഇവിടെതന്നെ ജീവിതം ഹോമിക്കുന്നത്‌.

അംബര ചുബികളായ മണിമന്ദിരങ്ങളോ, പട്ടുവിരിച്ച വീഥികളോ എന്റെ നാട്ടിലില്ല. പുളഞ്ഞൊഴുകുന്ന പുഴകളും, പച്ചവിരിച്ച കുന്നുകളും, ചെമ്മണ്‍പാതകളും നിറഞ്ഞതാണെന്റെ ഗ്രമം, വാഴയിലയും തലയില്‍വെച്ച്‌, തിമര്‍ത്ത്‌ പെയ്യുന്ന മഴയില്‍, തെന്നികളിക്കുന്ന പാടവരമ്പിലൂടെ ഞാന്‍ നടക്കുന്നു. തിരിച്ച്‌ നടക്കാനാവതെ...

കാഴ്‌ചക്കാരന്‍ said...

കഴിച്ച സമൃദ്ധമായ ഊണിന്റെ ആലസ്യത്തില്‍ ബോധപൂര്‍വ്വമിട്ട ഈ ഏമ്പക്കം ഒരു ചര്‍ച്ചക്ക്‌ അവസരമായതു നന്നായി. സ്വന്തം നാടിനേയും അമ്മയേയും നന്മയേയും ആരൊക്കെ നെഞ്ചിലേറ്റുന്നു എന്നൊന്നു കാണാമല്ലൊ.

കാഴ്‌ചക്കാരന്‍ said...
This comment has been removed by the author.
നിലാവര്‍ നിസ said...

എങ്കിലും എനിക്ക് പ്രിയമീ നിംനോന്നതമാം
വഴികളിലൂടെന്‍ തേരോടിക്കാന്‍..

അല്പം കൂടി പക്വത ആകാമായിരുന്നു എന്നു തോന്നി.

എവിടെയൊക്കെയോ വേദനിപ്പിക്കുന്നു ഈ പോസ്റ്റ്.

നിലാവര്‍ നിസ said...

എങ്കിലും എനിക്ക് പ്രിയമീ നിംനോന്നതമാം
വഴികളിലൂടെന്‍ തേരോടിക്കാന്‍..

അല്പം കൂടി പക്വത ആകാമായിരുന്നു എന്നു തോന്നി.

എവിടെയൊക്കെയോ വേദനിപ്പിക്കുന്നു ഈ പോസ്റ്റ്.

ചിതല്‍ said...

ദേവേച്ചി അവരുടെ അനുഭവങ്ങളില്‍ നിന്ന് അനുഭവിച്ചത് പച്ചയായി പറഞ്ഞു. അതില്‍ തെറ്റ് ഒന്നും ഇല്ല..അത് ദേവേച്ചിയുടെ അഭിപ്രായം മാത്രമാക്കാമയിരുന്നു.
“5 സെന്റ്‌ ഭൂമി താങ്ങുവിലക്കു ലഭിച്ചിരുന്നെകില്‍ ഇവിടെ ഒരുവീടുകെട്ടാമായിരുന്നുവെന്ന് രഹസ്യമായെങ്കിലും ആഗ്രഹിക്കാത്ത എത്ര മലയാളികള്‍ ഉണ്ടാകും?”
എല്ലാ പ്രവാസികളെയും കൊച്ചാക്കുന്ന പോലെ..
എനിക്ക് ഇവിടെ 15 നടുത്ത് ഫാമിലിയടക്കം താമസിക്കുന്ന് ബന്ധു-കുടുംബക്കാര്‍ ഉണ്ട്. ഒരാളും പോലും അങ്ങനെ ആഗ്രഹിക്കുന്നില്ല എന്ന് എനിക്ക് ഉറപ്പാണ്.
പിന്നെ ഇത് ഒരു ദേവേച്ചി മാത്രം പറയുന്ന കാര്യങ്ങളല്ല. നമുക്ക് ഒരു പാട് ആദര്‍ശങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് എല്ലാത്തിനെയും വിമര്‍ശിക്കുന്ന ഇന്നത്തെ മലയാളികളുടെ ഒരു സ്വഭാവമാണ് .
കേരളത്തിലെ അനുഭവങ്ങള്‍ മാറ്റി അഭിപ്രായം മാറ്റാന്‍ ഒരു ഒറ്റ ഉപാധിയേയുള്ളു എന്ന് എനിക്ക് തോന്നുന്നു
അത് പ്രിയേച്ചി പറഞ്ഞതാ.
ഫ്ലാറ്റ് ലൈഫ്...
“പിന്നെ ദുബൈയെക്കള് നന്നായി നാട്ടില് ജീവിക്കുന്ന ഒത്തിരി പേരുണ്ട് കേട്ടോ. ചുമ്മാ ആ എറണാകുളത്തേക്കു (എനിക്കറിയാവുന്നത് അത് മാത്ര) ഒന്നു എത്തി നോക്കിക്കേ. ബഹുനിലകെട്ടിടങ്ങളും ലക്ഷറി കാറുകളും ഒക്കെ ഇവിടെ മാത്രമല്ല അവിടെയും ഉണ്ട്. അടുത്ത വീട്ടുകാര് ആരാന്നോ എന്ത് ചെയുന്നുവേന്നോ അവരും തെരക്കാറില്ല. സുഖം സ്വസ്ഥം .”

Anonymous said...

എഴുത്തില്‍ വൈകാരികതയും വ്യക്തിപരതയും ഏറിപ്പോകുന്നതുകൊണ്ട് ആശയപ്രകാശനത്തിന് തടസ്സം വരുന്നത് ആദ്യമായിട്ടല്ല ദേവസേനയുടെ കുറിപ്പുകളില്‍.


ഇതൊരു ലേഖനം അല്ലാതെ വ്യക്തിപരമായ ഒരു കുറിപ്പായി ഒരു പ്രിദേവനമായി വായിച്ചെടുത്താല്‍ പൊരേ?

riyaz ahamed said...

:) true.

പ്രിയ said...

ബിരന്കുട്ടി, ആ ലിസ്റ്റില് ഒന്നു കൂടെ ചെര്ക്കണ്ടേ? ചോദിക്ക് ആരുടെ ഒക്കെ കൈയില് ഉണ്ട് സ്വന്തം പാസ്പോര്ട്ട് എന്ന്. എന്റെ പാസ്പോര്ട്ട് എന്റെ കൈയില് ഇല്ല.എന്റെ സ്വന്തം പാസ്പോര്ട്ട്, എനിക്കതൊന്നു കാണണമെങ്കില് കമ്പനിയില് അപ്ലൈ ചെയ്തു കാത്തിരിക്കണം.
നമുക്കിഷ്ടമല്ലാത്ത ജോലി വേണ്ടെന്നു വക്കാന് എത്ര പേര്ക്കാവും. ഒരിക്കല് പെട്ടുകഴിഞ്ഞാല് പിന്നെ അടിമകള് തന്നെ. എന്റെ രണ്ടു സുഹൃത്തുക്കള് 3 മാസം മിനിസ്ട്രിയിലും പോലിസിലും കയറി ഇറങ്ങി ഒന്നു വിസ ക്യാന്സല് ചെയ്തു കിട്ടാന്. അതും മാന്യമായി 1 മാസം മുന്നേ രേസിഗ്നനേഷന് ലെറ്റര് കൊടുത്തു പിരിയാന് നോക്കിയവര്.

6 മാസം ശബളം കിട്ടാതെ അവസാനം തൊഴിലാളികള് റോഡില് ഇറങ്ങിയതും ഇവിടെ.

എവിടെ ഒക്കെ ഉണ്ട് ഇത്തരം കാടത്തരം? ഇതൊന്നും കേള്വികേട്ട ഈ ഗവെര്മെന്ടും മിനിസ്ട്രിയും പോലീസും അറിയുന്നില്ലഞ്ഞിട്ടണോ അതോ കണ്ണടക്കുന്നതോ?

foreign currency വെണ്ടാന്നു വക്കാന് പറയില്ല. കാരണം അത് നമ്മുടെ ജീവിതത്തെ ഒത്തിരി മെച്ചപെടുതിയിട്ടുണ്ട്. എങ്കിലും അത് മാത്രമല്ല ജീവിതം.

പ്രിയ said...

ഗുപ്തരെ, തന്റെ ഇഷ്ടം എന്ന രീതിയില് ആണ് പറഞ്ഞതെങ്കില് ഓക്കേ, ഇതിപ്പോ കാടടച്ചു പറഞ്ഞപ്പോള് ഉത്തരം പറയാന് ബാക്കിയുള്ളവരും ബാധ്യസ്തരല്ലേ? പിന്നെ ബ്ലോഗ് താന് താന് പ്രസാധകര് ആണെങ്കിലും ഒരിക്കല് കൈപ്പള്ളി പറഞ്ഞപോലെ ഇതിനെ പൂര്ണമാക്കുന്നത് കമന്റ് ആണല്ലോ. അല്ലെ?

aneeshans said...

ബ്ലോഗ് പോലെ ഇന്ററാക്ടീവ് ആയ ഒരു മീഡിയയില്‍ എഴുതുമ്പോള്‍ വായനക്കാരുടെ ന്യായമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ലേഖികയ്ക്ക് ബാധ്യതയുണ്ട്. അതില്‍ നിന്നും ഒളിച്ചോടുന്നത് നന്നല്ല. അല്ലെങ്കില്‍ കംന്റ് ഓപ്ഷന്‍ പൂട്ടിക്കെട്ടുക.

അനീഷ്

Rowdy said...

Hi,
Kindly accept my apologies for posting in english. I've lived all my life -save for a year (2 six months stints outside Kerala)-in Kerala. But I've been lucky to see many places and no place has ever fascinated me more than our beautiful state. Yes indeed this is god's own country. :)

I feel Devesena might've had bad experiences in Kerala. It's quite natural for people to generalize their experiences, especially bitter ones and believe those were just reflections of the society. And then the bitterness leads to hatred and there it goes. We start cursing the place, the people and what not while conveniently forgetting we also came from the same roots. So feels like this post was something of that sorts :)

To sum up, as we have the right to disagree and express our thoughts we need to respect her right to express her thoughts. Just live and let live

തറവാടി said...

മന്ത് വെള്ളത്തിലി‍ട്ടിട്ട് വഴിയിലൂടെ പോകുന്നവരെ ' മന്താ ' എന്നു വിളിക്കുന്നതുപോലെ തോന്നുന്നു ചില കമന്‍‌റ്റുകള്‍ കാണുമ്പോള്‍.

തുടക്കത്തില്‍ ജോലി ചെയ്തു ശമ്പളം തന്നില്ല ലേബര്‍ കോടതിയില്‍ പോയി കിട്ടാനുള്ളാതെല്ലാം എണ്ണി വാങ്ങിച്ചു. അറിയുന്ന പലരും പിന്‍‌തിരിപ്പിച്ചു പിന്തിരിഞ്ഞില്ല.

നമുക്ക് പറ്റാത്ത പണി പറ്റില്ലാന്ന് പറയലിലല്ല കാര്യം , നമുക്ക് കിട്ടിയ ജോലി നമുക്ക് ചെയ്യാന്‍ പറ്റുന്നതാണോ അല്ലയോ എന്ന തിരിച്ചറിവാണ് , അല്ല എന്നുണ്ടെങ്കില്‍ പറ്റില്ലെന്നു പറഞ്ഞ് പോരാന്‍ നമുക്കാവണം എന്നാണെന്‍‌റ്റെ പക്ഷം , പണിയറിയാതെ ഈ ചങ്കൂറ്റം മാത്രം കാട്ടിയാല്‍ നാട്ടില്‍ വീട്ടിലിരിക്കും അതു വേറെകാര്യം :)

ഞാന്‍ പന്ത്രണ്ട് കൊല്ലമായി ഇവിടെ ഇന്നേവരെ ആരും ( സെക്യൂരിറ്റി ഇടങ്ങളിലല്ലാതെ ) റോടില്‍ വെച്ച് ഐ.ഡി ചോദിച്ചിട്ടില്ല പലപ്പോഴും ഞാന്‍ പുറത്തുപോകുമ്പൊള്‍ ഐ.ഡി കയ്യിലുണ്ടായിട്ടില്ല പക്ഷെ അതുകൊണ്ട് പേടിച്ച് നടന്നിട്ടുമില്ല.

പിന്നെ പാസ്പോര്‍ട്ട് കയ്യില്‍ വെക്കുന്ന കാര്യം , എന്തുകൊണ്ടാണ് ഇത്തരത്തിലൊരു അലിഖിത നിയമം ഉണ്ടായതെന്ന് എന്തുകൊന്റാണ് ആരും ചിന്തിക്കാത്തത് ? എന്റെ കാര്യം ആദ്യത്തെ കമ്പനിയിലെ ആറുമാസമല്ലാതെ ഇന്നേവരെ എന്‍‌റ്റെ പാസ്പോര്‍ട്ട് എന്‍‌റ്റെ കയ്യില്‍നിന്നും പോയിട്ടില്ല ആരുടെ സേഫിലേക്കും :)

നാട്ടില്‍ ഒരു കാറ് ഒരാളെ തട്ടിയാല്‍ എന്തു സംഭവിക്കും ,ഡ്രൈവര്‍ ഓടി രക്ഷപ്പെടും വല്ലവനും വീണവനെ ആശുപത്രിയില്‍ കൊണ്ടുപോയാല്‍ കൊണ്ടുപോയവന്‍ കുടുങ്ങുന്നതിനാല്‍ എത്ര പേര്‍ അതിനു തയ്യാറാവാറുണ്ട്?

ഇവിടെ ഒരു കാറപകടത്തില്‍ പെട്ടാല്‍ അതാണോ സ്ഥിതി? മലയാളികളക്കം ഇന്‍‌ഡ്യാക്കാര്‍ റോഡിന്‍‌റ്റെ വശത്തുനിന്നെത്തിനോക്കുമ്പോള്‍ , മുന്നില്‍ പോയ അറബി റിവേര്‍സ് എടുത്ത് വരും എല്ലാ സഹായവും ചെയ്തേ അവന്‍ വിടേന്നും തിരിയൂ.

നാട്ടില്‍ ഇന്‍ഷൂറന്‍സ് ക്ലിയറെന്‍സ് കിട്ടാനുള്ളതിന്‍‌റ്റെ കാര്യം ഞാന്‍ പറയുന്നില്ല :)

പുറത്തേക്കു നോക്കൂ , ഒരു കയ്യില്‍ എരിയുന്ന സിഗററ്റും മറുകയ്യില്‍ സംസാരിക്കുന്ന മോബൈലുമായി വണ്ടിയോടിക്കുന്നത് മന്‍സൂര്‍ അല്‍ കാസ്മിമാരല്ല , മ്മടെ ഗോപാലനും അഷറഫും ജേക്കബുമാരുമാണ്.

അബുദാബി ദുബായ് സ്പീഡ് ട്രാക്കില്‍ അറുപതില്‍ വണ്ടിയോടിക്കുന്നവന്‍ പുറകില്‍ നൂറ്റി ഇരുപതില്‍ വരുന്നവന്‍ വഴിയില്‍ നിന്നും മാറാന്‍ ഹൊണടിച്ചാല്‍ , പിന്നിലുള്ളവന്‍ മലയാളിയാണെങ്കില്‍ മാറാതെ നില്‍ക്കുന്നവന്‍ മേല്‍‌ പറഞ്ഞ മന്‍സൂര്‍ അല്‍ കാസ്മിമാരല്ല.

പറയുകയാണെങ്കില്‍ കുറെയുണ്ട് , ഇതൊക്കെ കേട്ടാല്‍ ഇവിടെ സ്വര്‍ഗ്ഗമാണെന്നൊന്നും ഞാന്‍ പറയുന്നില്ല എനിക്കിവിടം നല്ല ഇഷ്ടമാണ് എന്നാലും മ്മടെ മേലഴിയത്തോളം വരില്ല അതു വേറെ കാര്യം:)

ഞാന്‍ പറഞ്ഞു വരുന്നത് ഇവിടെ നടക്കുന്ന പ്രശ്നങ്ങളെല്ലാം മലയാളികള്‍ ആണുണ്ടാക്കുന്നതെന്നല്ല മറിച്ച് ഇവിടെയുള്ള പല പ്രശ്നങ്ങളിലും മലയാളികള്‍ മുന്നിലാണ് , പിന്നെ നമ്മളേയും പുറം തള്ളാന്‍ വേറൊരു വര്‍ഗ്ഗമുണ്ട് മറ്ററബികള്‍ ( ലോകല്‍സല്ലാത്തവര്‍ )


ഒരാള്‍ റോഡ് ക്രോസ്സ് ചെയ്യമ്പോള്‍ കാറ് നിര്‍ത്തിക്കൊടുക്കുന്ന മലയളികള്‍ എത്ര പേര്‍ കാണും എന്നാല്‍ അറബികള്‍ അതു ചെയ്യാറുണ്ട് , പെട്ടെന്നിതൊക്കെയേ ഒര്‍മ്മയിലുള്ളു.

മേല്‍‌ പറഞ്ഞതൊക്കെ എന്‍‌റ്റെ ഇത്രയും കാലത്തെ അനുഭവങ്ങള്‍ മാത്രം:

ബീരാന്‍ കുട്ടി said...

നന്മ എല്ലാക്കാലത്തും എല്ലായിടത്തുമുണ്ട്‌, തിന്മയും. തുലനം ചെയ്യുബോള്‍ സൂചി നിശ്ചലമാവും എന്നാലും, 5 സെന്റ്‌ പതിച്ച്‌ വാങ്ങി കുടില്‍കെട്ടി താമസിക്കുവാന്‍ മാത്രം ഈ മണ്ണിന്‌ മഹത്വമുണ്ടോ?.

ഒരു നാണയത്തിന്റെ രണ്ട്‌ വശങ്ങള്‍ വിശദീകരിച്ചതാണ്‌ ഞാന്‍. നന്മ കണ്ടില്ലെന്ന് നടിച്ചതല്ല.

ഇവിടെ മലയാളികളെക്കാള്‍ മഹത്വം അറബികള്‍ക്ക്‌ തന്നെയാണ്‌. തറവാടിയുടെ കമന്റിന്‌ തഴെ എന്റെ കൈയ്യോപ്പ്‌. ന്നാലും എനിക്ക്‌ തിരിച്ച്‌ പോവണം എന്റെ നാഴിയിടങ്ങഴി മണ്ണിലേക്ക്‌.

പ്രിയ said...

തറവാടി , താങ്കള് പറയുന്നതു യു എ ഇ നിയമം തന്നെ ആണോ? ഞാന് അറിഞ്ഞിടത്തോളം , ഒരു അപകടത്തില് പെട്ടവനെ സഹായിച്ചു കൊണ്ടു ചെന്നാല് അവന് അകത്താ. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്തിന് സംഭവിച്ചത് , 2 മാസം ജയിലില് കെടന്നുവത്രെ. സിറ്റി സെന്ടെരില് ഒരു മനുഷ്യന് കുഴഞ്ഞ് വീണിട്ടു പോലീസ് വരുന്നതു വരെ ആളുകള് കാത്തു നിന്നുവെന്നു പറഞ്ഞു പൂനെയില് നിന്നു വന്ന എന്റെ കൂട്ടുകാരി ടെന്ഷന് ആകുന്നതു കഴിഞ്ഞ വര്ഷം. എന്ത് അപകടം വന്നാലും 999 വിളിക്കണം എന്ന് നിയമം.

പിന്നെ പാസ്പോര്ട്ട്, ഞാന് നാളെ കമ്പനിയെ പറ്റിച്ചു മുങ്ങാന് തക്ക വക്രബുദ്ധിയുള്ള വ്യക്തി ആയതു കൊണ്ടല്ല എന്റെ പാസ്പോര്ട്ട് അവരുടെ കൈയില്. പക്ഷെ അവരുടെ ഹോള്ഡ് ആണത്. താങ്കള് ഒരു ഭാഗ്യവാന് തന്നെ. പക്ഷെ നല്ലൊരു പങ്കു പ്രവാസിയും അതല്ല. ഞാന് അടക്കം. ജോലി മാന്യമായി ചെയ്തിട്ടും ഒരു ഘട്ടത്തില് പിരിഞ്ഞു പോവാന് ആഗ്രഹിച്ചവരെ ഒരു ശരാശരി കമ്പനി ട്രീറ്റ് ചെയ്ത രീതി കേട്ടറിഞ്ഞതല്ല, കണ്ടറിഞ്ഞാതാ.

ലോക്കല് അറബി എന്താണെന്നെനിക്കറിയില്ല. പക്ഷെ അവര് തികച്ചും ശുദ്ധഹൃദയര് ആണെന്ന് കരുതാന് തക്ക കേട്ടറിവല്ല എനിക്കുള്ളത്.

പിന്നെ എല്ലാരും പറഞ്ഞപോലെ എല്ലാവര്ക്കും അവരുടെതായ അറിവുകള്. അതിനപ്പുറം അല്ലെന്കില് ഇപ്പുറം എന്താണെന്നു പലര്ക്കും അറിയില്ല.

സജീവ് കടവനാട് said...

പ്രിയ പറഞ്ഞതുപോലെ തന്നെ എന്റെ അനുഭവവും. ബഹുമാനം ലഭിക്കേണ്ട വ്യക്തിത്വമൊന്നുമല്ല എന്റേത് എന്നതുകൊണ്ടായിരിക്കാം ഞാന്‍ കൊടുത്ത ബഹുമാനത്തിന്റെ ആ‍യിരത്തിലൊന്നു പോലും അറബികളില്‍ നിന്നും എനിക്ക് തിരിച്ചുകിട്ടിയിട്ടില്ല. ഉള്ള ഒരു വര്‍ഷത്തെ പരിചയത്തില്‍ നിന്ന് തന്നെ വേണ്ട്വോളം കയ്പ് കുടിച്ച് മടുത്തും കഴിഞ്ഞു. ബഹ്‌റൈന്‍ വളരെയധികം ഫ്രീഡമുള്ള സ്ഥലമാണ് ഗള്‍ഫിലെ മറ്റൂ സ്ഥലങ്ങളെ അപേക്ഷിച്ച്. നാട്ടിലേതിനേക്കാള്‍ മദ്യവും മദിരാക്ഷിയും സുലഭം.സൌദിയില്‍ നിന്നൂം മറ്റും വെള്ളിയാഴ്ചകളില്‍ ആഘോഷിക്കാനെത്തുന്നവരുടെ തിരക്കാണ്. ഇങ്ങിനെ ആഘോഷിക്കാനെത്തുന്നവര്‍ (അറബികളല്ലെങ്കില്‍)ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ എന്തെങ്കിലും കാരണവശാല്‍ കുടുങ്ങുകയും സ്വദേശിപയ്യന്മാരുടെ കണ്ണില്‍ പെടുകയും ചെയ്താല്‍ അനുഭവിച്ചറിയാം ഈ നാടിന്റെ പാരമ്പര്യം, സംസ്കാരവും. ചില അറബികള്‍ തമ്മില്‍ കണ്ടാല്‍ റോഡില്‍ വെച്ചായാലും കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നാതൊക്കെ കണ്ടിട്ട് സംസ്കാരത്തിന്റെ ഉത്തുംഗശൃംഗം തന്നെ അറബിനാടെന്ന് കോള്‍മയിരുകൊള്ളുന്നവരോട് അതിന്റെ കെട്ടുനാറിയ അകത്തളങ്ങളിലേക്കു കൂടിയൊന്ന് എത്തിനോക്കാന്‍ അപേക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം അറബിപ്പിള്ളാരെ പേടിച്ച് ഒറ്റക്ക് പുറത്തിറങ്ങി നടക്കാന്‍ ഭയമുള്ളൊരു ഗള്‍ഫന്‍.

കെ said...

മലയാളിയായി പിറന്നതിലോ ഇന്ത്യാക്കാരനായതിലോ പ്രത്യേകിച്ച് ഒരഭിമാനവും സ്വയം തോന്നാത്ത, തോന്നരുതെന്ന് നിര്‍ബന്ധമുളള ഒരാളാണ് ഈ കുറിപ്പെഴുതുന്നത്.

അത് നെഞ്ചുകീറിക്കിടക്കുന്ന റോഡുകള്‍ ഉളള, ആര്‍ക്കാനും വേണ്ടി വഴിവിളക്കുകള്‍ തെളിയുന്ന, മാറിമാറി ഭരിച്ചു മുടിക്കുന്ന കക്ഷികളുളള, മുറ്റത്തേയ്ക്കു നോക്കുന്ന മരത്തിന്റെയും അവ പൊഴിച്ചിടുന്ന ചില്ലകളുടെയും പേരില്‍ തമ്മിലടിക്കുന്ന അയല്‍പക്ക ബന്ധങ്ങളുളള, തട്ടിക്കൊണ്ട് പോയ പതിനഞ്ചും പതിനാറും വയസുളള കന്യകമാരെ കിലോമീറ്ററുകള്‍ നീളുന്ന ഭോഗം നടത്തുന്ന കാമഭ്രാന്തന്മാരുളള നാട്ടില്‍ പിറന്നു പോയെന്ന വിഷാദമല്ല. ജന്മം തികഞ്ഞ യാദൃച്ഛികതയാണെന്ന ബോധമുളളതു കൊണ്ട്. ജനിച്ച മതത്തിലോ, ജാതിയിലോ, ദേശത്തിലോ അല്ല മനുഷ്യന്‍ അഭിമാനിക്കേണ്ടതെന്നും സ്വയം വികസിപ്പിക്കുന്ന അവനവന്റെ കഴിവുകളുടെ പേരിലാണെന്നും ആരോ പറഞ്ഞിട്ടില്ലേ.

കേരളം, ദേവസേന എഴുതിയതു പോലെയൊന്നുമല്ല എന്ന് വാദിച്ചു സ്ഥാപിക്കുക ഇതെഴുതുന്നയാളിന്റെ ലക്ഷ്യമല്ല. ചില സംശയങ്ങള്‍ ചോദിക്കട്ടെ.

കേരളത്തിലെ എല്ലാ റോഡുകളും നെഞ്ചു കീറിക്കിടക്കുന്നതാണോ? എല്ലാ വഴിവിളക്കുകളും ആര്‍ക്കാണ്ടും വേണ്ടി തെളിയുന്നതാണോ? കക്ഷികള്‍ മാറി മാറി ഭരിച്ചു മുടിക്കുന്ന രാഷ്ട്രീയത്തിനു പകരം ഏത് ഭരണക്രമം കേരളത്തില്‍ വേണമെന്നാണ് ദേവസേന ആഗ്രഹിക്കുന്നത്?

ഗള്‍ഫിലെ ഷേക്കിന് കേരളത്തെയോ ഇന്ത്യയെ മൊത്തത്തിലോ വിറ്റാല്‍ ഈ പറഞ്ഞതെല്ലാം പരിഹരിക്കപ്പെടുമോ? അതോ മന്‍മോഹന്‍ സിംഗ് മുതല്‍ വിഎസും ഉമ്മന്‍ചാണ്ടിയും വെളുത്തു നീണ്ട കുപ്പായവും തലപ്പാവും ധരിച്ച് അറബി സംസാരിച്ചാല്‍ പരിഹാരമുണ്ടാകുമോ ഈ പ്രശ്നങ്ങള്‍ക്ക്?

അയല്‍പക്ക മരങ്ങള്‍ പൊഴിച്ചിടുന്ന ഇലകളുടെ പേരില്‍ വഴക്കിടുന്നതും കേസിനു പോകുന്നതും കുത്തിച്ചാകുന്നവരുമാണോ കേരളത്തില്‍ ജീവിക്കുന്നവരെല്ലാവരും? മുല്ലപ്പെരിയാറിന്റെ പേരില്‍ കുറേ തര്‍ക്കവും കേസും വക്കാണവും വഴി തടയലുമൊക്കെയുണ്ടെന്നല്ലാതെ കേരളം ഇനിയും തമിഴ്‍നാടിനോട് യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ? പണ്ട് കുവൈറ്റിനെ ആക്രമിച്ച ഇറാക്കിനെ ഓര്‍മ്മിച്ചാല്‍, എപ്പോഴേ ഒരു യുദ്ധത്തിനുളള സമയമായി.

കേരളത്തിലെ പുരുഷന്മാരെല്ലാം കാമഭ്രാന്തന്മാരാണോ? പതിനഞ്ചോ പതിനാറോ വയസുളള പെണ്‍കുട്ടികളെ റോഡില്‍ കണ്ടാലുടനെ കാറില്‍ കയറ്റി കിലോമീറ്ററുളോളം യാത്ര ചെയ്ത് ഭോഗിക്കുന്നവരാണോ എല്ലാ പുരുഷന്മാരും?

പവര്‍കട്ടും പാമ്പുകളും കേരളത്തിലുണ്ട്. പാമ്പുകളേക്കാള്‍ വിഷമുളളവരാണോ നാട്ടുകാരെല്ലാം? അതോ നാട്ടിലുളള ദേവസേനയുടെ ബന്ധുക്കളുടെ കാര്യം മാത്രമാണോ പറഞ്ഞത്?

അത്യാവശ്യം ഷോപ്പിംഗിന് പോകാനും ഓട്ടോ പിടിക്കാനും ബാങ്ക് ലോണെടുക്കാനും വെളളത്തിനോ കറന്റിനോ കണക്ഷന്‍ കിട്ടാനും താലൂക്ക് ഓഫീസില്‍ നിന്നോ മുനിസിപ്പാലിറ്റിയില്‍ നിന്നോ ഒരു ഒപ്പു കിട്ടാനും താണും തൊഴുതും സാറന്മാര്‍ക്ക് കൈക്കൂലിയും നല്‍കിയാണോ എല്ലാ മലയാളികളും ജീവിക്കുന്നത്? താണും തൊഴുതും വണങ്ങിയും കൈക്കൂലി കൊടുത്തുമാണോ കേരളത്തിലെ എല്ലാ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ പഠിക്കാന്‍ സീറ്റ് തരപ്പെടുത്തുന്നത്?

മലയാളി പെണ്‍കുട്ടികളെ വിവാഹം കഴിച്ച് ജീവിക്കുന്ന അന്യനാട്ടുകാരെല്ലാം അനുഭവിച്ച് കുത്തുപാളയെടുക്കുകയാണോ?

എന്നാണു ഇവിടെനിന്നൊരു മടക്കം എന്ന് ചിലരൊക്കെ ചോദിക്കുമ്പോള്‍ ഒരു ചിരി കൊണ്ടു ഉത്തരം പറഞ്ഞു സമാധാനിക്കും എന്ന് ദേവസേന തുറന്നു പറയുന്നു.

ഈ പോസ്റ്റു വായിച്ചപ്പോഴും അതേ ചിരി തന്നെയാണ് വരുന്നത്.

ഗുരുജി said...

അറബി നാട് പോറ്റമ്മയാണ്‌. അതിനോട് കൂറുണ്ടായിരിക്കണം. അതു പ്രകടിപ്പിക്കുന്നത്‌ പെറ്റമ്മയുടെ നെഞ്ചില്‍ നിന്നുവേണോ?

ദുബായിലെ സ്ഥിതി ഒരു പക്ഷേ വേറെയായിരിക്കാം...മറ്റിതര ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇന്ത്യക്കാരോട് അറബികള്‍ കാണിക്കുന്ന വിവിധതരം ക്രൂരതകള്‍ ദേവസേന കേട്ടിട്ടില്ലേ...

വര്‍ഷങ്ങള്‍ക്കു മുന്‍പ് കുവൈറ്റില്‍ നടന്ന ഒരു സംഗതി അറിയേണ്ടേ? വൃത്തിയും നല്ല വെട്ടവുമുള്ള റോഡുള്ള നാട്ടില്‍?

വിസിറ്റിംഗ്‌ വിസയില്‍ ഭാര്യയെ നാട്ടില്‍നിന്നും കൊണ്ടുവന്ന ഒരു യുവാവിനെ അയാള്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ താഴത്തെ കടയില്‍ സാധനം വാങ്ങാന്‍ ഭാര്യയുമായി വന്ന ചെറുപ്പക്കാരനെ, പോലീസിന്റെ വേഷമിട്ട ഒരു കൂട്ടം 'ചെറ്റ പരിഷകളായ' അറബിചെകുത്താന്‍മാര്‍ തടഞ്ഞു നിര്‍ത്തി പാസ്‌പോര്‍ട്ട് ചോദിച്ചു. ഭാര്യയെ കടയില്‍ നിര്‍ത്തി അതേ കെട്ടിടത്തിലെ രണ്ടാം നിലയില്‍ പോയി പാസ്‌പോര്‍ട്ടുമായി വന്നപ്പോഴേക്കും അവര്‍ ആ പെണ്‍ കുട്ടിയെ വലിച്ചു കാറില്‍ കയട്ടി പോയിക്കളഞ്ഞിരുന്നു. കടയുടമസ്ഥനായ ഈജിപ്റ്റുകാരനും അവര്‍ക്കൊപ്പം നിന്നിട്ടുണ്ടാകും. പുതിയതായി വിവാഹം കഴിച്ചുകൊണ്ടുവന്ന ഭാര്യയെ പിറ്റേദിവസം കടപ്പുറത്തു സിഗരറ്റു കൊണ്ടു പൊള്ളിച്ചും മറ്റും ശവമായി കാണേണ്ടിവന്ന ആ ചെറുപ്പക്കാരനെ ദേവസേനക്കറിയുമോ?

ഏതു മലയാളിക്കാണിങ്ങനെയൊക്കെ ആകാന്‍ കഴിയുക? ശൌര്യം വന്നാല്‍ മുഖത്തു തുപ്പുന്ന പൈതൃകം ഏതു മലയാളിക്കുണ്ട്. ?

മലയാളനാടിനു ഒരുപാടു കുറവുണ്ടാകാം. എന്നാല്‍ നന്മകള്‍ ഒത്തിരിയാണ്. അതു കാണാതെ ഇങ്ങനെ ഇവിടുത്തെ കെ. എഫ്. സിയുടേയും പിസ്സയുടേയും ബലത്തില്‍ ഇങ്ങനെ ദയവായി ജല്‍പ്പിക്കരുതേ...

Rudra said...

ആധുനികതയുടെ ഈ ലോകത്ത് ഒരു ചോരത്തുണ്ട് ഡസ്റ്റ്ബിന്നിലിട്ട വെളുത്ത ചെമ്പകമെന്ന കവിതയെഴുതിയ പ്രിയപ്പെട്ട എഴുത്തുക്കാരിയോട് മനസ്സില്‍ പിണങ്ങി സ്ഥലം വിട്ടതാ. ഇന്ന് പിന്നെയും ഒരുപാട് സഹതാപം തോന്നുന്നു.

തറവാടി said...

പ്രിയ,

ആക്സിഡന്‍‌റ്റല്ല അസുഖമായാല്‍ പോലും സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ പാടില്ല പോലീസിനെ അറീക്കണം അതിനു കാരണം അറിയുമോ , സ്വകാര്യ വാഹനം പുറപ്പെട്ട് അരമണിക്കൂര്‍ ശേഷം പുറപ്പെട്ടാല്‍ പോലും ആമ്പുലന്‍സാവും ആശുപത്രിയില്‍ എത്തുക മാത്രമല്ല ഇത്തരം വാഹനങ്ങളില്‍ അത്യാവശ്യം വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ / മരുന്ന് ഉണ്ടെന്നതും.

ഞാന്‍ പറഞ്ഞത് ആക്സിഡന്‍‌റ്റ് പറ്റിയാല്‍ ഇവിടുത്ത് കാരായ അറിബികള്‍ ( അവരാണ് ലോകല്‍സ്‌ എന്ന് ഞാന്‍ മുമ്പെ പറഞ്ഞത്) പ്രാധമിക കാര്യങ്ങളും മറ്റും ചെയ്യാന്‍ ( മറിഞ്ഞുകിടക്കുന്ന കാറില്‍ നിന്നും ആളെ പുറത്തെടുക്കലടക്കം ഇതില്‍‌ പെടും ) എടുക്കുന്ന താത്പര്യമാണ് , ഇതേ കാര്യം നാടുമായി ഒന്നു താരദമ്യപ്പെടുത്തിയെന്നുമാത്രം.

പ്രിയക്കൊരു പക്ഷെ മുങ്ങാന്‍ പരിപാടിയില്ലായിരിക്കും എന്നാല്‍ മറ്റുപലരും ചെയ്തതിന്‍‌റ്റെ ഫലമായും പിന്നെ നിങ്ങള്‍ തന്നെ പറഞ്ഞ ആ ' ഹോള്‍ഡു ' മാണ് സ്പോണ്‍സര്‍മാരെ പാസ് പോര്‍ട്ട് സൂക്ഷിക്കാനിടവരുത്തിയത് മറ്റൊരര്‍ത്ഥത്തില്‍ പലര്‍ക്കും അത് ഗുണവും ചെയ്തിട്ടുണ്ട് , സൗകര്യമായ ഒരു സ്ഥലത്ത് സൂക്ഷിക്കാമെന്നതുതന്നെ എന്നാല്‍ ബന്ധുക്കളോ മറ്റോ മരിച്ചിട്ടും പോകാന്‍ പറ്റാത്ത ചില സംഭവങ്ങളാണല്ലോ ഈ പാസ്പോര്‍ട്ട് സ്വന്തം കൈവശം വെക്കല്‍ ഒരു 'ഭാഗ്യ' മായിവന്നത് :)

കമ്പനിയില്‍ നിന്നും പിരിയുമ്പോള്‍ ഒരു കമ്പനിയും നന്നായി പെരുമാറണമെന്നില്ല എന്തേ കമ്പനിയുടെ ഭാഗം ചിന്തിക്കാത്തത്? കമ്പനിയെ ഒരാളായി സങ്കല്‍‌പ്പിക്കൂ , ഒരാള്‍ ഒരു ജോലിയില്‍ പ്രവേശിച്ചാല്‍ അഞ്ചോ ആറോ മാസം കാഴിഞ്ഞാലാണ് കമ്പനിക്ക് അയാളില്‍ നിന്നും പ്രതിഫലം കിട്ടിത്തുടങ്ങൂ , അത്ര കാലം കമ്പനി അയാള്‍ക്ക് കൊടുത്ത ശമ്പളം യഥാര്‍ത്ഥത്തിന് കമ്പനിക്ക് തിരിച്ചുകിട്ടുന്നത് തുലോം കുറവ്.

അത്യാവശ്യം എക്സ്പീരിയെന്‍സൊക്കെയായി ' ചാടുമ്പോള്‍ ' ഓര്‍ക്കുക കൊണ്ടുപോകുന്നത് വളരെ വിലയുള്ള ' എക്സ്പീരിയെന്‍സ് ' ആണ് അപ്പോ പിന്നെ ഏതു കമ്പനി സന്തോഷത്തോടെ പറഞ്ഞയക്കും? ചാടുമ്പൊള്‍ ഇതൊക്കെ പ്രതീക്ഷിക്കാത്തവര്‍ വിഡ്ഡികള്‍ :)

ഒരു പാസ്പോര്‍ട്ട് കൈവശം വെച്ചാല്‍ മാത്രം ഒരാള്‍ ഭാഗ്യവാനാകുമോ? എനിക്കങ്ങിനെ തോന്നിയിട്ടില്ല , പിന്നെ ഇതൊന്നുമല്ല കാര്യം നല്ല സഹകരണമുള്ള കമ്പനിയണ് വേണ്ടത് , പാസ്പോര്‍ട്ട് അവരുടെ കയ്യിലാണെങ്കിലും നട്ടപ്പാതിരക്ക് വിളിച്ച് എനിക്കിപ്പോ പോണം നാട്ടിലേക്കെന്നു പറഞ്ഞാല്‍ പാസ്പോര്‍ട്ടെടുത്ത് തരാനുള്ള സഹകരണമുള്ള കമ്പനി.

ഭാഗ്യാണോ മറ്റുവല്ലതുമാണോ കാരണമെന്നറിയില്ല , പത്തോളം വ്യത്യസ്ഥ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട് ഇന്നേവരെ കരുതാത്തതൊന്നും വന്നിട്ടില്ല :)

krish | കൃഷ് said...

മേരാ ഭാരത് മഹാന്‍!

എന്റെ കേരളം, എത്ര സുന്ദരം!

(ഇനിയിപ്പോ അങ്ങനെയല്ലെങ്കില്‍ തന്നെയും)

തറവാടി said...

"അറബി നാട് പോറ്റമ്മയാണ്‌. അതിനോട് കൂറുണ്ടായിരിക്കണം. അതു പ്രകടിപ്പിക്കുന്നത്‌ പെറ്റമ്മയുടെ നെഞ്ചില്‍ നിന്നുവേണോ? "

ഗുരുജീ ,

അതാണ് അതാണ് കാര്യം :)

പപ്പൂസ് said...

ഇതിതു വരെ തീര്‍ന്നില്ലേ? ദേവസേനയുടെ മറുപടിക്കുറിപ്പു കണ്ടതോടെ ഞാനിതു മറന്ന് ഒഴിവാക്കിയതാണ്.

വാഹ്... മാരീചന്‍ - എനിക്കിഷ്ടമായി ആ കമന്‍റ്. അത്രേയുള്ളു എനിക്കും പറയാന്‍. :-D

പുറമെ, കേരളത്തിനു കുറ്റവും കുറവുകളുമില്ലെന്നൊന്നും ആരും പറയില്ല. ബ്ലോഗുള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലും സ്ഥിരമായി അതേക്കുറിച്ചു ചര്‍ച്ചകള്‍ നടന്നു കാണാറുമുണ്ട്. അതില്‍ നിന്നൊക്കെ ഈ കുറിപ്പിനെ വ്യത്യസ്തമാക്കുന്നത് താരതമ്യത്തില്‍ സംഭവിച്ച ഒരു വിവരക്കേടാണ്. ’കേരളത്തില്‍ പലതുമുണ്ട്, സോമാലിയായിലൊരു പുല്ലുമില്ല’ എന്നു ഞാന്‍ പറഞ്ഞാല്‍? പെറ്റമ്മ-വളര്‍ത്തമ്മ സംഗതികളൊക്കെ വിട്ടാലും ഈ താരതമ്യത്തിലെ വൈരുദ്ധ്യം മനസ്സിലാവും. പിന്നെ, ദേവസേന അക്കമിട്ടു നിരത്തിയതൊന്നുമല്ല കേരളം എന്ന് അല്പമാലോചിക്കുന്ന ഏതൊരാള്‍ക്കും അറിയാം.

Sherlock said...

എനിക്കും ഇപ്പോള് സംശയം...... മലയാളമാണോ അതോ കേരളമാണോ എന്റെ നാട്?
ഇത്രയും നാള് വിചാരിച്ചത് കേരളം എന്നത് നാടാണെന്നും മലയാളമെന്നത് അവിടത്തെ ഭാഷയാണെന്നുമാണു..

പോസ്റ്റില് മലയാളവും കേരളവും എന്തു കണ്ടിട്ടാണവര്‍ മലയാളത്തെ ഇത്ര കണ്ടിഷ്ടപ്പെടുന്നത്‌? കസേരകളി നടത്തുന്നു :)

Roby said...

ഗള്‍ഫിനെക്കുറിച്ചെനിക്കൊന്നുമറിയില്ല. പക്ഷെ പ്രവാസിയായതിനാല്‍ എന്റെ 2 cent.

ഈയടുത്ത് നൊബേല്‍ സമ്മാനം കിട്ടിയ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനുമായി സംസാരിക്കാനവസരം കിട്ടി. അപ്പോള്‍ ഞാന്‍ കരിമണല്‍ ഖനനത്തെക്കുറിച്ചും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ മുന്‍‌നിര്‍ത്തി നമ്മള്‍ അത് ഉപയോഗിക്കുന്നില്ലെന്നും പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അതിശയം. അത് ലോകത്ത് മറ്റൊരിടത്തും സംഭവിക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ പ്രബുദ്ധതയും അവബോധവുമാണ് എനിക്ക് കേരളം. മറ്റൊരിടത്തും ഞാന്‍ കാണാത്തതും അതു തന്നെ. എന്റെ പഠനത്തിനു ശേഷം നാട്ടിലേക്കു മടങ്ങണമെന്ന് ആഗ്രഹിക്കുന്നതും അതിനാല്‍ തന്നെ.

സഹൃദയത്വമുള്ള, ബോധമുള്ള ആളുകളുമായുള്ള സഹവാസം തന്നെ മുഖ്യം. പിന്നെ പുസ്തകങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ചര്‍ച്ചകള്‍, സാസ്കാരികപരിപാടികള്‍, ചായക്കട, വായനശാല, കളി, കുളി, ഭാഷ, ഭക്ഷണം, തിരക്ക്, ബസ് കാത്തുനില്‍പ്പ്, ചെളി, പൊടി, വിയര്‍പ്പ്...എല്ലാം എനിക്കിഷ്ടമാണ്. കാരണം ഇതൊക്കെയായിരുന്നു ഞാന്‍.

ഇവിടെ ഞാന്‍ എപ്പോഴും രണ്ടാം പൌരന്‍ തന്നെ. അടുത്ത ഫ്ലാറ്റില്‍ മനുഷ്യജീവിയാണോ എന്നു പോലും എനിക്കറിയില്ല. അല്പം സിനിമകളൊക്കെ കാണുന്ന ഒരു ഇറാനിയും ലാ‍റ്റിനോയും തുര്‍ക്കിക്കാരനുമല്ലാതെ സംസാരിക്കാനും മറ്റാളുകളില്ല.

ദേവസേനയ്ക്ക് ഇടയ്ക്കിടെ സന്ദര്‍ശിച്ച അനുഭവമേ കേരളവുമായുള്ളൂ എന്നു ഞാന്‍ കരുതുന്നു. ജനിച്ചതും വളര്‍ന്നതും ഗള്‍ഫില്‍...അല്ലേ? അത് കൊണ്ടാണ് കേരളം കവിതയെഴുതാനുള്ള ഒരു വിഷയം മാത്രമായി പോകുന്നത്.

നമ്മള്‍ ഒരു മൂന്നാം ലോക രാജ്യത്തെ കൊച്ചു സംസ്ഥാനമാണ്. അവിടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും..പക്ഷെ അതെന്റെ പ്രയാസങ്ങളാണ്. അതില്ലെങ്കില്‍ ഞാന്‍ ഞാനാവില്ല.

ദേവസേന താങ്കളുടെ കവിതകളും കുറിപ്പുകളും അറബിയിലെഴുതി മറ്റൊരു ബ്ലോഗിലിട്ടു നോക്കൂ. എത്രപേര്‍ വന്ന് അഭിപ്രായം പറയുന്നുവെന്ന് കാണാം.

aneel kumar said...

പോസ്റ്റ് മൊത്തം ഒരു കവിതയാണെന്നു കരുതി വായിച്ചു നോക്കിയിട്ടും “ഇവിടെ ഒരുവീടുകെട്ടാമായിരുന്നുവെന്ന് രഹസ്യമായെങ്കിലും ആഗ്രഹിക്കാത്ത എത്ര മലയാളികള്‍ ഉണ്ടാകും?” എന്നമട്ടിലെ നിരവധി നിരീക്ഷണങ്ങളുടെ സാംഗത്യം പിടികിട്ടിയില്ല.
ഒരു വ്യക്തിയുടെ മാത്രം ചിന്ത എന്നുകരുതി സഹതപിക്കാനേ കഴിയൂ.

സുനീഷ് said...

ദേവസേനാ,
ജീവനും സ്വാതന്ത്ര്യത്തിനും 100 ശതമാനം സുരക്ഷിതത്വമുള്ള കാനഡായിലെ ഒരു നഗരത്തിലാണ് ഞാനിപ്പോള് പ്രവാസം കഴിച്ച് കൂട്ടുന്നത്. കറന്സിക്ക് 40 രൂപ കണ്‍വേര്‍ഷന് റേറ്റ് ഉണ്ട്. അപ്പ്ളൈ ചെയ്താല് ഒരു വര്ഷത്തിനകം പെര്മെനന്റ് റെസിഡന്റ്‍ഷിപ്പ് കിട്ടുകയും ചെയ്യും. 2010 വരെ വിസ ഉണ്ട് താനും. ജോലി സാധ്യതയും ധാരാളം. പക്ഷേ പെറ്റമ്മയെന്നും ജനിച്ച നാടെന്നും ഓര്ക്കുമ്പോള് സ്നേഹം കൊണ്ട് ചന്ക് വിങ്ങുന്ന ഒരാള് ആയത് കൊണ്ടാകാം, എന്ത് പ്രശ്നം ഉണ്ടായാലും എന്ത് വിലക്കയറ്റം ആയാലും ജീവിക്കുന്നെണ്ടെന്കില് അത് സ്വന്തം നാട്ടില് ചെന്നിട്ടേ ഉള്ളൂ എന്ന് ഞാന് ചിന്തിക്കുന്നത്.
ദേവസേനേ ഇവിടെ എനിക്ക് ഒരു പാട് ബംഗ്ളാദേശി സുഹൃത്തുക്കള് ഉള്ളത് കൊണ്ട് ബംഗ്ളാദേശിലെ പ്രശ്നങ്ങള് എനിക്ക് നന്നായി അറിയാം. അത് വച്ച് നോക്കുമ്പോള് നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്. ആ സുഹൃത്തുക്കളില് 95 ശതമാനവും ഇപ്പോഴുമാഗ്രഹിക്കുന്നു പിറന്ന നാട്ടില് ചെന്ന് ശിഷ്ടകാലം ജീവിക്കാന്.
ഇതില് കൂടുതല് എന്ത് പറയാന് !

rajesh said...

training കഴിഞ്ഞ്‌ തിരിച്ച്‌ ഇവിടെ വന്ന് ജോലി ചെയ്യാന്‍ തയ്യാറുള്ള എത്ര പേരുണ്ട്‌?

ചുമ്മാ ഇരുന്ന് "ദുഖിതനായ പ്രവാസിയാണൂ ഞാന്‍" എന്ന സ്റ്റയിലില്‍ സംസാരിക്കുന്നവരെക്കാണുമ്പോള്‍ എനീകു ചോദിക്കണമെന്നുണ്ട്‌ "സുഹൃത്തേ, who is stopping you from coming back?" ഇവിടെ വന്നു ബുദ്ധിമുട്ടാന്‍ വയ്യാഞ്ഞിട്ടല്ലേ പലരും വരാത്തേ? ഒരു പത്തു പതിനഞ്ചു വര്‍ഷം വെളിയില്‍ ജോലി ചെയ്ത്‌ പൈസ ഉണ്ടാക്കിക്കഴിയുമ്പോള്‍ "ഗ്രാമത്തില്‍ വയലിന്റെ നടുക്ക്‌ ഒരു വീടു വേണം" എന്നൊക്കെ തോന്നുന്നത്‌ സ്വാഭാവികം.


ദേവസേനയുടെ വികാരം മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.

കുറച്ചുകാലം സംസ്കാരമുള്ള ഏതെങ്കിലും നാട്ടീല്‍ കഴിഞ്ഞാല്‍ (ഗള്‍ഫ്‌ പറഞ്ഞുകേട്ടിടത്തോളം പൈസ മാത്രമേ ഉള്ളു,സംസ്കാരം ഇല്ല) തിരിച്ചു വരുമ്പോള്‍ മനസ്സിലാകും കേരളത്തിലെ ആള്‍ക്കാര്‍ വിദ്യാഭ്യാസത്തിലും, പൈസയുടെ കാര്യത്തിലും മറ്റും വളരെ മുന്നിലേയ്ക്ക്‌ എത്തിക്കൊണ്ടിരിക്കുന്നെങ്കിലും സംസ്കാരത്തിന്റെ കാര്യത്തില്‍ rapidly പുറകോട്ടുപൊയ്ക്കൊണ്ടിരിക്കുകയാണെന്ന്.

അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പെരുമാറ്റത്തിലെ ധാര്‍ഷ്ട്യം വേറെ ഒരിടത്തും കണ്ടിട്ടില്ല.


നിര്‍ത്തിയിട്ടിരിക്കുന്ന ആടോയില്‍ക്കയറിയിരുന്നപ്പോള്‍ ഒരു ചോദ്യം "എങ്ങോട്ടാ? സ്ഥലം പറഞ്ഞു. പറ്റില്ല ദൂരം കുറവാണ്‌ ങേ, പക്ഷേ എന്റെ വീട്‌ അവിടാണ്‌. അതൊന്നും എനിക്കറിയണ്ട. വണ്ടിയില്‍ നിന്ന് ഇറങ്ങണം.

international permit നു അപേക്ഷ കൊടുത്തു. ഒന്ന്, രണ്ട്‌ ,മൂന്ന്, നാലു തവണ കയറി ഇറങ്ങി. രക്ഷയില്ല. പോകാന്‍ ഇനി 3 ഡിവസം മാത്രം. സാറിന്റടുത്ത്‌ കാര്യം പറഞ്ഞു- ഒരു പച്ച ചിരി- വെളിയിലൊക്കെ പോകുകയല്ലേ.ഞങ്ങള്‍ക്കും ഒരു സന്തോഷത്തിന്‌ എന്തെങ്കിലും ഒക്കെ."'. ആപ്പ്ലിക്കേഷന്‍ ചുരുട്ടി നല്ല എണ്ണയും പുരട്ടി ആസനത്തില്‍കയറ്റിയാല്‍ സാറിനു സന്തോഷം കിട്ടുമോ എന്നു ചോദിച്ചിട്ട്‌ ഇറങ്ങി. മാന്യമായി englandല്‍ ചെന്ന് ഡ്രൈവ്ങ്ങ്‌ സ്കൂള്‍ വഴി ലൈസെന്‍സ്‌ എടുത്തു.


accountability ഇല്ല- ജോലി ചെയ്തില്ലെങ്കില്‍ ചോദിക്കാന്‍ ആളില്ല.

എന്തൊക്കെയോ കാട്ടിക്കൂട്ടി വച്ചിട്ട്‌ വൈകിട്ടു വീട്ടില്‍ പോയാലും ആരും ചോദിക്കില്ല. ചിലപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞ്‌ എനിക്കൊന്നു നേരത്തെ പോകണമെങ്കിലോ എന്നോര്‍ത്ത്‌-

ലോകത്ത്‌ വേറെ എവിടെ പറ്റും തിരുവനന്തപുരത്തു നിന്ന് രാവിലെ വണ്ടികേറി ഉച്ചയാകുമ്പോള്‍ ജോലി സ്ഥലത്തെത്തി ഒപ്പിട്ടിട്ട്‌ എന്തോ ചെയ്തെന്നു വരുത്തി വൈകിട്ടത്തെ വണ്ടിയില്‍ (3 മണിക്ക്‌!) തിരിച്ച്‌ യാത്ര ചെയ്ത്‌ തിരുവനന്തപുരത്തുപോകാന്‍ ? അവര്‍ക്കു transfer കിട്ടാത്തതിന്‌ മറ്റുള്ളവരെ ദ്രോഹിച്ചാല്‍ ആരു ചോദിക്കാന്‍? ഫയലുകള്‍ നീങ്ങിയില്ലെങ്കില്‍ ആര്‍ക്കു നഷ്ടം?

ഇടത്തുവശത്തുകൂടിക്കയറിയ ഒരു KSRTC ബസ്‌ ഇടിച്ച്‌ വെറും മൂന്നുമാസം പ്രായമായ കാറിന്റെ ഇടതുവശം മുഴുവന്‍ ചളുങ്ങിയതിന്റെ ദുഖത്തിനിടയിലും ആ ഡ്രൈവറിന്റെ അഹങ്കാരം (" ഇയാളെന്നാ കോപ്പ്‌ ചെയ്യുമെന്നാ പറയുന്നേ" താന്‍ പോയി കേസ്‌ കൊടുക്കെടോ.) എന്റെ കേരളത്തില്‍ തിരിച്ചുവരാനുള്ള തീരുമാനം തെറ്റായെന്ന് തോന്നിച്ചെങ്കിലും സാരമില്ല എന്നാശ്വസിച്ചു.

അതു report ചെയ്യാന്‍ റ്റ്രാഫികിന്റെ ആപ്പീസില്‍ ചെന്ന് ഏമാന്മാരുടെ മുന്നില്‍ ഓശ്ഛാനിച്ചു നിന്നപ്പോള്‍ (ങും ? എന്തു വേണം? അങ്ങോട്ടു നില്ല്.
ഒരു പത്തു മിനിറ്റ്‌ നിര്‍ത്തിയതിനു ശേഷം AC -assistant commissoner ന്റെ മുറിയില്‍ പ്പോണം.അതെവിടാണു ഡാഷ്‌ മോനേ- അല്ല- സാര്‍. ആരുടെ അടുത്തെങ്കിലും ചോദിച്ചാല്‍ മതി.

ങേ ACയെ ക്കണ്ടില്ലേ. ഇപ്പം ഇതു വഴി പോയല്ലോ.(നെറ്റിയില്‍ എഴുതി ഒട്ടിച്ചിരുന്നത്‌ കണ്ടില്ല സാര്‍).ഇനിയിപ്പം 2 മണിക്കൂര്‍ കഴിഞ്ഞേ വരൂ.) എന്റെ മനോഹരമായ നാട്‌ എന്നൊന്നും എന്റെ മനസില്‍ ഇല്ലായിരുന്നു.

ഒരു മൂന്നു മണിക്കൂര്‍ നിന്നിട്ടും മഹാനായ AC തിരിച്ചെത്താത്തപ്പോള്‍ മനസ്സിലായി ഇവിടെ ഇതൊക്കെ തന്നെ.

ഈ വായില്‍നോക്കികളുടെ ഒന്നും ആവശ്യമില്ലാതെ കയ്യിലെ english pounds ചെലവായെങ്കിലും സാരമില്ല സ്വന്തം പൈസ കൊടുത്ത്‌ കാര്‍ നന്നാക്കിയപ്പോള്‍ ഒരു സുഖം.

എല്ലാം വെറും മായാജാലം മാത്രം.

ഈ ആട്ടും തുപ്പും ഏറ്റ്‌ ഇവിടെ കടിച്ചുപിടിച്ചു നില്‍ക്കാന്‍ ആരെങ്കിലും നിങ്ങളുടെ അടുത്ത്‌ പറഞ്ഞോ? നാട്‌ ഇത്ര സുന്ദരം ആണെങ്കില്‍ അവിടെ നില്‍ക്കാന്‍ എന്താ ഇത്ര മടി? പൈസ ഉണ്ടെങ്കില്‍ മാത്രം സുന്ദരം ആകുന്ന നാടോ?

തിരിച്ചു ചെന്നാല്‍ ഒന്നും ചെയ്യാന്‍ സൗകര്യമില്ല അല്ലെങ്കില്‍ പൊളിക്കാന്‍ ശ്രമിക്കാന്‍ ആളൂണ്ട്‌ എന്നുള്ളതു കൊണ്ടല്ലേ മിക്കവരും ഒരു പത്തുപതിനഞ്ച്‌ കൊല്ലം പൈസ ഉണ്ടാക്കിയിട്ട്‌ പോകാം എന്നു വിചാരിക്കുന്നത്‌?

ഇതു തന്നെയല്ലേ കേരളത്തിന്റെ "പ്രശ്നം" എന്നു പറയുന്നത്‌?

അനില്‍ശ്രീ... said...

ഇത്രയും പേര്‍ അഭിപ്രായം എഴുതിയിട്ട് ഞാനായി ഒന്നും എഴുതിയില്ലെന്ന് വേണ്ട..

കേരളം എന്റെ നാട് - ഭ്രാന്താലയം ആണെന്ന് ആരു പറഞ്ഞാലും എനിക്കെന്നും പ്രിയപ്പെട്ട നാട് എന്റെ കേരളം തന്നെ. എല്ലാം ശരിയായി നടന്നാല്‍ ഒരു പത്ത് വര്‍ഷം കൂടി ദേവസേനയുടെ തന്നെ അബു ദാബിയില്‍ നിന്നിട്ട് നാട്ടില്‍ ചെന്ന് ബാക്കി ജീവിതം കഴിച്ചു കൂട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. യു.എ. ഇ-യില്‍ വന്നിട്ട് പത്ത് വര്‍ഷത്തോളം ആയി.

ഈ പൊസ്റ്റും അതിലെ ചില കമന്റുകളും കണ്ടിട്ട് നിങ്ങള്‍ ഒക്കെ കാണുന്ന ഗല്‍ഫിനൊക്കെ ഒരു മുഖമേ ഉള്ളു എന്നു തോന്നി. അത് ഇത്തിരി സമ്പന്നതയുടെ മുഖം ആണ് എന്നു പറയേണ്ടി വരുന്നതില്‍ ദു:ഖമുണ്ട്. അതില്ലാത്ത ഏറ്റവും കൂടുതല്‍ ചൂഷണം നടക്കുന്ന ഒരു സ്ഥലം ഗള്‍ഫ് ആണെന്ന് ഞാന്‍ പറഞ്ഞാല്‍ എതിര്‍ക്കാനാവമോ? ദിവസം ഇരുപത് ദിര്‍ഹം (ഏകദേശം ഇരുനൂറ്റി പതിനഞ്ച് രൂപ) കൂലിക്ക് കൊടും ചൂടില്‍ ആളുകളെ പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്യിക്കുന്ന മറ്റേത് സ്ഥലം ദേവസേനക്കോ അനുകൂലിച്ച് കമന്റ് ചെയ്തവര്‍ക്കോ കാണിച്ച് തരാനാവും? (ദരിദ്ര രാജ്യങ്ങളെ മാറ്റി നിര്‍ത്തുന്നു). കേരളത്തില്‍ ഇന്നത് ഇരുനൂറ്റന്‍പത് രൂപക്ക് മേലെ ആണെന്ന് ഓര്‍ക്കണം. (പക്ഷേ നാട്ടില്‍ നിന്നാല്‍ അതില്‍ നിന്നും ഒന്നും ബാക്കി കാണില്ലാത്തതിനാല്‍ പാവങ്ങള്‍ ഇവിടെ വന്നു കഷ്ടപ്പെടുന്നു എന്ന് മാത്രം).

പിന്നെ നാട്ടിലെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡുകള്‍.. അതില്‍ അഴിമതിക്ക് ഒരു പ്രധാന പങ്കുണ്ട് എന്ന് സമ്മതിക്കുന്നു. പക്ഷേ കാലാവസ്ഥയും അതില്‍ ഒരു ഘടകം തന്നെയാണ്.രണ്ട് ദിവസം മഴ പെയ്താല്‍ തകരുന്നതല്ലേ ഇവിടുത്തെ റോഡ് സം‌വിധാനം? അപ്പോള്‍ വര്‍ഷത്തില്‍ 160 ദിവസത്തില്‍ കൂടുതല്‍ മഴ പെയ്താല്‍ എന്തായിരിക്കും സ്ഥിതി?

സുരക്ഷിതത്വത്തിന്റെ കാര്യം.. ലോകത്ത് ഏത് നാട്ടിലാണ് നിങ്ങള്‍ സുരക്ഷിതര്‍ എന്ന് കരുതുന്നത്? ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. രണ്ട് മൂന്നു വര്‍ഷം മുമ്പ് ദുബായിലും ഷാര്‍ജയിലും ഒക്കെ കുട്ടികളെ തനിയെ പുറത്ത് വിടാന്‍ ആളുകള്‍ ഭയന്നിരുന്ന ചില ദിവസങ്ങള്‍ ഉണ്ടായിരുന്നു. അതു പോലെ കുവൈറ്റില്‍ ഒരു കൊലപാതകിയെ ഭയന്ന് കുട്ടികളെ വെളിയില്‍ വിടാതിരുന്ന അവസ്ഥ ഉണ്ടായിരുന്നു. ആണ്‍കുട്ടികളെ തട്ടി കൊണ്ടുപോയി മരുഭൂമിയില്‍ ഇട്ട് ലൈഗിക പീഡ്ഡനം നടത്തുന്ന കഥകള്‍ ദേവസേന എന്തേ ഗല്‍ഫ് ന്യൂസിലും ഖലീജ് റ്റൈംസിലും വായിക്കുന്നില്ല? പിന്നെ പുറത്ത് വരാത്ത എത്ര പീഡ്ഡന കഥകള്‍? 'ലോക്കല്‍സ് ' എല്ലാം മാന്യന്മാര്‍ എന്ന് കരുതുന്നവരെ ഓര്‍ത്ത് ദു:ഖം തോന്നുന്നു. സ്കൂള്‍ ബസിലിരുന്ന് വഴിയെ പോകുന്ന ഇന്ത്യാക്കാരുടെ നേരെ തുപ്പുകയും കുപ്പി വലിച്ചെറിയുകയും ചെയ്യുന്ന തലമുറയാണ് ഇവിടെ വളര്‍ന്നു വരുന്നതെന്നോര്‍ക്കണം.

പിന്നെ ഹംദാന്‍ സ്ത്രീറ്റിലെ ബാസ്കിന്‍ റോബിന്‍സ് കടയുടെ മുമ്പില്‍ കൂടി രാത്രി പത്ത് മണി കഴിഞ്ഞ് നടക്കുന്ന ചൈനാക്കാരികളെ ആരും എന്തേ കാണാതിരുന്നത് ? ഡാന്‍സ് ബാറുകളുടെ മുമ്പില്‍ പെണ്ണുങ്ങള്‍ക്ക് വില പേശുന്ന, വെള്ളമടിച്ച് വഴിയില്‍ വന്ന് 'വാളു വെക്കുന്ന' ലോക്കല്‍ അറബികളെ ആരും കണ്ടില്ലേ? (അങ്ങനെ ലോക്കല്‍സ് ചെയ്യില്ല എന്ന് പറയാനാണ് ഭാവമെങ്കില്‍ ഒരു ദിവസം എന്റെ കൂടെ വരൂ, ഞാന്‍ കാട്ടിത്തരാം..)

ഒരു നാള്‍ ഇന്ത്യാക്കാരെല്ലാം തിരികെ പോകണം എന്ന് ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടപ്പാകുന്ന ഒരു രാജ്യത്തിരുന്നാണ് നമ്മള്‍ ഇത് പറയുന്നത് എന്നോര്‍ക്കണം. തിരുവായ്ക്ക് എതിര്‍‌വായ് ഇല്ലാത്ത രാജ്യങ്ങള്‍.

തീര്‍ച്ചയായും സാമ്പത്തിക ലാഭം തന്നെയാണ് ഇവിടെ പിടിച്ചു നിര്‍ത്തുന്നത്. അതല്ലാതെ ദീര്‍ഘകാലം ഇവിടെ നിന്നാല്‍ പൗരത്വം കിട്ടും എന്ന പ്രതീക്ഷ ഉള്ളതു കൊണ്ടല്ല. തന്നാല്‍ പോലും അത് വാങ്ങി ജീവിക്കാന്‍ ഞാനില്ല. ഇത് പറയാന്‍ ഒത്തിരി ഒന്നും ആലോചിക്കേണ്ട കാര്യമൊന്നുമില്ല. ഒരു ഇന്ധ്യാക്കാരന് , അതും ഒരു ഹിന്ദു മത വിശ്വാസിക്ക് എത്ര മാത്രം വില ഗള്‍ഫിലുണ്ടെന്ന് മനസ്സിലാക്കിയാല്‍ മാത്രം മതി.

ഒരു സുഡാനിക്കോ ഒരു മിസറിക്കോ ഒരു പാലസ്തീനിക്കോ ഒരു ലബനോനിക്കോ കിട്ടുന്ന വില നിങ്ങള്‍ക്ക് കിട്ടുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക. ഒരു മുസ്ലിമിനു കിട്ടുന്ന വില മറ്റു മതങ്ങള്‍ക്ക് ഇവിടെ കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കുക. ദേവസേനാ, പേരിനെങ്കിലും ഒരമ്പലം അബുദാബിയില്‍ കാട്ടിത്തരാമോ? കേരളത്തില്‍ (ഇന്ധ്യയില്‍ ആകെ) എല്ലാ മതവിശ്വാസികള്‍ക്കും കിട്ടുന്ന സ്വാതന്ത്ര്യം ഇവിടെ ജീവിച്ചാല്‍ നിങ്ങള്‍ക്ക് കിട്ടമോ? ഇതിനെതിരായി ചിലര്‍ വാദമുഖങ്ങള്‍ കൊണ്ടുവന്നേക്കാം. (ദുബായില്‍ അമ്പലം ഇല്ലേ എന്ന് ചോദിച്ചേക്കാം ..ഉത്തരം, ദുബായ് എന്ന ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പൊക്കാന്‍ സിന്ധികള്‍ എന്ന വിഭാഗത്തിന്റെ ആവശ്യം എത്ര മാത്രം ആയിരുന്നു എന്ന് ദുബായ് ഭരണാധികാരികള്‍ക്ക് നല്ലവണ്ണം അറിയാമായിരുന്നു.). ബഹറിനില്‍ ഒരു പള്ളി പണിയാന്‍ പെടുന്ന പാട് കഴിഞ്ഞ വര്‍ഷം കണ്ടതല്ലേ (അതോ കുവൈറ്റിലോ? ). പലയിടത്തും പൊട്ടിത്തെറികള്‍ ഉണ്ടെങ്കിലും (100 കോടിയില്‍ അധികം ജനസംഖ്യ ഉള്ള നാടാണ് എന്നോര്‍ക്കണം) ഇന്ധ്യയിലെ മതേതരത്വം മാത്രം മതിയല്ലോ നമ്മുടെ നാടിനെ സ്നേഹിക്കാന്‍.

മനുഷ്യന്‍ ഒരു സമൂഹ ജീവി ആണെന്നാണ് പൊതുവെയുള്ള ധാരണ. ആ സമൂഹത്തില്‍ നന്മയും തിന്മയും കാണും. അതിലെ വിഷമുള്ള മനുഷ്യരെ മാത്രം എന്തേ നിങ്ങള്‍ കാണുന്നു? അവരില്‍ തന്നെ നിങ്ങളുടെ സഹോദരങ്ങളും കാണും എന്ന് വിചാരിച്ചിട്ടുണ്ടോ? കേരളം ഒരു സ്വര്‍ഗമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ മറ്റ് സ്വര്‍ഗങ്ങളേക്കാലും (നരകങ്ങളേക്കാലും) ഒട്ടും മോശമല്ല എന്റെ കേരളം, അല്ല നമ്മുടെ കേരളം. അത് മനസ്സിലാക്കുക. അത്ര മാത്രം.

ഒ.ടോ.

തറവാടിയോട് ഒരു ചോദ്യം.. പന്ത്രണ്ട് വര്‍ഷം കൊണ്ട് പത്ത് കമ്പനിയില്‍ ജോലി ചെയ്യാന്‍ ഇവിടുത്തെ നിയമവും കമ്പനികളും അനുവദിക്കുമോ? അങ്ങനെ വര്‍ഷം വര്‍ഷം ചാടിപ്പോകുന്നവരുടെ പാസ്സ്പോര്‍ട്ട് പിടിച്ച് വയ്ക്കാതിരിക്കാന്‍ എന്താ കാരണം?

തറവാടി said...

ചോദ്യത്തിനുള്ള ഉത്തരം മാത്രം , ബാനാണോ ഉദ്ദേശിച്ചത്‌? അതെന്നുമുതല്‍ ആര്‍ക്കൊക്കെ ഇത്രകാഠിന്യമാക്കീ എന്നറിയാമല്ലോ? മുന്‍‌കാലങ്ങളില്‍ ചില പ്രൊഫെഷനുകള്‍‌ക്കതില്ലായിരുന്നു, എന്തായാലും എന്‍റ്റെ കാര്യമാണു ഞാന്‍ പറഞ്ഞത്‌

ബീരാന്‍ കുട്ടി said...

"യതാര്‍ത്ഥ" മലയാളിയും, കേരളത്തിലെ ഉദ്യോഗസ്ഥരും രജേഷിന്റെ ഏഴയലത്ത്‌ പോലും വന്നിട്ടില്ല. പല ഓഫീസുകളിലും ചെന്നാല്‍, ദൈവസഹായത്താല്‍ മാത്രം കൊല നടത്താതെ തിരിച്ച്‌ പോന്ന അവസ്ഥ വന്നിട്ടുണ്ട്‌. ഇത്‌ പക്ഷെ ആരെയും കേരളം വിട്ട്‌പോവാന്‍ മാത്രം സ്വാധീനിക്കുന്നില്ല.

ബാക്കി ഇവിടെ..

കടവന്‍ said...

ദേവസേനേ താങ്കള്‍ പറഞ്ഞതെല്ലാം സത്യമാണ്‌ പൂര്‍ണ്ണസത്യം പക്ഷെ കേരളിയരെ സംബന്ധിച്ച് അത് അപ്രിയ സത്യമാണ്, അതാണ്‍ താങ്കളുടെ നേരെ എല്ലരും ചാടിക്കടിക്കാന്‍ വരുന്നത്. രിയാസ് അഹമദ് said... രാത്രി പ്തിനൊന്ന് മണിക്ക് റോഡിലൂടെ നടന്നാലാരും പാസ്പോര്‍ട്ട് ചോദിക്കില്ലാന്ന്`, ആ സുഹr`ത്തിനോട്..സുഹൃത്തെ എന്തിനാ പതിനൊന്ന് മണി, വൈകിട്ട് അഞ്ച് മണി കഴിഞ്ഞാല്‍ താങ്കളുടെ ഭാര്യയൊന്നിച്ച് കേരളത്തിലെ എത്ര സ്ഥലങ്ങളില്‍ തനിച്ച് നടക്കാനാവും..? പുതുവര്ഷപ്പിറവിയില്‍ (ഇന്ത്യലിലെപോട്ടേ) കൊച്ചിയിലെ സംഭവങ്ങളെന്തായിരുന്നു..? അറിഞ്ഞില്ലെ? ദേവസേന പറഞ്ഞപോലെ കപടമുഖമുള്ളവരാണ്‍ കൂടുതലും പ്രസമ്ഗത്തിന്` യാതൊരു കുറവുമില്ല. കഴിഞ്ഞതവണ നാട്ടിലെ പോയ്യപ്പൊ വെള്ളമടിച്ച്പൂസായി ബൈക്കില്‍ റ്റ്രിപ്പിള്വെച്ച് വന്ന ചെറുപ്പക്കാര്‍ എന്തെ കാറിന്റെ വശത്ത് ഓവറ്സ്പീഡില്‍ വന്ന് ഇടിച്ചു..പൊലീസിനെ വിളിച്ചു അവര്വന്നു, അപ്പൊഴേക്കും തെറ്റ്ചെയ്ത കൂട്ടര്‍ പാര്ട്ടിനേതാക്കളെയാണ്‍ വിളിക്കുന്നത്!!!ഏതെങ്കിലും ഒരു പരിഷ്കൃത രാജ്യത്ത് ഇങ്ങനെയാണൊ സംഭവിക്കെണ്ടത്? "കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ്‌ മലയാളത്തെ അനുഭവിക്കട്ടെ"
last but not least: GULF IS NOT A HEAVEN.ഗള്‍ഫിനെ അത്രക്കങ്ങട് പൊക്കണ്ട അതിന്റെ കാരണം പലരും പലകമന്റുകളീലും ഇട്ടിട്ടുണ്ട്.

നന്ദ said...

താങ്കളുടെ പല രചനകളും വായിച്ചിട്ടുണ്ട്.. ഉള്ളിലുള്ളത് തുറന്നെഴുതുന്ന രീതി പലപ്പോഴും ഇഷ്‌ടപ്പെട്ടിട്ടും ഉണ്ട്.. എന്നാല്‍ ചില ദുരനുഭവങ്ങളുടെ വെളിച്ചത്തില്‍ (അതോ കേട്ടു മാത്രം പരിചയം ഉള്ളവയൊ?) കേരള വാസികളായ എല്ലാ മലയാളികളെയും അടച്ചാക്ഷേപിച്ചതില്‍ വിയോജിക്കുന്നു... കഷ്‌ടം തന്നെ!! അല്ലാതെ എന്തു പറയാന്‍?

തറവാടി said...

രാജേഷിന്‍റ്റെ വികാരം ശരിക്കുമുള്‍ക്കൊള്ളാനാവുന്നുണ്ട്‌ :)

കേരളത്തിലെ മിക്ക സിറ്റികളുടേയും പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്ന(?) ഒരു വലിയ സമൂഹമുണ്ട്‌ എത്രപേര്‍ക്കറിയാം അവരുടെ യാതനകളെപറ്റി?

അതുപോലെത്തന്നെയാണിവിടത്തേയും സ്ഥിതി പലതട്ടുകളിലുള്ളവര്‍ ഇവിടേയുമുണ്ട്‌.

പാവം (?) മലയാളികളെ ചൂഷണം ചെയ്യുന്നതില്‍ മലയാളികളും ഒട്ടും പിന്നിലല്ല.

ഇവിടെ കിട്ടുന്ന സാധന സാമഗ്രികള്‍ എല്ലാ കോണ്ട്രാക്റ്റോര്‍സിനും ഒരെ തുകക്കാണ് ലഭിക്കുക അപ്പോപിന്നെ കമ്പനികള്‍ക്ക്‌ പണീകള്‍‌ക്കുള്ള കുറവ്‌ തുക റ്റെന്‍റ്ററുകളില്‍ വെക്കാന്‍ ആകെ ഒരു മാര്‍ഗ്ഗമേയുള്ളൂ , മൊത്തം എണ്ണം നൂറും ആയിരവുമൊക്കെവരുന്ന തൊഴിലാളികളുടേ ശമ്പളം , അതുകൊണ്ടുതന്നെ ഏറ്റവും ചെറിയ കൂലിക്കാളെ കിട്ടാന്‍ അവരുനോക്കും അതിലെന്താണ് തെറ്റ്?

പലരും പലകാരണങ്ങള്‍ക്കൊണ്ട്‌ പ്രവാസികളായി അതിനുത്തരവാദികള്‍ ഒരു പരിധിവരെയെങ്കിലും അവര്‍ത്തന്നെയാണ് അതുകൊണ്ട് അവരെക്കുറിച്ചിത്രക്ക് പരിതപിക്കേണ്ടതുണ്ടോ?.

ഇവിടത്തെ ലോകല്‍സ്‌ അത്ര മഹാന്‍മാരെന്നോ മറ്റോ അവകാശപ്പെടുന്നില്ല എന്നാല്‍ എന്തിന്റെ പേരിലായാലും വളരെ സഹിഷ്ണുത കാട്ടുന്ന ഒരു നല്ലൊരുകൂട്ടം അറബികള്‍ ഇവിടെയുണ്ട്‌ , അതിനുള്ള കാരണമെനിക്കറിയില്ല.ഏന്തുതന്നെയായാലും ഒരു കാര്യ സാധ്യത്തിനായി അതെന്തുമാകട്ടെ നമ്മുടെ നാട്ടില്‍ എടുക്കേണ്ട ഒരു ബ്ളഡ്‌ പ്രഷര്‍ ഇവിടെ വേണമെന്നെനിക്കിതുവരെ തോന്നിയിട്ടില്ല.

ഇവിടെ രാജാവ്‌ ഭരിക്കട്ടെ മന്ത്രിമാര്‍ ഭരിക്കട്ടെ അതിന് ഇവിടെത്തെ പ്രവാസികള്‍ക്കെന്താണ് നഷ്ടം? അല്ലെങ്കില്‍ ലാഭം? ഇവിടത്തെ സ്ഥിര താമസമാഗ്രഹിക്കാത്ത പ്രവാസികള്‍ക്ക് അതിനാവുന്നുണ്ടോ എന്നുമാത്രം പോരെ?

ആദ്യം സ്വന്തം വീട് , പിന്നെ നാട് പിന്നെപ്പോരെ മറ്റു നാടുകള്‍ ഇങ്ങിനെയാവണം അങ്ങിനെയാവണം എന്നൊക്കെ ആഗ്രഹിക്കുന്നത്?.

ആരേയും വശം പിടിച്ചതല്ല മറിച്ച് പലരുടേയും വശങ്ങളില്‍ ചിന്തിച്ചെന്നുമാത്രം , ഇതൊക്കെയാണെങ്കിലും എനിക്കെന്‍‌റ്റെ മേലഴിയം മതി അതുവേറെ കാര്യം :)

ഇനി ഇവിടേക്ക് വരരുതെന്നാന്നാഗ്രഹമൂണ്ട് കമന്‍‌റ്റാന്‍ :)

പ്രിയ said...

കേരളം എല്ലാം തികഞ്ഞതാന്നു ആരും പറയുന്നില്ല. പറയാനും ആകില്ല. പക്ഷെ ഒരു താരതമ്യ പഠനത്തില് ഒരു വശത്തെ എല്ലാ തിന്മകേളേയും എടുത്തു പറയുകയും മറുവശത്തെ മേന്മകള് മാത്രം കാണുകയും ചെയുന്നതിന്റെ ന്യായം ആണ് മനസിലാത്തത്.

എന്റെ നാട്ടില് unemployment അല്ല underemployment ആണ്. ഡിഗ്രി നേടിയവാന് ബസ്സില് കിളി ആയോ കണ്ടക്ടര് ആയോ ആയി ജോലി ചെയുന്നു. ഓട്ടോ ഓടിക്കുന്നു.കടകളില് salesperson ആവുന്നു. ഇതിന് കാരണം മുക്കിനു മുക്കിനു വിദ്യാഭ്യാസ സൌകര്യങ്ങള് ഉള്ളപ്പോള് ഡിഗ്രി എന്നത് ഒരു ഉയര്ന്ന യോഗ്യത അല്ലാതാവുന്നു. സ്വന്തം നാട്ടില് താഴ്ന്ന ജോലി ചെയ്യാന് തയാരല്ലത്തവര് മറുനാടില് (അതിപ്പോ തൊട്ടപ്പുറം ചെന്നൈയില് പോലും ) അത് ചെയ്യാന് തയാറാകും. തമിളന് കേരള മണ്ണില് കാനകുഴിക്കാന് വരുന്നതും അതുകൊണ്ട് തന്നെ.
കേരളത്തിന്റെ പിന്നപുറങ്ങളില് മാത്രമല്ല, മനോഹരമായ മുംബൈയിലും ചേരികള് ഉണ്ട്. ചീഞ്ഞു നാറുന്നവ. കമ്മ്യൂണിസം ഉള്ള ബംഗാളിലും ഇല്ലാത്ത ബീഹാറിലും ഇതൊക്കെ ഉണ്ട്.

നാട്ടില് എനിക്കെവിടെ എന്കിലും പോണമെങ്കില് കവലയിലെ ഏതെങ്കിലും ഒരു കടയിലേക്ക് ഒന്നു വിളിച്ചു പറഞ്ഞാല് അല്ലെങ്കില് അങ്ങോട്ട് പോകുന്ന ആരോടെന്കിലും ഒന്നു പറഞ്ഞു വിട്ടാല് ഓട്ടോ 2 കിലോമീറ്റര് അകലെ ഉള്ള എന്റെ വീട്ടില് എത്തും. ആളുകളെ കുത്തി നിറച്ചു കൊണ്ടു പോകുന്ന ബസുകള് ഓരോ 10 - 15 മിനുട്ടില് റോഡില് ഉണ്ട്. റിട്ടേണ് / ഷെയറിങ് ഓട്ടോ കിട്ടും. കാര്യമായി കൈമടക്കു ഒന്നും കൊടുക്കാതെ എല്ലാം ഭംഗിയായി നടന്നിട്ടും ഉണ്ട്. 4 നിലയിലെ വിശാലമായ ഹൈപെര്മാര്കെറ്റ് ഇല്ലെങ്കിലും കവലയിലെ ചെറിയ പലചരക്കു കടയില് ജീവിക്കാന് വേണ്ടതെല്ലാം കിട്ടാറും ഉണ്ട്. നാട്ടിലുള്ള ആണുങ്ങളുടെ തുറിച്ചു നോട്ടത്തിനു ഇവിടെ കണ്ടതിന്റെ അത്രക്കും തീഷ്ണത തോന്നിയിട്ടില്ല.

ഞാന് കേരളത്തില് നിന്നു പോന്നത് കേരളത്തിലെ സാഹചര്യം മോശമായത് കൊണ്ടോ അല്ലെങ്കില് ജീവിക്കാന് നിവൃത്തി ഇല്ലാഞ്ഞിട്ടോ അല്ല. ഇന്നും നാട്ടില് തിര്ച്ചു ചെന്നാല് 3 നേരം ആഹാരം കഴിക്കാന് ഉള്ളതിനുള്ള ജോലി നേടാനും അറിയാം.

ദേവസേന പറഞ്ഞ പ്രശ്നങ്ങള് കേരളത്തില് ഉണ്ട്. പക്ഷെ അത് കേരളത്തില് മാത്രമല്ല ഉള്ളത്. മൊത്തം ലോകത്ത് നടക്കുന്ന പ്രശ്നങ്ങള് തന്നെ. സ്വതന്ത്രവും സമ്പന്നവും ആയ അമേരിക്കയിലും സ്ത്രീപീഡനകേസുകള് ഇല്ലേ? സഹാപാഠികളെ വെടിവെച്ചു കൊന്ന കേസ് ഞാന് ആദ്യം വായിച്ചതു അമേരിക്കയില് എന്നാണ് എന്റെ ഓര്മ.

ഒരു നല്ല ശതമാനം പ്രവാസികളും പ്രവാസികള് ആയതു നാട്ടില് കഞ്ഞി കുടിക്കാന് (50 ഫില്സിന്റെ കുബ്ബുസ് ആര്ക്കു വേണം) ഇല്ലാഞ്ഞിട്ടല്ല. മറിച്ചു നല്ല ജീവിതസാഹചര്യങ്ങള് നേടാന് വേണ്ടിയാണ്. അതേ ആവശ്യത്തില് ആണ് പണ്ടു മുംബൈയിലെക്കും കല്കട്ടയിലെക്കും ഒക്കെ പറിച്ചു നട്ടതും. ഇന്ത്യക്കാര് മാത്രമല്ല ഫ്രെഞ്ചുകാരനും ഓസ്ട്രേലിയനും ബ്രിട്ടീഷുകാരനും ഒക്കെ ഇങ്ങു പോന്നത് അതിന് വേണ്ടി തന്നെയാണ്. അവരെ ആരും കുറ്റപെടുത്തുന്നില്ല. ഇന്ത്യന് എന്ജിനീയറിനെക്കാള് ഫ്രഞ്ച് ഫോര്മന് ശബളം വാങ്ങുന്നത് ന്യായം എന്ന് കരുതുന്നു.

കേരളം എന്നല്ല ലോകം തന്നെ ഇങ്ങനെ ഒക്കെ തന്നെയാ. പിന്നെ നമ്മള് മാത്രം ശുദ്ധര് ആകാന് ദൈവം ഓഫീഷ്യലി നമ്മളെ ദത്ത് എടുത്തിട്ടൊന്നും ഇല്ലല്ലോ. നാട്ടില് മലയാളി മാത്രം ഉള്ളപ്പോള് പാര വക്കാന് അവന് തന്നെ വേണ്ടേ. പക്ഷെ ഇവിടെ ഞാന് കണ്ടതില് മലയാളിയോളം തന്നെ പാര വക്കാന് കഴിവുള്ളവര് ആണ് മറ്റു പലരും. അത് ഇറാനിയന്, ഫിലിപ്പിനോ, പാകിസ്താനി, പാലസ്തിനി, റഷ്യന് എന്തിന് ഓസ്ട്രേലിയന് ആണെങ്കില് കൂടി. (എങ്കിലും കിട്ടിയ പാരകള് കൂടുതല് ചോക്ലേറ്റ് ഫിലിപ്പിനോകളില് നിന്നാ)

എന്റെ സ്വന്തം ഇഷ്ടത്തിന് വന്നു ചേര്ന്നു ഇവിടെ ജീവിക്കുന്ന ഞാന് ഈ നാടിനെ കുറ്റം പറയേണ്ട, ഇവരെനിക്ക് ദാനം തരുന്നതാണെങ്കില്. ദാനം കിട്ടുന്നതാണോ ഇവിടത്തെ ജീവിതം ?

നേര് നിരന്തരം അറിഞ്ഞില്ലെങ്കിലും വല്ലപ്പോഴും ഒന്നറിയണ്ടേ? എങ്കിലല്ലേ നിര്ഭയം കാണിക്കുന്ന വാര്ത്തകള് അല്പമെങ്കിലും വിശ്വാസയോഗ്യമാവൂ. അതോ വല്ലപ്പോഴും വിരുന്നു വന്ന കൂടപ്പിറ്പ്പിനെ, പെറ്റമ്മയെ തള്ളി പറഞാല് ചെറിയമ്മ പിസയും മഞ്ഞ ന യും വാങ്ങി തരുമോ?

അതോ ദീപസ്തംഭം മഹാശ്ചര്യമോ?

അതുല്യേച്ചി മുന്നോരിക്കല് പറഞ്ഞ വാക്കുകള് ദുരുപയോഗം ചെയ്താല് " എനിക്ക് സ്വന്തം ആയതിനെ ഞാന് സ്നേഹിചില്ലേല് പിന്നെ ആര് സ്നേഹിക്കും "

അനോണി ആന്റണി പറഞ്ഞതിനെ കടമെടുത്താല് " വൊ തന്നെ തന്നെ. മൊത്തം അലമ്പ്. അതൊന്നു നന്നാക്കാന് നീ എന്തര് ചെയ്തെടേ? "

പ്രിയ said...

ഒന്നു കൂടി ചോദിച്ചോട്ടേ,ഒരു ഗള്ഫ് യുദ്ധം ഇനിയും ഉണ്ടായാല് അതില് ഈ നില്ക്കുന്ന രാജ്യവും പങ്കു ചേര്ന്നാല്, പോസ്റ്റ് കാര്ഡ് മില്ലിനൈര് ആയില്ലേലും ഇവിടെന്നു നേരെ എയര് ഇന്ത്യ എക്സ്പ്രസ്സ് പിടിക്കില്ലേ? (ഞാന് പിന്നെ ഇപ്പോ പോയിന്നു ചോദിച്ചാ മതി :) )

Anonymous said...

സത്യം.. കേരളം ഇങ്ങനെയാണ്.. നാടിന്‍റെ ഈ സ്തിഥി മാറ്റാന്‍ നിങ്ങള്‍ എന്തെകിലും ചെയ്തൊ? ചെയ്യാന്‍ ശ്രമിച്ചൊ? ചെയ്യാന്‍ പറ്റുന്നത് എന്തെങ്കിലും.. ?

സജീവ് കടവനാട് said...

ദയവു ചെയ്ത് ഈ പോസ്റ്റ് ഡിലീറ്റുചെയ്യരുതേ. വെറുതെ, ഇടക്കൊക്കെ വന്നൊന്ന് മലയാളിയെ അനുഭവിച്ചറിയാലോ.

ഭൂമിപുത്രി said...

താരതമ്യപഠനത്തിനവസാനമില്ല,
ഓരോരുത്തരുടെയും
അനുഭവമാണല്ലൊഏതുവാദഗതി
യുടെയും ഭാരം നിറ്ണ്ണയിയ്ക്കുന്നതു.

റോബി പറഞ്ഞാതിണീപ്രശ്നത്തിന്റെ കാതല്‍ എന്നുതോനുന്നു
“ദേവസേനയ്ക്ക് ഇടയ്ക്കിടെ സന്ദര്‍ശിച്ച അനുഭവമേ കേരളവുമായുള്ളൂ എന്നു ഞാന്‍ കരുതുന്നു. ജനിച്ചതും വളര്‍ന്നതും ഗള്‍ഫില്‍...അല്ലേ?”

ദേവസേന്യ്ക്ക് കേരളം രക്തത്തിലില്ല..
നമുക്ക് ക്ഷമിയ്ക്കുക.ഇതൊരു കുറ്റമായിപ്പറഞ്ഞതല്ലട്ടൊ

Inji Pennu said...

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അക്കരപ്പച്ച!

കേരളത്തില്‍ നില്‍ക്കുമ്പോള്‍ മുംബായ്, അവിടെ നിക്കുമ്പോള്‍ സൌദി, സൌദിയില്‍ നിക്കുമ്പോള്‍ ദുബായ്, ദുബായില്‍ നിന്ന് കാനഡ, കാനഡായില്‍ നിന്ന് അമേരിക്ക. അമേരിക്കയില്‍ ഇരിക്കുന്ന സായിപ്പിനു ആഫ്രിക്കയും കേരളവും.

ബ്ലേഡ്, മാഞ്ചിയം, തേക്ക്, ആട് വളര്‍ത്തല്‍, ആം‌വേ.

ഇതിനെല്ലാമിടയില്‍ സൌദിയില്‍ ഇരിക്കുന്നവരെ നോക്കി ദുബായില്‍ ഇരിക്കുന്ന നമ്മള്‍ പരിതപിക്കും. അമേരിക്കയില്‍ ഇരിക്കുന്നവര്‍ കേരള‍ത്തില്‍ ഇരിക്കുന്നവരെ നോക്കി. അങ്ങിനെ ഒരു ചെയിന്‍...

അന്യനെ നോക്കി സഹതിപക്കുമ്പോഴാണ് നമ്മളെന്തോ നേടി എന്ന് മനുഷ്യനു തോന്നാ. അത്രേയുള്ളൂ. നമ്മുടെ കുറവുകളെ മറച്ച് വെക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗവും.

വിശാഖ് ശങ്കര്‍ said...

വ്യക്തിപരമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദേവസേന പറഞ്ഞത് അവരുടെ ശരികളവാം.
പക്ഷേ അവയെ സാമാന്യവല്‍ക്കരിക്കരുതെന്നു മാത്രം.

ഒമാനിലെ സ്വദേശി വല്‍ക്കരിക്കപ്പെട്ട ഓഫീസുകളില്‍ നിന്നും എനിക്കുണ്ടായിട്ടുള്ള അത്ര തിക്താനുഭവങ്ങള്‍ നാട്ടില്‍ വച്ചുണ്ടായിട്ടില്ല.ടെസ്റ്റിനു പോലും പോകാതെ 350 റിയാല്‍ കൊടുത്ത് ട്രൈവിങ് ലൈസന്‍സ് എടുത്തവരെ ഇവിട എനിക്ക് നേരിട്ടറിയാം.

ഗതികേടുകൊണ്ട് ഇവിടെ പണിയെടുക്കുന്ന സാധാരണക്കാര്‍ക്ക് ഗള്‍ഫിനെ പോറ്റമ്മയായി കാണാനാവില്ല.എല്ലുമുറിയെ പണിയെടുപ്പിച്ചിട്ട് അത്താഴപട്ടിണിക്കിടുന്ന രണ്ടാനമ്മയായേ കാണാനാവു.

asdfasdf asfdasdf said...

യോജിക്കാന്‍ വയ്യ. പതിനെട്ടുവര്‍ഷമായി നാടുവിട്ടിട്ട്. ഒരിക്കലും തിരിച്ചുപോകേണ്ടെന്ന് തോന്നിയിട്ടില്ല. ഗള്‍ഫിലെ ജീവിത സാഹചര്യങ്ങള്‍ പ്രതിദിനം മോശമായ്ക്കൊണ്ടിരിക്കുന്നു.മത്യായായേ.. :)

rajesh said...

എന്നാലും സുഖം പിടിച്ചുപോയില്ലേ പിന്നെങ്ങനാ നാട്ടില്‍ പോവ്വാ?

ഗള്‍ഫില്‍ 25 ഉം 30 കൊല്ലമായി ജോലി ചെയ്യുന്നവരെ എനിക്കറിയാം. എല്ലാക്കൊല്ലവും വരുംബം പഴയ പല്ലവി തന്നെ. " നിങ്ങള്‍ക്കൊക്കെ എന്തൊരു സുഖം. ഞങ്ങള്‍ അവിടെ അറബിയുടെ ആട്ടും തുപ്പും ഒക്കെ ഏറ്റ്‌ ഇങ്ങനെ കഴിയുന്നു."

പിന്നെന്താ ഇങ്ങു വരാത്തേ?

വരും വരും (എന്നാ, ശവം ആയിക്കഴിയുമ്പോളോ ?)

ശിവനേ മര്‍ത്യനു തൃഷ്ണ തീരലുണ്ടോ ? എന്നാരോ പണ്ടു ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്‌.

അനിലൻ said...

രാജേഷ്
പോസ്റ്റിനു മാത്രമുള്ള കമന്റ് ആണെങ്കില്‍ നല്ലത്.
അല്ലെങ്കില്‍ ഈ ചെറ്റക്കമന്റിനു മറുപടി തരാം, ഈ പോസ്റ്റിനു പുറത്തു വച്ച്.

സജീവ് കടവനാട് said...

അനിലേട്ടാ, രാജേഷനാള് പുലിയാണ്. ചെറ്റമലയാളികളെകുറിച്ചെഴുതാന്‍ രണ്ടു ബ്ലോഗുകള്‍ തന്നെയുള്ള മഹാന്‍. മലയാളിയെ നന്നാക്കിയെടുക്കുമെന്നാണ് പ്രതിജ്ഞ. ആരെടാ മലയാളി, എന്തെടാ മലയാളിയെന്ന പോസ്റ്റുകളാണ് ബ്ലോഗുകളില്‍. യെവനൊക്കെ മലയാളിയെക്കുറിച്ച് എന്ത് തെറിയുമെഴുതിയാല്‍ കുട്ടിസായ്പേ അതാണ് നേരെന്ന് നാം തലയാട്ടുമെന്നാണ് കരുതിവെച്ചിരിക്കുന്നതെന്ന് തോന്നുന്നൂ.

തറവാടി said...

രാജേഷ്,

ഈ പുച്ഛമുണ്ടല്ലോ അതു വളരെ നല്ലതാണ് , നാല്‍‌പ്പത്തഞ്ചും , അമ്പതും ഡിഗ്രി ചൂടില്‍ പണിയെടുക്കുന്ന നല്ലൊരു വിഭാഗം ആളുകളുടെ മുഖത്തേക്ക് തുപ്പിയതുപോലെയായല്ലോ സുഹൃത്തേ ഇത് .

എന്‍‌റ്റെ വീട്ടിലെ ഒരനുഭവം പറയാം എന്‍‌റ്റെ ഇക്ക ഇവിടെയുണ്ടായിരുന്നു ഇരുപത്തഞ്ചുകൊല്ലം , കുടുമ്പം വളരെ കുറച്ചുകാലമെ ഇവിടെ ഇക്കയോടൊപ്പം ഉണ്ടായിരുന്നുള്ളൂ. ഒരു കര്‍ഷകന്‍‌റ്റെ മകനാണ് ഞാന്‍ അതുകൊണ്ടുതന്നെ പഠിക്കാനൊത്തത് അങ്ങേരിവിടൂണ്ടായതിനാല്‍ മാത്രമാണ് ,

ഏക്കറുകള്‍ കൃഷിയുണ്ടായാലും എന്തുകിട്ടും അതില്‍ നിന്നും വരുമാനം എന്ന് അറിയുന്നവര്‍ക്കറിയാം. ഞങ്ങളെല്ലാം കരക്കായതിനു ശേഷം ഇക്ക എട്ടു വര്‍ഷം മുമ്പെ എല്ലാം അവസാനിപിച്ചുപോയി നാട്ടില്‍ ബിസിനസ്സൊക്കെ തുടങ്ങി നല്ല രീതിയിലായപ്പോഴേക്കും കാന്‍സര്‍ എന്നൊരു സാധനം വിഴുങ്ങി അമ്പത്തഞ്ചാം വയസ്സില്‍ ആളുപോയി.

ഓരോ തവണ ഇക്ക വരുമ്പോളും പറയുമായിരുന്നു മടുത്തു മടുത്തു എന്ന് , മാസം തീരാറാവുമ്പൊള്‍ വീണ്ടും തീരുമാനം മാറ്റും എന്തിനാനെന്നോ എന്നെയൊക്കെ തീറ്റിപ്പോറ്റാന്‍ അതായത് എന്നെയും താങ്കളേയും തീറ്റിപ്പോറ്റാനാണ് തങ്കള്‍ ഈ പറഞ്ഞവര്‍ ഇവിടെ ഇത്രയും കാലം ' സുഖിക്കുന്നത് ' .

കൂടുതല്‍ എഴുതിയാല്‍ എന്‍‌റ്റെ ഭാഷ മാറുമെന്നതിനാല്‍ നിര്‍ത്തി.

അനിലൻ said...

പുനലൂര്‍ക്കാരന്‍ ചെല്ലപ്പണ്ണന്‍.
മുപ്പതു കൊല്ലം ഗള്‍ഫിലുണ്ടായിരുന്നു. പ്രാരാബ്ധങ്ങള്‍ തീര്‍ന്ന് കല്യാണം കഴിച്ചത് വളരെ വൈകിയാണ്. ഒറ്റമകള്‍. ചെല്ലപ്പണ്ണന് ഞാനാണ് കത്തെഴുതാന്‍ സഹായിക്കുക (പതിനഞ്ചുകൊല്ലം മുന്‍പത്തെ കാര്യമാണ്.) ഭാര്യയ്ക്ക് അനിയനുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ച് ഒരു രാത്രി മദ്യപിച്ച് ലക്കു കെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു കരഞ്ഞിട്ടുണ്ട്. ഏക്കറുകണക്കിന് റബ്ബര്‍ തോട്ടവും മറ്റു കൃഷിയിടങ്ങളും വാങ്ങിയിട്ടുണ്ട് ഭാര്യയുടേയും അനിയന്റേയുമൊക്കെ പേരില്‍. എല്ലാ മാസവും മുടങ്ങാതെ പണമയക്കും. ഒന്നു ഫോണ്‍ ചെയ്യാന്‍ ലേബര്‍ ക്യാമ്പില്‍നിന്ന് രണ്ട് കിലോമീറ്റര്‍ നടക്കണം. പനി പിടിച്ചു കിടക്കുകയാണെങ്കിലും ഒരു ദിവസം പോലും ജോലിക്കു പോകാതിരിക്കില്ല. ഇനി പോയി ഭാര്യയും മകളുമൊത്ത് സുഖമായി ജീവിക്ക് എന്ന് എല്ലാവരും നിര്‍ബന്ധിച്ച് നാട്ടിലേയ്ക്ക് പറഞ്ഞയച്ചു. നാട്ടില്‍ചെന്ന് ആറു മാസത്തിനുള്ളില്‍ അദ്ദേഹം മരിച്ചു പോയി. സ്റ്റേറ്റ്ബാങ്കില്‍ ക്ലോസ് ചെയ്തിട്ടില്ലാത്ത ഒരു അക്കൌണ്ട് ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. അതുകൊണ്ടാവണം കുറച്ചു കാലം ഓണത്തിനും വിഷുവിനുമൊക്കെ മുടങ്ങാതെ ആശംസാക്കാര്‍ഡുകള്‍ വന്നിരുന്നു ചെല്ലപ്പണ്ണന്റെ ഗള്‍ഫിലെ വിലാസത്തില്‍. വഞ്ചിയും കാറ്റുപിടിച്ച തെങ്ങോലത്തുമ്പും പുഴയും.. അങ്ങനെ ഗള്‍ഫുകാരനെ എളുപ്പത്തില്‍ പറ്റിക്കാനാവുന്ന ഗൃഹാതുര ബിംബങ്ങളുമായി.
രാജേഷ്,
എഴുതുമ്പോള്‍ സൂക്ഷിക്കണം. പേന എപ്പോഴാണ് എഴുതുന്നവന്റെ കണ്ണില്‍ കുത്തി കാഴ്ച കളയുക എന്നു പറയാനാവില്ല!

കണ്ണൂസ്‌ said...

ആവേശം കൊണ്ട് കണ്ണുകാണാന്‍ പാടില്ലാതെയാണെങ്കിലും രാജേഷ് പറഞ്ഞ ഒരു കാര്യം ശരിയാ. ശരാശരി മനുഷ്യന്‌ ഒരല്പ്പം "അവസ്ഥ" യുണ്ടായാലേ വയല്‍, പുഴ, കാറ്റ്, ഒലക്കേടെ മൂട് ഇവയൊക്കെ അസ്ഥിക്കു പിടിക്കൂ.

എവിടെയായാലും ജീവിക്കണം. അവനവനും, ആരെങ്കിലും ആശ്രിതര്‍ ഉണ്ടെങ്കില്‍ അവരും സുഖമായി കഴിയുന്ന രീതിയില്‍. ഒരല്പ്പം സ്വാതന്ത്ര്യം, വിനോദം, സ്വകാര്യത, സമാധാനം ഇവയൊക്കെ അത്യാവശ്യം. ചേരും‌പടി ചേരുവകള്‍ ചേര്‍ക്കല്‍ ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യം. ഇതൊക്കെ ശരിയായ അളവില്‍ കിട്ടുന്നുണ്ടെന്ന് തോന്നിയാല്‍ പിന്നെ എന്ത് പെറ്റമ്മയും പോറ്റമ്മയും? (സ്വന്തം അമ്മയെ കാണുന്ന പോലെ, അതേ വികാരത്തില്‍ നാടിനേയും ഭാഷയേയും കാണുന്ന ഈ സങ്കേതം എനിക്ക് പിടിയില്ല. ഒരല്പ്പം മമത സ്വാഭാവികമായും കൂടുതല്‍ കാണും. എന്നാലും അമ്മയെപ്പോലെയൊക്കെ ആവുമോ!!). കേരളത്തില്‍ കിട്ടിയാല്‍ കേരളത്തില്‍, സേലത്താണെങ്കില്‍ അവിടെ, ടൊറന്റോയിലോ ദുഫായിലോ സിഡ്‌നിയിലോ ആവാം. വസുദൈവ കുടുംബകം!

ജീവിതം മുഴുവന്‍ പ്രവാസത്തില്‍ കഴിഞ്ഞാലും, അവസാനകാലം നാട്ടിലായിരിക്കണം എന്ന് നിര്‍ബന്ധമുള്ള ഒരു സമൂഹമാണ്‌ നമ്മുടേത്. എന്താ അതിന്‌ കാരണം എന്ന് അറിയില്ല. ചാവാന്‍ കേരളത്തില്പ്പോവില്ല എന്ന് വാശിയൊന്നുമെനിക്കില്ല. പക്ഷേ, സുഭിക്ഷമായി എനിക്കും മക്കള്‍ക്കും കുടുംബത്തിനും തിന്നാനുണ്ടെങ്കിലേ പോവൂ. (അതീ ജന്മത്ത് നടക്കുമെന്നും തോന്നുന്നില്ല. :) അതിപ്പോ ഒരു കുറ്റമായി കണ്ടാലും വിരോധമില്ല.

അതുല്യ said...

പെറ്റ കുഞിനെ മൂന്നാം മാസം ഡേകയറില്‍ ആക്കുന്നത് ജോലിക്ക വരാനുള്ള സൌകര്യത്തിനും, ഭാവിയിലേയ്ക്ക് അവനുവേണ്ടി എന്തെങ്കിലും സ്വരുക്കൂട്ടാനുമാണു. അത് പോലെ തന്നെ ഈ പ്രവാസവും എന്നെ സംബന്ധിച്ച്, 9 മണിക്കൂര്‍ ഓളം ഡേ കയറില്‍ ഒരു പക്ഷെ റ്റിവിയും, അതിലേറേ കളിക്കോപ്പുകളുള്ള സ്ഥലത്ത് കുഞിരുന്നാലും, ഞാന്‍ അവനെ വൈകുന്നേരങ്ങള്‍ തിരിച്ച് എന്റെ കൂരയിലേയ്ക്ക് കൂട്ടും,കൊതുകു കടി കൊള്ളിയ്ക്കും, ഫാനില്ലാത്ത വീട്ടില്‍ ഉറക്കും. അപ്പീസിലിരുന്ന് സുഖിച്ചിരുന്ന എനിക്കും, ഡേക്കേയറില്‍ ആര്‍മാദിച്ചിരുന്ന അവനും അതൊക്കെ തന്നെ ഇഷ്ടമെങ്കിലും, രാത്രിയിലേ കൂടി ചേരല്‍ എന്നെ സംബന്ധിച്ചോളം ഒഴിവാക്കാന്‍ വയ്യാത്തതാണു. സുഖിച്ച് മദിച്ച് തിന്നാനും ഉടുക്കാനും ഉലുവ എത്തിച്ച് കൊണ്ടിരുന്ന ഭര്‍ത്താവിനു തളര്‍വ്തം വരുമ്പോഴ്, ജീവനോട് കുഴിച്ച് മൂടുമോ? അല്ല എന്റേതല്ലെന്ന് പറഞ് പടി കടന്ന് പോവുമോ? അത് പോലെ തന്നെ കേരളത്തിലേ എന്ത് ജീവിയ്ക്കാന്‍ അനുവദിയ്ക്കാത്ത ചുറ്റുപാട് ആണെങ്കിലും. സഹിച്ച് ഞാന്‍ ജീവിയ്ക്കും. കാരണം എന്നെ പോലെ തന്നെ മനുഷ്യര്‍ അവിടേം ഇല്ലേ? കരയുമ്പോഴ് അതേ നിറത്തില്‍ തന്നെ കണ്ണീര്‍ വരുന്നവര്‍? കടത്തിണ്ണയായാലും ഞാന്‍ തിരിച്ച് പോവും. പോണം. അത് പോലെ തന്നെയാണു പ്രവാസത്തില്‍ നിന്ന് നാട്ടിലേയ്ക്കുള്ള തിരിച്ച് പോക്കും. പോകണം എത്ര വേഗമോ അത്ര വേഗം. വിമാനയാത്രായില്‍ പകുതി വഴിയില്‍, ഡബിള്‍ ബെല്ലടിച്ച് യാത്രക്കാരനെ ബസ്സില്ലെന്ന പോലെ ഇറക്കാന്‍ കഴിവില്ലാത്ത ഒരു പരിതസ്ഥിതിയിലാണു പ്രവാസത്തിലെത്തിപെട്ട ഏതൊരുവനും. യാത്ര ഒരു കരയ്ക്കടുക്കണം, എന്നിട്ടേ പറ്റു തിരിച്ച് പോക്ക്. പോകണ്ട എന്ന് തീരുമാനിച്ച ചിലരുണ്ടാകാം, അത് എന്ത് കൊണ്ടാണെന്ന് അന്വേക്ഷിയ്ക്കുന്നത്, ഗര്‍ഭം അലസിപ്പിയ്ക്കുകയോ പ്രസവിയ്ക്കുകയോ ചെയ്യുക എന്ന തന്നിഷ്ടം പോലെയാണു. നല്ലതും ചീത്തയുമൊക്കെ അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുക പ്രയാസം തന്നെ.

സുഖ സൌകര്യങ്ങളേക്കാളേറെ എനിക്ക് താല്പര്യം എന്നെ ഒരു കാരണ വശാലും ഒരു യുദ്ധം വന്നാല്‍ പുറന്തള്ളപെടാത്ത എന്റെ സ്വന്തം മണ്ണ് തന്നെ. തറവാടി പറഞ പോലെ മെച്ച പെട്ട സ്ഥിതിയിലാണു ഞാനിവിടെ ജോലി ചെയ്യുന്നത്. പക്ഷെ ഒറ്റ ഈമെയിലില്‍ ഞാനിത് അവസാനിപ്പിയ്ക്കും ലെറ്റ് അസ് കോള്‍ ഇറ്റ് എ ഡേ ന്ന് സായിപ്പിനോട് പറഞ്,അത്രേയുള്ളു ഈ വരുമാനോം കുന്തോമൊക്കെ എനിക്ക്. നാട്ടില്‍ തിരിച്ചെത്ത്തുക എന്ന ഒരു തീരുമാനമുണ്ടാക്കാന്‍ കുടുംബത്തോടെ താമസിയ്ക്കുന്ന ഏത് ഒരു ആളുകള്‍ക്കാണെങ്കിലും അല്പം സാ‍വകാശം വേണ്ടി വരും. ഒരു രാത്രി വെളുക്കുമ്പോഴ് എടുക്കാന്‍ പറ്റുന്ന ഒന്നല്ല ഒരു റീലോക്കേഷന്‍. അതിന്റെ അല്പം പ്രയാസമെനിക്കുമുണ്ട് എന്നതോഴിച്ചാല്‍,എയര്‍പ്പോട്ടില്‍ നിന്ന് ഏത് മൈദാനത്ത് പോയിരിയ്ക്കാനുമുള്ള മനസ്സാന്നിദ്ദ്യമുണ്ടെനിക്ക്. അവകാശത്തെ കുറിച്ചോ സുഖത്തേ കുറിച്ചോ ഒന്നും ഞാനാലോചിയ്ക്കാറില്ല, മറിച്ച്, അവകാശങ്ങള്‍ വെറും ഹോളോ പിള്ളര്‍ പോലെ തോന്നാറാണുള്ളത്. ലോകത്തില്‍ രണ്ടാമത് ഒരു വ്യക്തി സൃഷ്ടിയ്ക്കപെട്ടപ്പോഴ്, ആദ്യം ഉടലെടുത്ത വ്യക്തിയുടെ എല്ലാ അവകാശങ്ങളും പകുതി പകുതി പങ്കെടുക്കപെട്ടു ഈ ലോകത്തില്‍. അപ്പോ ഇപ്പോഴെത്തെ ജനസംഖ്യസുനാമീയില്‍ നമുക്കൊക്കെ എന്തോന്ന് അവകാശം? ഇന്ത്യക്കാരനെന്ന് എനിക്ക് പറയണം, ബോണ്‍ ഇന്ത്യന്‍ എന്ന് മാത്രമല്ലാണ്ടെ. പഠിച്ച പള്ളിക്കുടമല്ലാതെ, എന്റ്ത്ന്ന് പറയാന്‍ എനിക്ക് ആരുമില്ല കേരളത്തില്‍ ഒരു അര്‍ഥത്തില്‍. തറവാടോ, അച്ഛനോ അമ്മയോ പോലും. എന്നാലും വര്‍ഷാവര്‍ഷം അല്ലെങ്കില്‍ പറ്റുമ്പോഴെക്കേനും ഞാന്‍ എത്തുന്നുണ്ട്വിടെ. ഇനിയും അടുത്ത് തന്നെ അവിടേയ്ക്ക് തന്നെ. പട്ട് കുപ്പായമിട്ട് ഇരിയ്ക്കുമ്പോഴ് എനിക്കീഷ്യയാണു, എങ്ങനെയെങ്കിലും നാറിയ അഴേലെ സെറ്റ് മുണ്ട് ഉടുത്ത് തിണ്ണ നിരങ്ങാന്‍.

രാവുണ്ണി said...

തമിഴ് ഡോക്ടറുടെ പേര് ‘എലന്‍ഗോയന്‍‘ എന്നുതന്നെയാണോ? ‘ഇളങ്കോവന്‍’ ആവാനല്ലേ ഇട?
മനുഷ്യര്‍ സ്വന്തം നാടിനെയും പ്രകൃതിയെയും സ്നേഹിക്കുന്നത് അവിടുത്തെ ഇന്‍ഫ്രാസ്ട്രക്ചറിന്റെ അടിസ്ഥാനത്തിലാണെന്നു തോന്നുന്നില്ല. അത് സ്വാഭാവികമായ, നിരുപാധികമായ ഒരു സ്നേഹമാണ്, ഒരു തരത്തില്‍ അടിസ്ഥാനരഹിതവും.

യുദ്ധവും ദാരിദ്ര്യവും കൊണ്ടു വലയുന്ന, ഏകാധിപത്യത്തിനു കീഴില്‍ ചവിട്ടിയരയ്ക്കപ്പെടുന്ന നാടുകളില്‍നിന്ന് ഗതികെട്ട് വിദേശങ്ങളിലേയ്ക്കു രക്ഷ്പ്പെടുന്നുവരുണ്ട്? കേരളം ഇതിലൊന്നും പെടില്ലല്ലോ? മാത്രമല്ല, മനുഷ്യര്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ ജീവിക്കുന്ന ഒരിടമല്ലേ കേരളം?
ജീവിതത്തിന്റെ പിരിമുറുക്കവും സങ്കീര്‍ണതയും വര്‍ദ്ധിക്കുമ്പോള്‍ അതു കുറവുള്ള,ഇപ്പോഴും അല്പമെങ്കിലും നേര്‍മയും ലാളിത്യവുമുള്ളിടത്തേയ്ക്കു രക്ഷപ്പെടാന്‍ മനസ്സിനൊരു കൊതിയുണ്ട്. അതായിരിക്കണം സായിപ്പിന്റെയും പ്രചോദനം.

ദേവസേനയുടെ പ്രിയപത്രം മനോരമയാണോ? മലയാളികള്‍ അപൂര്‍വസവിശേഷതകളുള്ള ഒരു പ്രത്യേക ജനുസ്സ് ജീവികളാണെന്നും നമുക്ക് സാരമായെന്തോ കുഴപ്പമുണ്ടെന്നും അതുകൊണ്ടാണ് കേരളം ഇനിയും അമേരിക്ക പൊലെയാവാത്തതെന്നും ആ പത്രം എന്നു വായിക്കുമ്പോഴും എനിക്കു തോന്നും:)

രണ്ടുമുറി പ്രവാസത്തിന്റെ ആശ്വാസത്തെപ്പറ്റി വായിച്ചപ്പോള്‍ എന്റെ മകന്‍ തൃശൂരെ ഒരാശുപത്രിയില്‍ (സ്വകാര്യം തന്നെ) നാലഞ്ചു ദിവസം കിടന്ന ശേഷം തിരിച്ച് അമേരിക്കയിലെത്തിയപ്പോള്‍ തോന്നിയ വലിയൊരാശ്വാസം എനിക്കോര്‍മ വന്നു. ഇതൊക്കെ മിക്കവര്‍ക്കും ഇടയ്ക്കൊക്കെ തോന്നുന്ന കാര്യങ്ങള്‍ തന്നെ. ലേഖിക ഒന്ന് overreact ചെയ്തെന്നു മാത്രം. പിന്നെ, എല്ലാ ദോഷവും രാഷ്ട്രീയക്കാരിലും അയല്‍ക്കാരിലും കെട്ടിവച്ച് ഓടിപ്പോവുന്നത് ശരിയാണോ, ഈ നന്നായെന്ന് പറയുന്ന നാടുകളൊക്കെ അവിടത്തുകാര്‍ നാടുവിട്ടു വിദേശത്തുപോയിരുന്നു ഭര്‍ത്സിച്ചതുകൊണ്ട് അങ്ങനെയായതല്ല.

റോമി said...

"ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍.എന്നു പാടിയ കവി തീര്‍ച്ചയായും ഇന്നത്തേ തലമുറയേ മുന്‍പില്‍ കണ്ടിട്ടുണ്ടാവില്ല.നമ്മള്‍ കേരളീയര്‍ അതിലുപരി ഭാരതീയര്‍.അപ്പോള്‍ നമ്മുടെ പെറ്റമ്മ കേരളമോ അതോ ഭരതമോ ? ഇനിയും ഇരുത്തി ചിന്തിച്ചാല്‍ കേരളത്തിലേ ജില്ലാടിസ്ഥാനതില്‍ പതിനാലു പെറ്റമ്മമാര്‍ ഉണ്ടാകുമോ നമുക്ക്‌ ?. അമ്മയേക്കുറിച്ചു തെറ്റ്‌ പറഞ്ഞാല്‍ ധാര്‍മ്മീകതയുള്ള ഏതൊരു മക്കളുടേയും ചോര തിളയ്ക്കും.പക്ഷേ ദേവസേനയുടെ നിരീക്ഷണക്കുറിപ്പിനോടുള്ള ഈ ചോര ത്തിളപ്പ്‌ അല്‍പം കടന്നു പോകുന്നില്ലേ എന്നു മനസ്സ്‌ ചോദിക്കുന്നു.അഭിപ്രായം പറയാന്‍ നാവെടുക്കും മുന്‍പ്‌ ( പേനയെടുക്കും മുന്‍പ്‌ )അവരുടെ Blog -ണ്റ്റെ തലക്കെട്ട്‌ ഒന്നു ഇരുത്തി വായിക്കുന്നതു നല്ലതായിരിക്കും." ദേവസേനയുടേ നിരീക്ഷണക്കുറിപ്പുകള്‍ " അനുഭവക്കുറിപ്പുകളായാണ്‌ ഈ ബ്ളോഗില്‍ ഇതു വരേയും വായിക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌.കാണുന്നവയും അനുഭവിക്കുന്നവയും അതുപോലേയോ അതിനേക്കാള്‍ അല്‍പം കൂടി തീവ്രത കൂട്ടിയോ അവതരിപ്പിക്കുന്നതില്‍ അവര്‍ ഒരു പരിധി വരേയും വിജയിക്കുകയും ചെയ്തിട്ടുണ്ട്‌.കാല്‍പനീകതയുടെ ഒരംശം വരെ ഈ കുറിപ്പുകളില്‍ ഈയുള്ളവന്‌ കാണാന്‍ കഴിഞ്ഞിട്ടില്ല. മറിച്ച്‌ അവരെഴുതിയതില്‍ ഏതു കര്യങ്ങളാണ്‌ കേരളത്തില്‍ ( ലോകത്തില്‍ മുഴുവനും എന്നു ഞാന്‍ പറയും ) സംഭവിക്കാതുള്ളത്‌. ഇതിനേക്കാല്‍ കൂടുതലായും എന്തെല്ലാം സംഭവിക്കുന്നു.അക്ഷരങ്ങല്‍ കൂട്ടി വച്ചാല്‍ എഴുത്തോ ലേഖനമോ ആവുകയില്ല എന്ന തിരിച്ചറിവുള്ളതിനാല്‍ അങ്ങനെ ഒരു സാഹസത്തിന്‍ ഈയുള്ളവന്‍ മുതിരുന്നില്ല. ഒരാള്‍ക്ക്‌ ഒരു സംഭവത്തേയോ അല്ലെങ്കില്‍ കാര്യത്തേയോ കുറിച്ചുള്ള വീക്ഷണം ആവണമെന്നില്ല മറ്റൊരാള്‍ക്ക്‌. എന്നാല്‍ ഒരായിരം പേര്‍ ഒരേ സംഭവത്തേ കാണുന്നത്‌ ഒരായിരം തരത്തില്‍ തന്നെയായിരിക്കും. ഈ കുറിപ്പില്‍ ഒരിക്കലും കേരളത്തേ അടച്ചുള്ള ഒരു അധിക്ഷേപമോ കേരളീയര്‍ക്ക്‌ മൊത്തത്തില്‍ ഉള്ള അപമാനമോ ഒന്നും എനിക്കു കാണാന്‍ കഴിയുന്നില്ല.അവരുടെ ദൃഷ്ടിയിലൂടെ അവര്‍ക്ക്‌ കാണാന്‍ കഴിഞ്ഞ വളരെ കുറച്ചു കാര്യങ്ങള്‍ മനസ്സില്‍ നിന്നും ബ്ളോഗിലേക്കു പങ്കു വച്ചു. തീര്‍ച്ചയായും അഭിപ്രായം പറയാന്‍ ആര്‍ക്കും അധികാരം ഉള്ള സ്ഥലമാണിത്‌. അവര്‍ നമ്മോട്‌ പങ്കു വച്ചകാര്യങ്ങള്‍ക്ക്‌ നമുക്കുള്ള അഭിപ്രായം നാമും പങ്കു വയ്ക്കുന്നു. പക്ഷേ അത്‌ ഒരു എഴുത്തു കാരിയുടെ മനസ്സിനേ നോവിക്കുന്ന തരത്തിലുള്ളകുമ്പോള്‍ അത്‌ അഭിപ്രായം പങ്കു വയ്ക്കുന്നതില്‍ നിന്നും ക്രൂശില്‍ തറയ്ക്കുന്ന തലത്തിലേക്ക്‌ മാറുകയല്ലേ ? എന്തിനേറേ, ഒരേ ഗര്‍ഭപാത്രത്തില്‍ നിന്നുംവരുന്ന മക്കള്‍ക്കെല്ലാം സ്വന്തം പെറ്റമ്മയേ കുറിച്ച്‌ ഒരേ അഭിപ്രായം മാത്രമേ പടുള്ളു എന്നു ശഠിക്കുന്നതു പോലേയല്ലേ ഇത്‌. ( ഒരിക്കലും അങ്ങനെ ഒരു വീട്‌ ഉണ്ടാകും എന്ന്‌ എനിക്ക്‌ തോന്നുന്നില്ല ) ഇതില്‍ comment ഇട്ടിരിക്കുന്ന ആരെങ്കിലും ഒക്കെ സ്വന്തം മന:സ്സാക്ഷിയേ വഞ്ചിക്കാതേ ചിന്തിച്ചാല്‍ ഒരിക്കലും സ്വന്തം പെറ്റമ്മയോട്‌ വിയോജിപ്പു തോന്നിയിട്ടുണ്ടാവില്ലേ?.അതു പറയുമ്പോള്‍ ആ അമ്മയുടെ നല്ല കാര്യങ്ങള്‍ എല്ലാം പറഞ്ഞതിനു ശേഷമാണോ പറയുന്നത്‌ ?.ദേവസേനയെന്ന അനുഗ്രഹീത എഴുത്തു കാരിക്ക്‌ സ്വന്തം വീടായ കേരളത്തില്‍ നടക്കുന്ന ചില ഹീനതകളേക്കുറിച്ചുള്ള വിയോജിപ്പ്‌ പ്രകടമാകി. ഒരു പക്ഷേ ഇനി ഒരിക്കല്‍ അവര്‍ കേരളത്തിണ്റ്റെ മഹത്വങ്ങള്‍ മാത്രം എഴുതുമായിരിക്കും.അന്നും മറിച്ചുള്ള അഭിപ്രായവുമായീ പലരും ഉണ്ടാവില്ലേ ?"തള്ള ചവിട്ടിയാല്‍ പിള്ളയ്ക്ക്‌ കേടില്ല " എന്നൊക്കെ വെറും പഴഞ്ചൊല്ല്‌ മാത്രം. ആഞ്ഞ്‌ ഒരു ചവിട്ട്‌ കിട്ടിയാല്‍ ഏത്‌ പിള്ളയ്ക്കും അതു കേടു തന്നെ. ചുരുക്കി പറഞ്ഞാല്‍ കേരളം എന്ന പെറ്റമ്മയെ ദുഷ്ടയായ രണ്ടാനമ്മയായും പോരുള്ള അമ്മായിയമ്മയായും എല്ലാം മാറ്റുന്നത്‌ അവരുടെ മക്കള്‍ നമ്മള്‍ തന്നെ.മക്കളില്‍ കരുത്തുള്ളവര്‍ ദുര്‍ബലരായ മറ്റു മക്കള്‍ ക്കെതിരേ അമ്മയേ കരുവാക്കുന്നത്‌ എവിടേയും കാണുന്നതു പോലേ, തന്‍റ്റെ പല സ്വഭാവക്കാരായ മക്കളുടെ താളത്തിനൊത്ത്‌ തുള്ളി ഒരമ്മ നെഞ്ച്‌ പിടയുന്നുണ്ടാവാം; തളരുന്നുണ്ടാവാം. ദേവസേന പറഞ്ഞതിനെതിരേ കൊടുവാളെടുത്തവര്‍ പ്രവാസം കഴിഞ്ഞ്‌ തിരികെ തറവാട്ടിലെത്തുമ്പോള്‍ ദുര്‍ബല സഹോദരങ്ങളെ ഉദ്ധരിച്ച്‌ സമത്വ സുന്ദരമായ ഒരു വീട്‌ , കുറ്റങ്ങളും കുറവുകളും ഒന്നുമില്ലാത്ത ഒരു കേരളം കെട്ടിപ്പടുക്കും എന്നു വെറുതേയെങ്കിലും നമുക്കാശിക്കാം.ദേവസേന പറഞ്ഞതിനോടെല്ലാം യോജിപ്പില്ലെങ്കിലും ഇന്നത്തേ ലോകത്ത്‌ സ്വന്തം ചിന്തയും വീക്ഷണവും തുറന്നു പറയാന്‍ കാണിച്ച ധൈര്യം മാത്രം മതി ഒരു എഴുത്തു കാരിയുടെ സത്യസന്ധത മനസ്സിലാക്കുവാന്‍.വെളുത്ത ചെമ്പകപൂവിനേക്കുറിച്ചു നമ്മോട്‌ പങ്കു വച്ച ഈ എഴുത്തുകാരിയുടെ സത്യ സന്ധത, അവര്‍ക്കു ചുറ്റിലും കല്ലുമായ്‌ നില്‍ക്കുന്ന നമ്മില്‍ എത്ര പേര്‍ക്കുണ്ടാകും. ഇത്‌ എണ്റ്റെ കാഴ്ചപ്പാട്‌, കല്ലേറായാലും പുഷപവൃഷ്ടിയായാലും തിരിച്ച്‌ ഈവഴി വരില്ല.

aneeshans said...

ഓരോ തമാശകള്‍. :))

ഗൗരിനാഥന്‍ said...

സ്വന്തം വീട് പോലെ മനോഹരമായിട്ടെന്തുണ്ട്, മിനുസമാര്‍ന്ന റോഡും, വിയര്‍ത്തു കുളിക്കാത്ത പകലുകളും, പബ്ബുകളും ഡാന്‍സും ഉണ്ടായിട്ട് എന്ത് കാര്യം..ഒരാള്‍ മരിച്ചിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും അറിയാത്ത സഹമുറിയന്‍ മാര്‍ ആണിവിടെ...നമ്മുടെ നാട്ടിലെ കാറ്റും വെളിച്ചവും മനസ്സമാധാനവും എവിടെയും കിട്ടില്യ..കാരണം എന്തില്ലന്കിലും അതു നമ്മുടെ സ്വന്തമാണ്...ഇവിടെ നമ്മള്‍ വലിഞ്ഞു കയറിയവരും..

പ്രവീണ്‍ ചമ്പക്കര said...
This comment has been removed by the author.
Sreee said...

മാഡം,
ഞാന്‍ ഡല്ഹിയില് ജോലി ചെയ്യുന്ന ഒരു മലയാളിയാണ്. താങ്കളുടെ ഈ ലേഖനം വായിച്ചപ്പോള് എന്തിനു വേണ്ടിയാണ് ഈ ബ്ലോഗ് എന്നു തോന്നിപ്പോയി,കേരളത്തെ അപമാനിക്കാനോ?
Really do you know what is Kerala and how people live there? It seems that you were never a resident of Kerala or you haven't experienced it's beauty. Do you know the fact that Kerala got a lot of appreciation from the rest of world for its unique growth in social security factors. Do you know anything about the world reknowned 'Kerala Model' ? The whole world respects Kerala for its unbelievable achievements in public education,public health and public distribution.
കേരളം സ്ത്രീ പീഡനങ്ങളുടെ നാടാണെന്നു നിങ്ങള് പറയുന്നു. ഒരു കാര്യം മനസ്സിലാക്കണം, യു പി യിലും, വടക്കന് state കളിലും നടക്കുന്ന സ്ത്രീ പീഡനങ്ങളുടെ ആയിരത്തിലൊന്ന് പോലും എന്റെ നാട്ടില് നടക്കുന്നില്ല. ഇനി നടക്കുന്നതിലോ? എല്ലാവരെയും നിയമത്തിന്ടെ മുന്നില് എത്തിക്കുന്നുമുണ്ട്. അനാചാരന്ഗളുടെയും പട്ടിണിയുടെയും ബലിപ്പുരകളായ നമ്മുടെ ഇന്ഡ്യന് സംസ്ഥാനന്ഗലില് കേരളം ഒന്നാം സ്ഥാനത്ത് തന്നെയാണ്. മിക്കവാരും ആളുകല് 2 നേരമെന്ഗിലുമം ആഹാരം കഴിക്കുന്ന വേരെത് നാടാണു ഉള്ള്ത്? ഇവിടെ ഡല്ഹിയിലെ കൊടും ചൂടിലും തണുപ്പിലും ജീവിതം ദിവസമെണ്ണി തീര്ക്കുന്ന എന്നെപ്പോലുള്ളവരുടെ ജീവിതത്തില് പച്ച പുതച്ച് കിടക്കുന്ന നാട് മാത്രമാണു ഒരു വിദൂര സ്വപ്നമായി അവശേഷിക്കുന്നത്. നിന്ഗള്ക്കൊന്നും മനസ്സിലാവില്ല കത്തിയെരിയുന്ന നെന്ജ് തണുപ്പിക്കുന്ന കേരളം എന്ന വികാരം. അത് ശീതികരിച്ച മുറികളിലിരുന്ന് ലോകത്തെ കാണുന്നവര്ക്ക് അതൊന്നും മനസ്സിലാവില്ല. എന്നെന്ഗിലും തിരിച്ച് പോയി ജീവന്ടെ ബാക്കി ശ്വാസം എന്ടെ നാട്ടില് നിന്ന് ആവാഹിക്കണമെന്നു ആഗ്രഹിക്കാത്ത ഏത് പ്രവാസിയുന്ട്? നിന്ഗല് പറന്ജതൊന്നുമല്ല കേരളം അതിനൊക്കെ പുറത്ത് അതിസുന്ദരമായ നാടാണ് എന്ടേത്. കഴിയുമെന്ഗില് സമയം കിട്ടുന്നേരം പോയി ആ സ്വര്ഗ്ഗ ഭൂമിയെ കണ്ണ് തുറന്ന് കാണാന് നോക്കൂ മനസ്സിലാക്കാന് ശ്രമിക്കൂ.

Sreee said...
This comment has been removed by the author.
Sreee said...
This comment has been removed by the author.
ദേവസേന said...

ഇപ്പോഴും പൊഴിഞ്ഞു പൊഴിഞ്ഞു വരുന്ന ശക്തി കുറഞ്ഞ കല്ലുകളെ ക്കാണുന്നതു കൊണ്ട് ‍, വൈകിയെങ്കിലും കുറിക്കട്ടെ !

ലേഖിക ഒളിച്ചോടിപ്പോകരുത്‌,
പോസ്റ്റ്‌ ഡിലേറ്റ്‌ ചെയ്യരുത്‌,
കഷ്ടം !!

ചിരിയാണു വരുന്നത്‌.
അതിനുമാത്രം എന്തു വൃത്തികേടാണാവോ ഞാന്‍ എഴുതിപ്പോയത്‌?

എല്ലാവരെയും രസിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ എഴുതാനാഗ്രഹമുണ്ട്‌. പക്ഷേ കഴിയണ്ടേ? .

മക്കളുടെ കുടിലതകളറിഞ്ഞിട്ടും, അന്ധമായ പുത്രസ്നേഹത്തില്‍പെട്ടുപോയ ധൃതരാഷ്ട്രരെയാണു മിക്ക അഭിപ്രായങങളും ഓര്‍മ്മപ്പെടുത്തുന്നതു.

സത്യം പറയുമ്പോള്‍ പൊള്ളുന്ന, മാറത്തടിച്ചു നിലവിളിക്കുന്ന അപകടകരമായ വൈകാരികതയില്‍ ജല്‍പനം നടത്തുന്ന ശരാശരി കേരള പൗരന്റെ അധപതനത്തില്‍ നിന്നുണ്ടായ അമര്‍ഷത്തില്‍ കൂടുതലൊന്നും ആറ്ക്കും പറയാനില്ല.

കേരളത്തിന്റെ മടിയിലിരുന്ന് കൈകൊട്ടിപാടുന്നവരോടൊന്നും പറയാനില്ല.
ഭക്ഷണം തരുന്നവളുടെ, നെഞ്ചില്‍ത്തന്നെ വിസര്‍ജ്ജിക്കുന്ന രീതി സംസ്കാരത്തിന്റെ ഉച്ചകോടിയില്‍ നില്‍ക്കുന്നുവെന്ന് വീമ്പു പറയുന്ന മലയാളിയെന്നവരുടെ മാത്രം സ്വന്തമാണന്ന് വീണ്ടും മനസിലായിരിക്കുന്നു

3 നേരം കഞ്ഞിയും കുടിച്ച് കേരളമാഹത്മ്യത്തിന്റെ കനക സിംഹാസനത്തില്‍ വെഞ്ചാമരക്കാറ്റേറ്റിരിക്കുന്നതില്‍ നിന്നു ആരാണു പിന്തിരിപ്പിക്കുന്നത്? മഴക്കും, പ്രളയത്തിനും, സുനാമിക്കും, ക്ഷാമത്തിനുമെല്ലാമതീതമായി, അജയ്യമായി വിലസുന്ന കേരളഭൂമി നിങ്ങളെയൊക്കെ കാത്തിരിക്കുന്നതു കണ്ടിട്ടും എന്താണു മടങ്ങി പോകാത്തത്? പോവില്ല, വല്ലവന്റെം ബിരിയാണി വേണ്ടന്നു വെക്കാനുള്ള ചങ്കൊറപ്പില്ലായ്മയെ എന്തു വിളിക്കണം??

എന്റെ വിശ്വാസങ്ങളുടെ വഴി തിരിച്ചുവിടാനോ മറിച്ചു ചിന്തിക്കാനോ ഉപകരിക്കുന്ന യാതൊന്നും, മനുഷ്യനുപകരിക്കുന്ന നിയമമോ / രാഷ്ട്രീയമോ, സ്ത്രീ സുരക്ഷിതത്വമോ ഏറ്റവും കുറഞ്ഞത്‌ പട്ടിണിയില്ലായ്മയെങ്കിലും വെച്ചു നീട്ടാനാര്‍ക്കും കഴിഞ്ഞിട്ടില്ല.
പകരം, മാറൊടടുക്കിപ്പിടിച്ചിരിക്കാനില്ലാത്ത പാസ്സ്‌പോര്‍ട്ടിനെക്കുറിച്ചുള്ള വിലാപവും, അയയില്‍ തൂങ്ങുന്ന മുഷിഞ്ഞ സെറ്റു മുണ്ടും, അറബിചെക്കക്കന്മാര്‍ കവര്‍ന്നെടുത്തേക്കുമോയെന്നു വേവലാതിപ്പെടുന്ന പുരുഷ കന്യാകാത്വവും. ഹാ! കഷ്ടമെന്നല്ലാതെ എന്താ പറയുക !

മൂന്നുകോടി ജനം ഒരുമിച്ചു പാടി പുകഴ്ത്തിയാലും, വെറും വനരോദനമായി മാത്രം അവശേഷിക്കും. കാരണം മദ്ധ്യവര്‍ഗ്ഗത്തില്‍ പെട്ട എന്നെപ്പോലെയുള്ളവര്‍ക്കല്ല കേരളമെന്ന സ്വര്‍ഗ്ഗ മെന്നത് ആര്‍ക്കാണറിയാത്തത്??

കേരളമുപേക്ഷിച്ചു പോയ മാധവിക്കുട്ടിയോടും, ദുബായില്‍ നിന്നു പണമയച്ചു കേരളത്തെ വഷളാക്കരുതെന്നു പറഞ്ഞ സക്കറിയയോടും, കേരളത്തെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച വിവേകാനന്ദനോടുമൊക്കെ അളവില്ലാത്ത ആദരവാണിപ്പോള്‍ തോന്നുന്നത്‌.

പ്രിയ said...

മൂഡസ്വര്ഗത്തില് ജീവിക്കുന്ന നിങ്ങളെപ്പോലുള്ളവരോട് എന്ത് പറയാന്? മാധവികുട്ടി ചെന്ന ചെന്നൈയില് അതില് കൂടുതല് നടക്കുന്നു എന്ന് അവര് അറിയാത്ത പോലെ തന്നെ നിങ്ങളും.

ആ തലക്കെട്ട് ഒന്നെടുത്തെഴുതാം "കണ്ടറിയാത്തവര് കൊണ്ടറിഞ്ഞ്‌ അനുഭവിക്കട്ടെ"

കൊണ്ടറിയും. അന്ന് തിരിച്ചു പോകും മോശം എന്ന് പറഞ്ഞ ആ നാട്ടിലേക്കു തന്നെ.

കണ്ണൂരാന്‍ - KANNURAN said...

ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ പറ്റും, ഉറക്കം നടിക്കുന്നവരെയോ?

സജീവ് കടവനാട് said...

നാഴികക്കു നാല്പതുവട്ടം അഭിപ്രായംമാറ്റിക്കളിക്കുന്ന സക്കറിയയെ കൂട്ടുപിടിച്ചതേതായാലും നന്നായി. മാധവികുട്ടീടെ കാര്യം വ്യക്തിപരമാണെന്നു തോന്നുന്നു. ഏതോ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച കഥകള്‍ ഒരു പക്ഷെ ഒരു നിമിഷനേരത്തെ വാ‍ക്പ്രയോഗത്തിലെയോ വൈകാരികതയിലെയോ ചപലതയാകാം. വിവേകാനന്ദനാകട്ടെ നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചത്. ജാതീയതയായിരുന്നു അaഹിനു കാരണം. ജാതീയമായ വേര്‍തിരിവുകളുടെ കാലമൊക്കെ എന്നേ കടന്നുപോയ്. ഇപ്പോഴും കുറച്ചൊക്കെ ഉണ്ടായിരിക്കാം. എന്നിരിന്നാലും വിവേകാനന്ദനും പിന്നെ ഭാരതപ്പുഴയിലൂടെ എത്രവെള്ളം അറബിക്കടലിലെത്തിച്ചേര്‍ന്നിരിക്കുന്നു. എന്തായാലും ഇവരെയൊക്കെ കൂട്ടു പിടിച്ച് സ്വയം ഔന്നിത്യം പ്രഖ്യാപിക്ക്ച് നിങ്ങളുടെ കല്ലുകളൊന്നും എന്നിലേക്കെത്തില്ലെടോ പുഴുക്കളേ എന്ന് മോളിലിരുന്ന ചിരിക്കുന്ന ദേവസേനയെ കാണുമ്പോള്‍ കരച്ചിലാണു വരുന്നത്.

വിവേകാനന്ദ കാലത്തുനിന്നും കേരളം ഇന്നിലേക്കെത്തിയത് ആകാശത്തിലിരുന്ന് പുഛിക്കാനാളുണ്ടായതുകൊണ്ടല്ല. നാരായണഗുരുവും കേളപ്പനും എകെജിയുമൊക്കെ ഉഴുതുമറിച്ചിട്ട നവോത്ഥാനത്തിന്റെ മണ്ണില്‍ പുരോഗമന പ്രസ്ഥാനങ്ങളുടേയും പടിഞ്ഞാറന്‍ തത്വചിന്തകളുടേയും ദേശീയവാദത്തിന്റേയുമൊക്കെ കടന്നു വരവു തന്നെയാണ്. അമ്പതോ അറുപതോ കൊല്ല്lഅം മുമ്പത്തെ കേരളത്തില്‍ നിന്നും ഇന്നത്തെ കേരളത്തിന് ഒരു മാറ്റവുമില്ലെന്നു പറയാനൊക്കുമോ? പിന്ന്നെയാണ് വിവേകാനന്ദ കാലം.

പിന്നെ ഭക്ഷണം തരുന്നവളുടെ നെഞ്ചില്‍ തൂറിവെക്കുന്ന രീതി- പ്രവാസത്തെ ഇത്ര കുറച്ചു കാണരുതെന്നേ പറയാനുള്ളൂ. ആരും ആരുടേയ്യും ഔദാര്യം കൊണ്ട് ബിരിയാണി വാങ്ങി തിന്നുകയല്ല ചെയ്യുന്നത്. അദ്ധ്വാനത്തിന്റെ പ്രതിഫലം പറ്റുകയാണ്. വല്ലവന്റേ ഔദാര്യം കൊണ്ട് കഴിയുന്നന്വര്‍ കാണിച്ചാല്‍ മതി ആ വാ‍ലാട്ടലൊക്കെ. കഴിയുമെങ്കില്‍ അവന്റെ വിരേച്യം കൂടി എടുത്തു ഭക്ഷിച്ചുകൊള്ളൂ. മറ്റുള്ളവരെ പരിഹസിക്കാതെ.

പ്രവീണ്‍ ചമ്പക്കര said...

ദേവസേന ക്കുള്ള മറുപടി ഞാന്‍ തയാറാക്കി വന്നപ്പോഴെക്ക്, പ്രിയ ഏകദേശം അതേ മറുപടിയും ആയി വന്നു... ഇനി അതില്‍ പറയാത്ത ഇത്തിരി കാര്യം ... അരി എത്ര എന്നുള്ള പല ചോദ്യങ്ങള്‍ക്കും പയര്‍ അഞ്ഞാഴി എന്ന് മറുപടി കണ്ടു....."മൂന്നുകോടി ജനം ഒരുമിച്ചു പാടി പുകഴ്ത്തിയാലും, വെറും വനരോദനമായി മാത്രം അവശേഷിക്കും. കാരണം മദ്ധ്യവര്‍ഗ്ഗത്തില്‍ പെട്ട എന്നെപ്പോലെയുള്ളവര്‍ക്കല്ല കേരളമെന്ന സ്വര്‍ഗ്ഗ മെന്നത് ആര്‍ക്കാണറിയാത്തത്??" അപ്പോള്‍ ഒരാള്‍ ഒറ്റക്ക് പാടി നശിപ്പിക്കുന്നതിനെ എന്ത് രോദനം എന്ന് വിളിക്കും ? നിങ്ങള്‍ പറയുന്ന മധ്യ-ഉപരി വര്ഗ്ഗങ്ങള്‍ക്കു അത് സ്വര്‍ഗ്ഗം അല്ലായിരിക്കാം ..പക്ഷെ ഞങള്‍ക്ക് ഒക്കെ അത് സ്വര്‍ഗ്ഗം തന്നെ ആണ്‌ . കാരണം കുടിച്ച മുലപാലിന്‍ രുചി ഇപ്പോളും കുറച്ചൊക്കെ നാവില്‍ ഉണ്ട്......

പിന്നെ ഒരു സംശയം മാധവികുട്ടിയെ പോല ....5 സെന്‍റ് വീടും ദുബായില്‍ കിട്ടി കാണുമല്ലോ....അതോടൊപ്പം പൌരത്വവും. ..... കണ്ടറിയാത്തവര് കൊണ്ടു തന്നെ അറിയട്ടെ .........

അനില്‍ശ്രീ... said...

ദേ..പുറകില്‍ കിളിര്‍ത്ത ആലു വളര്‍ന്നു , ആ നിഴലത്തിരുന്നു ഗോലി കളിക്കുന്നു. കൊള്ളാം ദേവസേനാ,,, നല്ല ഉത്തരം. പണം എന്നൊന്ന് ഇല്ലായിരുന്നു എങ്കില്‍ ആരിവിടെ നിന്നേനെ ദേവസേനേ?

നമ്മുടെ നാട് സമ്പന്നമാണ്, പണം കൊണ്ടല്ല, മാനവ ശേഷി കൊണ്ട്. വിദ്യാസമ്പന്നരായ ആള്‍ക്കാരെ കൊണ്ട്. ലോകത്തുള്ള എല്ലാ മലയാളികളും കൂടി തിരികെ ചെന്നാല്‍ ആ പാവം നാടിന് താങ്ങാനാകില്ല. അത്രയും പേര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ അവിടെ സൗകര്യമില്ല. അതാണ് പ്രവാസം ഇഷ്ടപ്പെടാത്തവരും എന്നെങ്കിലും തിരികെ പോകണം എന്ന് കരുതുന്നവരും ഒരു നില എത്തുന്നതു വരെയെങ്കിലും ഇവിടെ നില്‍ക്കുന്നത്. ലോകത്ത് എല്ലാ രാജ്യവും വികസിത രാജ്യങ്ങള്‍ അല്ലല്ലോ. അതായത് പണം മാത്രമാണ് അവരെ ഇവിടെ പിടിച്ച് നിര്‍ത്തുന്നത്. അതു പോലും മനസ്സിലാക്കാനുള്ള "മൂള" ഇവിടെ ഈ പോസ്റ്റിനെ അനുകൂലിച്ച് കമന്റിട്ട വിദ്യാസമ്പന്നര്‍ക്ക് ഇല്ലാതെ പോയല്ലോ.

ഇന്നലെയും ഞാന്‍ ഇന്ത്യാക്കാരന്‍ ആണെന്നും അതിലുപരി ഒരു മലയാളി ആണെന്നും അഭിമാനിക്കാന്‍ ശ്രീ മാധവന്‍ നായരുടെ നേതൃത്വത്തില്‍, മലയാളി ശാസ്ത്രഞ്ജന്മാരെ കൊണ്ട് നിറഞ്ഞ , ISRO വഴി ഒരുക്കി തന്നു. ഇന്ത്യയെ പറ്റിയും കേരളത്തെ പറ്റിയും ഒക്കെ വായിക്കുമെങ്കില്‍ ഒരു പക്ഷേ ന്യൂസുകളില്‍ നിന്നും അറിഞ്ഞു കാണൂം.

ഇതില്‍ ഇനി കമന്റ് ഇടണ്ട എന്ന് കരുതിയിരുന്നതാണ്. പക്ഷേ ഈ മറുപടി അത് എന്റെ കമന്റിനും കൂടി ഉള്ള മറുപടി ആണെന്ന് തോന്നിയതിനാല്‍ വീണ്ടും എഴുതേണ്ടി വന്നതാണ്.

അനില്‍ശ്രീ... said...

അയ്യോ ഞാന്‍ റ്റൈപ്പ് ചെയ്തു വന്നപ്പോഴേക്കും ഇത്ര മറുപടികള്‍ വന്നോ.. ഞാന്‍ മലയാളി ആണ് എന്ന് പറയുന്നതില്‍ അഭിമാനിക്കുന്ന മലയാളികള്‍ ഉണ്ട് എന്നറിഞ്ഞതില്‍ വീണ്ടും സന്തോഷം ..

അത് വിളിച്ച് പറയാന്‍ ബുദ്ധിമുട്ടുള്ള മലയാളികളോട് എന്തു പറയാന്‍ ...

കണ്ണൂസ്‌ said...

നാരായണഗുരുവും കേളപ്പനും എകെജിയുമൊക്കെ ഉഴുതുമറിച്ചിട്ട നവോത്ഥാനത്തിന്റെ മണ്ണില്‍ പുരോഗമന പ്രസ്ഥാനങ്ങളുടേയും പടിഞ്ഞാറന്‍ തത്വചിന്തകളുടേയും ദേശീയവാദത്തിന്റേയുമൊക്കെ കടന്നു വരവു തന്നെയാണ്. അമ്പതോ അറുപതോ കൊല്ല്lഅം മുമ്പത്തെ കേരളത്തില്‍ നിന്നും ഇന്നത്തെ കേരളത്തിന് ഒരു മാറ്റവുമില്ലെന്നു പറയാനൊക്കുമോ?

ശ്രീ ഡ‌ല്‍ഹി, കിനാവേ ദയവ് ചെയ്ത് കണ്ണടച്ചിരുട്ടാക്കരുത്. കേരളാ മോഡല്‍ ഒരു മൃതപരീക്ഷണമാണ്‌. അത് നല്‍‌കിയ നല്ല ഫലങ്ങള്‍ എല്ലാം പ്രിയ പറഞ്ഞ പോലുള്ള "മൂഢ സ്വര്‍ഗത്തില്‍' (ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയപ്പെടുന്ന കേരളം തന്നെ) ജീവിക്കുന്ന കുറേ രാഷ്ട്രീയക്കാരും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിക്കുന്ന ഒരു ജനതയും ചേര്‍ന്ന് കശാപ്പ് ചെയ്ത് കളഞ്ഞു!

കിനാവേ, 60 കൊല്ലം മുന്‍പുണ്ടായിരുന്ന കേരളം തുടര്‍ന്ന് വന്ന 35 കൊല്ലത്തോളം ലോകത്തിന്‌ മാതൃകയായിരുന്നു. കഴിഞ്ഞ 25 കൊല്ലമായി പുറകോട്ട് നടന്ന് കൊണ്ടിരിക്കുന്നു. രണ്ടാഴ്ച മുന്‍‌പ് ന്റെ ഗ്രാമത്തില്‍ ആയിരുന്നു ഞാന്‍. വിഷുത്തലേന്ന് ബൈക്കില്‍ നിന്ന് വീണ ഒരു പയ്യനെ തൂക്കിയെടുത്ത് ആസ്‌പത്രിയില്‍ കൊണ്ടു പോവാന്‍ രണ്ട് മൂന്ന് പ്രവാസികള്‍ തന്നെ വേണ്ടിവന്നു. അവിടുണ്ടായിരുന്ന പയ്യന്‍‌മാര്‍ ആലുംചുവട്ടില്‍ കള്ളുകുടിച്ചിരുന്ന് കമന്റടിച്ചു. ഈ നാട്ടില്‍, അതേ ബസ്‌സ്റ്റോപ്പില്‍ പത്ത് പതിനഞ്ച് കൊല്ലം കുത്തിയിരുന്ന ഒരു തലമുറയാണ്‌ എന്റേത്. ഞങ്ങള്‍ നാട്ടിലുണ്ടായിരുന്ന കാലത്ത്, ഇങ്ങനെ ഒരു സംഭവമുണ്ടായാല്‍ ഞങ്ങള്‍ എല്ലാം ചെയ്തുകൊള്ളുമായിരുന്നു.

സാമൂഹ്യബോധം നഷ്ടപ്പെട്ട ഒരു തലമുറയാണ്‌ കേരളത്തിലുള്ളതെന്ന് പറയുമ്പോള്‍ അരിശം വന്നിട്ട് കാര്യമില്ല. നമ്മള്‍ എന്തൊക്കെയോ ആയിരുന്നു, ഇപ്പോ കുറച്ചൊക്കെ എന്തോ ആണ്‌. ഇങ്ങനെ പോയാല്‍ നാളെ ഒന്നുമല്ലാതാവും. കേരളത്തിലേക്കാളും പട്ടിണിയും, നിരക്ഷരതയും, ജാതിദ്വേഷവും ഒക്കെ ഉള്ള മറ്റ് സംസ്ഥാനങ്ങള്‍ കണ്ടേക്കും. പക്ഷേ, പുറകോട്ട് വളരുന്ന ഒരേ ഒരു സംസ്ഥാനം നിസംശയം കേരളം മാത്രമായിരിക്കും.

സാമ്പത്തിക, ഉത്‌പാദന, അടിസ്ഥാനസൗകര്യ മേഖലകളില്‍ എന്തൊക്കെയോ പരിവര്‍ത്തനങ്ങള്‍ക്കുള്ള നാന്ദി കാണുന്നുണ്ട്. ജനങ്ങളുടെ സഹകരണമില്ലാതെ ഒന്നും നടക്കാന്‍ പോവുന്നില്ല. ഈ മഴക്കാലത്ത് വീടും പരിസരവും വൃത്തിയാക്കി വെച്ച് ചികുന്‍‌ഗുനിയ തടഞ്ഞ് തുടങ്ങാം നമുക്ക്. കഴിയുമെങ്കില്‍ 'കേരളാ മോഡല്‍' പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സഹായവും നല്‍കാം. ഒരു സംഘടന ഒന്നും ഇല്ലാതെ വ്യക്തി എന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണല്ലോ ഇത്. വളരെ അത്യാവശ്യമായതും.

സജീവ് കടവനാട് said...

കേരളത്തിലേക്കിനിയില്ലെന്ന് കണ്ണൂസിന്റേതായി ഒരഭിപ്രായം മുമ്പെവിടെയോ വായിച്ചതോര്‍ക്കുന്നു. വീണ്ടും വേരുകളെ തേടിയെത്താന്‍ കണ്ണൂസിനു കഴിഞ്ഞെങ്കില്‍ തിരുത്തിയ തീരുമാനത്തിന് അഭിനന്ദനങ്ങള്‍.

ഞാനിവിടെ കണ്ണടച്ചിരുട്ടാകിയെന്നു തോന്നിയെങ്കില്‍ അത് എന്റെ വ്യാഖ്യാനത്തിന്റെ തെറ്റായിരിക്കാം. കേരളത്തിന് മാറ്റം ഉണ്ടായിട്ടുണ്ടെന്നത് വാസ്തവം തന്നെയെന്ന് കണ്ണൂസും സമ്മതിക്കുന്നു. അത് കേരളാമോഡലിന്റെ ഭാഗമായിരുന്നെന്നു ഞാന്‍ പറഞ്ഞില്ല. കേരളാമോഡല്‍ വരുന്നത് ഗള്‍ഫിന്റെ സ്വാധീനഫലമായാണല്ലോ. അത് സാമ്പത്തിക ചുറ്റുപാടുകളെയും അനുബന്ധമേഖലകളേയുമല്ലേ സ്വാധീനിച്ചുള്ളൂ. കര്‍ഷിക വ്യാവസായിക സേവന മേഖലകളില്‍ സേവന മേഖലമാത്രം വളരുകയും കൃഷിയില്ലാതാകുകയും വ്യവസായ മേഖല വളര്‍ച്ചയില്ലാതെ നിന്നതും കേരളാമോഡലിന്റെ പ്രത്യേകതയായിരുന്നെന്നതു നേരു തന്നെ. സേവനമേഖലയിലെ ചില നേട്ടങ്ങളെ ഉയര്‍ത്തിപ്പിടിച്ച് നമ്മളിതാ അമേരിക്കയോളം അല്ലെങ്കില്‍ അമേരിക്കക്കു മുകളില്‍ എന്ന് വിളിച്ചു പറഞ്ഞ് ഗള്‍ഫില്‍ നിന്നൊഴുകിയെത്തിയ പണത്തെ മൂലധനമാക്കിമാറ്റാനുള്ള സാഹചര്യങ്ങളൊരുക്കാതെ സ്വയം സൃഷ്ടിച്ചെടുത്ത ‘കേരളമോഡല്‍ എന്ന പൊട്ടക്കണ്ണാ‍ടി’യില്‍ നോക്കി കോരിതരിച്ചിരുന്നിരിക്കാം ചില നേതാക്കള്‍. ചില ഗുണങ്ങളൊക്കെ ചിലരൊക്കെ സ്വന്തമാക്കിയിരുന്നിരിക്കാം. എന്നാല്‍ ഇവിടെ ഞാന്‍ പറഞ്ഞതോ ഉദ്ദേശിച്ചതോ അത്തരത്തിലുള്ള നേതാക്കളെയല്ലല്ലോ. അത്തരക്കാരും ഉണ്ടെന്നത് നേരുതന്നെ. ഞാന്‍ പറഞ്ഞു വന്നത് ആദ്യം പറഞ്ഞ നേതാക്കളെയൊന്നും നാം എവിടെ നിന്നും ഇറക്കുമതി ചെയ്തതോ നാടിനെ നന്നാക്കെന്ന് പറഞ്ഞ് കൂലിക്കെടുത്തതോ അല്ലെന്നാണ്. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് അവര്‍ നാടിനു വേണ്ടി ചെയ്തു. നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ നമുക്കും ചെയ്യാം അതിനു ശേഷം പോരേ തിന്ന ബിരിയാണി എല്ലിനിടയിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ ‘ഫ! ഒരു നാടാണത്രേ’ എന്ന തരത്തിലുള്ള ആട്ടലും തുപ്പലുമൊക്കെ.

ഉദാഹരിക്കപ്പെട്ട സംഗതി എല്ലാ രാജ്യങ്ങളിലും നടക്കുന്നതു തന്നെ. പ്രവാസികളേ ഉണ്ടായുള്ളൂ എന്ന് എടുത്തുപറയാന്‍ തോന്നിച്ചത് പ്രവാസി ആ സമൂഹത്തിന്റെ ഭാഗമല്ല എന്ന ചിന്താഗതി നിമിത്തമാണെന്നു തോന്നുന്നു.

കണ്ണൂസ്‌ said...

കേരളത്തിലേക്കില്ല എന്നൊന്നും പറഞ്ഞില്ല കിനാവേ. സ്ഥിരതാമസമാക്കാന്‍ ഇപ്പോള്‍ ഉദ്ദേശമില്ല എന്നേ പറഞ്ഞുള്ളൂ. (അതും നാളെ മാറിയേക്കാം. ഞാന്‍ മാത്രമല്ലല്ലോ എന്റെ ഉത്തരവാദിത്തം.)

ഞാന്‍ സൂചിപ്പിച്ചത് നമ്മുടെ ചിന്താഗതിയെക്കുറിച്ചാണ്‌. ഗള്‍ഫ് പണം മാത്രമായിരുന്നില്ല കേരള മോഡല്‍. പത്തു മുപ്പത് കൊല്ലം മുന്‍‌പേ നമ്മുടെ ആരോഗ്യ മേഖല ഊര്‍ജ്ജിതമായിരുന്നു. ഐ.ആര്‍.എട്ടും, പന്നിയന്‍-ഒന്നും (അതു തന്നെയല്ലേ?) വികസിപ്പിച്ചെടുത്ത കാര്‍ഷിക സര്‍‌വകലാശാല അത്യു‌ത്പാദന ശേഷിയുള്ള വിത്തുകള്‍ ഗവേഷണം നടത്തി കര്‍ഷകര്‍ക്ക് നല്‍‌കാന്‍ ഉത്‌സാഹിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് നാം വളരെ മുന്നിലായിരുന്നു. മിക്ക ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിരുന്നു, ഹൈ‌സ്കൂളുകള്‍ ഉണ്ടായിരുന്നു, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു, റോഡ് സൗകര്യം ഉണ്ടായിരുന്നു, കുറവാണെങ്കിലും ആന വണ്ടികള്‍ ഓടിയിരുന്നു, കൃഷിക്കും കുടിക്കാനുമുള്ള വെള്ളം എത്തിയിരുന്നു, സഹകരണ ബാങ്കുകള്‍ /സൊസൈറ്റികള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു, ന്യായവില ഷാപ്പുകള്‍ ഉണ്ടായിരുന്നു.

ഇത്രയും അടിസ്ഥാന സൗകര്യങ്ങള്‍ ഗള്‍ഫ് പണം കൊടുത്തതല്ല. ഇത് കഴിഞ്ഞ തലമുറയുടെ അര്‍പ്പണ മനോഭാവം നമുക്ക് തന്നതാണ്‌.

പിന്നെ വന്ന ഒരു മുപ്പത് കൊല്ലത്തില്‍ എന്താ സംഭവിച്ചത്? മുകളില്‍ പറഞ്ഞ ഓരോ കാര്യവും എടുത്ത് കിനാവ് തന്നെ കൂട്ടിക്കുറച്ച് നോക്കൂ. എല്ലാം ഭരണാധികാരികളെ പഴി ചാരി രക്ഷപ്പെടാന്‍ പറ്റില്ല നമുക്ക്. ഞാനും ഒരുപക്ഷേ കിനാവും ഉള്‍പ്പെട്ട സ്വാതന്ത്ര്യത്തിന്റെ രണ്ടാം തലമുറയിലാണ്‌ മൂല്യച്യുതി തുടങ്ങിയത്. പക്ഷേ നമ്മള്‍ നമുക്കായെങ്കിലും അദ്ധ്വാനിച്ചിരുന്നു. ബോംബെയിലും മദ്രാസിലും പിന്നീട് ഗള്‍ഫിലും പോയി പൈസ പരിമിതമായെങ്കിലും നാട്ടിലെത്തിച്ചു. ഒരല്പ്പം സാമൂഹ്യബോധം നിലനിര്‍ത്തുകയും ചെയ്തു. ഇതുപയോഗിക്കുക എന്നത് പോട്ടേ, ഏതു ദിശയിലാണ്‌ ഇന്നത്തെ തലമുറ നീങ്ങുന്നത് എന്ന് ഊഹിക്കാന്‍ സാധിക്കുന്നുണ്ടോ? പണം ഉണ്ടാക്കി പടുത്തുയര്‍പ്പെടുന്നത് ഒറ്റപ്പെട്ട സമൂഹങ്ങളാണ്‌. അതു തന്നെ അവനവന്റെ ഫ്ലാറ്റിലെ ചവറ് വാരി അടുത്ത ഫ്ലാറ്റിലേക്കിടുക എന്ന് രീതിയിലും.

ഞാന്‍ ഉദാഹരിച്ച കാര്യഹ്ത്തിലും ചൂണ്ടിക്കാണിച്ചത് ആറ്റിറ്റ്യൂഡ് മാത്രമാണ്‌. പതിനഞ്ച് കൊല്ലം മുന്‍‌പ് ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങി ചെയ്തിരുന്ന കാര്യങ്ങള്‍ ഇന്ന് അവര്‍ ഭരണകൂടത്തിന്‌ വിട്ട് മിണ്ടാതിരിക്കുന്നു. തൊഴിലും, അരിയും, പച്ചക്കറിയും, മറ്റ് സേവനങ്ങളും സമയാസമയം എത്തിച്ചു തരാത്തതിന്‌ അവരെ കുറ്റം പറയുകയും ചെയ്യുന്നു.

സജീവ് കടവനാട് said...

കണ്ണൂസേ, അപ്പോള്‍ അതാണു കാര്യം. സമൂഹത്തിലേക്ക് പടര്‍ന്നുകയറികൊണ്ടിരിക്കുന്ന മൂല്യശോഷണം. അതിനെക്കുറിച്ച് ചര്‍ച്ചചെയ്യുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിനോട് ഇവിടെ ഈ ലേഖനത്തെ എതിര്‍ത്ത് അഭിപ്രായം പറഞ്ഞവരൊന്നും പ്രതികൂലമായി പ്രതികരിക്കുമെന്ന് തോന്നുന്നില്ല. അത്തരത്തിലൊരു ചര്‍ച്ചയായിരുന്നെങ്കില്‍ അത് ആരോഗ്യകരവുമായേനെ. അതല്ലാതെ അവികസിത രാജ്യത്തിനകത്തെ ഒരു സംസ്ഥാനത്തെ എണ്ണപ്പാടത്തിന്റെ പണക്കൊഴുപ്പുമായി താരതമ്യം ചെയ്ത് പുച്ഛിക്കുന്ന രീതിയെയാണ് എതിര്‍ത്തത്.

വികസനത്തിന്റെ കേരളാമോഡല്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടത് മോഡല്‍(മാതൃക) എന്ന വാക്കിന്റെ പ്രത്യേകത കൊണ്ടായിരിക്കാം. സോഷ്യല്‍ ഡെവലപ്മെന്റിന്റെ കാര്യത്തില്‍ മറ്റ് അവികസിതരാജ്യങ്ങള്‍ക്ക് മാതൃക തന്നെയായിരുന്നു കേരളം. മറ്റുതരത്തിലുള്ള വികസനം പ്രത്യേകിച്ചും സാമ്പത്തിക വികസനത്തിന്റെ കാര്യത്തില്‍ വട്ടപ്പൂജ്യവും. average percapita income ത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ തന്നെ വളരെ പിറകിലായിരുന്നിട്ടും ബാങ്കിങ്ങ്, ഗതാഗതം, വിദ്യഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പല വികസിത രാജ്യങ്ങളോടൊപ്പവും അതിനു മുകളിലും ആയിരുന്നു കേരളത്തിന്റെ സ്ഥാനമെന്നത് യാഥാര്‍ത്ഥ്യമാണ്. ഒരു അവികസിത രാജ്യത്തിനകത്തെ കൊച്ചു സംസ്ഥാനമെന്നതിനാല്‍ ഇതിന്റെ ഫലമായുണ്ടായ പല ഗുണങ്ങളും നമുക്ക് നേരാം വണ്ണം ചൂഷണം ചെയ്യാനും കഴിഞ്ഞിട്ടില്ല. ബ്രെയിന്‍ ഡ്രെയിനേജ് തന്നെയൊന്നെടുത്തു നോക്കൂ. മറ്റുരാജ്യങ്ങളുടെ അപര്യാപ്തതിയിലേക്ക് നാം കടം കൊടുത്ത ബൌദ്ധിക സ്വത്തിനെ നമുക്ക് തന്നെ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍... എവിടെയൊക്കെയോ പിഴച്ചിട്ടുണ്ട്. അതു തന്നെയാണ് ഇവിടെ നിങ്ങള്‍ ചൂണ്ടിക്കാണിച്ച സാമൂഹ്യമായ അധപതനത്തിനും കാരണം. മുപ്പതുവര്‍ഷമൊന്നുമായിട്ടില്ല ഈ അധപതനം തുടങ്ങിയിട്ട്. നമ്മുടെ പിഴവുകള്‍ മനസിലാക്കാനും തിരുത്തപ്പെടുവാനും നമുക്ക് കഴിയുന്ന ഒരു കാലം വരിക തന്നെ ചെയ്യും. തീര്‍ച്ച.

riyaz ahamed said...

പതിറ്റാണ്ടുകളുടെ ആര്‍ജ്ജിത മാനവിക മൂല്യങ്ങളില്‍ നിന്നും ആദര്ശങ്ങളില്‍ നിന്നുമുള്ള പിന്‍വാങ്ങലിന്റെ പ്രശ്നങ്ങളായിരുന്നു കേരളത്തിന്റേതായി പലരും ചൂണ്ടിക്കാണിച്ചത്. ഇതെല്ലം തന്നെ കേരള മാത്രുകയുടെ സാമൂഹിക സമത്വത്തില്‍ ഊന്നിയ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മാറി സംഭവിച്ചതാണ്. 'അവനവനിസ'വും വേരുകളില്ലാത്ത, അസമത്വം സ്രിഷ്ടിക്കുന്ന മൂലധന കേന്ദ്രീക്രുത വളര്ച്ചയും ഏതൊരു വികസിത രാജ്യത്തിലും ഉല്‍പാദിപ്പിക്കുന്ന പ്രശ്നങ്ങളാണിവ. നിയോ ലിബറല്‍ മൂല്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന പ്രശ്നങ്ങളെ അങ്ങനെ തന്നെ കാണണം.

അതിനു പരിഹാരം മുതലാളിത്ത കേന്ദ്രീക്ര്തമായ ഒരു ഏകാധിപത്യ ഭരണകൂടത്തിന്റെ നേട്ടങ്ങളെ എടുത്തു പറയല്ല. അതു കേവലം വൈകാരിക പ്രതികരണം മാത്രമാണു.

ദുബായ് ഭരണകൂടത്തിന്റെയും പോലീസിന്റെയും പ്രത്യേകതകളെ ജോലിയുടെ ഭാഗമായി മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. രണ്ടു പതിറ്റാണ്ടു മുന്പു കേരളത്തില്‍ പ്രാവര്‍ത്തികമായ 'മാത്രുകകള്‍' ഇപ്പോള്‍ ഇവിടെ അന്താരാഷ്ട്ര 'സിമ്പോസിയ'ങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഇവര്‍ കണ്ടെത്തുകയാണു.

തറവാടി said...

ഏകാധിപത്യ ഭരണം കൊണ്ട് ഇവിടെ എന്തു നഷ്ടമുണ്ടായെന്നും അതില്ലാത്ത നമുക്ക് എന്ത് ഗുണമുണ്ടായെന്നും ഒന്നറിയാന്‍ താത്പര്യമുണ്ട്.

അനിലൻ said...

ബിരിയാണിയായാലും ഫ്രൈഡ് റൈസായാലും ആരും വെറുതേ തരുന്നതല്ല. ആത്മബോധമുള്ള മനുഷ്യന് അത് തനിക്കര്‍ഹമായതാണെന്ന ബോധമുണ്ടാവും. ഇല്ലാത്തവരോടെന്തു പറയാന്‍!

കേരളത്തിന്റെ രാഷ്ട്രീയചരിത്രം വെറുതേയൊന്നു വായിച്ചുപോകുന്നവനുപോലും മനസ്സിലാകും ജനാധിപത്യം ഒരു സമൂഹത്തിലുണ്ടാക്കിയിട്ടുള്ള വ്യതിയാനങ്ങള്‍. കെടുകാര്യസ്ഥത മാത്രം കൈമുതലായുള്ള നാണംകെട്ടവന്മാര്‍ ഭരണരംഗം കീഴടക്കിയിട്ടുണ്ടെങ്കില്‍ ഒരു പരിധിവരെ അതിന്റെ ഉത്തരവാദികള്‍ ഭരിക്കപ്പെടുന്നവരുമാണ്.
മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്ന ഇടങ്ങള്‍ അറിയണമെങ്കില്‍ ലേബര്‍ക്യാമ്പുകളിലൊക്കെ വെറുതേ ഒരു വെള്ളിയാഴ്ച വിസിറ്റ് ചെയ്താല്‍ മതിയാവും.

തറവാടി said...

അനിലാ ,

ലേബര്‍ ക്യാമ്പുകളുമായി നല്ല ബന്ധമുണ്ട് :)

അവിടെയൊന്നും ഞാന്‍ ഒറ്റ ലോക്കല്‍ അറബിയേയും ( ഇവിടത്തെ ദേശീയരെ ) ഇതുവരെ കണ്ടിട്ടില്ല.

അനിലൻ said...

തറവാടീ
ലേബര്‍ ക്യാമ്പെന്നത് ഒരു ഉദാഹരണം പറഞ്ഞതാണ്. ഒട്ടക ജോക്കികള്‍, വീട്ടുജോലിക്കാര്‍... പറയുവാന്‍ ഒരുപാടുണ്ട്.
ഞാന്‍ ലേബര്‍ ക്യാമ്പില്‍ താമസിച്ചിട്ടുണ്ട്.
ഈ വിഷയം ഇവിടത്തെ ലോക്കല്‍ അറബിമാരുമായും സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

എന്തായാലും തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നു നോക്കേണ്ടത് അതാതു നാട്ടിലെ നിയമപാലകരുടെ പണിയാണല്ലോ!

ഗള്‍ഫ് എന്നത് യു.എ.ഇ മാത്രമല്ലല്ലോ!

തറവാടി said...

അനിലാ ,

യു.എ,ഇ ആണല്ലോ ഇവിടത്തെ ചര്‍ച്ചാ വിഷയം :)

ഇവിടെ 100% നല്ലതെന്നോ നാട് 100% ചീത്തയെന്നോ അല്ല പറഞ്ഞത് , രാജ ഭരണമായിട്ടുപോലും ഇവിടത്തുകാര്‍ക്ക് കിട്ടുന്ന സഹായ സഹകരണങ്ങള്‍ നമ്മള്‍ നമുക്ക് വേണ്ടി നമ്മള്‍ ഭരിക്കുന്ന നമ്മുടെ നാട്ടില്‍ നമുക്ക് ലഭിക്കുന്നില്ലെന്നാണ് , ഇവിടെ പെട്രോള്‍ ഉണ്ട് പണമുണ്ട് എന്നൊക്കെ പറയാം നമുക്ക് മറ്റ് പലതും ഉണ്ടെന്നും മറക്കരുത്.

ഏറ്റവും പുതിയ ഒരുദാഹരണം :

ഈയിടെ ദേരയിലുള്ള മാര്‍ക്കറ്റ് കത്തി ( അതിനെപ്പറ്റി കൂടുതല്‍ പറയുന്നില്ല ) അവിടെ നഷ്ടപ്പെട്ടത് കൂടുതലും നമ്മുടെ മലയാളികള്‍ക്കായിരുന്നു. കത്തിയത് പുനര്‍നിര്‍മ്മിച്ചുകൊടുക്കാമെന്ന് പറയുകയും , പണി തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതേ സംഭവം നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ , ഒന്ന് ചിന്തിച്ചെന്നെയുള്ളു.

സജീവ് കടവനാട് said...

എന്നിട്ട് തറവാടിചേട്ടാ ഇന്ത്യയില്‍ രാജ ഫരണമല്ലായിരുന്നോ പണ്ട്?

പിന്നെ ലേബര്‍ക്യാമ്പുകളില്‍ ലോക്കല്‍ അറബികള്‍ വന്ന് മറ്റുള്ളോരുടെ കന്യകാത്വം (ലേഖികയോട് കടപ്പാട്) കവര്‍ന്നെന്നല്ല അനിലേട്ടന്‍ ഉദ്ദേശിച്ചതെന്നു തോന്നുന്നു. അതെല്ലാതെയും കഷ്ടപ്പാടുകളുണ്ടേ. കാണണേല്‍ കണ്ണൊന്ന് തുറന്നു വെക്കണം.

രാജമാണിക്ക്യത്തിന് ഒരു പിടി കണ്ണീര്‍പൂക്കള്‍ ഇത് ചെറിയ ഒരു അനുഭവം

തറവാടി said...

എന്താണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാവണമെങ്കില്‍ വായിച്ചു നോക്കണം.

' രാജ മാണിക്ക്യം ' ബഹറൈന്‍ പൗരനാണെന്ന കാര്യം ഞാനറിഞ്ഞില്ല കിനാവേ ;)

യു.എ.ഇ രാജ്യത്ത് പണി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ഉന്നമനം ആ തൊഴിലാളിയുടെ രാജ്യക്കാരാണ് മുന്‍‌തൂക്കം കൊടുക്കേണ്ടത് , ഇവിടത്തെ ഗവണ്‍ മെന്‍‌റ്റിനേക്കാള്‍.

ഒരു ദേശത്തെ ആളുകളെ അവിടത്തെ സര്‍ക്കാര്‍ കൊടുക്കൂന്നതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത് , അല്ലാതെ ഒരു സര്‍ക്കാര്‍ അവിടത്തെ വിദേശികള്‍ക്ക് കൊടുക്കുന്നതിനെപ്പറ്റിയല്ല.

സജീവ് കടവനാട് said...

ഈ തറവാടി ചേട്ടന്റൊരു കാര്യം. ചെല നേരത്തെ ബര്‍ത്താനം കേട്ടാല്‍ തോന്നും അന്ധത ബാധിച്ചതാണോന്ന്. കാര്യം അങ്ങനൊന്ന്വല്ലെങ്കിലും രാജാവിനേക്കാളും ബല്ല്യ രാജ ഭക്തി കാട്ട്ണേല് എന്തോ ഒക്കെ ഇല്ല്യെന്നൊരു ശങ്കണ്ടേനും. ഇണ്ട്ന്നേണ് ന്റെ വിചാരം. അതിന്റെ കാരണം ഞാന്‍ ഊഹിച്ചോളാം. പറഞ്ഞ് ബെടക്കാക്കണ്ടല്ലൊ.

അപ്പൊ പറഞ്ഞ് ബന്നതെന്താച്ചാല്‍...ആ ലിങ്കുമ്മെ പിടിച്ച് കേറണ്ട. ബലം കൊറവാണേയ്... അത് ഭരണത്തിന്റെ ഗൊണം കാണിക്കാന്‍ ഇട്ടതല്ല.

കഴിഞ്ഞ മാസം ഇബ്ടെ ബഹ്രൈനില്‍ മൂന്നാളെ പോലീസ് ബെടിബെച്ച് കൊന്നീന്... സുന്ന്യാ, ഷിയാക്കാളാ.... ഞമ്മക്കൊന്നും അറിഞ്ഞൂടാ... പൌര സ്വാതന്ത്ര്യേയ്.... പേപ്പറില്‍ എന്തോരം ബാര്‍ത്തേര്ന്ന് ന്നോ... പത്ര സ്വാതന്ത്ര്യേയ്...

എന്നിട്ടും ഇടക്കിടെ കലാപക്കാര് സംഘടിക്കിണ്. ഇടക്കിടെ ഏറ്റുമുട്ടലും. നബീന്റെ വൈക്കലായിട്ടും ഓലെന്തേയാവോ ഇങ്ങനായത്.

അനിലൻ said...

തറവാടീ,

യു എ ഇ ആണ് ഇവിടത്തെ ചര്‍ച്ചാവിഷയമെങ്കില്‍ എനിയ്ക്കൊന്നും പറയാനില്ല. വിദേശമലയാളികള്‍ സ്വന്തം നാടിനെ നോക്കിക്കാണുന്നതാണല്ലോ ദേവസേനയുടെ പോസ്റ്റ്. പറഞ്ഞ പലതിനോടും യോജിപ്പുമുണ്ട്. പക്ഷേ, ഒരു ജനതയുടെ ആത്മഗൌരവത്തെ തൊട്ടെഴുതുമ്പോള്‍ ആ ജനതയുടെ രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ തലങ്ങള്‍ മറക്കരുത്.
ഒരു പഴയകാലമുണ്ടായിരുന്നു. സമരങ്ങള്‍ക്ക് ആണ്മക്കളെ പറഞ്ഞയച്ചിരുന്ന അമ്മമാരൊക്കെയുള്ള... അവരുടെ കുലത്തില്‍ ആരെങ്കിലുമൊക്കെ ബാക്കിയുണ്ടെങ്കില്‍ അവര്‍ക്കെങ്കിലും അപകര്‍ഷത തോന്നരുത്. അത്രയ്ക്ക് സെന്‍സിറ്റീവ് ആയ വിഷയമാണിത്.
കേരളത്തെ താരതമ്യം ചെയ്യാന്‍ കേരളത്തിനു പുറത്തു മലയാളികള്‍ ജീവിക്കുന്ന അനേകം ഇടങ്ങളിലൊന്ന് എന്ന അര്‍ത്ഥത്തിലേ യു എ ഇ കടന്നു വരുന്നുള്ളൂ. മറ്റു നാടുകളിലും മലയാളികളുണ്ട്. അവരും ഈ പോസ്റ്റില്‍ പ്രതികരിച്ചിട്ടുണ്ട്. അതു കൊണ്ട് ചര്‍ച്ച കേരളവും കേരളത്തിനു പുറവും എന്നാവും എന്നു ഞാന്‍ തെറ്റിദ്ധരിച്ചതാണ്.

തറവാടി said...

അനിലാ ,

ദേവസേനയുടെ ഈ പോസ്റ്റിലെ വിഷയത്തില്‍ ഞാന്‍ എന്‍‌റ്റെ കാഴ്ചപ്പാട് വ്യക്തമാക്കിയതാണ് അതവിടെ അവസാനിക്കുകയും ചെയ്തു (എനിക്ക്).ഈ വിഷയത്തിന് താങ്കള്‍ പറഞ്ഞതുപോലെ സെന്‍‌സിറ്റിവിറ്റിയുണ്ട് അതുമാത്രമല്ല ഒരു തലത്തില്‍ നിന്നുകൊണ്ടീവിഷയത്തെപ്പറ്റി അഭിപ്രായം പറയുക ദുഷ്കരം.

കണ്ണൂസ് പറഞ്ഞതിനെ അനുകൂലിക്കുന്ന കുറെ ഉദാഹരണങ്ങള്‍ ഈയുള്ളവനും ഉണ്ട് പല രീതിയിലുള്ളവ പക്ഷെ അതിലൊന്നുപോലും ദൗര്‍ഭാഗ്യവശാല്‍ വെറും രാഷ്ട്രീയത അടിസ്ഥാനപ്പെടുത്തിയതുപോലെ തോന്നിച്ച മറ്റൊരു കമന്‍‌റ്റില്‍ കാണുന്നതിനെതിരായിരുന്നു അതുകൊണ്ടാണാ ചോദ്യം ഉന്നയിച്ചത്.

ഈ പോസ്റ്റില്‍ വന്ന എന്‍‌റ്റെ ( ഇവിടെ എന്നല്ല അവിടേയും ) കമന്‍‌റ്റുകള്‍ വായിച്ചാല്‍ എന്‍‌റ്റെ കാഴ്ചപ്പാട് വ്യക്തമാകും എന്നാണനിക്ക് തോന്നുന്നത് അല്ലെങ്കില്‍ എന്‍‌റ്റെ ഭാഷയുടെ കുഴപ്പമാകാം :)

കിനാവേ,

ഒരു രാജാവിനോടും ഭക്തിയില്ല. അധ്വാനിക്കുന്നു വളരെ സന്തോഷമായി ജീവിക്കുന്നു , ദൈവത്തിന് സ്ഥുതി)

പക്ഷെ ഒരുമാതിരി കിട്ടുന്നതെല്ലാം തിന്നിട്ട് തിരിഞ്ഞുനിന്ന് $$%#@^&*% വിളിക്കുന്ന ......സ്വഭാവവും ഇല്ല .

( ഉദ്ദേശിച്ചത് മനസ്സിലായികാണും !)

ബുജികള്‍ ആണെന്ന സ്വയം നാഠ്യത്തില്‍ ചിലര്‍ ( ഒന്നാമത്തെ ആള്‍ ഒരു മഹാനുണട് , ഇപ്പോ താങ്കള്‍ അടക്കം രണ്ടായി) ഇത്തരം ഭാഷ ഉപയോഗിക്കാറുണ്ട് ( എന്നോട് ) ഇതുകാണുമ്പോള്‍ എനിക്ക് വളരെ അപൂര്‍‌വ്വമായി ആളുകളോട് തോന്നാറുള്ള ഒരു വികാരമുണ്ട് അതേ താങ്കളോടും തോന്നിയുള്ളൂ.

അഭിപ്രായ വ്യത്യാസങ്ങള്‍ ഇത്തരം താണ രീതിയില്‍ ഉപയോഗിക്കുന്നതെ നല്ലതെന്ന അഭിപ്രായം എനിക്കില്ല
( ആ ഭാഷയല്ല ഞാന്‍ വിവക്ഷിച്ചത് ).

ജ്ജ് പുല്യാട്ടാ.

തറവാടി said...
This comment has been removed by the author.
Inji Pennu said...

>>പക്ഷെ ഒരുമാതിരി കിട്ടുന്നതെല്ലാം തിന്നിട്ട് >>തിരിഞ്ഞുനിന്ന്

ഒരു സംശയം. അവിടെയൊക്കെ ഒക്കെ എല്ലാം ഫ്രീയായിട്ടാണോ കിട്ടുന്നേ? ഇവിടെയൊക്കെ വല്യ പാടാ. നമ്മള്‍ പഠിച്ചതും നമ്മുടെ സ്കില്‍ സെറ്റ്സും ഒക്കെ അസസ് ചെയ്തു ജോലിക്കെടുത്ത്, അത് വെച്ച് നല്ലോണം അധ്വനിപ്പിച്ചിട്ട് അതിന്റെ പ്രതിഫലമായാണ് ശമ്പളം. ന്യായമായ കൂലിയോ ബഹുമാനമോ മനുഷ്യപരിഗണനയോ ഒക്കെ നല്‍കിയില്ലെങ്കില്‍ ഞാന്‍ വേണമെങ്കില്‍ കോടതിയില്‍ വരെ പോവും. കാരണം ഇവര്‍ ശമ്പളം തരുന്നത് ഓശാരം ആയിട്ടല്ലാത്തതുകൊണ്ട്. എന്റെ വാല്യൂനാണെന്ന് നല്ല ഉത്തമബോധ്യമുള്ളതുകൊണ്ട്. എനിക്കത്കൊണ്ട് അവരോട് പ്രത്യേകിച്ച് ഒരു കടപ്പാടും ഇല്ലതാനും.

പക്ഷെ ചിലപ്പോ വൈകുന്നേരങ്ങളില്‍ ഞാന്‍ ഇവിടെ അടുത്ത് അമ്മാവന്റെ വീട് വരെ പോവും. ഞാന്‍ വന്നുവെന്ന സന്തോഷത്തില്‍ അവര്‍ ബിരിയാണീം ചായേം ഒക്കെ തരും. ബീരിയാണിക്ക് ഉപ്പ് കൂടിയാലും ഒന്നും പറയാണ്ട് കഴിക്കും, കാരണം അത് ഫ്രീയാ. ഒരു സന്തോഷത്തിന്റെ പുറത്താ. കടപ്പാട് തോന്നും.

എന്തായാലും അവിടെ ഇതൊക്കെ ഫ്രീയാണെന്ന് അറിഞ്ഞ സ്ഥിതിക്ക് വിസ നോക്കാരുന്നു.

തറവാടി said...

ഈ പോസ്റ്റുകളില്‍ ഞാന്‍ പതിമുന്നോളം ( 13) കമന്‍‌റ്റുകളിട്ടിട്ടുണ്ട്. അതെല്ലാം മലയാളത്തിലാണ് താനും വായിച്ചാല്‍ വ്യക്തമായി മആര്‍ക്കും മനസ്സികാലാക്കാന്‍ വളരെ ലളിതമായിട്ടാണെഴുതിരിക്കുന്നതും.

ജോലിയുടെ മഹത്വത്തേയും ഗള്‍ഫിലുള്ള അതിന്‍‌റ്റെ രീതികളെപ്പറ്റിയും ഇവിടെയും മറ്റു പലയിടങ്ങളും ഞാന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

തുടര്‍ന്നു വന്ന എന്റെ കമന്‍‌റ്റുകളില്‍ നിന്നും ഒരു കമന്‍‌റ്റിലെ കുറച്ച് വാക്കുകല്‍ ഉദ്ധരിച്ച് അതിനെ ബാലിശമായ രീതിയില്‍ ചോദ്യം ചെയ്യുന്ന നിങ്ങളുടെ പണ്‍ടുമുതലേയുള്ള രീതിയില്‍ എനിക്കൊട്ടും അദിശമില്ല അതിനു മറുപടിപറയാന്‍ എനിക്കൊട്ട് സൗകര്യവുമില്ല.

(രാവണപ്രഭു എന്ന സിനിമയില്‍ മംഗലശ്ശേരി നീലകണ്ടന്‍ മുണ്ടക്കല്‍ ശേഖരനോട് ആശുപത്രിയില്‍ വെച്ച് പറയുന്ന ഒരു ഡയലോഗ് എനിക്ക് ചുമ്മാ ഓര്‍മ്മ വരുന്നു ;))

തറവാടി said...

ഈ പോസ്റ്റില്‍ എന്ന് തിരുത്തിവായിക്കുക

Inji Pennu said...

ഒന്നും മനസ്സിലായില്ല. പണ്ടേ മുതലോ? ഇവിടെ ഈ പോസ്റ്റില്‍ ഇട്ട ആ പ്രസ്തുത കമന്റിന്റെ ബാലിശതയെ മാത്രമേ ഞാന്‍ ചൂണ്ടിക്കാട്ടിയുള്ളൂ. ആദ്യാകാലം മുതല്‍ക്കേ പഴയ പോസ്റ്റുകള്‍ മുതല്‍ അരിച്ചുപെറുക്കി ഒരു അനുമാനത്തില്‍ എത്താന്‍ ഇവിടെ വ്യക്തികളെക്കുറിച്ചുള അനാലിസിസ് അല്ലല്ലോ നടക്കുന്നത്. ഇന്ന ഇന്ന കമന്റിനു ഉത്തരമാണ്. അത്രേയുള്ളൂ. മറുപടിയൊന്നും പ്രതീക്ഷിച്ചിട്ടുമില്ല, ഇത് ഉത്തരക്കടലാസല്ലല്ലോ. എന്റെ അഭിപ്രായങ്ങള്‍ മാത്രം.

പിന്നെ ഓഫ്:
ഇടയ്ക്കിടയ്ക്ക് ബുജി ഗ്രൂപ്പെന്നും, പഴ്യവര്‍ എന്നും ഒക്കെ സ്ഥിരം ഒരു ചക്ക വറുത്തതിനെക്കുറിച്ചുള്ള പോസ്റ്റാണെങ്കിലും ആവര്‍ത്തിച്ചു പറഞ്ഞ് ബോറടിപ്പ്പിക്കുന്ന ഓരാളാണോ ഈ ആരോപണം ഉന്നയിക്കുന്നേ? അമ്മേ! പോട്ട് കോളിങ്ങ് കെറ്റില്‍ ബ്ലാക്ക്?

rajesh said...

ഇത്‌ ഇതുവരെ തീര്‍ന്നില്ലേ? കുറച്ചു ദിവസം ഇങ്ങോട്ടൊന്നും വരാന്‍ പറ്റിയില്ല.

ഇന്നു പിന്നെ "ബന്ദളത്തിന്റെ" സോറി കേരളത്തിന്റെ ദേശീയോല്‍സവം ആയതുകൊണ്ട്‌ വീട്ടില്‍ ഇരിക്കാന്‍ പറ്റി.

ദേവസേനയ്ക്കെതിരെ ആയിരുന്നത്‌ തിരിഞ്ഞ്‌ എന്റെ നേരെ കുറച്ചു ദിവസത്തേയ്ക്ക്‌.

പിന്നെ അതു തിരിഞ്ഞ്‌ തറവാടിയ്ക്കെതിരെ .

എന്താ ഒരു പോക്ക്‌ അല്ലേ?

കേരളം നല്ലതു തന്നെ. പക്ഷേ എല്ലാം നല്ലതാണെന്ന് വിചാരിക്കുന്നതാണ്‌ പ്രശ്നം.

"എന്റെ കേരളത്തിനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ " എന്നും പറഞ്ഞ്‌ ചാടിക്കടിയ്ക്കാന്‍ നിന്നാല്‍ നമ്മള്‍ കണ്ണടച്ച്‌ ഇരുട്ടാക്കുന്നു എന്നേ എനിക്ക്‌ പറയാനുള്ളു.

തെറ്റ്‌ (എന്ന് ആര്‍ക്കെങ്കിലും തോന്നിയ ഒരു കാര്യം) ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അത്‌ മനസ്സിലാക്കി ശരിയാക്കാന്‍ പറ്റുന്നതാണെങ്കില്‍ ശരിയാക്കുകയല്ലേ വേണ്ടത്‌? അല്ലാതെ "ബീഹാറിനെ നോക്ക്‌,അറബികളെ നോക്ക്‌ " എന്നിങ്ങനെ വിളിച്ചിട്ടെന്തുകാര്യം? അവര്‍ ചീത്തയായിരിക്കാം നമ്മളെക്കാല്‍ മോശമായിരിക്കാം. ധാരാളം അക്രമങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കാണുമായിരിക്കാം.

നമ്മളെക്കാലും മോശമായ സംസ്ഥാനങ്ങളും സ്ഥലങ്ങളും കാണും എന്നു വച്ച്‌ നാം നന്നായിക്കൂട എന്നില്ലല്ലോ.

Inji Pennu said...

എല്ലാവരും ഇന്നവര്‍ക്ക് എതിരേ ഇന്നവര്‍ക്ക് എതിരേ എന്നൊക്കെ തോന്നലാവാനേ സാധ്യതയുള്ളൂ. വ്യക്തിക്കള്‍ക്കല്ല ആശയങ്ങള്‍ക്ക് മാത്രമേയുള്ളൂ പ്രാധാന്യം.

കേരളമോ ദുബായോ അമേരിക്കയോ ഒന്നും തേനും പാലും ഒഴുകുന്ന രാജ്യങ്ങളല്ല. അവരവര്‍ക്ക് ജീവിത മാര്‍ഗ്ഗം കണ്ടെത്താന്‍ സാധിക്കുന്നവര്‍ അത് ചെയ്യുന്നു. അത്രമാത്രം. ബാക്കിയെല്ലാം വികാരം.

മലയാളി എന്ന സമൂഹത്തിനോടും സംസ്കാരത്തിനോടും നമ്മള്‍ ഭാഗമായിരിക്കുന്നതുകൊണ്ട് മറ്റു സംസ്കാരങ്ങളേക്കാളും ഒരു ബാധ്യതയും അടുപ്പവും ഉണ്ടാവുന്നത് സ്വാഭാവികം മാത്രം. എത്ര ഫെയര്‍ ആന്റ് ലവ്ലി തേച്ചാലും സാ‍യിപ്പോ എത്ര താടി വളര്‍ത്തിയാലും അറബിയോ ആവില്ല. അതുകൊണ്ടാണ് മിക്കവരും വയസ്സ് കാലത്തെങ്കിലും അവനവന്‍ ആയി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നതും ജനിച്ച് വീണ സംസ്കാരത്തിലേക്ക് തിരിച്ച് പോകണമെന്ന് ആഗ്രഹിക്കുന്നതും.

ലേഖിക എഴുതിയതുപോലെ സായിപ്പിനു മലയാളി പെണ്ണ് വേണമെന്നുള്ളത് നമ്മുടെ സംസ്കാരത്തെ ഇഷ്ടപ്പെടുന്നതുകൊണ്ടാവില്ല, മിക്ക സായിപ്പിനും ഒരു ക്യൂരിയോസിറ്റി, അത് കഴിഞ്ഞാ അബൌട്ട് ടേണ്‍ അടിക്കും...(അറബികള്‍ നാട്ടില്‍ നിന്ന് കുട്ടികളെ കല്ല്യാണം കഴിച്ചുകൊണ്ട് പോകുന്നതും സംസ്കാരം ഇഷ്ടപ്പെടുന്നതുകൊണ്ടൊന്നുമല്ലല്ലോ.)

ഞാന്‍ ഇരിങ്ങല്‍ said...

114 കമന്‍റിനുള്ള ഒരു കോപ്പും ഇല്ലാത്ത ഒന്നായിരുന്നു ഈ ലേഖനം എന്ന് ആദ്യമേ തോന്നിയതു കൊണ്ട് തന്നെയാണ് ആദ്യം വായിച്ചിട്ടും കമന്‍റാതിരുന്നത്.

ആഴത്തിലുള്ള ഒരു പഠനം നടത്തിയൊന്നുമല്ല ലേഖിക ഈ ലേഖനം എഴുതിയത് എന്ന് മനസ്സിലാക്കാന്‍ പറ്റും പിന്നെ ഒരു അഭിപ്രായപ്രകടനത്തിനപ്പുറത്തേക്ക് ഈ ലേഖനം പോയിട്ടുമില്ല.

കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് എന്നതു പോലെ തന്നെയാണ് സ്വന്തം വീടും നാടും എല്ലാവര്‍ക്കും. നാഴികയ്ക്ക് നാല്പതുവട്ടം ഇന്ത്യയേയും കേരളത്തേയും കുറ്റം പറയുമ്പോഴും മനസ്സു കൊണ്ട് സ്വന്തം നാട്ടില്‍ തന്നെ ജീവിക്കാന്‍ കൊതിക്കുന്നവരാണ് എല്ലാവരും. പക്ഷെ അതിനുള്ള സാഹചര്യം ഇല്ല പലപ്പോഴും പലര്‍ക്കും.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം കണ്ട് കണ്ണൂരില്‍ നിന്ന് ആരും പാലായനം ചെയ്തതായി അറിവില്ല. കാരണം സ്വന്തം മണ്ണില്‍ ജീ‍വിക്കാനിഷ്ടപ്പെടുന്നവരാണ് എല്ലാം.

നാട്ടിലായിരുന്നപ്പോള്‍ ഒരു കല്യാണത്തിന് പോയി സദ്യ കഴിച്ചെത്തിയാലും വീട്ടിലെ ഒരു പിടി ചോറ് വാരിത്തിന്നാലേ എനിക്ക് പലപ്പോഴും തൃപ്തിയാകൂ. ഇത് തന്നെ എപ്പോഴും എല്ലായിടത്തും.

കാണുന്നതൊന്നുമല്ല ശരി എന്നും കേള്‍ക്കുന്നതൊന്നുമല്ല ശരിയെന്നും അനുഭവമാണ് ശരിയെന്നും മനസ്സിലാക്കുമ്പോള്‍ മറ്റൊരു ശരിക്കു വേണ്ടി പലപ്പോഴും തിരയുന്നു പലരും.

എന്തായാലും ചര്‍ച്ചകള്‍ കൊഴുത്തെങ്കിലും ഒരു ഒഴുക്ക് പലപ്പോഴും കണ്ടില്ല.

പുതിയ വിഷയുമായി ദേവസേന വരേണ്ട സമയമായിരിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

yousufpa said...

കേരളം.. കേളികൊട്ടുയരുന്ന കെരളം--
അത് പണ്ട്..


ലജ്ജയുണ്ട് കെരളത്തിന്റെ പോരിശ കേട്ട്.

അനിലൻ said...

രാജേഷ്
താനിതുവരെ എവിടെയായിരുന്നു?
തന്റെ മുന്‍പത്തെ കമന്റുകള്‍ ഇപ്പോഴും ഈ പോസ്റ്റില്‍ ദഹിക്കാതെ കിടക്കുന്നുണ്ട്.
ഒന്നു പിന്നിലേയ്ക്കു പോയി നോക്കൂ.

"എന്റെ കേരളത്തിനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ...എന്ന് താന്‍ ഇപ്പോള്‍ പറയുന്നു.
ഇതായിരുന്നോ താന്‍ അന്നു പറഞ്ഞത്?
മാര്‍ച്ച് 18 നു താനിട്ട ആ കമന്റ് ഒന്നുകൂടി വായിക്കാമോ?
അതിനുള്ള മറുപടികളും!

rajesh said...

അനിലാ,

ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു. ഇങ്ങോട്ടു വരാന്‍ പറ്റിയില്ല എന്നേ ഉള്ളു.

march 18 എന്റെ പോസ്റ്റ്‌-

"എന്നാലും സുഖം പിടിച്ചുപോയില്ലേ പിന്നെങ്ങനാ നാട്ടില്‍ പോവ്വാ?

ഗള്‍ഫില്‍ 25 ഉം 30 കൊല്ലമായി ജോലി ചെയ്യുന്നവരെ എനിക്കറിയാം. എല്ലാക്കൊല്ലവും വരുംബം പഴയ പല്ലവി തന്നെ. " നിങ്ങള്‍ക്കൊക്കെ എന്തൊരു സുഖം. ഞങ്ങള്‍ അവിടെ അറബിയുടെ ആട്ടും തുപ്പും ഒക്കെ ഏറ്റ്‌ ഇങ്ങനെ കഴിയുന്നു."

പിന്നെന്താ ഇങ്ങു വരാത്തേ?

വരും വരും (എന്നാ, ശവം ആയിക്കഴിയുമ്പോളോ ?)

ശിവനേ മര്‍ത്യനു തൃഷ്ണ തീരലുണ്ടോ ? എന്നാരോ പണ്ടു ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്‌."


അതിനുള്ള അനിലന്റെ മറുപടി-
""രാജേഷ്
പോസ്റ്റിനു മാത്രമുള്ള കമന്റ് ആണെങ്കില്‍ നല്ലത്.
അല്ലെങ്കില്‍ ഈ ചെറ്റക്കമന്റിനു മറുപടി തരാം, ഈ പോസ്റ്റിനു പുറത്തു വച്ച്.""


പിന്നെ ഇപ്പ്പ്പോള്‍ ഞാന്‍ പറഞ്ഞത്‌-

"എന്റെ കേരളത്തിനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ " എന്നും പറഞ്ഞ്‌ ചാടിക്കടിയ്ക്കാന്‍ നിന്നാല്‍ നമ്മള്‍ കണ്ണടച്ച്‌ ഇരുട്ടാക്കുന്നു എന്നേ എനിക്ക്‌ പറയാനുള്ളു. "എന്റെ അഭിപ്രായം മാറിയതായി എനിക്കു തോന്നുന്നില്ല. അനിലനങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കു.എന്നിട്ട്‌ ഒന്നു കൂടി വായിക്കൂ.;-)

അനിലൻ said...

ഇല്ല സര്‍
അഭിപ്രായം മാറിയെന്നു തെറ്റിദ്ധരിച്ചതല്ല. ആ കമന്റ് ഞാന്‍ മുഴുവന്‍ പേസ്റ്റ് ചെയ്തില്ലെന്നേയുള്ളൂ. കുത്തുകളിട്ടത് ശ്രദ്ധിച്ചുകാണുമല്ലോ.
അന്ന് പറഞ്ഞു മുഴുവനാക്കാതെ പോയ ആള്‍ ഇപ്പോള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ഇത്തരമൊരു കമന്റിടുമ്പോഴുള്ള ഔചിത്യക്കുറവ് സൂചിപ്പിച്ചതാണ്. അത്രയ്ക്ക് മോശമായിരുന്നു രാജേഷിന്റെ ആ കമന്റ്.
ഒരു ചര്‍ച്ചയ്ക്ക് വേണമെങ്കില്‍ തയ്യാറാണ്, മറുപടി വേണമെങ്കില്‍ എന്നു ഞാന്‍ അന്ന് പറഞ്ഞിരുന്നു.
ഗള്‍ഫ് മലയാളികളുടെ മുഖത്തുതുപ്പുന്ന തരത്തിലുള്ള കമന്റ് ആണ് അന്ന് രാജേഷ് എഴുതിയിരുന്നത്.
ഒരു ചെറ്റക്കമന്റ്. അതിനുള്ള തറവാടിയുടെ മറുപടിയും അവിടെത്തന്നെ ഇപ്പോഴും കിടപ്പുണ്ട്.

മാവേലി കേരളം said...

ഇരിങ്ങലു പറഞ്ഞതു പോലെ ഇതിലെന്തെങ്കിലും കമന്റിടാനുണ്ടോ എന്ന സംശയം എനിയ്ക്കും തോന്നിയിരുന്നു.

കാരണം ദേവസേന‍ സ്വന്തം കാഴ്ച്ചപ്പാടുകളെക്കുറിച്ച് എഴുതിയിരിയ്ക്കുന്നു. വെറും വൈകാരികമായി, ആധികാരികമായ പഠനങ്ങളോ അഭിപ്രായങ്ങളോ‍ അതിലില്ല.

എന്നാല്‍,ആ വൈകാരിക തലത്തില്‍ നിന്നു മാറി നിന്നു നോക്കിയാല്‍, ജന്മദേശം എന്നു പറയുന്നത് ഒത്തിരി അധികാരങ്ങളും അവകാശങ്ങളും നമുക്കു തരുന്നു ഒന്നാണ്‍്.ഇല്ലാതാക്കാനും നിഷേധിയ്ക്കാനാകാത്തതുമായ ഒത്തിരി അവകാശങ്ങള്‍ അതിലുണ്ട്.

പ്രവാസ രാജ്യങ്ങളില്‍ അനുഭവിയ്ക്കുന്ന കാലാകാലസുഖ സൌകര്യങ്ങളനുസരിച്ച്, അവിടെത്തന്നെ നില്‍ക്കാന്‍ തീരുമാനിയ്ക്കുന്നവര്‍ക്ക് ഒരു 20-30 കൊല്ലത്തിനുള്ളീല്‍ എന്തു സംഭവിയ്ക്കും എന്നുള്ളതിനേക്ക്കുറിച്ച് ഒരറിവും ഇല്ല. അങ്ങനെ തീ‍രുമാനിച്ച ആളുകള്‍, സമ്പാദിച്ചതൊന്നും കൂടാതെ നാടു വിടേണ്ടി വന്നിട്ടുള്ള പല കെസുകളും അറിയാം.


രാജ്യത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ നില മോശമാകുമ്പോള്‍, പലപ്പോഴും വിദേശ കുടിയേറ്റക്കാരെയാണ്‍് റ്റാര്‍ജ്റ്റു ചെയ്യുക. ഇപ്പോള്‍ തന്നെ ഇറ്റലിയിലെ റൈറ്റ്വിംഗ് ഭരണാധികാരി, രാജ്യത്തിന്റെ എല്ലാകുഴപ്പത്തിനും കാരണം, വിദേശികളാണെന്നു പറഞ്ഞ് അവരെ ടാര്‍ജെറ്റു ചെയ്യുന്നു.

നമ്മള്‍ വിദേശത്തു ജോലിചെയ്യുന്നതു കൊണ്ട് ആരുടേയും ബിരീയാണി തിന്നുന്നില്ല, നമ്മളു വച്ച ബിരിയാണിയാണു തിന്നുന്നത്.

സ്വന്തം വീട്ടുകാരുടെ കൈയ്യില്‍ നിന്നു കാശെടുത്തു പഠീച്ചിട്ടാണ്‍് നാം ജോലീയ്ക്കു യോഗ്യേരായത്. സ്വന്തം രാജ്യത്തെ പ്രജകള്‍ക്കു സ്കില്ലും യോഗ്യതയുമില്ലാഞ്ഞിട്ടാണ്‍് വിദേശിയര്‍ നമ്മെ റിക്രൂടു ചെയ്യുന്നത്. അല്ലെങ്കില്‍ ജോലിയില്‍ കയറ്റൂന്നത്.

അങ്ങനെയുള്ള വിദേശി എന്നാല്‍ എപ്പോഴും വിദേശിയാണെന്ന് അവിടുത്തെ ഭരണാധികാരികള്‍ക്കൂം ജനങ്ങള്‍കും എപ്പോഴും ബോധമുണ്ടാകും.

അതായത് ആ വിദേശികള്‍ക്ക് ജോലി സ്ഥിരതയുണ്ടോ? ജോലിയ്ക്കു പെന്‍ഷന്‍ ഫണ്ടും പെന്‍ഷനും ഉണ്ട്? മെഡിയ്ക്കല്‍ എയ്ഡ് ഉണ്ടോ? മക്കള്‍ക്ക് അവിടുത്തെ യൂണീവേഴ്സിറ്റികളീല്‍ പ്രവേശനം ലഭിയ്ക്കുമോ?


എന്റെ കേല്വിയും അനുഭവവുമനുസരിച്ച് വിദേശികളോട് യാതൊരു ബഹുമാനവും കാണിയ്ക്കാത്തവരാണ്‍് ദുബായ്/അബുദാബി/ഖത്തര്‍ രാജ്യങ്ങളൈ എയര്‍പോര്‍ട്ടു ഉദ്യോഗസ്ഥ്രര്‍. എയര്‍പോട്ടില്‍ അങ്ങനെയാണീങ്കില്‍ അകത്തും അങ്ങനെയായിരിയ്ക്കുമല്ലോ.ഈ മൂന്നു രാജ്യങ്ങളിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്/ താമസീച്ചിട്ടുണ്ട്. ആ ഐയര്‍പോര്‍ട്ടുകളില്‍ ഇരിയ്ക്കുന്ന്ന ആ സാധനങ്ങള് ഒന്നൂ ഗ്രീറ്റ് ചെയ്യുമോ‍ മനുഷേരേ?

അതെ എന്നെ ബഹുമനിയ്ക്കുന്നതെനിയ്ക്കൊരു പ്രശ്നം തന്നെയാണ്‍്. ബിരിയാണി കിട്ടീയാല്‍ മാത്രം പോരാ.

സൌത്താഫ്രിയ്കയിലെ ജോലിയില്‍ മുകളില്‍ പറഞ്ഞ എല്ലാ ബെനിഫിറ്റുകളും ഉണ്ട്. സാമ്പത്തീക നേട്ടം നന്നായിട്ടുള്ള ജോലികളാണ്‍് പൊതുവെ.

അടുത്ത വീട്ടില്‍ നിന്ന് രാവേറെയായി സംഗീതമുണര്‍ന്നാല്‍, ഒരു ഫോണ്‍ കോള്‍ മതി, പത്തു മിനിട്ടിനുള്ളില്‍ പെട്രോള്‍ പോലീസ് അവിടെ എത്തിയിരിയ്ക്കും.

എന്നാലും പെന്‍ഷന്‍ ആയാല്‍ ഇവിടെ താമസിയ്ക്കാന്‍ താല്പര്യമില്ല. കാരണം, സ്വന്തം നാടില്‍ കിട്ടുന്ന അധീകാരം/അവകാശം അതിവിടെ കിട്ടില്ല.കെരളത്തിന്റെ ധാര്‍മ്മിക അധപ്പതനത്തേറിച്ചു ശരിയ്ക്കു ബോധമുണ്ട്. പക്ഷെ ആ അധപ്പതന്നം മാറ്റാന്‍ വ്യക്തികളെന്ന നിലയില്‍ നമ്മളും ബാധ്യസ്തരല്ലേ?

പക്ഷെ ദേവസേന ചിന്തിയ്ക്കുന്നത് എന്നെപ്പോലെയൊ മറ്റൊരാളെപോലെയൊ ആയിരിയ്ക്കണമെന്നില്ലല്ലോ?

കേട്ടിടത്തോളം, അവര്‍ ഒരു പക്ഷെ യു എ.ഇ സിറ്റിസണ്‍ ആകാം. അപ്പൂപ്പന്‍ തൊട്ടു തുടങ്ങിയതാണ്‍് ആ ജീവിതം എന്നല്ലേ അവര്‍ പറയുന്നത്. അപ്പോള്‍‍ അവര്‍ അവിടെ ജനിച്ചതാണ്‍്. അപ്പോള്‍ നിയമം അനുസരിച്ച് അവര്‍ അവിടുത്തെ സിറ്റിസന്‍ ആണ്‍്. അപോള്‍ അവര്‍ക്കു ജന്മനാടിന്റെ അവകാശങ്ങള്‍ അവിടെ നിന്നാണു കിട്ടുന്നത്. അതുകൊണ്ടാകാം‍ അവര്‍ മറ്റുള്ളവരില്‍ നിന്ന്
വ്യത്യസ്ഥമായി ചിന്തിയ്ക്കുന്നത്.

പിന്നെ മറ്റു സംസ്കാരത്തിലുള്ളവ്രര്‍ മലയാളി പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുന്നതില്‍ അങ്ങനെ ക്കൊണ്ടറിയാനൊന്നുമില്ല എന്നു തെളിയിയ്ക്കുന്ന അനുഭവങ്ങളും ധാരാളമുണ്ട്.

ഒരു മലയാളി പെണ്‍കുട്ടി, ഉയര്‍ന്ന വിദ്യാഭ്യാസത്തിനു ശേഷം നാട്ടില്‍ കല്യാണം കഴിപ്പിയ്ക്കാന്‍ വീട്ടുകാരു കോണ്ടുപോയി.

അവിടുത്തെ പ്രദര്‍ശനവും വിലപേശലും സഹിയ്ക്കാതെ അവര്‍ തിരിച്ചു പോന്നു. ജോലി ചെയ്യൂന്ന സ്ഥാപനത്തിലെ മാനേജര്‍ ലെവലിലുള്ള മറ്റൊരു സംസ്കാരത്തിലെ ഒരാളുമാ‍യുള്ള വിവാഹം നടന്നു. ഇപ്പോള്‍ രണ്ടു കുട്ടീകളുമായി സുഖമായി താമസിയ്ക്ക്കൂന്നു. ഇത് ഒരുദാഹരണം മാത്രം. അമേരിയ്ക്കക്കാരനല്ല കേട്ടോ. അമേരിയ്ക്കക്കാരനായാല്‍ എങ്ങനെയാകുമെന്ന് ഇഞ്ചി പറഞ്ഞുവല്ലോ?

വിവാഹത്തിന്റെ നിര്‍വചനങ്ങളൊക്കെ തന്നെ മാറിക്കൊണ്ടേ ഇരിയ്ക്കുന്നു. മലയാളികളില്‍ മാറുന്നില്ലെങ്കിലും.

പരസ്പരം സ്നേഹിയ്ക്കാനും ,ബഹുമാനിക്കാനും, അംഗീകരിക്കാനും പങ്കിടാനും കഴിയുന്നതാണ്‍് വിവാഹത്തിന്റെ ഉദ്ദേശമെന്നു മനസിലാക്കുന്നവര്‍ ധാരാളമുണ്ട്,ഈലോകത്ത്.

ജസ്റ്റീനും അതുപോലെയാണ്‍് ഒരു മലയാളിപെണ്ണിനെ ആഗ്രഹിയ്ക്കൂന്നതെങ്കില്‍ അതിനനുസരിച്ചു ചിന്തിയ്ക്കാന്‍ കഴിയുന്ന ഒരു മലയാളി പെങ്കുട്ടിയെ കണ്ടെത്തിയാല്‍, കഴിഞ്ഞാല്‍ അവര്‍ക്കു കണ്ടറിയാനൊന്നുമുണ്ടാകില്ല ദേവസേനേ.

താരാപഥം said...

ദേവസേനയുടെ പോസ്റ്റിലെ ഒരു വാക്കിലെ പിഴവിന്‌ ഇത്രയും അടിപിടി കൂടുന്നത്‌ കണ്ട്‌ സത്യത്തില്‍ ചിരിവരുന്നു. ദേവസേനയ്ക്ക്‌ മറ്റുള്ളവരെ പ്രതിചേര്‍ത്ത തെറ്റ്‌ തിരുത്താമായിരുന്നു. എനിയ്ക്കു തോന്നിയ ഒരു കാര്യം കുറിച്ചിടണമെന്നു തോന്നി. അതുകൊണ്ടാണ്‌ ഈ സാഹസത്തിനു മുതിരുന്നത്‌.ഏണി ഇങ്ങോട്ട്‌ തിരിച്ചുവെയ്ക്കല്ലെ എന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിദേശികള്‍ക്ക്‌ കേരളീയ / ഭാരതീയ സ്ത്രീകളെ കല്ല്യാണം കഴിക്കുവാനുള്ള താല്‌പര്യം ഇപ്പോള്‍ കൂടിവരുന്നതിന്‌ പല കാരണങ്ങളുണ്ടെന്ന് ഈ പത്രവിശേഷം വായിച്ചപ്പോള്‍ മനസ്സിലായി. പെണ്ണിനെ ഒരു മലഞ്ചരക്കായി മാത്രം കാണുന്നവര്‍ക്ക്‌ അത്‌ മനസ്സിലാവണമെന്നില്ല. അതാണ്‌ അറബികള്‍ നമ്മുടെ നാട്ടില്‍ നിന്ന് കല്യാണം കഴിക്കുന്നതിന്റെയും ഇപ്പോള്‍ അമേരിക്കക്കാരും യൂറോപ്പുകാരും ഇഷ്ടപ്പെടുന്നതിന്റെയും വ്യത്യാസം കാണിച്ചുതരുന്നത്‌. രാജവാഴ്ചയെക്കുറിച്ച്‌ പൊന്‍തൂവല്‍ ചാര്‍ത്തിക്കണ്ടു. നമ്മുടെ നാട്ടിലും പണ്ട്‌ രാജ ഭരണം ഉണ്ടായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ആ കാലത്താണ്‌ ക്രൈസ്തവ മുസ്ലീം അനുയായികള്‍ അവിടെ വന്നപ്പോള്‍ അവിടത്തെ രാജാക്കന്മാര്‍ പള്ളിപണിയാന്‍ സ്വന്തം സ്ഥലം വെറുതെ കൊടുത്തത്‌. ഒന്നും പ്രതീക്ഷിക്കാതെത്തന്നെയാവണം അത്‌ ചെയ്തത്‌. ചില ദയാനുകമ്പയെക്കുറിച്ചു വയിച്ചപ്പോള്‍ പറഞ്ഞുപോയതാണേ.
പിന്നെ അനോണി ആന്റണിയുടെ കമന്റ്‌ - പ്രിയ കടമെടുത്ത്‌ എഴുതിയത്‌ "മൊത്തം അലമ്പ്‌. അതൊന്ന് നന്നാക്കാന്‍ നീ എന്തര്‌ ചെയ്തടെ". ഇതാണ്‌ പ്രസക്തമായ ഒരു ചോദ്യം, എല്ലാവരോടുമായി.
മെയ്‌ 1 ന്‌ ഒരു റ്റി.വി. ചാനലില്‍ ഒരു വാര്‍ത്ത കാണാനിടയായി. നമ്മുടെ വടക്കുകിഴക്കന്‍ സംസ്ഥാനത്തില്‍ ഏതോ ഒരു ആദിവാസി മേഘലയിലെ ജനങ്ങള്‍ പ്രകൃതിയോടും രാജ്യത്തിനോടും ചെയ്യുന്ന അര്‍പ്പണമനോഭാവം കണ്ടപ്പോള്‍ നമ്മളൊക്കെ നികൃഷ്ടജീവികളാണെന്നാണ്‌ തോന്നിയത്‌. സാധാരണ അമ്പും വില്ലും എടുത്ത്‌ വേട്ടയാടിയും വനവിഭവങ്ങള്‍ സംഭരിച്ചും നാട്ടിലെ പണികള്‍ എടുത്തും ജീവിക്കുന്ന ആ അപരിഷ്കൃതരെന്നു നമ്മള്‍ കരുതുന്ന അവരുടെ വരുമാനത്തിന്റെ 25-30% ഒരു പൊതു ഫണ്ടില്‍ സൂക്ഷിക്കുകയും നാട്ടിലെ റോഡ്‌ നിര്‍മ്മാണം, സ്കൂള്‍ഷെഡ്‌ നന്നാക്കല്‍, കൃഷിക്കുള്ള ജലസേചനം,കൂടാതെ നഴ്സറിയില്‍ മരത്തിന്റെ തയ്കള്‍ വളര്‍ത്തിയെടുത്ത്‌ കാട്ടില്‍ മരങ്ങള്‍ കുറവുള്ള സ്ഥലങ്ങളില്‍ വെച്ചുപിടിപ്പിക്കലും ചെയ്യുന്നു. ഇതൊക്കെ കണ്ടപ്പോള്‍ സംസ്ക്കാരസമ്പന്നരെന്നു മേനി നടിക്കുന്ന ഞാനടക്കമുള്ള സമൂഹത്തിനോട്‌ പുച്ഛം തോന്നി. നമ്മള്‍ നമ്മുടെ നാടിനുവേണ്ടി, സമൂഹത്തിനുവേണ്ടി എന്തുചെയ്തു.

അനില്‍ശ്രീ... said...

മാവേലി കേരളം എഴുതിയ ചെറുതെങ്കിലും "ഭീമമായ ഒരു തെറ്റ് " ചൂണ്ടി കാണിക്കാന്‍ മാത്രമാണ് ഈ കമന്റ്.

കേട്ടിടത്തോളം, അവര്‍ ഒരു പക്ഷെ യു എ.ഇ സിറ്റിസണ്‍ ആകാം. അപ്പൂപ്പന്‍ തൊട്ടു തുടങ്ങിയതാണ്‍് ആ ജീവിതം എന്നല്ലേ അവര്‍ പറയുന്നത്. അപ്പോള്‍‍ അവര്‍ അവിടെ ജനിച്ചതാണ്‍്. അപ്പോള്‍ നിയമം അനുസരിച്ച് അവര്‍ അവിടുത്തെ സിറ്റിസന്‍ ആണ്‍്.

ഏത് നിയമം ആണ് മാവേലി ഉദ്ദേശിച്ചത്? അന്താരാഷ്ട്ര നിയമങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ബാധകമല്ല എന്നറിയില്ലേ? ഇല്ല കൂട്ടരേ, ഇവര്‍ ഇവിടെ ജനിച്ചാലും , ഇവിടെ വളര്‍ന്നാലും, ഇവിടെ മരിച്ചാലും സിറ്റിസണ്‍ഷിപ്പ് എന്ന ഒന്ന് ഗല്‍ഫിലെ ഒരു രാജ്യത്തിലും കിട്ടില്ല. "മുപ്പത് " വര്‍ഷം തികഞ്ഞവര്‍ക്ക് പാസ്പോര്‍ട്ട് കൊടുക്കുന്നു എന്നൊക്കെ ഇടക്ക് പറഞ്ഞിരുന്നു. അതു കണ്ടുകൊണ്ട് ഇന്ത്യാക്കാര്‍ പനിക്കണ്ട എന്നത് വേറെ കാര്യം. അറുപത് വയസ്സ് കഴിഞ്ഞാല്‍ വിസ പോലും കിട്ടില്ല (ചില "പ്രത്യേക" കാറ്റഗ്ഗറിക്കാര്‍ക്ക് സ്പെഷ്യല്‍ പെര്‍മിറ്റ് കിട്ടും). പിന്നെ കഴിയണമെന്നുണ്ടെങ്കില്‍ മക്കള്‍ ഇവിടെ തുടര്‍ന്നാല്‍ അവര്‍ക്ക് നല്ല ജോലി ഉണ്ടെങ്കില്‍ അവരുടെ സ്പോണ്‍സര്‍ഷിപ്പില്‍ തുടരാം. അവര്‍ക്ക് ഇഷ്ടമാണെങ്കില്‍ മാത്രം. ഇവിടുത്തെ കുട്ടികളുടെ കാര്യത്തില്‍ (എന്റെ മക്കള്‍ ഉള്‍പ്പെടെ) എനിക്ക് ആ ഉറപ്പൊന്നും ഇല്ല. കാരണം പത്തിരുപത് വര്‍ഷം കഴിയുമ്പോള്‍ ഗള്‍ഫ് ആണോ നല്ലത് അമേരിക്ക ആണോ നല്ലത് എന്ന് അവര്‍ ആയിരിക്കുമല്ലോ തീരുമാനിക്കുന്നത്. എന്തായാലും വീട്ടില്‍ മലയാളം മാത്രം സംസാരിക്കാന്‍ പണ്ടെ ഞാന്‍ മക്കളോട് പറഞ്ഞിട്ടുണ്ട്. കാരണം മാതൃഭാഷ എങ്കിലും അറിഞ്ഞിരിക്കണം.എന്നെങ്കിലും നാട്ടില്‍ ചെല്ലുമ്പോള്‍ മലയാളം അറിയില്ല എന്ന് മറ്റുള്ളവരോട് മക്കള്‍ പറയുന്നത് കേള്‍കേണ്ട ഗതികേട് വരരുത്. അങ്ങനെ അല്ലാത്ത ഒത്തിരി "മലയാളി" ഫാമിലിയെ എനിക്ക് ഗള്‍ഫില്‍ അറിയാം.

ഇനി മക്കളുടെ കൂടെ ഇവിടെ കഴിയുന്നവര്‍ ഇവിടെ കിടന്ന് മരിച്ചാല്‍ (ആര്‍ക്കും അങ്ങനെ സംഭവിക്ക്കാതിരിക്കട്ടെ...) പബ്ലിക് ശ്മശാനത്തില്‍ അടക്കാം എന്നേ ഉള്ളു. ഈ പറയുന്നവര്‍ പോലും അപ്പോള്‍ ബോഡി എങ്ങനെ നാട്ടില്‍ എത്തിക്കാം എന്നാണ് നോക്കുന്നത്. എന്തു കൊണ്ട് ? എല്ലാവരുടേയും "അസ്ഥിത്വം" നാട്ടിലാണ്. അപ്പോള്‍ പിന്നെ ഈ പറയുന്ന കാര്യങ്ങള്‍ക്ക് എന്ത് വില?

മാവേലി കേരളം said...

അനില്‍ ശ്രീ

എന്റെ തെറ്റു കൂട്ടിക്കാണിച്ചതില്‍ സന്തോഷം.അപ്പൊ രാജാവിന്റെ രാജ്യം വേറെ, ജനങ്ങട രാജ്യം വേറെ അല്ലേ?

rajesh said...

പണ്ടെങ്ങോ രാമായണം വായിക്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ടത്‌ - മാരീച-സുഗ്രീവ സംവാദം, രാമ-ലക്ഷ്മണ സംവാദം എന്നിങ്ങനെ .അതുപോലെയായി മാറുമോ ഇത്‌ ? അനിലന്‍-തറവാടി സംവാദം, രാജേഷ്‌-അനിലന്‍ സംവാദം. കാത്തിരുന്നു കാണാം.

എന്റെ പോസ്റ്റില്‍ ആരുടെയും മുഖത്ത്‌ തുപ്പിയതായി തോന്നിയില്ല.

പ്രവാസി മലയാളി എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം ഗള്‍ഫ്‌ മലയാളി ആണെന്നും, ഗള്‍ഫ്‌ മലയാളി എന്നു പറഞ്ഞാല്‍ ഉടനെ അത്‌ ഒരു പ്രത്യേക വിഭാഗത്തിനെ (വെയിലത്ത്‌ പണിയെടുക്കുന്നവരെ) വെച്ച്‌ പറഞ്ഞതാണെന്നും ഉള്ള മട്ടില്‍ ഉള്ള പല അഭിപ്രായങ്ങളും ഇവിടെയും എന്റെ മറ്റു ചില പോസ്റ്റുകളില്‍ വന്ന കമന്റുകളില്‍ കണ്ടു.

പൊരിഞ്ഞ വെയിലില്‍ പണിയെടുത്ത്‌ കുടുംബം പോറ്റാന്‍ ഗള്‍ഫില്‍ നില്‍ക്കുന്നവരോട്‌ എനിക്ക്‌ ബഹുമാനമേ ഉള്ളു. അവര്‍ക്ക്‌ വേറെ choice ഇല്ല. മുടിഞ്ഞ പണി,ശംബളവും വലിയ മെച്ചമൊന്നും ഇല്ല പക്ഷേ നാട്‌ നാട്‌ എന്നും പറഞ്ഞ്‌ ഇവിടെ തിരിച്ചു വന്നിരുന്നാല്‍ ഈ കിട്ടുന്നതിന്റെ പകുതി പോലും കിട്ടില്ല എന്ന് പലരും പറഞ്ഞ്‌ അറിയാം. അങ്ങനെയാണോ മറ്റു ജോലികള്‍ ?

അതവിടെ നില്‍ക്കട്ടെ.

ഈ "അദ്ധ്വാനിക്കുന്ന ജനത്തിനെ" കുറിച്ച്‌ എഴുതിയ എത്ര പേരുണ്ട്‌ ഈ "പൊരിവെയിലത്ത്‌" ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍? ഇവിടെ പോസ്റ്റുന്നവരും ,കമന്റുന്നവരും ആയ ഗള്‍ഫ്‌ പ്രവാസികളില്‍ 90 ശതമാനം പേരും സുഖമായിട്ട്‌ ആപ്പീസുകളില്‍ അല്ലിയോ ജോലി ? അവിടിരിക്കുമ്പോഴേ നമുക്ക്‌ കവിതാത്മകമായി "എന്റെ നാടേ അവിടുത്തെ പുല്ലേ" എന്നൊക്കെ എഴുതാന്‍ തോന്നൂ. പൊരിവെയിലില്‍ പണിയുന്നവന്‌ ഇതേ നാടിനെക്കുറിച്ച്‌ ഇങ്ങനെയുള്ള വിചാരങ്ങള്‍ കാണുമായിരിക്കും പക്ഷേ അവന്‍ ശരിക്കും ജീവന്മരണ സമരത്തിലാണ്‌ അതു കഴിഞ്ഞേ ഉള്ളു അവന്‌ കവിതയും വാചകക്കസര്‍ത്തും. ഇതില്‍ ഒരാളെങ്കിലും അങ്ങനെ ജോലി ചെയ്യുന്നവര്‍ ഉണ്ടോ ? സംശയമാണ്‌.

കുറെക്കാലമായില്ലേ നമ്മളൊക്കെ "അദ്ധ്വാനിക്കുന്ന" ജനത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ കേരളത്തില്‍ കാണാന്‍ തുടങ്ങിയിട്ട്‌ ? എന്നിട്ടെന്തായി? അവര്‍ ഇപ്പോഴും അദ്ധ്വാനിക്കുന്നു. അവന്റെ പേരില്‍ നടക്കുന്നവര്‍ മണിമാളികകളില്‍ താമസിച്ച്‌ അവനു വേണ്ടി "പ്രവര്‍ത്തിക്കുന്നു". അതൊക്കെ വെറും വാചകക്കസര്‍ത്ത്‌ മാത്രം. ആവശ്യമുള്ളപ്പോള്‍ എടുത്ത്‌ പ്രയോഗിച്ച്‌ ഒരു വലിയ കാര്യം പറഞ്ഞതുപോലെ പറയുന്നവനു തോന്നാന്‍ കൊള്ളം.

"അദ്ധ്വാനിക്കുന്ന ജനത്തിന്റെ മുഖത്ത്‌ തുപ്പി" പോലും !!!

ഒന്നു ചോദിച്ചോട്ടെ

നിങ്ങള്‍ (ഗള്‍ഫ്‌ മലയാളികള്‍) മാത്രമാണോ ഈ പ്രവാസികളായി പോയി കിടന്ന് കഷ്ടപ്പെട്ട്‌ കേരളത്തിന്റെ "നന്മയ്ക്കായി" പ്രവര്‍ത്തിക്കുന്നത്‌? ബാക്കിയുള്ളവരൊക്കെ പിന്നെ എന്തു ചെയ്യുന്നു എന്നാണ്‌ നിങ്ങളുടെ വിചാരം? എത്രയോ പേര്‍ നൈജീരിയ, സിംബാബ്വേ ,എന്നിങ്ങനെ പലടത്തും ജോലി ചെയ്ത്‌ കുടുംബം പോറ്റുന്നുണ്ട്‌. അവരും കേരളത്തിലേയ്ക്ക്‌ പണം കൊണ്ടുവരുന്നില്ലേ? എനിക്കു പരിചയമുള്ള ഒരാള്‍ ഇസ്രയേലില്‍ പണിയെടുക്കുന്നുണ്ട്‌. അയാള്‍ ആദ്യമായി തിരിച്ചു വന്നപ്പോഴാണ്‌ അവിടെയും ആള്‍ക്കാര്‍ ജോലിക്കു പോകുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞത്‌.

ഈ സുന്ദര കേരളത്തില്‍ താമസിച്ചു കൊണ്ട്‌ ഇവിടെ ഒരു കുറ്റവും ഇല്ല ,ഇനി നന്നാവാനില്ല എന്നും പറയുന്ന എത്ര പേരുണ്ട്‌ ഈ പോസ്റ്റുന്നവരില്‍ ?

വല്ല നാട്ടിലും പോയിക്കിടക്കുമ്പോള്‍ സ്വന്തം നാട്ടിനെക്കുറിച്ച്‌ നല്ലതു തോന്നുന്നത്‌ കൊള്ളാം. പക്ഷേ ഇവിടം സ്വര്‍ഗം ആണെന്നും ഇവിടുള്ളവരെല്ലാം സുഖിച്ച്‌ ജീവിക്കുകയാണെന്നും മാത്രം പറയരുത്‌.

ആണ്ടിനും സംക്രാന്തിക്കും നാട്ടില്‍ വന്ന് രണ്ടാഴ്ച നില്‍ക്കുമ്പോള്‍ ഇവിടുത്തെ പല പ്രശ്നങ്ങളും അറിയുന്നില്ല അല്ലെങ്കില്‍ അറിയാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ല എന്നു വിചാരിച്ചാല്‍ മതി.

അനിലൻ said...

രാജേഷ്

"എന്നാലും സുഖം പിടിച്ചുപോയില്ലേ പിന്നെങ്ങനാ നാട്ടില്‍ പോവ്വാ?

ഗള്‍ഫില്‍ 25 ഉം 30 കൊല്ലമായി ജോലി ചെയ്യുന്നവരെ എനിക്കറിയാം. എല്ലാക്കൊല്ലവും വരുംബം പഴയ പല്ലവി തന്നെ. " നിങ്ങള്‍ക്കൊക്കെ എന്തൊരു സുഖം. ഞങ്ങള്‍ അവിടെ അറബിയുടെ ആട്ടും തുപ്പും ഒക്കെ ഏറ്റ്‌ ഇങ്ങനെ കഴിയുന്നു."

പിന്നെന്താ ഇങ്ങു വരാത്തേ?

വരും വരും (എന്നാ, ശവം ആയിക്കഴിയുമ്പോളോ ?)

ശിവനേ മര്‍ത്യനു തൃഷ്ണ തീരലുണ്ടോ ? എന്നാരോ പണ്ടു ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്‌."


ഇത് താന്‍ പറഞ്ഞതുതന്നെയാണല്ലോ അല്ലേ!
അവസാനത്തെ തന്റെ കമന്റും കണ്ടു.
ഭേഷ്!
ഞാന്‍ വെയിലത്ത് ജോലിചെയ്തതിന്റെ കണക്ക് നിന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നു തോന്നുന്നില്ല.
ഇതിനൊക്കെ മറുപടി വാക്കാലല്ല തരേണ്ടത്. എന്നെങ്കിലും നേരിട്ട് കാണാന്‍ ഭാഗ്യമുണ്ടാവാന്‍ പ്രാര്‍ത്ഥിക്ക് സര്‍.

rajesh said...

ഞാന്‍ പറഞ്ഞതു തന്നെ ആയിരിക്കണമല്ലോ അനിലാ,ഇല്ലെങ്കില്‍ ഞാന്‍ തന്നെ രണ്ടു ദിവസം മുന്‍പ്‌ അതെടുത്ത്‌ quote ചെയ്യൂല്ലായിരുന്നല്ലോ.

വായിക്കുന്നവര്‍ക്ക്‌ കണ്‍ഫൂഷനും എന്നെക്കുറിച്ച്‌ തെറ്റിദ്ധാരണകളും ഉണ്ടാക്കരുതേ ;-)

(ഇതു ഞാന്‍ പറഞ്ഞതുപോലെ രജേഷ്‌-അനിലന്‍ സംവാദം രണ്ടാം ദിവസം)

ഞാന്‍ പറഞ്ഞതിലെ പ്രശ്നം എനിക്കു മനസ്സിലാവുന്നില്ല.

- എനിക്കറിയാവുന്ന വളരെക്കാലമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാള്‍ എല്ലാ വര്‍ഷവും വരുമ്പോള്‍ ഞങ്ങളെയൊക്കെ ഒന്നു സുഖിപ്പിക്കാന്‍ ഇതു തന്നെയാണ്‌ പറയാറുള്ളത്‌-- "നിങ്ങള്‍ക്കൊക്കെ എന്തു സുഖം 20 കൊല്ലമായി അറബിയുടെ ആട്ടും തുപ്പുമേറ്റ്‌ കഴിഞ്ഞ്‌ എനിക്ക്‌ മടുത്തു. വീട്ടിലെ പ്രാരാബ്ധങ്ങള്‍ തീര്‍ന്നിട്ടു വേണം ഒന്നിങ്ങു വരാന്‍"

വീട്ടിലെ പ്രാരാബ്ധമോ - ഭയങ്കരം തന്നെ- 60 സെന്റിനുള്ളില്‍ വച്ച ഓരോ വീടു വീതം രണ്ടു പെണ്മക്കള്‍ക്കും കൊടുത്തിട്ടുണ്ട്‌.

നമ്മുടെ കഥാനായകന്‍ താമസിക്കുന്ന കൊട്ടാരം വേറെ.

രണ്ടു മരുമകന്മാരും ഗള്‍ഫില്‍ തന്നെ.

ശരിയാണ്‌ വളരെ കഷ്ടപ്പെട്ടാണ്‌ അവര്‍ ജീവിക്കുന്നത്‌ !

ഓാാാാാ, പ്രാരാബ്ധം ഒന്നു തീര്‍ന്നിരുന്നെങ്കില്‍ !!!!

ഇതാണ്‌ "ശിവനേ മര്‍ത്യനു ത്ര്ഷ്ണ തീരലുണ്ടോ" എന്ന ചോദ്യം നമ്മളെക്കൊണ്ട്‌ ചോദിപ്പിക്കുന്നത്‌.

അനിലനെക്കാണാന്‍ എനിക്കും ആഗ്രഹമില്ലാതില്ല എന്നു പറഞ്ഞാല്‍ അതിനകത്ത്‌ ചിലര്‍ക്കെങ്കിലും ഒരു ശങ്ക ഉണ്ടായിക്കൂടായ്കയില്ല എന്ന് എനിക്കൊരു സംശയം ഇല്ലാതില്ല.

പക്ഷേ അതിനു വേണ്ടി പ്രാര്‍ഥിക്ക്‌ എന്നൊക്കെ പറഞ്ഞാലോ ? അത്രയ്ക്ക്‌ ഒരു self-importance അനിലനു വേണോ ???

എന്താ പറയുക ,കലികാലം !

അനിലൻ said...

തെറ്റിദ്ധരിക്കണ്ട മാഷേ
എന്നെക്കാണാന്‍ ഭാഗ്യമുണ്ടാവാനല്ല
നമുക്ക് പരസ്പരം കാണാന്‍ ഭാഗ്യമുണ്ടാവാന്‍.

e-Yogi e-യോഗി said...

ദേവ നാടിനെകുറിച്ചു "ഒരമ്മയുടെ" മനസോടെ സ്വന്തം ആകുലത പങ്കുവച്ചപ്പോള്‍, ഒരു പരിഭവത്തിന്റെ സ്വരത്തിള്‍ എഴുതിയപ്പോള്‍, ഇവിടെകേള്‍ക്കുന്ന ഈ നിലവിളികള്‍ പൊതുവെ വിമര്‍ശനത്തിനെതിരെയുള്ള മലയാളിയുടെ അസഹിഷ്ണതയാണു കാണിക്കുന്നത്‌. എന്തിനെയും എതിര്‍പോടെ നേരിടുക അതു വികസനമായാലും വിമര്‍ശനമായലും. കേരളത്തിലായലും പുറത്തായാലും മലയാളിയെന്നും മലയാളിതന്നെ. പിന്നെ അടി കിട്ടിയവനും കൊണ്ടവനും പോയി, ഇപ്പോള്‍, കണ്ടുനിന്നവര്‍ തമ്മിലാണു തല്ല്. ഇനി ആരാണാവോ വന്നു പറയുക, ദേവ അന്ന്യഗ്രഹത്തില്‍ നിന്നു വന്ന alien ആണെന്ന്.

Ajith Polakulath said...

വളരെ വിചിത്രമായ അഭിപ്രായങ്ങള്‍!
ഇവിടെ എഴുത്തുകാരി ഉദ്ധേശിച്ചിരിക്കുന്നത് നാട്ടിലെ പ്രശ്നങ്ങളെ ഉള്‍കൊണ്ടുള്ള വ്യാകുലതകള്‍ ആണ്,
ഒരു അമ്മക്ക് തന്റെ കുട്ടിയോട് തോന്നുന്ന സ്നേഹത്തിനു തുല്യം! അല്ലാതെന്ത്?


വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഏറെ പ്രസക്തികൊടുക്കുന്നവരാണ് മലയാളികള്‍ എന്ന് പറയുന്നത് ഏറെ കുറെ ശരിതന്നെയെന്ന് തോന്നിപ്പിക്കുന്നു,
ഇവിടെ ഈ കുറുപ്പില്‍ കൂടി അവര്‍ തന്റെ അഭിപ്രായങ്ങല്‍ ഒട്ടും മുടിക്കെട്ടിവെക്കാതെ എറ്റുത്തുപറയുകയാണ്,

ഇത് ഒരു സ്ത്രീയുടെ, അമ്മയുടെ തുറന്ന് പറയാനുള്ള വ്യഗ്രതമാത്രമാണ്, അവര്‍ ഒരിക്കലും നാട്ടിലെ വീടിനെ, സമുഹത്തെ വേദനിപ്പിക്കുന്ന രിതിയില്‍ എഴുതികണ്ടതായി തോന്നിയില്ല,
അവര്‍ തന്നെ എഴുതിയ തന്റെ വീടിനെ ക്കുറിച്ചെഴുതിയ കുറിപ്പ് വായിച്ചാല്‍ തന്നെ ഇതിന് ഉത്തരം ലഭിക്കും!

ബ്ലൊഗില്‍ ഇത്തരം നല്ല തുറന്നെഴുത്തുകള്‍ ഇനിയും ഉണ്ടാകട്ടെ!

മൃദുല്‍രാജ് said...

അജിത്തേ..അപ്പോള്‍ അവരുടെ ബാക്കിയുള്ള ഒന്നു രണ്ട് കമന്റുകള്‍ കണ്ടില്ല അല്ലേ? അവര്‍ക്ക് കേരളത്തെ എത്ര ഇഷ്ടമാണ് എന്ന് മനസ്സിലാക്കാന്‍ ആ കമന്റുകള്‍ മതിയല്ലോ. കവിത എന്നത് ഭാവന അല്ലേ മാഷേ?

അപ്പുക്കിളി said...

ശരിയാണ് അജിത് വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഏറെ പ്രസക്തി കൊടുക്കുന്നവരാണ് മലയാളികള്‍. അതുകൊണ്ടാണല്ലേ ദേവസേന ഇങ്ങിനെയൊരു തറ വിമര്‍ശനം പോസ്റ്റാക്കിയതും മറ്റുള്ളവര്‍ അതിനെക്കയറി വിവാദമാക്കിയതും. ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഒരു ഗുണവും അതു തന്നെയാണ്. കമന്റൊപ്ഷന്‍ പൂട്ടികെട്ടിയാലും പോസ്റ്റിനെക്കുറിച്ച് എതിര്‍പ്പുള്ളവര്‍ മറ്റൊരു പോസ്റ്റിട്ട് അവിടെ കലഹിക്കും. അതിനോട് താത്പര്യമില്ലാത്തവര്‍ക്ക് ഉണങ്ങിപ്പിടിച്ച അച്ചടിമഷിയെ ആരാധിക്കലാകും നല്ലത്.

പിന്നെ അജിത്തിന്റെ ആ കണ്ണടയൊന്നു തരണേ. അതോ വേറെ വല്ല പോസ്റ്റും വായിച്ച് ഇവിടെ വന്ന് കമന്റിട്ടതാണോ? ഏതെങ്കിലും ഒന്നിച്ചു നില്‍ക്കുന്ന രണ്ടു വരികളെങ്കിലും ഈ പോസ്റ്റില്‍ നിന്നെടുത്തൊന്ന് ഉദ്ദരിക്കാമോ അജിത്തിന് തന്റെ വാദത്തെ തെളിയിക്കാന്‍.

കഴിയില്ലെങ്കില്‍ ആ കണ്ണട അഴിച്ചുവെക്കണം സര്‍.

ജാനി..In @ NoSt@LiC mOoD.... said...

ചേച്ചി പറഞതിനോട് എനിക്കു ഒരുതരത്തിലും യോചിക്കാനാവില്ല....പറഞല്ലൊ അമെരിക്കൻ സായിപ്പന്മാർ വന്നപ്പോൾ അവർക്കു കേരളത്തിനെ അത്രകണ്ട് ഇഷ്ട്ടപ്പെട്ടെന്ന് എന്നിട്ടും ചേച്ചിക്കു വെറുപ്പോ.....?ഞനും ഒരു പ്രവാസിയാണു..ലീവ് കിട്ടിയ്യാൽ രണ്ട് ദിവസമെങ്കിൽ രണ്ട് ദിവസം നാട്ടിൽ നിൽക്കണ്മെന്നാ എന്റെ ആഗ്രഹം

Unknown said...

ഇത് വായിച്ചപ്പോള്‍ വൈകിപ്പോയി - പലരുടെയും കമന്റ്സ് ഒരു ചിരിക്ക് വകയായി. അടുത്ത കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'നാട്ടുവഴികള്‍' എന്നൊരു കവിത വായിച്ചിരുന്നു - നൊസ്റ്റാള്‍ജിയ യില്‍ പിടിച്ചു ആണയിട്ടു അട്ടഹസിക്കുന്ന പ്രവാസികളെ ഒക്കെ ഉദേശിച്ചു എഴുതപ്പെട്ടതാണ് - ഒന്നു വായിക്കാനുണ്ട്!!

Kaippally said...
This comment has been removed by the author.
Kaippally said...

I have been asked often what the true definition of the word Mallu is. I must say it has really evolved over time. I guess in the last four years one post I have always wanted to write
was the definition of my blog address. mallu-ungle. I don't think there
will be a more opportune time to render it to words than now. I must thank you madam for presenting to the world what the true mind of an expatriate mallu is. Yes your mind. Which you have exposed while writing this post.
I must say this is not the least bit surprising to me. I must have met a thousand such people in my life. Who constantly sing praises of Dubai or some gulf country and curse Kerala for the mosquitoes and power cuts . By the end of this comment you will learn why I am from a slightly different breed than you.
A Mallu (as per my definition) is someone who has left their homeland to seek new pastures of his/her own free will. This usually occurs mainly due to serious financial pressure. By virtue of the chosen objective, (Make some quick bucks at whatever cost), All peripheral interests have to be sacrificed. viz, art, further education, social involvements, environmental consciousness, etc. The very fabric of that individuals life revolves around this clearly identified objective: Wealth. However he carries with him so much psychological baggage that he rarely can fit in with the expatriate lifestyle.  (please remember the applied meaning of the word Expatriate is usually reserved for
white westerners working in the middle east)
The Mallu continues to maintain a whole bunch of complexes mixed with nostalgia and contempt for every other community on the face of the Earth. It is so true when they say "You can take the fellow off the village but never the village off the fellow". The village is embedded into the Mallu psyche. It is his so deeply rooted somewhere inside,  that to take it out would probably kill him. Unlike a Tamil or Kannadiga or a Mumbaikar who has no memory of a picturesque stream or cloud crowned mountain top. No astounding images to carry away and blab hours on end to every westerner he meets on the street of "Gods own Country". One might even wonder if every mallu is a paid agent of some discrete operation wing of the KTDC. 
Now there is a second set of individuals who are the offsprings of the above mentioned mallu. Someone who shares some remote semblance of mallu culture but does not believe in the set mallu-objectives (Maximum wealth aquisition at all costs). Someone who may speak a bit of the rather complex language but rarely handle anything beyond that. A classic example of this unruly rebelious ABCD (Abu-Dhabi Born Confused Desi) is writing this very comment to you, (but I do write read write eat and poop malayalam quite well, its just that I am too lazy these days).
These individuals had no choice in their status as expatriates, did not usually have financial responsibilities common to most 1st generation mallus. Were mostly western educated and shares most of the western values, probably enjoys a better chance in life at careers and lifestyle. These individuals also had more time for liesure. So they spend more time on the peripheral pursuits of normal human life: like sports, arts, sex, travel, socety, environment, further education, etc. 
Now why this long winded definition about Mallus on your post. Becasue I am also a Mallu, but sooooo very different from you.
Your post has clearly defined how most first generation mallu think. contempt, compelxes, dissilusonment, escapism, use bribe as a means to get things done. etc.  I clearly do not feel the way you do about Kerala. I know how bad it can be whit bribe. I refused to pay a whole lot of money (A whole lot meaning shitload of money!!!!!) as bribe to set up a large industrial complex in our state. But I do not hate Kerala. That is my home.
I do love it for all its problems, and issues. I love it for the freedom. For the adventure. For the challenges. For making us be creative. For giving us the opportunity to find a 1000 different uses of scrap metal sheets :)
You, madam, has probably never traveled outside Kerala and the tiny two bedroom flat where ever in the gulf you are. Travel.  Please do that. Please see the rest of India to appreciate your state.
As much as I would like to appreciate your frankness, sadly its folks like you who really give Kerala and Malayalees a bad name. Its folks like you who tarnish the names of second generation Mallus like me. Its folks like you who invite comments like "hindi mookh maafi" (ar: indians have no brain)
There really was nothing much to say about this post. Its a typical mallu post written by a typical mallu.
(Actually the last single line was the comment I wrote after reading your blah-de-blah. :) but it was too good an opportunity to miss.)

Kaippally said...

.

അനില്‍ശ്രീ... said...

ദേ , കൈപ്പള്ളിയുടെ കമന്റ് പിന്നെയും എന്നെ ഈ പോസ്റ്റിലേക്ക് തിരികെ എത്തിച്ചിരിക്കുന്നു. പലരും മലയാളത്തില്‍ എഴുതിയത് കൈപ്പള്ളി വൃത്തിയായി ഇംഗ്ലീഷില്‍ എഴുതി വച്ചിരിക്കുന്നു.

ഇടക്കിടെ ഈ പോസ്റ്റും അതിന്റെ കമന്റുകളും വായിക്കുന്നത് "ഈ കാലത്ത്" നല്ലതാണ്. ഒരിക്കലും നാട്ടിലേക്കില്ല എന്ന് പറഞ്ഞ പല മലയാളികളും കൂടും കിടക്കയും എടുത്ത് നാട്ടിലേക്ക് മടങ്ങുന്ന കാലമാണല്ലോ... ഇതൊക്കെ തന്നെയാണ് നേരത്തെ ഇട്ടിരുന്ന കമന്റിലൂടെ പറയാന്‍ ശ്രമിച്ചതും.

ഗള്‍ഫിലെ പ്രവാസം എത്ര വലിയ ഒരു കുമിളയാണെന്ന് ഇപ്പോഴെങ്കിലും കുറെപ്പേര്‍ക്ക് മനസ്സിലായെങ്കില്‍ !! അഞ്ചു സെന്റ് സ്ഥലം കിട്ടിയിരുന്നെങ്കില്‍ ഇവിടെ കൊട്ടാരം പണിത് താമസിക്കുമെന്ന് പറഞ്ഞ പലരും തിരിച്ച് നാട്ടില്‍ പോകേണ്ടി വരുമോ എന്നോര്‍ത്ത് ടെന്‍ഷന്‍ അനുഭവിച്ച് കഴിയുന്നുണ്ടെന്നത് ഒരു സത്യമായി മുന്നില്‍ നില്‍ക്കുന്നു. (ബ്ലോഗര്‍മാരെ അല്ല ഉദ്ദേശിച്ചത്..)...

Babu Kalyanam said...

"എന്റെ അമ്മ സുന്ദരിയല്ല..
എന്റെ അമ്മ പ്രസിദ്ധയല്ല..
എന്റെ അമ്മക്ക് ഒരു പാട് കുറ്റവും കുറവും ഉണ്ട്
പക്ഷെ ഞാന്‍ എന്റെ അമ്മയെ സ്നേഹിക്കുന്നു..
മറ്റൊരമ്മയെ എനിക്ക് വേണ്ട.."

എത്ര നല്ല വരികള്‍. :) ഇട്ടിമാളുവിനു എന്റെ വക നന്ദി...നമിക്കല്‍. :-)

riyaz ahamed said...

കൂടുതല്‍ ഇവിടെ

ഇവിടെയും

© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com